ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Tuesday, 9 June 2020

മാതൃഭാഷാ പഠനം നേരിടുന്ന വെല്ലുവിളികൾ

  സംസ്ഥാനത്തെ എല്ലാ സ്കൂളിലും ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ മലയാളം പഠിപ്പിക്കണമെന്ന നിയമം 2018  ജൂൺ ആധ്യയനവർഷം മുതൽ മലയാള പഠനം നിർബന്ധിതമാക്കാൻ വേണ്ട ക്രമീകരണങ്ങളും പദ്ധതികളും വ്യവസ്ഥ ചെയ്തു എന്നത് മാതൃഭാഷയുടെ നിലനിൽപ്പിനെയും അതിജീവനത്തെയും ചൊല്ലിയുള്ള അനവധി ആശങ്കകൾക്ക് പരിഹാരം തേടിക്കൊണ്ടുള്ള പ്രാഥമികമായ ചുവടുവയ്പായി കാണാം. വിദ്യാഭ്യാസം വ്യക്തിയുടെ ജ്ഞാനവികസനത്തിനുവേണ്ടിയാണെന്ന കാര്യത്തിൽ ആർക്കും സംശയുമുണ്ടാകാനിടയില്ല. പക്ഷേ, വ്യക്തിയിൽ തുടങ്ങി വ്യക്തിയിൽ ഒടുങ്ങുന്ന വിദ്യാഭ്യാസം സാമൂഹികവികസനമെന്ന ലക്ഷ്യത്തെ ഒരു പ്രകാരത്തിലും മുന്നോട്ടുവയ്ക്കുന്നില്ല. ഇത് ഒരർഥത്തിൽ സാമൂഹിക പുരോഗതിക്ക് വിഘാതമാകുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽനിന്നാണ് നമ്മുടെ മാതൃഭാഷ പഠനചിന്തകൾക്ക് തുടക്കംകുറിക്കേണ്ടത്. ഭാഷയും സാമൂഹവും തമ്മിൽ സ്ഥൂലസൂക്ഷ്മതലങ്ങളിൽ നിരന്തരമായ ബന്ധം നിലനിൽക്കുന്നുണ്ട്. സ്ഥൂലരീതിയിൽ, ഭാഷയെ വൈയക്തികമായ ആശയവിനിമയോപാധിയായി വിവരിക്കുമ്പോൾ തന്നെ, സൂക്ഷ്മരീതിയിൽ അത് സാമൂഹിക വികസനത്തിന്റെ നിർണായക ഘടകങ്ങളിലൊന്നാണെന്ന സത്യം മറക്കാനാവില്ല. കേരളീയരെ ഒന്നാകെ ഇണക്കിച്ചേർക്കുന്ന ഒരു കണ്ണിയാണ് മലയാളം. സാമ്പത്തികവും മതപരവും ജാതീയവും ലിംഗപരവുമായ ഒട്ടനവധി വ്യത്യാസങ്ങൾക്കിടയിലും മലയാളജനതയെ ഒന്നിച്ചുനിർത്തുന്ന ഒരു സാംസ്കാരികമണ്ഡലമാണ് മലയാളഭാഷ. മലയാളിയെ സംബന്ധിച്ച് മതനിരപേക്ഷമായ, അടിമുടി ജനാധിപത്യപരമയ ഒരു സംസ്കാരം, അല്ല ഒരേയൊരു സംസ്കാരംഅതാണ് മലയാളം. ഒരാൾക്ക് സ്വന്തം ഭാഷ നഷ്ടമാകുക എന്നാൽ അയാൾ കടുത്ത സാംസ്കാരികദുരന്തത്തിൽ എത്തുക എന്നാണർഥം. മാതൃഭാഷയുടെ ശോച്യസ്ഥിതിയും അതു നേരിടുന്ന പ്രതിസന്ധികളും ഈ പ്രതിസന്ധിയുടെ കാരണങ്ങളും മറ്റും നാം ചർച്ചയ്ക്കെടുത്തുകഴിഞ്ഞിരിക്കുന്നു. നാട്ടുഭാഷാ വിദ്യാഭ്യാസത്തിനുവേണ്ടി പണ്ടേക്കുപണ്ടേ ശക്തമായി വാദിച്ചിട്ടുള്ളവരാണ് നമ്മുടെ ഭാഷാധ്യാപകരും പണ്ഡിതരും. മാതൃഭാഷയുടെ സംരക്ഷണത്തിനായി ഇപ്പോൾ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന പദ്ധതികൾ, മാതൃഭാഷയുടെ വീണ്ടെടുപ്പും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ടുള്ളവയാണെന്ന് വ്യക്തം. കേന്ദ്ര സിലബസ് പിന്തുടരുന്ന സ്കൂളുകൾക്കും ഈ നിയമം ബാധകമാകുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.

ഇതനുസരിച്ച് സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകാർക്കും മലയാളത്തെ ഒഴിവാക്കാൻ കഴിയില്ല. നിയമത്തിനു വിധേയമായി പ്രവർത്തിക്കാത്തപക്ഷം സ്കൂളിന്റെ നിരാക്ഷേപ പത്രം റദ്ദാക്കൽ, മാതൃഭാഷ പഠിപ്പിക്കാത്തപക്ഷം പ്രധാനാധ്യാപകരിൽനിന്ന് പിഴ ഈടാക്കൽ തുടങ്ങിയ കർക്കശ നടപടികൾ വ്യവസ്ഥ ചെയ്തതിലൂടെ മാതൃഭാഷാ സംരക്ഷണത്തിൽ ഗവൺമെന്റ് എത്രത്തോളം പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. പത്താം ക്ലാസിൽ ഉയർന്ന വിജയം കൈവരിക്കുന്നവർക്ക് തുടർന്ന് രണ്ടുവർഷം മലയാളം പഠിക്കാൻ സ്കോളർഷിപ് ഏർപ്പെടുത്തുമെന്നുള്ള തീരുമാനം മാതൃഭാഷാ പഠന നിയമത്തിന്റെ ഗൗരവത്തെ ഉയർത്തിപ്പിടിക്കുന്നു. ഭാഷാന്യൂനപക്ഷ സ്കൂളുകളിലും ഓറിയന്റൽ സ്കൂളുകളിലും നിലവിലുള്ള പാഠ്യപദ്ധതിയിൽ മലയാള ഭാഷാപഠനംകൂടി ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയും സമാനമായ രീതിയിൽ പ്രാധാന്യമർഹിക്കുന്നു. പല തലങ്ങളിലായി വിദ്യാർഥികളുടെ അഭിരുചികൾ പരീക്ഷിച്ചറിയാനുള്ള അവസരങ്ങളും ഭാഷസാഹിത്യരംഗത്തെ സർഗാത്മകത മുൻനിർത്തി മികവുകൾ തെളിയിക്കാനുള്ള അവസരങ്ങളും ഉണ്ടാകണം. ഭാഷസാഹിത്യ പാരമ്പര്യങ്ങൾ സൂക്ഷ്മമായി ഗ്രഹിക്കാനും പിന്തുടരാനും കഴിവുനൽകുന്ന തരത്തിലുള്ള പരിചയപ്പെടുത്തലുകളും അന്വേഷണങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാകണം. മത്സരപരീക്ഷകൾ ഉദ്യോഗാർഥികൾക്ക് മാതൃഭാഷയിൽ എഴുതാൻ കഴിയണം.

മാതൃഭാഷാപരിചയം, മാതൃഭാഷാ പരിജ്ഞാനം ഇവയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ട് എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങിയവ സംവിധാനം ചെയ്യാനും കഴിയണം. 2017  ജൂൺ ഒന്നിന് ഗവർണർ അംഗീകരിച്ച മലയാള ഭാഷാനിയമത്തിന്, ഒരുവർഷക്കാലത്തിനുള്ളിൽ വ്യക്തമായ ചട്ടങ്ങൾ രൂപപ്പെടുത്തി നിയമസഭാ ബജറ്റ് കമ്മിറ്റിയെക്കൊണ്ട് അംഗീകരിപ്പിക്കാനും ഈ  അധ്യയനവർഷത്തിൽത്തന്നെ പ്രാബല്യത്തിൽ വരുത്താനും മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും നേതൃത്വത്തിന് കഴിഞ്ഞിരിക്കുന്നു എന്നത് അത്യന്തം പ്രശംസനീയമാണ്. മാതൃഭാഷാസംരക്ഷണത്തെ സംബന്ധിച്ചുള്ള വിശാലവും ജനാധിപത്യപരവുമായ ഈ നിയമം സുഗമമായി നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്തം ഓരോ മലയാളിക്കുമുണ്ട്.

മലയാളത്തിന്റെ ഭാവി
    
മലയാളം ഉൾപ്പെടെ ലോകത്തിലെ ആയിരക്കണക്കായ ഭാഷകളുടെ മരണത്തെ കുറിച്ചുള്ള ആശങ്ക അന്തരീക്ഷത്തിൽ ഘനീഭവിച്ചുനില്ക്കുന്ന കാലമാണിത്.
.
        വൈജ്ഞാനിക സാഹിത്യത്തിന്റെ ഭാഷ
                                 സർഗാത്മകസാഹിത്യത്തിന്റെ കാര്യം എന്തായാലും വൈജ്ഞാനികസാഹിത്യത്തിന്റെ കാര്യത്തിൽ മലയാളത്തിന്റെ നില യഥാര്ത്ഥമായിത്തന്നെ വളരെ പരുങ്ങലിലാണ് എന്ന് പൊതുവേ ഒരു ധാരണയുണ്ട്.ശാസ്ത്രസാങ്കേതികവിഷയങ്ങൾ കൈകാര്യം ചെയ്യാനാവാശ്യമായ പദസഞ്ചയം ഭാഷക്കില്ല,ഈ വിഷയങ്ങൾ മലയാളം മാധ്യമത്തിൽ പഠിക്കുന്നവർക്ക് അതാത് വിഷയങ്ങളിലെ വളർച്ചകളെ കുറിച്ച് അപ്പപ്പോൾ കൃത്യമായ ധാരണകൾ സ്വരൂപിക്കാനാവില്ല,അന്യദേശക്കാരുമായി ആശയ വിനിമയം സാധ്യമാവില്ല,വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് പോവാനാവില്ല, വിദേശങ്ങളിലെ തൊഴിൽമേഖലകളിൻ എത്തിപ്പെടാനാവില്ല എന്നിങ്ങനെ ഒട്ടുവളരെ ആശങ്കകൾ ഇത് സംബന്ധിച്ച് നിലവിലുണ്ട്.വിശദമായ പരിശോധനയും കൃത്യമായ പരിഹാരനിർദ്ദേശങ്ങളും ആവശ്യപ്പെടുന്ന പ്രശ്നങ്ങൾ തന്നെയാണ് അവ.ആ വഴിക്കുള്ള ധാരാളം ശ്രമങ്ങൾ ഇതിനകം ഉണ്ടായിക്കഴിഞ്ഞിട്ടുമുണ്ട്.

   മലയാളത്തിന്റെ പദസമ്പത്തിന് വലിയ വളർച്ചയും വാക്യസംരചനയുടെ തലത്തിൽ ആവശ്യമായ വൈവിധ്യപൂർണതയും സാധ്യമാവണമെങ്കിൽ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൾ മൌലികരചനകൾ ധാരാളമായി ഉണ്ടാവുകയും അവയ്ക്ക് വിപുലമായ പൊതുജനസമ്മതി കൈവരികയും വേണം.പദങ്ങളുടെ കാര്യത്തിൽ ഈ രംഗത്ത് പറയത്തക്ക ദാരിദ്യമൊന്നും നമ്മുടെ ഭാഷയ്ക്കില്ല.ചെറിയ അളവിൽ ഉണ്ടെങ്കിൽ അത് എളുപ്പത്തിൽ പരിഹരിക്കാൻ നമ്മെ സഹായിക്കുന്ന തരത്തിലുള്ള ധാരാളം മാതൃകകൾ നേരത്തേ നിര്മിക്കപ്പെട്ടുകഴിഞ്ഞിട്ടുമുണ്ട്.യഥാർത്ഥ പ്രശ്നം ഈ വിഷയങ്ങളെക്കുറിച്ച് ജനകീയാവബോധം വളർത്തുന്നതിന് സഹായകമാവുന്ന ലേഖനങ്ങളും പുസ്തകങ്ങളും ആകർഷകമായ രൂപഭാവങ്ങളോടെ നിർമിക്കപ്പെടുന്നില്ല എന്നതാണ്. ശാസ്ത്രസാങ്കേതിക വിഷയങ്ങളെ യാന്ത്രികമായും വൈദേശിക ആഖ്യാനശൈലി പിന്പറ്റിക്കൊണ്ടും മലയാളത്തിലേക്ക് കൊണ്ടുവരുന്നതിനു പകരം നമുക്ക് നമ്മുടേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാൻ കഴിയണം.ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികൾ',.ഉണ്ണികൃഷ്ണന്റെ 'ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ',ബി.സി.ബാലകൃഷ്ണന്റെ 'കേരളത്തിലെ ഔഷധസസ്യങ്ങൾ എന്നിങ്ങനെയുള്ള കൃതികളിൽ കാണുന്നതു പോലുള്ള ലാളിത്യം ഭൌതികശാസ്ത്രവിഷയങ്ങളുടെ കാര്യത്തിൽ സാധ്യമാവില്ല.സാധാരണജനങ്ങൾക്ക് അത്തരം വിഷയങ്ങളിൽ ഒരു പരിധിക്കപ്പുറം തല്പര്യമുണ്ടാവാനും വഴിയില്ല.എങ്കിലും ഉന്നതവിദ്യാഭ്യാസത്തിന്റെ ഏതറ്റം വരെയും പോകാൻ പാകത്തിൽ ഈ വിഷയങ്ങളിൽ പുസ്തകങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കേണ്ടത് ഭാഷയുടെ പൊതുവായ ആവശ്യമാണ്.
           ഈ രംഗത്ത് ഭാഷാ ഇന്സ്റിറ്റ്യൂട്ട് എന്‍.വി.കൃഷ്ണവാരിയരുടെ കാലത്ത് മിക്കവാറും ചട്ടപ്പടിയായിട്ടാണെങ്കിലും കുറേയേറെ കാര്യങ്ങൾ ചെയ്തു പോന്നിട്ടുണ്ട്.അതിന്റെ സദ്ഫലങ്ങൾ മലയാളം അനുഭവിച്ചുപോരുകയും ചെയ്യുന്നുണ്ട്.എങ്കിലും ഇന്സ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള സര്ക്കാർസ്ഥാപനങ്ങള്വഴി നടക്കുന്ന പുസ്തകപ്രസാധനത്തിന് കാര്യമായ പല പരിമിതികളും ഇപ്പോഴുമുണ്ട്.ഒന്നാമത്തെ കാര്യം അവ ബഹുജനങ്ങളുടെ വായനാനുഭവത്തിന്റെ ഭാഗമായിത്തീരുന്നില്ല എന്നതാണ്.വിദ്യാർത്ഥികളെയും ഗവേഷകരെയും ഓരോ വിഷയത്തിലെയും വിദഗ്ധരെയുമാണ് ഈ സ്ഥാപനങ്ങളുടെ പുസ്തകങ്ങൾ പ്രാഥമികമായും അഭിസംബോധന ചെയ്യുന്നത്.അത് അങ്ങനെയാവുക തന്നെയാണ് ശരി.സാധാരണവായനക്കാരെ ഉദ്ദേശിച്ച് ജനപ്രിയശൈലിയിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചുള്ള സ്ഥാപനങ്ങളല്ല അവ.എങ്കിലും ശാസ്ത്രത്തിലും ശാസ്ത്രേതരവിഷയങ്ങളിലും ഉണ്ടാവുന്ന പുത്തൻ വളർച്ചകൾജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുള്ള പദ്ധതികൾ കൂടി ഇന്നത്തെ സാഹചര്യത്തിൽ ഈ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടതാണ്.പുതിയ അറിവുകളെ നമ്മുടെ പൊതുബോധത്തിന്റെ ഭാഗമാക്കിത്തീർക്കുന്നതിനും ഭാഷയുടെ നിത്യവ്യവഹാരത്തിലേക്ക് ധാരാളം പുതിയ പദങ്ങള്കൊണ്ടുവരുന്നതിനും അത് അത്യാവശ്യമാണ്.പോപ്പുലര്സയൻസ് വിഭാഗത്തിൽപെട്ട പുസ്തകങ്ങൾ ചില സർക്കാര്ഇതര ഏജന്സികള്ഇപ്പോൾ തന്നെ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാവശ്യങ്ങൾക്കു വേണ്ടി ഉണ്ടാക്കിയെടുക്കുന്നതും ബൌദ്ധികമായും ഭാവനയുടെ തലത്തിലും വളരെ താഴ്ന്ന നിലവാരം പുലർത്തുന്നതുമായ അത്തരം പുസ്തകങ്ങൾ നമ്മുടെ ഭാഷയുടെ ആന്തരികശേഷിയെ അല്പം പോലും വളർത്തുകയില്ല.മലയാളത്തെ പറ്റി മതിപ്പ് വളർത്താനല്ല വില കുറഞ്ഞ ഇംഗ്ളീഷ് പുസ്തകങ്ങളിൽ നിന്ന് കോപ്പിയടിച്ച് വെക്കാൻ മാത്രം പറ്റുന്ന ഒരു ഭാഷയാണ് നമ്മുടേത് എന്ന പ്രതീതിയുണ്ടാക്കാനേ ആ പുസ്തകങ്ങൾസഹായിക്കുകയുള്ളൂ.ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് സഹായകമാവുന്ന നടപടികൾ സാംസ്കാരിക വകുപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും പ്രസിദ്ധീകരണവിഭാഗങ്ങളിൾ നിന്ന് ഉണ്ടാവേണ്ടതുണ്ട്.ചരിത്രം മുതല്വൈദ്യശാസ്ത്രത്തിന്റെ വിവിധശാഖകൾ വരെയുള്ളവയിൽ പഠനതാല്പര്യമുള്ള എല്ലാ വായനക്കാർക്കും സാമാന്യത്തിൽകവിഞ്ഞുള്ളതും ആധികാരികവുമായ അറിവ് നല്കാന്പര്യാപ്തമാവുന്ന പുസ്തകങ്ങൾ മലയാളത്തിൽ ധാരാളമായി ഉണ്ടാവണം.

മലയാളം സർവകലാശാല

    മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി കൈവരുന്നതും മലയാളത്തിന് സ്വന്തമായി ഒരു സർവകലാശാല ഉണ്ടാവുന്നതുമെല്ലാം ഭാഷയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും ആവശ്യമായ ധനം സർക്കാറിൽ നിന്ന് ലഭ്യമാക്കുന്നതിന് സഹായകമാവും.കുറേ പേർക്ക് ചെറുതും വലുതുമായ തൊഴിലുകൾ ലഭിക്കുകയും ചെയ്യും.അത്രത്തോളം അത് നല്ലതുതന്നെ.പക്ഷേ, ഭാഷ നേരിടുന്ന വെല്ലുവിളികളുടെ സമസ്തതലങ്ങളെയും കുറിച്ചുള്ള അഗാധമായ അന്വേഷണങ്ങളിലൂടെയും അത്തരം അന്വേഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള പരിശ്രമങ്ങളിലൂടെയും തന്നെയേ ഭാഷയെ രക്ഷിക്കാനാവൂ.

ഉന്നതവിദ്യാഭ്യാസരംഗത്തെ നയരൂപീകരണഠ മലയാളം സർവകലാശാലയെയും ബാധിക്കാംഒരു ജനതയെന്ന നിലയിൽ മലയാളിസമൂഹം രൂപപ്പെട്ടു വന്നതിന്റെ നാനാതലങ്ങളും വർത്തമാനകാലമലയാളി സമൂഹം ആവിഷ്ക്കാരത്തിന്റെ വിവിധമേഖലകളിലും മറ്റ് വ്യവഹാരങ്ങളിലും അനുഭവിക്കുന്ന പ്രശ്നങ്ങളും അവരുടെ ഭാവിസാധ്യതകളും തികച്ചും സർഗാത്മകമായി പഠിക്കാന്സഹായകമാവുന്ന പാഠ്യപദ്ധതിയും പഠനരീതിയും മലയാളം സർവകലാശാലയിലെ മലയാളം ഐച്ഛികത്തിനെങ്കിലും അടിസ്ഥാനവിഷയമായി ഉണ്ടാവണം.മലയാളികൾ സഹസ്രാബ്ദങ്ങളിലൂടെ വളർത്തിക്കൊണ്ടു വന്ന കലാരൂപങ്ങൾ,അവരുടെ ജീവിതത്തെ രൂപപ്പെടുത്തിയ ദർശനങ്ങൾ,അവരുടെ ഭൌതികവും ആത്മീയവുമായ പുരോഗതിയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ ഇടപെടലുകൾ ഇവയെക്കുറിച്ചെല്ലാമുള്ള അറിവിന്റെ ഉല്പാദകരും വിതരണക്കാരമായി മാറാൻ അവിടത്തെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കഴിയണം. ബിരുദവും ബിരുദാനന്തരബിരുദവുമൊക്കെ നേടി പുറത്തിറങ്ങുന്നവര്ക്ക് കേരളത്തിനകത്തു തന്നെ തൊഴില്ഉറപ്പാക്കാൻ പറ്റുന്ന വിധത്തിൽപ്രവേശനം പരമാവധി പരമിതപ്പെടുത്തി വൈദ്യശാസ്ത്രം ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളും ഈ സർവകലാശാലയിൽമലയാളം മാധ്യമത്തിൽ പഠിപ്പിക്കണം.വിദ്യാർത്ഥികള്ക്ക് സാമൂഹ്യബോധവും ചരിത്രബോധവും ഉറപ്പാക്കും വിധത്തിൽ സാഹിത്യത്തിന്റെയും മാനവിക വിഷയങ്ങളുടെയും പഠനവും അത്തരം കോഴ്സിന്റെ ഭാഗമാക്കിത്തീര്ക്കാൻ മലയാളം സർവകലാശാലക്ക് കഴിയണം.രാജ്യത്തെ വിദ്യാഭ്യാസമേഖയിലും രാഷ്ട്രീയത്തിലും പൊതുജീവിതത്തിൽ ആകെത്തന്നെയും കേവലമായ വ്യാപാരയുക്തിയും ലാഭക്കൊതിയും ഭരണം നടത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്.ഇതില്നിന്ന് സ്വന്തം വിദ്യാര്ത്ഥി സമൂഹത്തെയെങ്കിലും മോചിപ്പിക്കാന്കഴിയുന്ന പാഠ്യപദ്ധതിയും ഭരണസംവിധാനവും വിഭാവനം ചെയ്തുകൊണ്ടു മാത്രമേ മലയാളം സർവകലാശാല എന്ന ആശയത്തെ പ്രവൃത്തിപഥത്തിലെത്തിക്കാവൂ.അല്ലെങ്കിൽ നിലവിൽ മറ്റ് സർവകലാശാലകൾ നേരിട്ടുകൊണ്ടിരിക്കുന്നതും അപരിഹാര്യം എന്ന് അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരമെല്ലാം വിധിയെഴുതുന്നതുമായ കൊടിയ പ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന മറ്റൊരു സ്ഥാപനം മാത്രമായിരിക്കും ഉണ്ടാവാൻ പോവുന്നത്.

ഭാവുകത്വം മാറണം;
                 ദർശനവും സ്കൂൾ തലത്തിലെയും കോളേജ്തലത്തിലെയും മലയാളം പാഠ്യപദ്ധതിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാലും മലയാളത്തിനു വേണ്ടി സർവകലാശാല തന്നെ ഉണ്ടാക്കിയാലും അവയിൽ നിന്നെല്ലാം ഉണ്ടാവുന്ന പുതിയ ഊർജം ഭാഷയ്ക്ക് ആരോഗ്യവും ഓജസ്സും പകരുംപടി ആയിത്തീരണമെങ്കില്പ്രധാനമായും രണ്ടുമൂന്നു കാര്യങ്ങൾ സംഭവിക്കണം.

1.സർഗാത്മസാഹിത്യത്തിലും ഇതരകലകളിലും ഉള്ള താല്പര്യം സമൂഹത്തിൽസജീവമായി നിലനില്ക്കുകയും വളരുകയും ചെയ്യുന്നതിനുള്ള ഭാവുകത്വപരിസരം സൃഷ്ടിക്കപ്പെടണം..അതിന് സഹാകമാവുന്ന രാഷ്ട്രീയാന്തരീക്ഷവും വിദ്യാഭ്യാസാന്തരീക്ഷവും വേണം.
2.സർഗാത്മകസാഹിത്യത്തിലും കലയുടെ മറ്റ് രൂപങ്ങളിലും ഉണ്ടാവുന്ന ശ്രദ്ധേയമായ എല്ലാ പുതുരചനകളെയും ചനലങ്ങളെയും അപ്പപ്പോൾ വിശദമായും ആധികാരികമായും പരിചയപ്പെടുത്താനും പുതിയ ദിശാബോധം നല്കാനും പാകത്തിലുള്ള സാഹിത്യനിരൂപണവും കലാനിരൂപണവും മലയാളത്തില്ഉണ്ടായിക്കൊണ്ടേയിരിക്കണം.നിരൂപണം എന്നതിന് എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ പേര് ആവർത്തിച്ച് പറയുക,പരസ്യമെഴുത്തിന്റെ ഭാഷയിൽ പുകഴ്ത്തുക,കഥ പറയുക,നിരുത്തരവാദപരമായി നിന്ദിക്കുക,വെറുതെ സിദ്ധാന്തം പറയുക എന്നിങ്ങനെയൊക്കെയുള്ള അർത്ഥങ്ങളാണ് ഇന്ന് നിലവിലുള്ളത്.ഈ സ്ഥിതി പാടേ മാറണം.മലയാളിയുടെ പ്രജ്ഞയും ഭാവനയും വിവിധ മേഖലകളിൽ നടത്തുന്ന ഗൌരവപൂർണമായ നിർമിതികളുടെയും പരീക്ഷണങ്ങളുടെയും ഫലങ്ങളെ നമ്മുടെ സാംസ്കാരികാവബോധത്തിന്റെ ഭാഗമാക്കിത്തീർക്കുന്ന ഗംഭീരമായ പ്രവൃത്തിയാണ് നിരൂപണത്തിന് നിർവഹിക്കാനുള്ളത്.ഈയൊരു ധാരണയോടെ നിരൂപണമെന്ന മാധ്യമത്തെ സമീപിക്കുന്ന കുറേ പേരെ മലയാളഭാഷ ആവശ്യപ്പെടുന്നുണ്ട്.     
3.ചരിത്രം,സാമൂഹ്യശാസ്ത്രം,ദർശനം എന്നീ വിഷയങ്ങളിൽ  വിശകലനരീതിയുടെയും ആവിഷ്ക്കാരത്തിന്റെയും തലങ്ങളിൽ മലയാളിയുടേതായ തനതുശൈലികൾരൂപപ്പെടുത്താനാവുമോ എന്നതിനെ കുറിച്ചുള്ള ഗൌരവപൂർണമായ അന്വേഷണങ്ങളാണ് നമ്മുടെ മറ്റൊരടിയന്തിരാവശ്യം.

മലയാളഭാഷ വാസ്തവത്തിൽ അനുഭവങ്ങളുടെയും അറിവിന്റെയും ആഴങ്ങളും ഉയരങ്ങളും കണ്ട് പേടിച്ച് പതുങ്ങി നില്ക്കുന്ന അവസ്ഥയിൽ തന്നെയാണോ?അത്രമേൽ ആത്മവിശ്വാസക്കുറവ് തോന്നാൻ‍  മാത്രം പദദാരിദ്യ്രവും മറ്റ് പരാധീനതകളുമുള്ള ഒരു ഭാഷയാണോ മലയാളം? നമ്മുടെ പ്രശ്നം നമ്മുടെ ഭാഷയ്ക്കുള്ള ശേഷികളെ വകവെച്ചുകൊടുക്കാൻ നമുക്കുതന്നെയുള്ള വൈമനസ്യമാണ്.അത് ഒരു ജനതയെന്ന നിലയിൽ നമുക്കുള്ള ആത്മവിശ്വാസക്കുറവിൽ നിന്നും അടിമമനോഭാവത്തിൽ നിന്നും ഉണ്ടാവുന്നതാണ്.ചരിത്രപരവും സാമൂഹ്യവും രാഷ്ട്രീയവുമൊക്കെയായ പല കാരണങ്ങൾ അതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടാവും.അവയെക്കുറിച്ചെല്ലാമുള്ള അന്വേഷണങ്ങൾ ഭാഷാസംരക്ഷണത്തിനുള്ള പ്രവർത്തനങ്ങളുടെ ഭാഗം തന്നെയാണ്.അതിലും പ്രധാനപ്പെട്ട കാര്യം മലയാളഭാഷയ്ക്ക് യഥാർത്ഥത്തിൽ ഇന്ന് നിലവിലുള്ള ശേഷികളെയും സാധ്യതകളെയും കുറിച്ച് നമ്മെ തന്നെ ബോധ്യപ്പെടുത്തുൽ ഭാഷയെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യലാണ്.സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും സംവാദങ്ങൾ‍,മറ്റ് വിഷയങ്ങളെ കുറിച്ചുള്ള ർച്ചകൾ ഇവയൊക്കെ വളരെ ജനകീയമായ തലത്തിൽ നടന്നുകൊണ്ടിരുന്ന കാലത്താണ് മലയാളഭാഷ ലോകത്തിലെ ഏത് വികസിതസംസ്കാരത്തിലെയും അനുഭവങ്ങളെ ഉള്ക്കൊള്ളാൻ പോന്ന സർവതലസ്പർശിയായ വളർച്ച നേടിയത്.അത്തരം സംവാദങ്ങളെയെല്ലാം സാധ്യമാക്കിയത് മലയാളികളുടെ ഭാവിയെ കുറിച്ച് മാത്രമല്ല ലോകജനതയുടെ ആകെത്തന്നെ ഭാവിയെ കുറിച്ച് വിശാലവും ഗംഭീരവുമായൊരു ദര്ശനം സ്വന്തമായി ഉണ്ടായിരുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനമാണ്.അതിന്റെ തകര്ച്ച സൃഷ്ടിച്ച പല ഉത്കണ്ഠകളില്ഒന്നു തന്നെയാണ് ഭാഷയെ കുറിച്ചുള്ളതും.
                           ഭരണരംഗത്തു നിന്നുള്ള അനുകൂലനടപടികൾ,വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും നടത്തിപ്പും ആസൂത്രണം ചെയ്യുന്നവരുടെ പക്ഷത്തു നിന്നുള്ള ഉറച്ച പിന്തുണ, സര്ഗാത്മകസാഹിത്യകാരാരുടെയും കലാകാരാരുടെയും മാധ്യമപ്രവര്ത്തകരുടെയും ബോധപൂര്വമായ ഇടപെടലുകൾ,രാഷ്ട്രീയപ്പാര്ട്ടികളും സാംസ്കാരികസംഘടനകളും നടത്തുന്ന ബോധവല്ക്കരണം ഇവയെല്ലാം ചേര്ന്നാലെ തന്റെ മാതൃഭാഷ കിണറ്റില്വീണ് പേടിച്ചരണ്ടു കിടക്കുന്ന പൂച്ചയുടെ അവസ്ഥയിലല്ലെന്ന് ഓരോ മലയാളിക്കും പൂര്ണമായും ബോധ്യം വരികയുള്ളൂ.
.
.                       മലയാളം നിർബന്ധിത ഒന്നാം ഭാഷയും നിലവാരമുള്ള ഇംഗ്ലീഷ് അധ്യാപകരെ മുഴുവൻ ക്ലാസിലും വച്ചുകൊണ്ട് പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാം.ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ ,എഴുതാൻ,വായിക്കാൻ അതിനു മലയാളം സംസാരിക്കുന്ന ഒരു ജനതയെയും സംസ്കാരത്തെയും എന്തിനാണ് ഇല്ലാതാക്കുന്നത്?.

കേരളത്തിൽ മലയാളം ഭാഷ നേരിടുന്ന വിവിധ വെല്ലുവിളികൾ:
1.ഇംഗ്ലീഷ് ഭാഷയിൽ ഉള്ള വിദ്യാഭ്യാസ സമ്പ്രദായം .
2.ഭരണ ഭാഷ മലയാളമല്ലാത്ത അവസ്ഥ .
3.ഭരണാധികാരികളുടെ ഭാഷയോടുള്ള നിഷേധാത്മക സമീപനം.
4.മലയാളികൾ സ്വന്തം ഭാഷയോട് കാണിക്കുന്ന അവഗണന.
5.ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിൽ മലയാളം വികലമായി സംസാരിക്കുന്നത്.
6.മലയാളം ഭാഷ ഓണ്ലൈൻ -വിവര വിജ്ഞാന മേഖലയിലെ കാലതാമസം / ഗവേഷണമില്ല.
7.മലയാളത്തിൽ വിവർത്തന സംവിധാനം ഇല്ലാത്തത് .
8.നാമഫലങ്ങൾ ഇംഗ്ലീഷിൽ മാത്രം എഴുതി വെയ്ക്കുന്ന പ്രവണത.
9.മലയാള സംസാര ഭാഷയിലെ ഇംഗ്ലീഷ് പദങ്ങളുടെ അതിപ്രസരം .
10.മലയാളത്തിൽ പുതിയ എഴുത്തുകാർ വരാത്തത്‌ .
11.ഇന്റർനെറ്റിൽ മലയാള വിവര -വിജ്ഞാന ശേഖരം ഇല്ലാത്തത്
12.മലയാളം പഠിക്കാതെ കേരളത്തിൽ വിദ്യാഭ്യാസം പൂര്ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി
13.മലയാളത്തെ രണ്ടാം തരമായി ചിത്രികരിക്കുന്ന ചില ഇംഗ്ലീഷ് അധിനിവേശ പ്രമാണിമാരുടെ ധാർഷ്ട്യം 

മലയാളം ശ്രേഷ്ഠഭാഷാപദവിയിൽ

ദ്രാവിഡഭാഷകളി തമിഴിനും കന്നടത്തിനും തെലുങ്കിനും ക്ലാസിക് പദവി നേരത്തെ കിട്ടിക്കഴിഞ്ഞു. ഇപ്പോ  മലയാളത്തിനും. തമിഴ്-തെലുങ്ക്-കന്നട ഭാഷകളോളം തന്നെ ഒരുപക്ഷേ, അതി കൂടുതലോ പഴക്കമുള്ള ഭാഷയാണ് മലയാളം. മൂലദ്രാവിഡഭാഷയുടെ സ്വനപരവും രൂപിമപരവുമായ സ്വഭാവങ്ങ  മിക്കവയും പരിരക്ഷിച്ചുപോരുന്ന ഭാഷയാണിത്. ഒരു ഭാഷയ്ക്ക് ക്ലാസിക്ക പദവി നല്കുന്നതിനായി ഭാരതസക്കാ അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളെല്ലാം സംതൃപ്തിപ്പെടുത്തുന്ന ഭാഷയാണ് മലയാളം. ഭാഷാശാസ്ത്രപരമായ ഈ വസ്തുതയ്ക്ക് ഊന്നനല്കിക്കൊണ്ടാണ് മലയാളത്തിന് ക്ലാസിക്കല്പദവി നല്കണമെന്ന് രേഖകളുടെ അടിസ്ഥാനത്തില്കേരളസക്കാ ആവശ്യപ്പെട്ടത്.

     1500 ഷത്തിനുമേൽ പഴക്കമുള്ള ഭാഷകള്ക്കാണ് കേന്ദ്രസക്കാ  ക്ലാസിക് ഭാഷാപദവി നല്കുക. ദ്രാവിഡഭാഷാഗോത്രത്തിൽല്പ്പെട്ട തമിഴ്, കന്നട, തെലുങ്ക്, മലയാളം ഭാഷകൾ മാത്രമെ ഇത്രത്തോളം പഴക്കമുള്ളൂ. സാഹിത്യപ്പെരുമയുടെ കാര്യത്തിൽ മലയാളത്തിന്റെ സ്ഥാനം ഇന്ത്യൻ ഭാഷകളിൽ മൂന്നാമതാണ്. ആധുനിക സാഹിത്യത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഭാഷകൾ മലയാളവും കന്നടവും ബംഗാളിയുമാണ്.

ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ ദ്രാവിഡഭാഷകളിൽ മലയാളത്തിന്റെ സ്ഥാനം നാലാമതാണ്. സ്വന്തം ലിപിയും സാഹിത്യവും മാനദണ്ഡമാക്കി യുനസ്കോ തയ്യാറാക്കിയിട്ടുള്ള ഭാഷാപട്ടികയില്‍ 26-മത് സ്ഥാനമാണ് മലയാളത്തിനുള്ളത്. മൂന്നേമുക്കാൽ കോടിയോളം ജനങ്ങളുടെ മാതൃഭാഷയാണിത്. മലയാളം മാതൃഭാഷയായിട്ടുള്ള ഭൂവിഭാഗമാണ് കേരളം. മലയാളികളിൽ 96.56 ശതമാനം പേര്മലയാളം മാതൃഭാഷയായി ഉപയോഗിക്കുന്നു. മാതൃഭാഷാ ഉപയോഗം തമിഴിൽ 89 ഉം തെലുങ്കിൽ 85 ഉം കന്നടത്തിൽ 63 ഉം ശതമാനമാണ്.

'കേരളം' എന്ന വാക്ക് കാണുന്ന ഏറ്റവും പഴയ രേഖ അശോകന്റെ രണ്ടാംശാസനമാണ്. ബി.സി. 300-270-ൽ എഴുതിയ ഈ ശാസനത്തിൽ 'കേതലപുത' എന്ന് പരാമശിച്ചിട്ടുള്ളത് കേരളത്തെപ്പറ്റിയാണ്. ക്രി.. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ  കേരളത്തെപ്പറ്റി തങ്ങളുടെ ഗ്രന്ഥങ്ങളിൽ പ്ലിനിയും ടോളമിയും പെരിപ്ലസ്കാരനും കേരബത്രോസ് എന്ന വാക്കിലൂടെയാണ് പരാമ ശിച്ചിട്ടുള്ളത്. 'കേതലപുത'യാണ് വിദേശികളുടെ  'കേരബത്രോസ്' ദക്ഷിണേന്ത്യന്ഭാഷകളിൽ   കകാരം ചാകരമാകുന്ന വ പരിണാമം ഉടലെടുക്കുന്നതിന് മുമ്പുതന്നെ കേരളം എന്ന പദമുണ്ടയിരുന്നു. കകാര ചാകര വികാരം സംഭവിച്ചതിനുശേഷമാണ് ചേരം, ചേരമാൻ, ചേരലാതൻ തുടങ്ങിയ പദങ്ങൾ  ഉണ്ടായത്. കേതലപുതയുടെയും ചേരമാന്റെയും അ ത്ഥം  ഒന്നുതന്നെ. ചേരമകനാണ് ചേരമാൻ. കേതലപുത കേരളപുത്രനാണ്.

തമിഴ്നാട്ടിലെ തേനിയിൽ നിന്ന ലഭിച്ച പുളിമാങ്കൊമ്പ് വിരക്കൽ ലിഖിതം, എടയ്ക്കൽ ലിഖിതങ്ങൾ, പട്ടണം ലിഖിതങ്ങൾ, നിലമ്പൂരിലെ നെടുങ്കയം ലിഖിതം എന്നിവ മലയാളത്തിന് 1500 ഷത്തിനുമേൽ പഴക്കമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ്. ഭദ്രകാളിപ്പാട്ടിലെ 'കേശാദിപാദസ്തുതി'ക്കും 'യാത്രക്കളി'യിലെ നാലുപാദത്തിനും ക്രി.. ആറാം നൂറ്റാണ്ടോളം  പഴക്കമുണ്ട്.  സംഘകാലസാഹിത്യം കേരളത്തിനും കൂടി അവകാശപ്പെട്ടതാണ്. സംഘകാലകവികളിൽ നാല്പത്തഞ്ചോളം പേര്കേരളീയരാണ്. ചിലപ്പതികാരവും ഐങ്കുറൂനൂറും പതിറ്റുപ്പത്തും കേരളത്തിന്റെ സംഭാവനയാണ്. സംഘകൃതികളിലെ ഭാഷയില്മലനാട്ടുവഴക്കങ്ങൾ ധാരാളമുണ്ട്. സംഘകൃതികളിലെ ഭാഷയിൽ നിന്ന് തെളിയുന്ന ഒരു വസ്തുത തമിഴ്, മലയാളഭാഷകൾക്ക് പൊതുവായ ഒരു പ്രാക്ഭാഷയുണ്ടായിരുന്നുവെന്നാണ്. ഈ പൊതുപ്രാക്ഭാഷയി ൽ  നിന്ന് സ്വതന്ത്രമായി ഉരുത്തിരിഞ്ഞവയാണ്  ഇന്നത്തെ തമിഴും മലയാളവും. തൊല്ക്കാപ്പിയത്തിലെ ഭാഷാനിയമങ്ങളിൽ ചിലത് ഇന്നത്തെ തമിഴിൽ അപ്രസക്തമായിരിക്കെ ഇന്നത്തെ മലയാളത്തിൽ അവ പ്രസക്തമായിരിക്കുന്നു എന്ന വസ്തുത മലയാളഭാഷയുടെ പ്രാക്തനയ്ക്ക് തെളിവാണ്.

നമ്മുടെ ഭാഷാചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന  സംഘസാഹിത്യം എന്നുപറഞ്ഞാൽ പൂവ്വ ദ്രാവിഡഭാഷയിൽ  പറയപ്പെട്ട ഒന്നായിരുന്നു എന്നാണ്.   പൂർണ്ണമായും  എഴുതിവെയ്ക്കുന്ന രീതി അന്നുണ്ടയിരുന്നില്ല. വായ്മൊഴി സാഹിത്യമായാണ് ഈ കൃതികൾ ആദ്യം രൂപംകൊണ്ടത്. അതിനും ഏറെ കഴിഞ്ഞാണ് ഇവ രേഖപ്പെടുത്തിവെച്ചത്. ഈ കാലഘട്ടത്തിലെ പ്രമുഖ കൃതി ചിലപ്പതികാരമാണ്. ചിലപ്പതികാരം കേരളത്തിന്റെ മണ്ണിൽ  രചിക്കപ്പട്ടതാണ്. അതിൽ ചാക്യാന്മാരെക്കുറിച്ചും ചേരരാജാക്കന്മാരെക്കുറിച്ചും പറയുന്നുണ്ട്.

ചിലപ്പതികാരം ചേരൻ ചെങ്കുട്ടുവൻ എന്ന ചേരരാജാവിന്റെ കഥയാണ്. ഇത് ചേരതലസ്ഥാനമായ വഞ്ചിയിൽ നടന്ന സംഭവമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുണവായില്കോട്ടം എന്ന സ്ഥലത്തുവെച്ചാണ് ഇത് രചിക്കപ്പെട്ടതെന്ന് ആമുഖത്തില്പറഞ്ഞിട്ടുണ്ട്. ബ്രാഹ്മണേതരക്ഷേത്രങ്ങള്ക്കാണ് പല ഭാഷയിൽ കോട്ടം എന്നു പറഞ്ഞിരുന്നത്. ഈ കുണവായി കോട്ടം എന്നത് തൃക്കണ്ണാമതിലകമാണ്. ഇന്നത് ലോപിച്ചു ലോപിച്ച് മതിലകം എന്നുമാത്രമായിട്ടുണ്ട്. ഈ പ്രദേശം ഇന്നത്തെ കൊടുങ്ങല്ലൂരിന് സമീപമാണ് അവശിഷ്ടമൊക്കെ ഇന്നുമുണ്ട്. പക്ഷേ, ഇവിടെ ഉദ്ഖനനം നടന്നിട്ടില്ല. നിരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ഇവിടെയൊക്കെ ഉദ്ഖനനം നടക്കേണ്ടതാണ്. ഇത്തരത്തില്വിലയിരുത്തിയാല്മലയാളഭാഷ ആദിദ്രാവിഡഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണെന്ന് നിസ്സംശയം പറയാം.

ഇത്തരത്തിൽ  ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണ് തമിഴ്ഭാഷയും. ഈ രണ്ടുഭാഷയ്ക്കും കാര്യമായ വികാസമുണ്ടായിട്ടുണ്ട്. ഇപ്പോൾ തമിഴ്നാടെന്ന ഭൂവിഭാഗത്തുണ്ടായിരുന്ന ഭാഷയിൽ വലിയ മാറ്റം സംഭവിച്ചിട്ടില്ല. സംഘകാലസാഹിത്യത്തിലെ  ഭാഷയും തമിഴ്ഭാഷയും രണ്ടും വ്യത്യസ്തമാണ്. തമിഴ്ഭാഷയുടെ വ്യാകരണം ഉപയോഗിച്ച് സംഘകാലകൃതിയെ മനസ്സിലാക്കാൻ സാധിക്കില്ല. പക്ഷേ, തമിഴിനെ അപേക്ഷിച്ച് നോക്കിയാൽ മലയാളഭാഷയ്ക്ക് ശക്തമായ വ്യതിയാനങ്ങൾ വന്നു. ബ്രാഹ്മണരുടെ നമ്പൂതിരിമാരുടെ കുടിയേറ്റം അവരുടെ രാജാധികാരം, അവരുടെ പാണ്ഡിത്യം എന്നിവയ്ക്കനുസരിച്ച് മലയാളഭാഷയിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. സംസ്കൃതത്തിന്റെ അധിനിവേശം   മലയാളഭാഷയിൽ കൂടുതലുണ്ടായി. അതിനാൽ തന്നെ മലയാളം ആദിദ്രാവിഡഭാഷയില്പ്പെട്ടതല്ലെന്ന്  ഒറ്റനോട്ടത്തിൽ തോന്നാം. എന്നാല്വിശദമായി പഠിച്ചാൽ കേരളത്തിലെ ഭാഷ സംഘകാലസാഹിത്യത്തിൽ നിന്നും വളര്ന്നിട്ടുള്ള ഭാഷയാണെന്ന് കാണാൻ സാധിക്കും.

നാട്യശാസ്ത്രത്തെ അനുപദം ദീക്ഷിക്കുന്ന ഏകദൃശ്യകല കേരളത്തിലെ കൂടിയാട്ടമാണ്. ഈ ദൃശ്യകലയുടെ പ്രയോഗസംബന്ധമായി രചിക്കപ്പെട്ടിട്ടുള്ള ആട്ടപ്രകാരങ്ങൾക്കും  ക്രമദീപികകൾക്കും  ഉള്ള പഴക്കം എത്രയെന്ന് നിണ്ണ യിക്കപ്പെട്ടിട്ടില്ല. ചിലപ്പതികാര കാലത്തോളം ഈ ഗ്രന്ഥങ്ങൾക്ക് പഴക്കമുണ്ടാകണം. കാരണം, കൂത്തിനെപ്പറ്റി പരാമശമുള്ള ഏറ്റവും പ്രാചീനകൃതി ചിലപ്പതികാരമായത് തന്നെ. മലയാളത്തിന്റെ ഗദ്യസാഹിത്യവും പദ്യസാഹിത്യവും സര്വാതിശായിയായ സൃഷ്ടികളാൽ സമ്പന്നമാണ്. കൗടില്യന്റെ അര്ത്ഥശാസ്ത്രത്തിന് ആദ്യമുണ്ടായ വിവര്ത്തനവും വ്യാഖ്യാനവും മലയാളത്തിന് അവകാശപ്പെട്ടിരിക്കുന്നു. ശാങ്കരഭാഷ്യപ്രകാരമുള്ള ഏറ്റവും പഴയ ഭാഷാനുവാദം ഭഗവദ്ഗീതയ്ക്കുണ്ടായത് മലയാളത്തിലാണ്. പാട്ടും മണിപ്രവാളവും കിളിപ്പാട്ടും ആട്ടക്കഥയും തുള്ളലും മലയാളസാഹിത്യത്തിലെ ഈടുറ്റ പ്രസ്ഥാനങ്ങളാണ്.

ക്ലാസിക്കെന്ന് വിശേഷിപ്പിക്കാവുന്ന വിവിധഘട്ടങ്ങൾ  മലയാളഭാഷയ്ക്കുണ്ട്. ക്രി.. 8-ാം നൂറ്റാണ്ടുവരെയുള്ള കാലം പ്രോട്ടോ തമിഴ്, മലയാളത്തിന്റേതാണ്. സംഘകൃതികളും ഭദ്രകാളിപ്പാട്ടും പുളിമാങ്കൊമ്പ്, എടയ്ക്കല്‍, പട്ടണം, നിലമ്പൂ ലിഖിതങ്ങളും ഈ കാലഘട്ടത്തിന്റേതാണ്. ക്രി.. 800 മുതല്‍ 1300 വരെയുള്ള കാലമാണ് പ്രാചീന മലയാള ക്ലാസ്സിക്കല്ഘട്ടം. 200-ല്പരം ശിലാരേഖകൾ, ചെപ്പേടുകള്‍, ഭാഷാകൗടിലീയം, ആട്ടപ്രകാരങ്ങൾ, ക്രമദീപികകൾ, രാമചരിതം, പ്രാചീനചമ്പുക്കൾ, പ്രാചീനമണിപ്രവാളകൃതികൾ, ഗദ്യപ്രബന്ധങ്ങൾ എന്നിവ ഈ കാലഘട്ടത്തിന്റെ ഈടുവെപ്പുകളാണ്. ക്രി.. 1300 മുതല്‍ 1600 വരെയുള്ള കാലം മധ്യകാലമലയാളം ക്ലാസിക്കൽ ഘട്ടമാണ്. കണ്ണശ്ശക്കവികളും പൂനംനമ്പൂതിരിയും ചെറുശ്ശേരിയും ലീലാതിലകകാരനും മധ്യകാലക്ലാസിക്കൽ ഘട്ടത്തിൽപ്പെട്ടവരാണ്. ക്രി..1600 മുതല്ക്കുള്ള കാലം ആധുനിക ഘട്ടത്തിന്റേതാണ്. എഴുത്തച്ഛന്  കൃതികളിലൂടെ ഒരു മാനവികഭാഷ സാഹിത്യരചനയ്ക്കുണ്ടായി എന്നതാണ് ഇവിടെ എടുത്തുപറയേണ്ടുന്ന വസ്തുത. ഭാഷാപ്രയോഗത്തിൽ എഴുത്തച്ഛനെടുത്ത ഭാഷാക്രമകണക്ക് മലയാളഭാഷയെ ഏതുപ്രയോഗവും കൈകാര്യം ചെയ്യാൻ കെല്പുള്ളതാക്കിതീത്തു.

ഈ വസ്തുതകളെല്ലാം രേഖകളുടെ അടിസ്ഥാനത്തിൽ സമപ്പിച്ചിട്ടുള്ള റിപ്പോട്ടാണ് കേരളസ  ക്കാ കേന്ദ്രസക്കാരിന് സമർപ്പിച്ചത്. വിദഗ്ധസമിതി 2012 ഡിസംബ 19-ന് മലയാളത്തിന് ക്ലാസിക് പദവി ശുപാശ ചെയ്തു.   ശുപാശ കേന്ദ്രസര്ക്കാരിന്റെ സാംസ്ക്കാരികവകുപ്പ് അംഗീകരിച്ച് മേൽ നടപടികള്ക്കായി പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേയ്ക്ക് അയച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് മെയ് 23-ന് ചേര്ന്ന കേന്ദ്രമന്ത്രിസഭാ മലയാളത്തിന് ശ്രേഷ്ഠാഭാഷാപദവി  നല്കാൻ തീരുമാനിച്ചത്. ക്ലാസിക് പദവി ലഭിക്കുന്നതോടെ മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയയും സമഗ്രപഠനത്തിനായി ഒരു കേന്ദ്രം കേന്ദ്രസര്ക്കാരിന്റെ മേല്നോട്ടത്തിൽ ആരംഭിക്കും. സെന്ട്രൽ യൂണിവേഴ്സിറ്റികളിൽ മലയാളഭാഷാവിഭാഗങ്ങൾ തുടങ്ങാൻ നടപടികളുണ്ടാകും. അന്തര്ദേശീയനിലവാരം പുലര്ത്തുന്ന ഭാഷാസാഹിത്യപഠനങ്ങൾക്കു  പുരസ്കാരങ്ങൾ ഏപ്പെടുത്തും. ഇതിനെല്ലാം ആവശ്യമായ ഫണ്ട് കേന്ദ്രസര്ക്കാ അനുവദിക്കും.

വിദ്യാഭ്യാസവും ആധുനികവൽക്കരണവും

                കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്നതിനാല്‍ കാലോചിതമായ പരിഷ്കരണങ്ങൾ അനിവാര്യമാകുന്നു. കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം വിദ്യാഭ്യാസം സമഗ്രമായി സ്വാധീനിക്കുന്നു. മനോഭാവവും മൂല്യബോധവും ഏറെക്കുറെ സ്ഥിര സ്വഭാവം പുലര്‍ത്തുന്നുവെന്നു പറയാം. എന്നാല്‍ അറിവ് അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുകയാണ്. പഴയ അറിവുകള്‍ തിരുത്തപ്പെടുകയോ പൂര്‍ണമാക്കപ്പെടുകയോ ചെയ്യുന്നു. ഓരോ കാലവും വിദ്യാര്‍ത്ഥിയിൽ നിന്നാവശ്യപ്പെടുന്ന കഴിവുകൾ വ്യത്യസ്തമാണ്. കഴിഞ്ഞ തലമുറയ്ക്ക് കന്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമായിരുന്നില്ല. പുതിയ തലമുറയിലെ കന്പ്യൂട്ടററിയാത്തവര്‍ നിരക്ഷരരായാണ് പരിഗണിക്കപ്പെടുന്നത്. ചുരുക്കത്തില്‍ വിദ്യഭ്യാസം തടാകം പോലെ നിശ്ചലമായി നിലകൊള്ളേണ്ടതല്ല;പ്രത്യുത പുഴ പോലെ നിരന്തരം  ഒഴുകിക്കൊണ്ടിരിക്കേണ്ടതാണ്. 
കേരളത്തിന്റെ സമകാലീന വിദ്യാഭ്യാസ ചരിത്രം ഈ ചലനാത്മകതയെ അടയാളപ്പെടുത്തുന്നു .

            പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടുകൂടിയാണ് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം കേരളത്തിന്റെ മണ്ണില്‍ വേരോടിത്തുടങ്ങുന്നത്. അതിനു മുമ്പ് സവര്‍ണര്‍ക്കിടയിൽ പരിമിതമായ ഗുരുകുല സമ്പ്രദായത്തിലുള്ള വേദ പഠനത്തിൽ ഒതുങ്ങുന്നതായിരുന്നു വിദ്യാഭ്യാസം. ചില രാജാക്കന്മാരുടെ മുന്‍കൈയിൽ അങ്ങിങ്ങായി ചില എഴുത്തു പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നു എന്നു മാത്രം. നായര്‍ വിഭാഗത്തിന് തങ്ങളുടെ കുലധര്‍മമായ യുദ്ധമുറകൾ അഭ്യസിക്കുന്നതിന് കളരികൾ സ്ഥാപിക്കപ്പെട്ടു. താഴ്ന്ന ജാതിക്കാര്‍ക്ക് അച്ഛനമ്മമാരോടൊപ്പം കുലത്തൊഴിൽ അഭ്യസിക്കുക എന്നതു തന്നെയായിരുന്നു വിദ്യാഭ്യാസം. ഭരണ നവീകരണം ലക്ഷ്യമിട്ട് തിരുവിതാംകൂർ രാജാക്കന്മാര്‍ ബ്രിട്ടീഷുകാരുമായി സഹകരിച്ച് ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. മിഷണറി സംഘങ്ങളാണ് ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തിയത്. അയിത്ത ജനവിഭാഗങ്ങളുടെ ഉണര്‍വ് വിദ്യാഭ്യാസം സാര്‍വത്രികമാവുന്നതിൽ സാരമായ പങ്കു വഹിച്ചു. ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്നതിൽ പൊതുവിദ്യാലയങ്ങള്‍ക്ക് സ്തുത്യര്‍ഹമായ പങ്കുണ്ട്. വിദ്യാഭ്യാസത്തിന്റെ ആധുനികവല്‍ക്കരണം വഴി ബ്രിട്ടീഷുകാരുടെ ലക്ഷ്യം തങ്ങള്‍ക്കാവശ്യമുള്ള കണക്കപ്പിള്ളമാരെ (ഭരണ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരെ) വാര്‍ത്തെടുക്കുക എന്നതായിരുന്നെങ്കിലും അവരുദ്ദേശിക്കാത്ത ഫലങ്ങളും അതുകൊണ്ടുണ്ടായി. കോളനി വിരുദ്ധ സമരങ്ങളിലേക്ക് ഒരു കൂട്ടം ആളുകളെ തിരിച്ചുവിട്ടത് ഇംഗ്ലീഷ് വിദ്യാഭ്യാസമാണെന്ന് വൈപരീത്യമായി തോന്നാം.

       സ്വാതന്ത്ര്യാനന്തരം സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനു വേണ്ട ഭരണപരമായ ശ്രമങ്ങൾ പുരോഗമിച്ചു. മുന്‍തലമുറയെ അപേക്ഷിച്ച് പുതുതലമുറയിൽ സ്കൂളിന്റെ പടി കാണാത്തവര്‍ അപൂര്‍വമോ അപൂര്‍വത്തില്‍ അപൂര്‍വമോ ആണ്. വിദ്യാഭ്യാസം അത്രമേല്‍ ജനകീയവും അതിജീവനത്തിന്റെ ആവശ്യോപാധിയുമായിരുന്നു. ഒരു ദശകം മുമ്പു വരെ പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് മതിയാക്കുന്നവര്‍ ഏറെയായിരുന്നു. പഠനം തുടരുന്നവരില്‍ തന്നെ വലിയ ഭൂരിപക്ഷം പത്താം ക്ലാസോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന പ്രവണതക്കായിരുന്നു മുന്‍തൂക്കം. ഇപ്പോള്‍ വ്യക്തിഗത പഠനത്തിന്റെ സ്വാഭാവികമായ അതിര്‍ത്തി ഹയര്‍സെക്കണ്ടറിയോ ബിരുദമോ എങ്കിലുമായി വികസിച്ചതായി കാണാം. ഇത് പൊതുസമൂഹത്തിന് വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തില്‍ വന്ന ഗുണപരമായ പരിവര്‍ത്തനത്തിന്റെ സൂചനയായെടുക്കാം. പെണ്‍കുട്ടികൾ ആണ്‍കുട്ടികളേക്കാൾ വിദ്യാഭ്യാസപരമായി ശാക്തീകരിക്കപ്പെട്ടതാണ് സമീപകാലത്തെ വിസ്മയകരമായ മാറ്റം. പഴയ തലമുറയില്‍ ആണുങ്ങളെ അപേക്ഷിച്ച് സ്ത്രീകളിലായിരുന്നു നിരക്ഷരത കൂടുതല്‍. 

ഉള്ളടക്കവും രീതിശാസ്ത്രവും മാറ്റത്തിന്റെ വഴികള്‍

        നിലവിലുള്ള വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സാംസ്കാരികവും സാമൂഹികവുമായ സാഹചര്യമൊരുക്കലും അതിനൊത്തവിധം മനുഷ്യവിഭവം പാകപ്പെടുത്തലും വിദ്യാലയ ധര്‍മമായിത്തീരുന്നു.  കൊളോണിയല്‍ യുക്തികള്‍ക്കനുസൃതമായ ഉള്ളടക്കമാണ് ബ്രിട്ടീഷ് ഭരണകാലത്ത് നമ്മുടെ സ്കൂള്‍ കരിക്കുലത്തിനുണ്ടായിരുന്നത്. യൂറോ കേന്ദ്രിതമായ ജ്ഞാന വ്യവസ്ഥയില്‍ നിന്നുത്ഭവംകൊണ്ട ശാസ്ത്രമാനവിക ശാസ്ത്ര പാഠ വരികളാണ് സ്കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ നാം പിന്തുടരുന്നത്.  

            പാശ്ചാത്യ മാതൃകയിലുള്ള ആധുനിക വിദ്യാഭ്യാസം അഭ്യസ്തവിദ്യരെ പിറന്ന നാടിന്റെ സംസ്കാരത്തില്‍ നിന്നും അകറ്റുകയും അധ്വാനത്തോടു വിമുഖതയുള്ളവരാക്കുകയും ചെയ്തു എന്ന വസ്തുതകൂടി ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. മെക്കാളെ സായ്പ് ആഗ്രഹിച്ചതുപോലെ
ബ്രൗണ്‍ സായ്പുമാര്‍ക്കാണ് ആധുനിക വിദ്യാഭ്യാസം ജന്മം നല്‍കിയത്. പാശ്ചാത്യ വല്‍കരിക്കപ്പെട്ട മനസ്സിന്റെ ഉടമകളാണ് ആധുനിക വിദ്യാഭ്യാസം ലഭിച്ചവരില്‍ ഭൂരിപക്ഷവും. വൈറ്റ് കോളര്‍ ജോലി സമ്പാദിക്കുന്നതിനുള്ള ഉപാധി മാത്രമായാണ് ആധുനിക വിദ്യാഭ്യാസം വിദ്യാഭ്യാസത്തെ നോക്കിക്കാണുന്നത്. മഹാത്മാഗാന്ധിജിയും സക്കീര്‍ ഹുസൈനും ഇന്ത്യയ്ക്കു വേണ്ടി വിഭാവന ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഏട്ടിലെ പശുവായി ഇപ്പോഴും തുടരുന്നു. വിദ്യാര്‍ത്ഥികളെ കരിയറിസ്റ്റുകളായി രൂപാന്തരപ്പെടുത്തുന്നതിലാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അഭിമാനം കൊള്ളുന്നത്. ഭാഷാസാഹിത്യ പഠനവും മാനവിക വിഷയങ്ങളും വിദ്യാലയത്തിന്റെ പടിക്കു പുറത്താവുന്നതാണ് ഉപരി വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ പ്രവണത. ആഗോള വിപണിക്കാവശ്യമായ പ്രഫഷനലുകളെഉല്‍പാദിപ്പിക്കുകയാണ് നവ കൊളോണിയല്‍ കാലത്തെ വിദ്യാഭ്യാസ ധര്‍മം. വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം ചര്‍ച്ചാവിഷയമാവുമ്പോള്‍ ഇതവഗണിക്കാനാവില്ല.  വിദ്യാര്‍ത്ഥിയുടെ സര്‍വതോന്‍മുഖമായ വ്യക്തിത്വ വികാസം എന്ന ഏറെ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ട വിദ്യാഭ്യാസ ലക്ഷ്യം പഴങ്കഥയാണെന്നര്‍ത്ഥം.

                    സ്കൂള്‍ നിരാസംഎന്ന ഇവാന്‍ ഇല്ലിച്ചിന്റെ ആശയം കണക്കിലെടുത്ത് വാതില്‍പ്പുറ പഠനങ്ങള്‍ക്ക് സ്കൂൾ പാഠ്യപദ്ധതിയില്‍ ഇടം നല്‍കാന്‍ നമുക്കു സാധിച്ചു. സ്രോതസ്സുകളില്‍ നിന്നു നേരിട്ടു പഠിക്കാനുള്ള അവസരങ്ങള്‍ ഇതു വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി. യഥാര്‍ത്ഥ പഠനം വിദ്യാലയത്തിന്റെ അടച്ചിട്ട മുറികള്‍ക്കകത്തല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ മാറ്റം സാധ്യമായത്. പൗലോഫ്രയറുടെ വിദ്യാഭ്യാസം വിമോചനത്തിന് എന്ന ആശയം കടമെടുത്ത് പ്രശ്നോന്നിത വിദ്യാഭ്യാസം പരീക്ഷിക്കാനും നാം ശ്രമിക്കുകയുണ്ടായി. സാമൂഹിക പ്രശ്നങ്ങള്‍ ക്ലാസ് റൂമുകളില്‍ ചര്‍ച്ചാവിഷയമാകുന്നതിനും പരിസ്ഥിതി, യുദ്ധം, സാമൂഹിക വിവേചനങ്ങള്‍ ആദിയായ പ്രശ്നങ്ങളിൽ കുട്ടികളിൽ പ്രതികരണ ബോധം വളര്‍ത്തുന്നതിനും ഇതുമൂലം സാധിച്ചു. 

                 ബോധന രീതിശാസ്ത്രത്തില്‍ സമീപ ദശകങ്ങൾ വിപ്ലവകരമായ പരിവര്‍ത്തനങ്ങൾ കൊണ്ടുവന്നു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. അധ്യാപക കേന്ദ്രിത സമ്പ്രദായത്തില്‍ നിന്ന് പഠനം ഒരളവോളം വിദ്യാര്‍ത്ഥി കേന്ദ്രിതമായി മാറി. ആദ്യം പൊതുവിദ്യാലയങ്ങളിലും ഈയിടെയായി സി.ബി.എസ്.ഇ വിദ്യാലയങ്ങളിലും ഉണ്ടായ ഈ മാറ്റം കുട്ടിക്ക് സ്വയം പഠനത്തിനുള്ള അവസരം പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസ മനഃശാസ്ത്രത്തിലെ നൂതന ചിന്താധാരകളുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങളാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. ഈ മാറ്റങ്ങളെ താഴെ പറയുംപ്രകാരം സംഗ്രഹിക്കാം.

1.  കുട്ടിക്ക് ഒന്നും അറിയില്ലെന്നും സര്‍വജ്ഞനായഅധ്യാപകന്‍  വിവരങ്ങള്‍ കോരി ഒഴിച്ചു കൊടുക്കുകയാണെന്നുമുള്ള ബിഹേവിയറിസ്റ്റ്കാഴ്ചപ്പാടില്‍ നിന്ന് കുട്ടിയുടെ ഉള്ളില്‍ അറിവിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും അവയെ ജ്വലിപ്പിക്കാൻ സഹായിക്കുക മാത്രമാണ് അധ്യാപകന്റെ ധര്‍മമെന്നും സിദ്ധാന്തിക്കുന്ന കണ്‍സ്ട്രക്റ്റിവിസ്റ്റ്ചിന്താഗതിയിലേക്കുള്ള മാറ്റം ലോകവ്യാപകമായി തന്നെ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും ഉടച്ചു വാര്‍ത്തു. കുട്ടിയുടെ ഉള്ളില്‍ നിന്നു വരുന്ന പ്രചോദനമാണ് പഠനത്തിനു സഹായിക്കുന്നത്. അല്ലാതെ നേരത്തെ സങ്കല്‍പിക്കപ്പെട്ടിരുന്നതുപോലെ, പുറത്തു നിന്നുള്ള പ്രലോഭനമോ ഭീഷണിയോ അല്ല എന്ന തിരിച്ചറിവ് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. തല്ലിയും ചൊല്ലിയുമുള്ള പഠിപ്പില്‍ നിന്ന് ചെയ്തും പരസ്പരം സഹകരിച്ചുമുള്ള പഠനം നിലവില്‍ വന്നു. കുട്ടികള്‍ സ്വയം അന്വേഷിച്ചറിഞ്ഞും കണ്ടെത്തിയും സ്വയം പരീക്ഷണങ്ങള്‍ നടത്തിയും പ്രവര്‍ത്തിച്ചും പഠിക്കുന്ന സമ്പ്രദായം നടപ്പായി. പഠനം വ്യക്തിനിഷ്ഠമായ അനുഷ്ഠാനം എന്നതില്‍ നിന്ന് സാമൂഹികമായ പ്രക്രിയയായി വളര്‍ന്നു. സംഘപഠനം എന്ന ആശയം പ്രബലപ്പെട്ടു.

2.  കുട്ടിയും അധ്യാപകനും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വന്നു. അധ്യാപകന്‍ വിവരങ്ങൾ നല്‍കുന്നയാളും കുട്ടി അവ സ്വീകരിക്കുന്ന ആളും എന്നതില്‍ നിന്നു മാറി ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ആശയ വിനിമയം നടത്തി കുട്ടിയെ താനുള്ള അറിവിന്റെ പടിയില്‍ നിന്ന് അടുത്ത പടിയിലേക്ക് കയറാൻ സഹായിക്കുന്ന സഹായിയും മിത്രവുമായി അധ്യാപകന്‍ മാറി. കുട്ടിയും അധ്യാപകനും തമ്മിലുള്ളഅകലംകുറഞ്ഞു.

3.ക്ലാസ് മുറികള്‍  ശാന്തതയില്‍ നിന്ന്  ബഹളമയമായ അന്തരീക്ഷത്തിലേക്ക് വഴിമാറി. ചെറിയ ക്ലാസുകളില്‍ പ്രത്യേകിച്ചും ഈ മാറ്റം ഇപ്പോള്‍ പ്രകടമാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും ആഘോഷമായി പഠന പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്ന കാഴ്ചയാണ് ക്ലാസ് റൂമുകളിൽ ഇപ്പോഴത്തെ കാഴ്ച. ഏതു നിമിഷവും ഏതു ദിക്കില്‍ നിന്നും പുറത്തോ തുടയിലോ പാറി വീണേക്കാവുന്ന ചൂരലിന്റെ ഭയപ്പെടുത്തുന്ന സാന്നിധ്യം പുതിയ ക്ലാസ് മുറികളിലില്ല. ശിക്ഷാ ഭയമല്ല അറിയുന്നതിന്റെ ആന്തരിക ആഹ്ലാദമാണ് പഠനത്തെ സഹായിക്കുന്നത് എന്ന നടേ സൂചിപ്പിച്ച കാഴ്ചപ്പാടിനാണ് ഈ മാറ്റത്തിനു നന്ദി പറയേണ്ടത്.

4.ബഹുമുഖ ബുദ്ധിയെക്കുറിച്ചുള്ള അറിവ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ക്കു വഴി തുറന്നു. ഓരോ കുട്ടിയിലും പ്രമുഖമായി നില്‍ക്കുന്ന ഒന്നോ രണ്ടോ അതിലധികമോ ബുദ്ധിഘടകങ്ങളുണ്ടാവും. എല്ലാവരിലും എല്ലാ ഘടകങ്ങളും ഒരേ അളവില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലര്‍ പാട്ടു പാടുന്നതിലും പാട്ടോ കവിതയോ എഴുതുന്നതിലും പുതിയ ഈണങ്ങൾ കണ്ടെത്തുന്നതിലുമെല്ലാം മിടുക്കരായിരിക്കും. ചിലര്‍ക്ക് ഇഷ്ടം കണക്കും യുക്തിപരമായ കാര്യങ്ങള്‍ ചെയ്യുന്നതിലുമായിരിക്കും. മറ്റൊരു കൂട്ടം കുട്ടികള്‍ക്ക് കായികമായ അധ്വാനത്തിലും കായിക വിനോദങ്ങളിലുമൊക്കെയായിരിക്കും വാസന കൂടുതൽ. ചിലര്‍ക്ക് പ്രസംഗകല, എഴുത്ത് എന്നിങ്ങനെ ഭാഷ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലാവും പ്രതിഭ. ഇങ്ങനെ ഒമ്പത് ബുദ്ധിമേഖലകള്‍ ഉണ്ടെന്ന് ഹൊവാര്‍ഡ് ഗാര്‍ഡ്നർ എന്ന മനഃശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചു. ക്ലാസ് റൂമില്‍ അധ്യാപകന്റെ ചുമതല തന്റെ മുമ്പിലിരിക്കുന്ന കുട്ടികൾ ഏതേത് ബുദ്ധി മേഖലയില്‍ ഉള്‍പ്പെടുന്നവരാണെന്ന് കണ്ടെത്തി ആ മേഖലകളിൾ വളരാന്‍ ആവശ്യമായ സാഹചര്യം അവര്‍ക്കൊരുക്കിക്കൊടുക്കുകയാണ് എന്ന് വന്നു.

             ഒരു പാഠഭാഗം പഠിപ്പിക്കുമ്പോൾ വിവിധ ബുദ്ധിമേഖലകളിലുള്ളവരെ തൃപ്തിപ്പെടുത്തുന്നവിധം ക്ലാസ് ചിട്ടപ്പെടുത്താന്‍ പുതിയ തലമുറയിലെ അധ്യാപകർ ശ്രമിക്കുന്നു. ക്ലാസ്റൂം പ്രവര്‍ത്തനം എല്ലാ കുട്ടികള്‍ക്കും മനസ്സറിഞ്ഞ് പങ്കെടുക്കാൻ പറ്റുന്നവിധം വൈവിധ്യമുള്ളതായിരിക്കണം എന്ന നിഷ്ക്കര്‍ഷയുള്ളവരാണ് പുതിയ അധ്യാപക സമൂഹം. മുമ്പ് ഈ സാധ്യത വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.

5.ഓരോ കുട്ടിയും വ്യത്യസ്തമായിരിക്കുന്നതുപോലെ ഓരോ കുട്ടിയുടെയും പഠന രീതിയും വ്യത്യസ്തമായിരിക്കും എന്ന തിരിച്ചറിവും വിദ്യാഭ്യാസത്തില്‍ ഗുണകരമായ പരിവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കി. പഞ്ചേന്ദ്രിയങ്ങള്‍ വഴിയാണ് മനുഷ്യന്‍ അറിവു നേടുന്നത് എന്നു പ്രസിദ്ധം. എന്നാല്‍ ഓരോ മനുഷ്യനും അറിവു സമ്പാദിക്കുന്നതിന് ഏത് സംവേദനേന്ദ്രിയത്തെയാണ് ആശ്രയിക്കുന്നത് എന്നത് ആ മനുഷ്യന്റെ പഠന രീതിയെ നിര്‍ണയിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. കേട്ടു പഠിക്കുന്നതായിരിക്കും ചിലര്‍ക്ക് കൂടുതല്‍ പ്രിയം. മറ്റു ചിലര്‍ കണ്ടുപഠിക്കുന്നതില്‍ ഉത്സുകരാവുന്നു. കണ്ടു പഠിക്കുന്നതില്‍ താല്‍പര്യമുള്ള കുട്ടിക്ക് അതിനുള്ള അവസരം ക്ലാസില്‍ ലഭിക്കണം. സദാ പറഞ്ഞുകൊണ്ടിരിക്കുന്ന അധ്യാപകന് കേട്ടു പഠിക്കുന്നതില്‍ താല്‍പര്യമുള്ള കുട്ടികളുടെ ആവശ്യത്തെ മാത്രമേ നിറവേറ്റിക്കൊടുക്കാനാവുകയുള്ളൂ. ചില കുട്ടികള്‍ക്ക് സദാ ഒരിടത്ത് ഇരുന്നു പഠിക്കാനാവുകയില്ല. ചലന പ്രിയരായിരിക്കും അവര്‍. സംഘ പ്രവര്‍ത്തനങ്ങളിലൂടെ അത്തരം കുട്ടികളുടെ പഠനാവശ്യത്തെ പരിഗണിക്കാന്‍ അധ്യാപകര്‍ക്കു സാധിക്കും.

6.ചെവി കേള്‍ക്കാത്തവർ, മന്ദബുദ്ധികൾ, സംസാര വൈകല്യമുള്ളവർ,  എന്നിവരെ- പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവർ- വെളിയിലേക്കു തള്ളുകയായിരുന്നു പരമ്പരാഗത വിദ്യാലയങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. സമീപ കാലത്ത് ഇതില്‍ വലിയ മാറ്റം സംഭവിച്ചു. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ എന്നാണ് ഇത്തരം കുട്ടികളെ വിശേഷിപ്പിക്കാൻ ഇപ്പോൾ ഉപയോഗിക്കുന്ന പദം. ഓരോ കുട്ടിക്കും അവന്റെ/അവളുടെ ആവശ്യത്തിനും ഉള്‍ക്കൊള്ളാനുള്ള കഴിവിനുമനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനങ്ങള്‍ മിക്കവാറും സ്കൂളുകളിൽ നടപ്പാക്കിക്കഴിഞ്ഞു. പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരെ സഹായത്തിനായി നിയമിക്കുകയും ചെയ്തുവരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സമീപ ദശകങ്ങൾ ദര്‍ശിച്ച ഗുണകരമായ മാറ്റമാണിതെന്നതില്‍തര്‍ക്കമുണ്ടാവില്ല.

7.അവസാനമായി, പരീക്ഷ (മൂല്യനിര്‍ണയം)യില്‍ വന്ന മാറ്റങ്ങളെക്കുറിച്ചു കൂടി സൂചിപ്പിക്കേണ്ടതുണ്ട്. വര്‍ഷാവസാനം ഒരെഴുത്തു പരീക്ഷയിലൂടെ കുട്ടികളുടെ എല്ലാ കഴിവുകളും അളന്നു തിട്ടപ്പെടുത്തി മാര്‍ക്കിട്ടുകളയാം എന്ന് പണ്ടേ തന്നെ ആര്‍ക്കും അഭിപ്രായമുണ്ടായിരുന്നില്ല. പക്ഷെ പ്രായോഗികമായി അതാണു നടന്നുവന്നിരുന്നത് എന്നു മാത്രം. കുട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സമഗ്രമായി വിലയിരുത്തി, ഒരു മേഖലയിലല്ലെങ്കില്‍ മറ്റൊരു മേഖലയിലെ കഴിവു കൂടി കണക്കിലെടുത്ത് ഗ്രേഡ് നിശ്ചയിക്കുന്ന സമഗ്രവും നിരന്തരവുമായ മൂല്യ നിര്‍ണയരീതിയാണ് സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള സ്കൂളുകളില്‍ ഇപ്പോൾ പിന്തുടര്‍ന്നു വരുന്നത്. കുറ്റമറ്റതാണെന്നു പറഞ്ഞുകൂടെങ്കിലും പഴയ സമ്പ്രദായത്തെ അപേക്ഷിച്ച് ചില മേന്മകള്‍ ഈ രീതിക്കുണ്ടെന്ന് ഇതിനകം അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

വിദ്യാലയങ്ങള്‍:മാറുന്നമുഖച്ഛായ

ലോകം കീഴ്മേല്‍ മറിഞ്ഞാലും സര്‍ക്കാർ സ്കൂളുകള്‍ക്ക് മാറ്റമൊന്നും സംഭവിക്കുകയില്ല എന്നായിരുന്നു പൊതുവെയുള്ള ധാരണ.  സ്കൂളുകള്‍ മാത്രമാണ് അവ നിര്‍മിക്കപ്പെട്ട അവസ്ഥയിൻ നിന്ന് യാതൊരുവിധ മാറ്റവും കൂടാതെ നിലനില്‍ക്കുക എന്നും പ്രദേശത്തെ വീടുകളും കടകളുമെല്ലാം നിരന്തരം പുനര്‍നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നാണ് പൊതുവെയുള്ള ധാരണ.പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സമീപ ദശകങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തുക മുടക്കിയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒരു കാലത്തും ഗുണം പിടിക്കുകയില്ലഎന്ന സാമാന്യ ധാരണയെ തിരുത്തിയെഴുതിയത്. ഇന്ന് ഏറ്റവും സൗകര്യമുള്ള വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകളാണെന്ന് പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. കുടിവെള്ള സൗകര്യം, ടോയ്ലറ്റ് സൗകര്യം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ക്കു പുറമെ സൗജന്യ ഉച്ചഭക്ഷണവും സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ലഭ്യമാണ്.

അധ്യയന നിലവാരത്തിലും ഈ സ്കൂളുകള്‍ മുന്നിട്ടു നില്‍ക്കുന്നു എന്നത് വാസ്തവമാണ്. സ്മാര്‍ട്ട് ക്ലാസ് റൂമുകൾ ഈ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യത്തെയെന്നപോലെ പഠന മികവിനെയും മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. പഠന പ്രക്രിയയില്‍ പുതുവഴികള്‍ വെട്ടുന്നതിൽ നേതൃത്വപരമായ പങ്കാണ് പൊതുവിദ്യാലയങ്ങള്‍ ഇന്നു വഹിക്കുന്നത്. ഇതും സമീപ ദശകങ്ങളില്‍ മാത്രം ദൃശ്യമായ മാറ്റമാണ്.

                           വര്‍ഷാവര്‍ഷം സ്കൂളുകളുടെ കേടുപാടുകൾ തീര്‍ക്കുന്നതിനും സൗന്ദര്യവല്‍ക്കരണത്തിനും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. സ്കൂളുകള്‍ ശിശു സൗഹൃദപരം ആയിരിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഒന്നാം ക്ലാസ് ഒന്നാന്തരംഎന്ന മുദ്രാവാക്യം പൊതു വിദ്യാലയങ്ങളെ നവാഗത ഹൃദയങ്ങളെ ആകര്‍ഷിക്കുംവിധം അണിയിച്ചൊരുക്കുന്നതിനുള്ള ആഹ്വാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ഈ ലക്ഷ്യം ഒരു പരിധിവരെ നിറവേറ്റുകയുണ്ടായി. ഇന്ന് പണ്ടേപ്പോലെ സ്കൂളുകള്‍ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി അകറ്റുന്നില്ല.

രക്ഷാകര്‍ത്താക്കളുടെപങ്കാളിത്തം

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വ്യക്തിത്വ വികസനത്തിലും മനോഭാവ നിര്‍മിതിയിലും രക്ഷാകര്‍ത്താക്കള്‍ക്കുള്ള പങ്ക് സുവിദിതമാണ്. എന്നിരുന്നാലും ഔപചാരിക വിദ്യാഭ്യാസത്തില്‍ തങ്ങളുടെ പങ്ക് തുലോം പരിമിതമാണെന്ന ധാരണയാണ് സമീപകാലം വരെ സാധാരണക്കാരായ രക്ഷിതാക്കള്‍ക്കു പൊതുവെ ഉണ്ടായിരുന്നത്. അധ്യാപകരക്ഷാ കര്‍തൃ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്ന രക്ഷിതാക്കളുടെ എണ്ണം അടുത്ത കാലം വരെ വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് പ്രതിമാസ ക്ലാസ് പി.ടി.എ കളില്‍ വരെ സ്ഥിരമായി പങ്കെടുക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകിച്ചും അമ്മമാര്‍ ഉത്സാഹം കാണിക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കള്‍ കാണിക്കുന്ന താല്‍പര്യത്തിന്റെ നിദര്‍ശനമാണിത്.

   പുതിയ കരിക്കുലവും സിലബസും പഠന പ്രവര്‍ത്തനങ്ങളും കുട്ടികളുടെ പഠന പ്രക്രിയയില്‍ രക്ഷിതാക്കളുടെ പങ്ക് ഊന്നിപ്പറയുന്നുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് ജീവിതാനുഭവങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ പാഠപുസ്തകങ്ങള്‍ പ്രേരിപ്പിക്കുന്നതു കൊണ്ടു മാത്രമല്ല ഇത്. കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ കൃത്യമായി ഇടപെടേണ്ടതുണ്ട് എന്ന തിരിച്ചറിവും ഇതിനു പ്രേരകമാണ്. ഇപ്പോഴത്തെ രക്ഷിതാക്കള്‍ അഭ്യസ്ത വിദ്യരാണ്.  കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും വിദ്യാലയങ്ങളില്‍ നിന്ന് അവര്‍ക്കര്‍ഹമായത് ലഭിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തല്‍ തങ്ങളുടെ ബാധ്യതയാണെന്ന് രക്ഷിതാക്കള്‍ക്കറിയാം. അതിനാല്‍ അവരുടെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഇടപെടലുകള്‍ ഇന്നുണ്ടാവുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുള്ള ജാഗ്രത അധികമായി ആവശ്യപ്പെടുന്നുണ്ട് എന്നുകൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ദൃശ്യമാധ്യമങ്ങളും മൊബൈല്‍, നെറ്റ് തുടങ്ങിയ പുത്തന്‍ ആശയ വിനിമയോപാധികളും ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തിക്തഫലങ്ങള്‍ ദിനേനെ നാം അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്നു.  രക്ഷിതാക്കളുടെ നിരന്തരം ജാഗ്രത ആവശ്യമാക്കുന്ന സാമൂഹിക സാഹചര്യമാണിത്.

നാളേക്കുള്ള കരുതലും നിക്ഷേപവും മൂലധനവുമായി വിദ്യാഭ്യാസത്തെ അധിക രക്ഷിതാക്കളും മനസ്സിലാക്കുന്നുണ്ടെങ്കിലും തൊഴില്‍ ലക്ഷ്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിക്കൊണ്ടാണ് പലരും തങ്ങളുടെ ധാരണകളെ കരുപ്പിടിപ്പിക്കുന്നത് എന്നത് വലിയൊരു പരിമിതിയായി ശേഷിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വിമോചന മൂല്യം വേണ്ടത്ര മനസ്സിലാക്കപ്പെടുന്നില്ല എന്നതാണ് നേര്. അറിവ് എന്ന തിരിച്ചറിവില്‍ നിന്നാവണം വിദ്യാഭ്യാസത്തിന്റെ മൂല്യം രക്ഷിതാക്കള്‍ ഉള്‍ക്കൊള്ളാന്‍. അറിവു നേടുന്നതിലൂടെ തന്റെ കുട്ടി അധികാരത്തില്‍ പങ്കാളിയാകുകയാണ് എന്ന പ്രാധാന്യം രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥിയെ അന്ധകാരങ്ങളില്‍ നിന്നും അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനുതകുന്നതാകണം വിദ്യ. പഠിക്കാന്‍ മാത്രമല്ല ചിന്തിക്കാന്‍ കൂടിയാണ് വിദ്യാലയത്തില്‍ പോവുന്നതെന്ന് വിദ്യാര്‍ത്ഥിക്കു മനസ്സിലാക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ക്കു സാധിക്കണം. തന്റെ കാലത്തെ അറിയാന്‍, തന്റെ ചുറ്റുപാടിനെ മനസ്സിലാക്കാന്‍, ഈ മണ്ണിനെയും അതിലെ മനുഷ്യരെയും നന്മയിലേക്കു നയിക്കാന്‍ തങ്ങളുടെ മക്കള്‍ വിദ്യാഭ്യാസത്തിലൂടെ പാകപ്പെടണം എന്ന ചിന്തയിലേക്കു കൂടി രക്ഷിതാക്കള്‍ വരുംനാളുകളില്‍ ഉയരും എന്നു നമുക്ക് പ്രത്യാശിക്കാം..         കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധവിദ്യാഭ്യാസവും ആധുനികവൽക്കരണവും 

                കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്നതിനാല്‍ കാലോചിതമായ പരിഷ്കരണങ്ങൾ അനിവാര്യമാകുന്നു. കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം വിദ്യാഭ്യാസം സമഗ്രമായി സ്വാധീനിക്കുന്നു. മനോഭാവവും മൂല്യബോധവും ഏറെക്കുറെ സ്ഥിര സ്വഭാവം പുലര്‍ത്തുന്നുവെന്നു പറയാം. എന്നാല്‍ അറിവ് അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുകയാണ്. പഴയ അറിവുകള്‍ തിരുത്തപ്പെടുകയോ പൂര്‍ണമാക്കപ്പെടുകയോ ചെയ്യുന്നു. ഓരോ കാലവും വിദ്യാര്‍ത്ഥിയിൽ നിന്നാവശ്യപ്പെടുന്ന കഴിവുകൾ വ്യത്യസ്തമാണ്. കഴിഞ്ഞ തലമുറയ്ക്ക് കന്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമായിരുന്നില്ല. പുതിയ തലമുറയിലെ കന്പ്യൂട്ടററിയാത്തവര്‍ നിരക്ഷരരായാണ് പരിഗണിക്കപ്പെടുന്നത്. ചുരുക്കത്തില്‍ വിദ്യഭ്യാസം തടാകം പോലെ നിശ്ചലമായി നിലകൊള്ളേണ്ടതല്ല; പ്രത്യുത പുഴ പോലെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കേണ്ടതാണ്. കേരളത്തിന്റെ സമകാലീന വിദ്യാഭ്യാസ ചരിത്രം ഈ ചലനാത്മകതയെ അടയാളപ്പെടുത്തുന്നു .

            പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടുകൂടിയാണ് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം കേരളത്തിന്റെ മണ്ണില്‍ വേരോടിത്തുടങ്ങുന്നത്. അതിനു മുമ്പ് സവര്‍ണര്‍ക്കിടയിൽ പരിമിതമായ ഗുരുകുല സമ്പ്രദായത്തിലുള്ള വേദ പഠനത്തിൽ ഒതുങ്ങുന്നതായിരുന്നു വിദ്യാഭ്യാസം. ചില രാജാക്കന്മാരുടെ മുന്‍കൈയിൽ അങ്ങിങ്ങായി ചില എഴുത്തു പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നു എന്നു മാത്രം. നായര്‍ വിഭാഗത്തിന് തങ്ങളുടെ കുലധര്‍മമായ യുദ്ധമുറകൾ അഭ്യസിക്കുന്നതിന് കളരികൾ സ്ഥാപിക്കപ്പെട്ടു. താഴ്ന്ന ജാതിക്കാര്‍ക്ക് അച്ഛനമ്മമാരോടൊപ്പം കുലത്തൊഴിൽ അഭ്യസിക്കുക എന്നതു തന്നെയായിരുന്നു വിദ്യാഭ്യാസം. ഭരണ നവീകരണം ലക്ഷ്യമിട്ട് തിരുവിതാംകൂർ രാജാക്കന്മാര്‍ ബ്രിട്ടീഷുകാരുമായി സഹകരിച്ച് ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. മിഷണറി സംഘങ്ങളാണ് ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തിയത്. അയിത്ത ജനവിഭാഗങ്ങളുടെ ഉണര്‍വ് വിദ്യാഭ്യാസം സാര്‍വത്രികമാവുന്നതിൽ സാരമായ പങ്കു വഹിച്ചു. ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്നതിൽ പൊതുവിദ്യാലയങ്ങള്‍ക്ക് സ്തുത്യര്‍ഹമായ പങ്കുണ്ട്. വിദ്യാഭ്യാസത്തിന്റെ ആധുനികവല്‍ക്കരണം വഴി ബ്രിട്ടീഷുകാരുടെ ലക്ഷ്യം തങ്ങള്‍ക്കാവശ്യമുള്ള കണക്കപ്പിള്ളമാരെ (ഭരണ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരെ) വാര്‍ത്തെടുക്കുക എന്നതായിരുന്നെങ്കിലും അവരുദ്ദേശിക്കാത്ത ഫലങ്ങളും അതുകൊണ്ടുണ്ടായി. കോളനി വിരുദ്ധ സമരങ്ങളിലേക്ക് ഒരു കൂട്ടം ആളുകളെ തിരിച്ചുവിട്ടത് ഇംഗ്ലീഷ് വിദ്യാഭ്യാസമാണെന്ന് വിധിവൈപരീത്യമായി തോന്നാം.

സ്വാതന്ത്ര്യാനന്തരം സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനു വേണ്ട ഭരണപരമായ ശ്രമങ്ങൾ പുരോഗമിച്ചു. മുന്‍തലമുറയെ അപേക്ഷിച്ച് പുതുതലമുറയിൽ സ്കൂളിന്റെ പടി കാണാത്തവര്‍ അപൂര്‍വമോ അപൂര്‍വത്തില്‍ അപൂര്‍വമോ ആണ്. വിദ്യാഭ്യാസം അത്രമേല്‍ ജനകീയവും അതിജീവനത്തിന്റെ ആവശ്യോപാധിയുമായിരുന്നു. ഒരു ദശകം മുമ്പു വരെ പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് മതിയാക്കുന്നവര്‍ ഏറെയായിരുന്നു. പഠനം തുടരുന്നവരില്‍ തന്നെ വലിയ ഭൂരിപക്ഷം പത്താം ക്ലാസോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന പ്രവണതക്കായിരുന്നു മുന്‍തൂക്കം. ഇപ്പോള്‍ വ്യക്തിഗത പഠനത്തിന്റെ സ്വാഭാവികമായ അതിര്‍ത്തി ഹയര്‍സെക്കണ്ടറിയോ ബിരുദമോ എങ്കിലുമായി വികസിച്ചതായി കാണാം. ഇത് പൊതുസമൂഹത്തിന് വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തില്‍ വന്ന ഗുണപരമായ പരിവര്‍ത്തനത്തിന്റെ സൂചനയായെടുക്കാം. പെണ്‍കുട്ടികൾ ആണ്‍കുട്ടികളേക്കാൾ വിദ്യാഭ്യാസപരമായി ശാക്തീകരിക്കപ്പെട്ടതാണ് സമീപകാലത്തെ വിസ്മയകരമായ മാറ്റം. പഴയ തലമുറയില്‍ ആണുങ്ങളെ അപേക്ഷിച്ച് സ്ത്രീകളിലായിരുന്നു നിരക്ഷരത കൂടുതല്‍. ഇന്നാകട്ടെ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള പെണ്‍കുട്ടികള്‍ക്ക് തത്തുല്യ യോഗ്യതകളുള്ള ആണ്‍കുട്ടികളെ വരന്മാരായി കിട്ടുക താരതമ്യേനെ ദുഷ്കരമായിത്തീര്‍ന്നിരിക്കുന്നു. എല്ലാ മതജന വിഭാഗങ്ങളിലും ഈ മാറ്റം ദൃശ്യമാണ്.

ഉള്ളടക്കവും രീതിശാസ്ത്രവും മാറ്റത്തിന്റെ വഴികള്‍

      വിദ്യാഭ്യാസം മുഖ്യമായും ഒരു ഭരണവര്‍ഗ സ്ഥാപനമായിരിക്കുമ്പോൾ നിലവിലുള്ള വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സാംസ്കാരികവും സാമൂഹികവുമായ സാഹചര്യമൊരുക്കലും അതിനൊത്തവിധം മനുഷ്യവിഭവം പാകപ്പെടുത്തലും വിദ്യാലയ ധര്‍മമായിത്തീരുന്നു. അധീന വര്‍ഗ ആശയങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിനാണ് പാഠപുസ്തകങ്ങള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൊളോണിയല്‍ യുക്തികള്‍ക്കനുസൃതമായ ഉള്ളടക്കമാണ് ബ്രിട്ടീഷ് ഭരണകാലത്ത് നമ്മുടെ സ്കൂള്‍ കരിക്കുലത്തിനുണ്ടായിരുന്നത്. യൂറോ കേന്ദ്രിതമായ ജ്ഞാന വ്യവസ്ഥയില്‍ നിന്നുത്ഭവംകൊണ്ട ശാസ്ത്രമാനവിക ശാസ്ത്ര പാഠ വരികളാണ് സ്കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ നാം പിന്തുടരുന്നത്. പരിണാമവാദം ഒരു വാദം എന്നതില്‍ കവിഞ്ഞ ശാസ്ത്രീയ സത്യം എന്ന നിലയ്ക്ക് പഠിപ്പിക്കപ്പെടുന്നത് ഉദാഹരണം. വിജ്ഞാനത്തിന്റെ വിദാതാക്കള്‍ യൂറോപ്യരും വെള്ളക്കാരുമാണെന്ന അസത്യം നമ്മുടെ ചരിത്ര പാഠപുസ്തകങ്ങൾ ചരിത്ര സത്യം എന്ന വ്യാജേനെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യാ വര്‍ധനവാണ് നാമനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങള്‍ക്കെല്ലാം മൂലഹേതു എന്ന മട്ടിലുള്ള പാഠപുസ്തക പ്രസ്താവനകൾ കൊളോണിയല്‍ യുക്തികളിൽ നിന്നു നാം മോചിതരല്ല എന്നതിനുള്ള മറ്റൊരുദാഹരണമാണ്.

            പാശ്ചാത്യ മാതൃകയിലുള്ള ആധുനിക വിദ്യാഭ്യാസം അഭ്യസ്തവിദ്യരെ പിറന്ന നാടിന്റെ സംസ്കാരത്തില്‍ നിന്നും അകറ്റുകയും അധ്വാനത്തോടു വിമുഖതയുള്ളവരാക്കുകയും ചെയ്തു എന്ന വസ്തുതകൂടി ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. മെക്കാളെ സായ്പ് ആഗ്രഹിച്ചതുപോലെ
ബ്രൗണ്‍ സായ്പുമാര്‍ക്കാണ് ആധുനിക വിദ്യാഭ്യാസം ജന്മം നല്‍കിയത്. പാശ്ചാത്യ വല്‍കരിക്കപ്പെട്ട മനസ്സിന്റെ ഉടമകളാണ് ആധുനിക വിദ്യാഭ്യാസം ലഭിച്ചവരില്‍ ഭൂരിപക്ഷവും. വൈറ്റ് കോളര്‍ ജോലി സമ്പാദിക്കുന്നതിനുള്ള ഉപാധി മാത്രമായാണ് ആധുനിക വിദ്യാഭ്യാസം വിദ്യാഭ്യാസത്തെ നോക്കിക്കാണുന്നത്. മഹാത്മാഗാന്ധിജിയും സക്കീര്‍ ഹുസൈനും ഇന്ത്യയ്ക്കു വേണ്ടി വിഭാവന ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഏട്ടിലെ പശുവായി ഇപ്പോഴും തുടരുന്നു. വിദ്യാര്‍ത്ഥികളെ കരിയറിസ്റ്റുകളായി രൂപാന്തരപ്പെടുത്തുന്നതിലാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അഭിമാനം കൊള്ളുന്നത്. ഭാഷാസാഹിത്യ പഠനവും മാനവിക വിഷയങ്ങളും വിദ്യാലയത്തിന്റെ പടിക്കു പുറത്താവുന്നതാണ് ഉപരി വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ പ്രവണത. ആഗോള വിപണിക്കാവശ്യമായ പ്രഫഷനലുകളെഉല്‍പാദിപ്പിക്കുകയാണ് നവ കൊളോണിയല്‍ കാലത്തെ വിദ്യാഭ്യാസ ധര്‍മം. വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം ചര്‍ച്ചാവിഷയമാവുമ്പോള്‍ ഇതവഗണിക്കാനാവില്ല. ഐ.ടി. വിദ്യാഭ്യാസത്തിനു നല്‍കിവരുന്ന അമിത പ്രാധാന്യം ആഗോള വിപണിക്കു വേണ്ട പണിയാളുകളെ ഉല്‍പാദിപ്പിക്കുന്നതിനുള്ള ആവേശത്തിന്റെ പ്രകടന പത്രികയാകുന്നു. വിപണിയാണ് വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം തീരുമാനിക്കുന്നതെന്ന് ഇതില്‍നിന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥിയുടെ സര്‍വതോന്‍മുഖമായ വ്യക്തിത്വ വികാസം എന്ന ഏറെ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ട വിദ്യാഭ്യാസ ലക്ഷ്യം പഴങ്കഥയാണെന്നര്‍ത്ഥം.

                   പരിമിതികളെല്ലാം ഉള്ളപ്പോഴും വിദ്യാഭ്യാസത്തിലെ ബദല്‍ ചിന്തകളെക്കൂടി കണക്കിലെടുത്ത് ചില പടംപൊഴിക്കലുകള്‍ക്ക് നമ്മുടെ ഔപചാരിക വിദ്യാഭ്യാസം മുതിര്‍ന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്. സ്കൂള്‍ നിരാസംഎന്ന ഇവാന്‍ ഇല്ലിച്ചിന്റെ ആശയം കണക്കിലെടുത്ത് വാതില്‍പ്പുറ പഠനങ്ങള്‍ക്ക് സ്കൂൾ പാഠ്യപദ്ധതിയില്‍ ഇടം നല്‍കാന്‍ നമുക്കു സാധിച്ചു. സ്രോതസ്സുകളില്‍ നിന്നു നേരിട്ടു പഠിക്കാനുള്ള അവസരങ്ങള്‍ ഇതു വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി. യഥാര്‍ത്ഥ പഠനം വിദ്യാലയത്തിന്റെ അടച്ചിട്ട മുറികള്‍ക്കകത്തല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ മാറ്റം സാധ്യമായത്. പൗലോഫ്രയറുടെ വിദ്യാഭ്യാസം വിമോചനത്തിന് എന്ന ആശയം കടമെടുത്ത് പ്രശ്നോന്നിത വിദ്യാഭ്യാസം പരീക്ഷിക്കാനും നാം ശ്രമിക്കുകയുണ്ടായി. സാമൂഹിക പ്രശ്നങ്ങള്‍ ക്ലാസ് റൂമുകളില്‍ ചര്‍ച്ചാവിഷയമാകുന്നതിനും പരിസ്ഥിതി, യുദ്ധം, സാമൂഹിക വിവേചനങ്ങള്‍ ആദിയായ പ്രശ്നങ്ങളിൽ കുട്ടികളിൽ പ്രതികരണ ബോധം വളര്‍ത്തുന്നതിനും ഇതുമൂലം സാധിച്ചു. എന്നാല്‍ ഭരണവര്‍ഗ താല്‍പര്യങ്ങൾ പാഠപുസ്തകങ്ങളിലൂടെ ഒളിച്ചുകടത്താനുള്ള ശ്രമങ്ങൾ ഏറെ വിവാദങ്ങൾ ക്ഷണിച്ചുവരുത്തുകയുണ്ടായി. കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രാപ്തിയുള്ളവരാക്കുക എന്ന വ്യാജ മേല്‍വിലാസമാണ് പാഠപുസ്തക ഉള്ളടക്കത്തെ സമ്മിതി നിര്‍മാണത്തിനുള്ള ഉപകരണമാക്കാന്‍ ശ്രമം നടക്കുന്നത്. വിചിത്രമാണ് ഈ വൈരുധ്യം.

                 ബോധന രീതിശാസ്ത്രത്തില്‍ സമീപ ദശകങ്ങൾ വിപ്ലവകരമായ പരിവര്‍ത്തനങ്ങൾ കൊണ്ടുവന്നു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. അധ്യാപക കേന്ദ്രിത സമ്പ്രദായത്തില്‍ നിന്ന് പഠനം ഒരളവോളം വിദ്യാര്‍ത്ഥി കേന്ദ്രിതമായി മാറി. ആദ്യം പൊതുവിദ്യാലയങ്ങളിലും ഈയിടെയായി സി.ബി.എസ്.ഇ വിദ്യാലയങ്ങളിലും ഉണ്ടായ ഈ മാറ്റം കുട്ടിക്ക് സ്വയം പഠനത്തിനുള്ള അവസരം പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസ മനഃശാസ്ത്രത്തിലെ നൂതന ചിന്താധാരകളുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങളാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. ഈ മാറ്റങ്ങളെ താഴെ പറയുംപ്രകാരം സംഗ്രഹിക്കാം.

1.  കുട്ടിക്ക് ഒന്നും അറിയില്ലെന്നും സര്‍വജ്ഞനായഅധ്യാപകന്‍ കുട്ടിയെ പൊള്ളയായ തലമണ്ടയിലേക്ക് വിവരങ്ങള്‍ കോരി ഒഴിച്ചു കൊടുക്കുകയാണെന്നുമുള്ള ബിഹേവിയറിസ്റ്റ്കാഴ്ചപ്പാടില്‍ നിന്ന് കുട്ടിയുടെ ഉള്ളില്‍ അറിവിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും അവയെ ജ്വലിപ്പിക്കാൻ സഹായിക്കുക മാത്രമാണ് അധ്യാപകന്റെ ധര്‍മമെന്നും സിദ്ധാന്തിക്കുന്ന കണ്‍സ്ട്രക്റ്റിവിസ്റ്റ്ചിന്താഗതിയിലേക്കുള്ള മാറ്റം ലോകവ്യാപകമായി തന്നെ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും ഉടച്ചു വാര്‍ത്തു. കുട്ടിയുടെ ഉള്ളില്‍ നിന്നു വരുന്ന പ്രചോദനമാണ് പഠനത്തിനു സഹായിക്കുന്നത്. അല്ലാതെ നേരത്തെ സങ്കല്‍പിക്കപ്പെട്ടിരുന്നതുപോലെ, പുറത്തു നിന്നുള്ള പ്രലോഭനമോ ഭീഷണിയോ അല്ല എന്ന തിരിച്ചറിവ് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. തല്ലിയും ചൊല്ലിയുമുള്ള പഠിപ്പില്‍ നിന്ന് ചെയ്തും പരസ്പരം സഹകരിച്ചുമുള്ള പഠനം നിലവില്‍ വന്നു. കുട്ടികള്‍ സ്വയം അന്വേഷിച്ചറിഞ്ഞും കണ്ടെത്തിയും സ്വയം പരീക്ഷണങ്ങള്‍ നടത്തിയും പ്രവര്‍ത്തിച്ചും പഠിക്കുന്ന സമ്പ്രദായം നടപ്പായി. പഠനം വ്യക്തിനിഷ്ഠമായ അനുഷ്ഠാനം എന്നതില്‍ നിന്ന് സാമൂഹികമായ പ്രക്രിയയായി വളര്‍ന്നു. സംഘപഠനം എന്ന ആശയം പ്രബലപ്പെട്ടു.

2.  കുട്ടിയും അധ്യാപകനും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വന്നു. അധ്യാപകന്‍ വിവരങ്ങൾ നല്‍കുന്നയാളും കുട്ടി അവ സ്വീകരിക്കുന്ന ആളും എന്നതില്‍ നിന്നു മാറി ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ആശയ വിനിമയം നടത്തി കുട്ടിയെ താനുള്ള അറിവിന്റെ പടിയില്‍ നിന്ന് അടുത്ത പടിയിലേക്ക് കയറാൻ സഹായിക്കുന്ന സഹായിയും മിത്രവുമായി അധ്യാപകന്‍ മാറി. കുട്ടിയും അധ്യാപകനും തമ്മിലുള്ളഅകലംകുറഞ്ഞു.

3.ക്ലാസ് മുറികള്‍ മരണ വീട്ടിലെ ശാന്തതയില്‍ നിന്ന് കല്യാണ വീട്ടിലെ ബഹളമയമായ അന്തരീക്ഷത്തിലേക്ക് വഴിമാറി. ചെറിയ ക്ലാസുകളില്‍ പ്രത്യേകിച്ചും ഈ മാറ്റം ഇപ്പോള്‍ പ്രകടമാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും ആഘോഷമായി പഠന പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്ന കാഴ്ചയാണ് ക്ലാസ് റൂമുകളിൽ ഇപ്പോഴത്തെ കാഴ്ച. ഏതു നിമിഷവും ഏതു ദിക്കില്‍ നിന്നും പുറത്തോ തുടയിലോ പാറി വീണേക്കാവുന്ന ചൂരലിന്റെ ഭയപ്പെടുത്തുന്ന സാന്നിധ്യം പുതിയ ക്ലാസ് മുറികളിലില്ല. ശിക്ഷാ ഭയമല്ല അറിയുന്നതിന്റെ ആന്തരിക ആഹ്ലാദമാണ് പഠനത്തെ സഹായിക്കുന്നത് എന്ന നടേ സൂചിപ്പിച്ച കാഴ്ചപ്പാടിനാണ് ഈ മാറ്റത്തിനു നന്ദി പറയേണ്ടത്.

4.ബഹുമുഖ ബുദ്ധിയെക്കുറിച്ചുള്ള അറിവ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ക്കു വഴി തുറന്നു. ഓരോ കുട്ടിയിലും പ്രമുഖമായി നില്‍ക്കുന്ന ഒന്നോ രണ്ടോ അതിലധികമോ ബുദ്ധിഘടകങ്ങളുണ്ടാവും. എല്ലാവരിലും എല്ലാ ഘടകങ്ങളും ഒരേ അളവില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലര്‍ പാട്ടു പാടുന്നതിലും പാട്ടോ കവിതയോ എഴുതുന്നതിലും പുതിയ ഈണങ്ങൾ കണ്ടെത്തുന്നതിലുമെല്ലാം മിടുക്കരായിരിക്കും. ചിലര്‍ക്ക് ഇഷ്ടം കണക്കും യുക്തിപരമായ കാര്യങ്ങള്‍ ചെയ്യുന്നതിലുമായിരിക്കും. മറ്റൊരു കൂട്ടം കുട്ടികള്‍ക്ക് കായികമായ അധ്വാനത്തിലും കായിക വിനോദങ്ങളിലുമൊക്കെയായിരിക്കും വാസന കൂടുതൽ. ചിലര്‍ക്ക് പ്രസംഗകല, എഴുത്ത് എന്നിങ്ങനെ ഭാഷ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലാവും പ്രതിഭ. ഇങ്ങനെ ഒമ്പത് ബുദ്ധിമേഖലകള്‍ ഉണ്ടെന്ന് ഹൊവാര്‍ഡ് ഗാര്‍ഡ്നർ എന്ന മനഃശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചു. കണക്കറിയാത്തവരെല്ലാം മണ്ടന്മാരാണ്എന്ന കാഴ്ചപ്പാട് ശരിയല്ല എന്ന് ഇതോടെ സ്ഥാപിക്കപ്പെട്ടു. ക്ലാസ് റൂമില്‍ അധ്യാപകന്റെ ചുമതല തന്റെ മുമ്പിലിരിക്കുന്ന കുട്ടികൾ ഏതേത് ബുദ്ധി മേഖലയില്‍ ഉള്‍പ്പെടുന്നവരാണെന്ന് കണ്ടെത്തി ആ മേഖലകളിൾ വളരാന്‍ ആവശ്യമായ സാഹചര്യം അവര്‍ക്കൊരുക്കിക്കൊടുക്കുകയാണ് എന്ന് വന്നു.
ഒരു പാഠഭാഗം പഠിപ്പിക്കുമ്പോൾ വിവിധ ബുദ്ധിമേഖലകളിലുള്ളവരെ തൃപ്തിപ്പെടുത്തുന്നവിധം ക്ലാസ് ചിട്ടപ്പെടുത്താന്‍ പുതിയ തലമുറയിലെ അധ്യാപകർ ശ്രമിക്കുന്നു. ക്ലാസ്റൂം പ്രവര്‍ത്തനം എല്ലാ കുട്ടികള്‍ക്കും മനസ്സറിഞ്ഞ് പങ്കെടുക്കാൻ പറ്റുന്നവിധം വൈവിധ്യമുള്ളതായിരിക്കണം എന്ന നിഷ്ക്കര്‍ഷയുള്ളവരാണ് പുതിയ അധ്യാപക സമൂഹം. മുമ്പ് ഈ സാധ്യത വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.

5.ഓരോ കുട്ടിയും വ്യത്യസ്തമായിരിക്കുന്നതുപോലെ ഓരോ കുട്ടിയുടെയും പഠന രീതിയും വ്യത്യസ്തമായിരിക്കും എന്ന തിരിച്ചറിവും വിദ്യാഭ്യാസത്തില്‍ ഗുണകരമായ പരിവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കി. പഞ്ചേന്ദ്രിയങ്ങള്‍ വഴിയാണ് മനുഷ്യന്‍ അറിവു നേടുന്നത് എന്നു പ്രസിദ്ധം. എന്നാല്‍ ഓരോ മനുഷ്യനും അറിവു സമ്പാദിക്കുന്നതിന് ഏത് സംവേദനേന്ദ്രിയത്തെയാണ് ആശ്രയിക്കുന്നത് എന്നത് ആ മനുഷ്യന്റെ പഠന രീതിയെ നിര്‍ണയിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. കേട്ടു പഠിക്കുന്നതായിരിക്കും ചിലര്‍ക്ക് കൂടുതല്‍ പ്രിയം. മറ്റു ചിലര്‍ കണ്ടുപഠിക്കുന്നതില്‍ ഉത്സുകരാവുന്നു. കണ്ടു പഠിക്കുന്നതില്‍ താല്‍പര്യമുള്ള കുട്ടിക്ക് അതിനുള്ള അവസരം ക്ലാസില്‍ ലഭിക്കണം. സദാ പറഞ്ഞുകൊണ്ടിരിക്കുന്ന അധ്യാപകന് കേട്ടു പഠിക്കുന്നതില്‍ താല്‍പര്യമുള്ള കുട്ടികളുടെ ആവശ്യത്തെ മാത്രമേ നിറവേറ്റിക്കൊടുക്കാനാവുകയുള്ളൂ. ചില കുട്ടികള്‍ക്ക് സദാ ഒരിടത്ത് ഇരുന്നു പഠിക്കാനാവുകയില്ല. ചലന പ്രിയരായിരിക്കും അവര്‍. സംഘ പ്രവര്‍ത്തനങ്ങളിലൂടെ അത്തരം കുട്ടികളുടെ പഠനാവശ്യത്തെ പരിഗണിക്കാന്‍ അധ്യാപകര്‍ക്കു സാധിക്കും.

6.ചെവി കേള്‍ക്കാത്തവർ, മന്ദബുദ്ധികൾ, സംസാര വൈകല്യമുള്ളവർ, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവർ എന്നിവരെ പൊട്ടന്മാര്‍ എന്ന് മുദ്രകുത്തി വെളിയിലേക്കു തള്ളുകയായിരുന്നു പരമ്പരാഗത വിദ്യാലയങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. സമീപ കാലത്ത് ഇതില്‍ വലിയ മാറ്റം സംഭവിച്ചു. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ എന്നാണ് ഇത്തരം കുട്ടികളെ വിശേഷിപ്പിക്കാൻ ഇപ്പോൾ ഉപയോഗിക്കുന്ന പദം. ഓരോ കുട്ടിക്കും അവന്റെ/അവളുടെ ആവശ്യത്തിനും ഉള്‍ക്കൊള്ളാനുള്ള കഴിവിനുമനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനങ്ങള്‍ മിക്കവാറും സ്കൂളുകളിൽ നടപ്പാക്കിക്കഴിഞ്ഞു. പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരെ സഹായത്തിനായി നിയമിക്കുകയും ചെയ്തുവരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സമീപ ദശകങ്ങൾ ദര്‍ശിച്ച ഗുണകരമായ മാറ്റമാണിതെന്നതില്‍തര്‍ക്കമുണ്ടാവില്ല.

7.അവസാനമായി, പരീക്ഷ (മൂല്യനിര്‍ണയം)യില്‍ വന്ന മാറ്റങ്ങളെക്കുറിച്ചു കൂടി സൂചിപ്പിക്കേണ്ടതുണ്ട്. വര്‍ഷാവസാനം ഒരെഴുത്തു പരീക്ഷയിലൂടെ കുട്ടികളുടെ എല്ലാ കഴിവുകളും അളന്നു തിട്ടപ്പെടുത്തി മാര്‍ക്കിട്ടുകളയാം എന്ന് പണ്ടേ തന്നെ ആര്‍ക്കും അഭിപ്രായമുണ്ടായിരുന്നില്ല. പക്ഷെ പ്രായോഗികമായി അതാണു നടന്നുവന്നിരുന്നത് എന്നു മാത്രം. കുട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സമഗ്രമായി വിലയിരുത്തി, ഒരു മേഖലയിലല്ലെങ്കില്‍ മറ്റൊരു മേഖലയിലെ കഴിവു കൂടി കണക്കിലെടുത്ത് ഗ്രേഡ് നിശ്ചയിക്കുന്ന സമഗ്രവും നിരന്തരവുമായ മൂല്യ നിര്‍ണയരീതിയാണ് സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള സ്കൂളുകളില്‍ ഇപ്പോൾ പിന്തുടര്‍ന്നു വരുന്നത്. കുറ്റമറ്റതാണെന്നു പറഞ്ഞുകൂടെങ്കിലും പഴയ സമ്പ്രദായത്തെ അപേക്ഷിച്ച് ചില മേന്മകള്‍ ഈ രീതിക്കുണ്ടെന്ന് ഇതിനകം അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

വിദ്യാലയങ്ങള്‍:മാറുന്നമുഖച്ഛായ

ലോകം കീഴ്മേല്‍ മറിഞ്ഞാലും സര്‍ക്കാർ സ്കൂളുകള്‍ക്ക് മാറ്റമൊന്നും സംഭവിക്കുകയില്ല എന്നായിരുന്നു പൊതുവെയുള്ള ധാരണ. നൂറ്റൊന്നു കൊല്ലം നിദ്രയിലാണ്ട ഒരു വാധ്യാര്‍ ഉറക്കമുണര്‍ന്നാൽ താൻ ഏതു നാട്ടുകാരനാണെന്ന് അയാള്‍ക്ക് മനസ്സിലാവണമെങ്കിൽ അയാളെ താൻ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്ത പള്ളിക്കൂടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയാല്‍ മതിയാവും എന്നൊരു തമാശ പറഞ്ഞുവരാറുണ്ടായിരുന്നു. സ്കൂളുകള്‍ മാത്രമാണ് അവ നിര്‍മിക്കപ്പെട്ട അവസ്ഥയിൻ നിന്ന് യാതൊരുവിധ മാറ്റവും കൂടാതെ നിലനില്‍ക്കുക എന്നും പ്രദേശത്തെ വീടുകളും കടകളുമെല്ലാം നിരന്തരം പുനര്‍നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നാണ് ഈ തമാശ പ്രകാശിപ്പിക്കുന്ന ആശയം. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ പഴയ സര്‍ക്കാർ വിദ്യാലയങ്ങളെല്ലാം അവയുടെ സ്ഥിരമായ ദൈന്യഭാവം ഉപേക്ഷിച്ചു അന്തസാര്‍ന്ന സൗധങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നതായി കാണാം.
പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സമീപ ദശകങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തുക മുടക്കിയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒരു കാലത്തും ഗുണം പിടിക്കുകയില്ലഎന്ന സാമാന്യ ധാരണയെ തിരുത്തിയെഴുതിയത്. ഇന്ന് ഏറ്റവും സൗകര്യമുള്ള വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകളാണെന്ന് പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. കുടിവെള്ള സൗകര്യം, ടോയ്ലറ്റ് സൗകര്യം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ക്കു പുറമെ സൗജന്യ ഉച്ചഭക്ഷണവും സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ലഭ്യമാണ്.

അധ്യയന നിലവാരത്തിലും ഈ സ്കൂളുകള്‍ മുന്നിട്ടു നില്‍ക്കുന്നു എന്നത് വാസ്തവമാണ്. സ്മാര്‍ട്ട് ക്ലാസ് റൂമുകൾ ഈ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യത്തെയെന്നപോലെ പഠന മികവിനെയും മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. പഠന പ്രക്രിയയില്‍ പുതുവഴികള്‍ വെട്ടുന്നതിൽ നേതൃത്വപരമായ പങ്കാണ് പൊതുവിദ്യാലയങ്ങള്‍ ഇന്നു വഹിക്കുന്നത്. ഇതും സമീപ ദശകങ്ങളില്‍ മാത്രം ദൃശ്യമായ മാറ്റമാണ്.
                           വര്‍ഷാവര്‍ഷം സ്കൂളുകളുടെ കേടുപാടുകൾ തീര്‍ക്കുന്നതിനും സൗന്ദര്യവല്‍ക്കരണത്തിനും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. സ്കൂളുകള്‍ ശിശു സൗഹൃദപരം ആയിരിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഒന്നാം ക്ലാസ് ഒന്നാന്തരംഎന്ന മുദ്രാവാക്യം പൊതു വിദ്യാലയങ്ങളെ നവാഗത ഹൃദയങ്ങളെ ആകര്‍ഷിക്കുംവിധം അണിയിച്ചൊരുക്കുന്നതിനുള്ള ആഹ്വാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ഈ ലക്ഷ്യം ഒരു പരിധിവരെ നിറവേറ്റുകയുണ്ടായി. ഇന്ന് പണ്ടേപ്പോലെ സ്കൂളുകള്‍ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി അകറ്റുന്നില്ല.

രക്ഷാകര്‍ത്താക്കളുടെപങ്കാളിത്തം

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വ്യക്തിത്വ വികസനത്തിലും മനോഭാവ നിര്‍മിതിയിലും രക്ഷാകര്‍ത്താക്കള്‍ക്കുള്ള പങ്ക് സുവിദിതമാണ്. എന്നിരുന്നാലും ഔപചാരിക വിദ്യാഭ്യാസത്തില്‍ തങ്ങളുടെ പങ്ക് തുലോം പരിമിതമാണെന്ന ധാരണയാണ് സമീപകാലം വരെ സാധാരണക്കാരായ രക്ഷിതാക്കള്‍ക്കു പൊതുവെ ഉണ്ടായിരുന്നത്. അധ്യാപകരക്ഷാ കര്‍തൃ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്ന രക്ഷിതാക്കളുടെ എണ്ണം അടുത്ത കാലം വരെ വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് പ്രതിമാസ ക്ലാസ് പി.ടി.എ കളില്‍ വരെ സ്ഥിരമായി പങ്കെടുക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകിച്ചും അമ്മമാര്‍ ഉത്സാഹം കാണിക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കള്‍ കാണിക്കുന്ന താല്‍പര്യത്തിന്റെ നിദര്‍ശനമാണിത്.
പുതിയ കരിക്കുലവും സിലബസും പഠന പ്രവര്‍ത്തനങ്ങളും കുട്ടികളുടെ പഠന പ്രക്രിയയില്‍ രക്ഷിതാക്കളുടെ പങ്ക് ഊന്നിപ്പറയുന്നുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് ജീവിതാനുഭവങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ പാഠപുസ്തകങ്ങള്‍ പ്രേരിപ്പിക്കുന്നതു കൊണ്ടു മാത്രമല്ല ഇത്. കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ കൃത്യമായി ഇടപെടേണ്ടതുണ്ട് എന്ന തിരിച്ചറിവും ഇതിനു പ്രേരകമാണ്. ഇപ്പോഴത്തെ രക്ഷിതാക്കള്‍ അഭ്യസ്ത വിദ്യരാണ്. തങ്ങളുടെ കുട്ടികളെ ജീവിതത്തിന്റെ മത്സരയോട്ടത്തില്‍ മുന്നിലെത്തിക്കേണ്ടതുണ്ട് എന്ന് ഓരോ രക്ഷിതാവും മനസ്സിലാക്കുന്നു. കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും വിദ്യാലയങ്ങളില്‍ നിന്ന് അവര്‍ക്കര്‍ഹമായത് ലഭിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തല്‍ തങ്ങളുടെ ബാധ്യതയാണെന്ന് രക്ഷിതാക്കള്‍ക്കറിയാം. അതിനാല്‍ അവരുടെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഇടപെടലുകള്‍ ഇന്നുണ്ടാവുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുള്ള ജാഗ്രത അധികമായി ആവശ്യപ്പെടുന്നുണ്ട് എന്നുകൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ദൃശ്യമാധ്യമങ്ങളും മൊബൈല്‍, നെറ്റ് തുടങ്ങിയ പുത്തന്‍ ആശയ വിനിമയോപാധികളും ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തിക്തഫലങ്ങള്‍ ദിനേനെ നാം അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്നു. കുറ്റകൃത്യങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിച്ചുകൊണ്ടുപോവുന്ന ഗൂഢ സംഘങ്ങള്‍ സജീവമാണ്. രക്ഷിതാക്കളുടെ നിരന്തരം ജാഗ്രത ആവശ്യമാക്കുന്ന സാമൂഹിക സാഹചര്യമാണിത്.
കുട്ടികളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യനിഷ്ഠമല്ലാത്ത അമിത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന നല്ലൊരു ശതമാനം രക്ഷിതാക്കളുണ്ട്. അവര്‍ തങ്ങള്‍ക്ക് നേടാന്‍ സാധിക്കാതെ പോയത് തങ്ങളുടെ മക്കളിലൂടെ നേടണമെന്ന് ആഗ്രഹിക്കുകയും അതിനുള്ള തത്രപ്പാടില്‍ കുട്ടികളുടെ മനോവികാസത്തെ തടസ്സപ്പെടുത്തുന്ന അമിതാവേശ പ്രവൃത്തികളില്‍ അഭയം തേടുകയും ചെയ്യുന്നു. കുട്ടികളുടെ പ്രകൃതത്തെസ്സംബന്ധിച്ചോ കഴിവുകളെസ്സംബന്ധിച്ചോ ശരിയായ ധാരണയില്ലാത്തവരാണ് കുട്ടികളെ ഡോക്ടറോ എഞ്ചിനീയറോ ആക്കിയേ അടങ്ങൂ എന്ന വാശിയില്‍ കുട്ടികളെ നശിപ്പിക്കുന്നത്. കുട്ടിയുടെ അഭിരുചി കണക്കിലെടുക്കാതെയുള്ള വിദ്യാഭ്യാസ പീഡനംവിപരീത ഫലമേ ഉളവാക്കൂ എന്ന് രക്ഷിതാക്കള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. പതുക്കെയാണെങ്കിലും ആളുകള്‍ ഇതു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരമാണ്.
നാളേക്കുള്ള കരുതലും നിക്ഷേപവും മൂലധനവുമായി വിദ്യാഭ്യാസത്തെ അധിക രക്ഷിതാക്കളും മനസ്സിലാക്കുന്നുണ്ടെങ്കിലും തൊഴില്‍ ലക്ഷ്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിക്കൊണ്ടാണ് പലരും തങ്ങളുടെ ധാരണകളെ കരുപ്പിടിപ്പിക്കുന്നത് എന്നത് വലിയൊരു പരിമിതിയായി ശേഷിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വിമോചന മൂല്യം വേണ്ടത്ര മനസ്സിലാക്കപ്പെടുന്നില്ല എന്നതാണ് നേര്. അറിവ് എന്ന തിരിച്ചറിവില്‍ നിന്നാവണം വിദ്യാഭ്യാസത്തിന്റെ മൂല്യം രക്ഷിതാക്കള്‍ ഉള്‍ക്കൊള്ളാന്‍. അറിവു നേടുന്നതിലൂടെ തന്റെ കുട്ടി അധികാരത്തില്‍ പങ്കാളിയാകുകയാണ് എന്ന പ്രാധാന്യം രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥിയെ അന്ധകാരങ്ങളില്‍ നിന്നും അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനുതകുന്നതാകണം വിദ്യ. പഠിക്കാന്‍ മാത്രമല്ല ചിന്തിക്കാന്‍ കൂടിയാണ് വിദ്യാലയത്തില്‍ പോവുന്നതെന്ന് വിദ്യാര്‍ത്ഥിക്കു മനസ്സിലാക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ക്കു സാധിക്കണം. തന്റെ കാലത്തെ അറിയാന്‍, തന്റെ ചുറ്റുപാടിനെ മനസ്സിലാക്കാന്‍, ഈ മണ്ണിനെയും അതിലെ മനുഷ്യരെയും നന്മയിലേക്കു നയിക്കാന്‍ തങ്ങളുടെ മക്കള്‍ വിദ്യാഭ്യാസത്തിലൂടെ പാകപ്പെടണം എന്ന ചിന്തയിലേക്കു കൂടി രക്ഷിതാക്കള്‍ വരുംനാളുകളില്‍ ഉയരും എന്നു നമുക്ക് പ്രത്യാശിക്കാം..ങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്നതിനാല്‍ കാലോചിതമായ പരിഷ്കരണങ്ങൾ അനിവാര്യമാകുന്നു. കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം വിദ്യാഭ്യാസം സമഗ്രമായി സ്വാധീനിക്കുന്നു. മനോഭാവവും മൂല്യബോധവും ഏറെക്കുറെ സ്ഥിര സ്വഭാവം പുലര്‍ത്തുന്നുവെന്നു പറയാം. എന്നാല്‍ അറിവ് അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുകയാണ്. പഴയ അറിവുകള്‍ തിരുത്തപ്പെടുകയോ പൂര്‍ണമാക്കപ്പെടുകയോ ചെയ്യുന്നു. ഓരോ കാലവും വിദ്യാര്‍ത്ഥിയിൽ നിന്നാവശ്യപ്പെടുന്ന കഴിവുകൾ വ്യത്യസ്തമാണ്. കഴിഞ്ഞ തലമുറയ്ക്ക് കന്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമായിരുന്നില്ല. പുതിയ തലമുറയിലെ കന്പ്യൂട്ടററിയാത്തവര്‍ നിരക്ഷരരായാണ് പരിഗണിക്കപ്പെടുന്നത്. ചുരുക്കത്തില്‍ വിദ്യഭ്യാസം തടാകം പോലെ നിശ്ചലമായി നിലകൊള്ളേണ്ടതല്ല; പ്രത്യുത പുഴ പോലെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കേണ്ടതാണ്. കേരളത്തിന്റെ സമകാലീന വിദ്യാഭ്യാസ ചരിത്രം ഈ ചലനാത്മകതയെ അടയാളപ്പെടുത്തുന്നു .
            പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടുകൂടിയാണ് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം കേരളത്തിന്റെ മണ്ണില്‍ വേരോടിത്തുടങ്ങുന്നത്. അതിനു മുമ്പ് സവര്‍ണര്‍ക്കിടയിൽ പരിമിതമായ ഗുരുകുല സമ്പ്രദായത്തിലുള്ള വേദ പഠനത്തിൽ ഒതുങ്ങുന്നതായിരുന്നു വിദ്യാഭ്യാസം. ചില രാജാക്കന്മാരുടെ മുന്‍കൈയിൽ അങ്ങിങ്ങായി ചില എഴുത്തു പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നു എന്നു മാത്രം. നായര്‍ വിഭാഗത്തിന് തങ്ങളുടെ കുലധര്‍മമായ യുദ്ധമുറകൾ അഭ്യസിക്കുന്നതിന് കളരികൾ സ്ഥാപിക്കപ്പെട്ടു. താഴ്ന്ന ജാതിക്കാര്‍ക്ക് അച്ഛനമ്മമാരോടൊപ്പം കുലത്തൊഴിൽ അഭ്യസിക്കുക എന്നതു തന്നെയായിരുന്നു വിദ്യാഭ്യാസം. ഭരണ നവീകരണം ലക്ഷ്യമിട്ട് തിരുവിതാംകൂർ രാജാക്കന്മാര്‍ ബ്രിട്ടീഷുകാരുമായി സഹകരിച്ച് ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. മിഷണറി സംഘങ്ങളാണ് ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തിയത്. അയിത്ത ജനവിഭാഗങ്ങളുടെ ഉണര്‍വ് വിദ്യാഭ്യാസം സാര്‍വത്രികമാവുന്നതിൽ സാരമായ പങ്കു വഹിച്ചു. ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്നതിൽ പൊതുവിദ്യാലയങ്ങള്‍ക്ക് സ്തുത്യര്‍ഹമായ പങ്കുണ്ട്. വിദ്യാഭ്യാസത്തിന്റെ ആധുനികവല്‍ക്കരണം വഴി ബ്രിട്ടീഷുകാരുടെ ലക്ഷ്യം തങ്ങള്‍ക്കാവശ്യമുള്ള കണക്കപ്പിള്ളമാരെ (ഭരണ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരെ) വാര്‍ത്തെടുക്കുക എന്നതായിരുന്നെങ്കിലും അവരുദ്ദേശിക്കാത്ത ഫലങ്ങളും അതുകൊണ്ടുണ്ടായി. കോളനി വിരുദ്ധ സമരങ്ങളിലേക്ക് ഒരു കൂട്ടം ആളുകളെ തിരിച്ചുവിട്ടത് ഇംഗ്ലീഷ് വിദ്യാഭ്യാസമാണെന്ന് വിധിവൈപരീത്യമായി തോന്നാം.
സ്വാതന്ത്ര്യാനന്തരം സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനു വേണ്ട ഭരണപരമായ ശ്രമങ്ങൾ പുരോഗമിച്ചു. മുന്‍തലമുറയെ അപേക്ഷിച്ച് പുതുതലമുറയിൽ സ്കൂളിന്റെ പടി കാണാത്തവര്‍ അപൂര്‍വമോ അപൂര്‍വത്തില്‍ അപൂര്‍വമോ ആണ്. വിദ്യാഭ്യാസം അത്രമേല്‍ ജനകീയവും അതിജീവനത്തിന്റെ ആവശ്യോപാധിയുമായിരുന്നു. ഒരു ദശകം മുമ്പു വരെ പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് മതിയാക്കുന്നവര്‍ ഏറെയായിരുന്നു. പഠനം തുടരുന്നവരില്‍ തന്നെ വലിയ ഭൂരിപക്ഷം പത്താം ക്ലാസോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന പ്രവണതക്കായിരുന്നു മുന്‍തൂക്കം. ഇപ്പോള്‍ വ്യക്തിഗത പഠനത്തിന്റെ സ്വാഭാവികമായ അതിര്‍ത്തി ഹയര്‍സെക്കണ്ടറിയോ ബിരുദമോ എങ്കിലുമായി വികസിച്ചതായി കാണാം. ഇത് പൊതുസമൂഹത്തിന് വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തില്‍ വന്ന ഗുണപരമായ പരിവര്‍ത്തനത്തിന്റെ സൂചനയായെടുക്കാം. പെണ്‍കുട്ടികൾ ആണ്‍കുട്ടികളേക്കാൾ വിദ്യാഭ്യാസപരമായി ശാക്തീകരിക്കപ്പെട്ടതാണ് സമീപകാലത്തെ വിസ്മയകരമായ മാറ്റം. പഴയ തലമുറയില്‍ ആണുങ്ങളെ അപേക്ഷിച്ച് സ്ത്രീകളിലായിരുന്നു നിരക്ഷരത കൂടുതല്‍. ഇന്നാകട്ടെ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള പെണ്‍കുട്ടികള്‍ക്ക് തത്തുല്യ യോഗ്യതകളുള്ള ആണ്‍കുട്ടികളെ വരന്മാരായി കിട്ടുക താരതമ്യേനെ ദുഷ്കരമായിത്തീര്‍ന്നിരിക്കുന്നു. എല്ലാ മതജന വിഭാഗങ്ങളിലും ഈ മാറ്റം ദൃശ്യമാണ്.
ഉള്ളടക്കവും രീതിശാസ്ത്രവും മാറ്റത്തിന്റെ വഴികള്‍
വിദ്യാഭ്യാസം മുഖ്യമായും ഒരു ഭരണവര്‍ഗ സ്ഥാപനമായിരിക്കുമ്പോൾ നിലവിലുള്ള വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സാംസ്കാരികവും സാമൂഹികവുമായ സാഹചര്യമൊരുക്കലും അതിനൊത്തവിധം മനുഷ്യവിഭവം പാകപ്പെടുത്തലും വിദ്യാലയ ധര്‍മമായിത്തീരുന്നു. അധീന വര്‍ഗ ആശയങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിനാണ് പാഠപുസ്തകങ്ങള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൊളോണിയല്‍ യുക്തികള്‍ക്കനുസൃതമായ ഉള്ളടക്കമാണ് ബ്രിട്ടീഷ് ഭരണകാലത്ത് നമ്മുടെ സ്കൂള്‍ കരിക്കുലത്തിനുണ്ടായിരുന്നത്. യൂറോ കേന്ദ്രിതമായ ജ്ഞാന വ്യവസ്ഥയില്‍ നിന്നുത്ഭവംകൊണ്ട ശാസ്ത്രമാനവിക ശാസ്ത്ര പാഠ വരികളാണ് സ്കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ നാം പിന്തുടരുന്നത്. പരിണാമവാദം ഒരു വാദം എന്നതില്‍ കവിഞ്ഞ ശാസ്ത്രീയ സത്യം എന്ന നിലയ്ക്ക് പഠിപ്പിക്കപ്പെടുന്നത് ഉദാഹരണം. വിജ്ഞാനത്തിന്റെ വിദാതാക്കള്‍ യൂറോപ്യരും വെള്ളക്കാരുമാണെന്ന അസത്യം നമ്മുടെ ചരിത്ര പാഠപുസ്തകങ്ങൾ ചരിത്ര സത്യം എന്ന വ്യാജേനെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യാ വര്‍ധനവാണ് നാമനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങള്‍ക്കെല്ലാം മൂലഹേതു എന്ന മട്ടിലുള്ള പാഠപുസ്തക പ്രസ്താവനകൾ കൊളോണിയല്‍ യുക്തികളിൽ നിന്നു നാം മോചിതരല്ല എന്നതിനുള്ള മറ്റൊരുദാഹരണമാണ്.

            പാശ്ചാത്യ മാതൃകയിലുള്ള ആധുനിക വിദ്യാഭ്യാസം അഭ്യസ്തവിദ്യരെ പിറന്ന നാടിന്റെ സംസ്കാരത്തില്‍ നിന്നും അകറ്റുകയും അധ്വാനത്തോടു വിമുഖതയുള്ളവരാക്കുകയും ചെയ്തു എന്ന വസ്തുതകൂടി ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. മെക്കാളെ സായ്പ് ആഗ്രഹിച്ചതുപോലെ
ബ്രൗണ്‍ സായ്പുമാര്‍ക്കാണ് ആധുനിക വിദ്യാഭ്യാസം ജന്മം നല്‍കിയത്. പാശ്ചാത്യ വല്‍കരിക്കപ്പെട്ട മനസ്സിന്റെ ഉടമകളാണ് ആധുനിക വിദ്യാഭ്യാസം ലഭിച്ചവരില്‍ ഭൂരിപക്ഷവും. വൈറ്റ് കോളര്‍ ജോലി സമ്പാദിക്കുന്നതിനുള്ള ഉപാധി മാത്രമായാണ് ആധുനിക വിദ്യാഭ്യാസം വിദ്യാഭ്യാസത്തെ നോക്കിക്കാണുന്നത്. മഹാത്മാഗാന്ധിജിയും സക്കീര്‍ ഹുസൈനും ഇന്ത്യയ്ക്കു വേണ്ടി വിഭാവന ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഏട്ടിലെ പശുവായി ഇപ്പോഴും തുടരുന്നു. വിദ്യാര്‍ത്ഥികളെ കരിയറിസ്റ്റുകളായി രൂപാന്തരപ്പെടുത്തുന്നതിലാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അഭിമാനം കൊള്ളുന്നത്. ഭാഷാസാഹിത്യ പഠനവും മാനവിക വിഷയങ്ങളും വിദ്യാലയത്തിന്റെ പടിക്കു പുറത്താവുന്നതാണ് ഉപരി വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ പ്രവണത. ആഗോള വിപണിക്കാവശ്യമായ പ്രഫഷനലുകളെഉല്‍പാദിപ്പിക്കുകയാണ് നവ കൊളോണിയല്‍ കാലത്തെ വിദ്യാഭ്യാസ ധര്‍മം. വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം ചര്‍ച്ചാവിഷയമാവുമ്പോള്‍ ഇതവഗണിക്കാനാവില്ല. ഐ.ടി. വിദ്യാഭ്യാസത്തിനു നല്‍കിവരുന്ന അമിത പ്രാധാന്യം ആഗോള വിപണിക്കു വേണ്ട പണിയാളുകളെ ഉല്‍പാദിപ്പിക്കുന്നതിനുള്ള ആവേശത്തിന്റെ പ്രകടന പത്രികയാകുന്നു. വിപണിയാണ് വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം തീരുമാനിക്കുന്നതെന്ന് ഇതില്‍നിന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥിയുടെ സര്‍വതോന്‍മുഖമായ വ്യക്തിത്വ വികാസം എന്ന ഏറെ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ട വിദ്യാഭ്യാസ ലക്ഷ്യം പഴങ്കഥയാണെന്നര്‍ത്ഥം.
                   പരിമിതികളെല്ലാം ഉള്ളപ്പോഴും വിദ്യാഭ്യാസത്തിലെ ബദല്‍ ചിന്തകളെക്കൂടി കണക്കിലെടുത്ത് ചില പടംപൊഴിക്കലുകള്‍ക്ക് നമ്മുടെ ഔപചാരിക വിദ്യാഭ്യാസം മുതിര്‍ന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്. സ്കൂള്‍ നിരാസംഎന്ന ഇവാന്‍ ഇല്ലിച്ചിന്റെ ആശയം കണക്കിലെടുത്ത് വാതില്‍പ്പുറ പഠനങ്ങള്‍ക്ക് സ്കൂൾ പാഠ്യപദ്ധതിയില്‍ ഇടം നല്‍കാന്‍ നമുക്കു സാധിച്ചു. സ്രോതസ്സുകളില്‍ നിന്നു നേരിട്ടു പഠിക്കാനുള്ള അവസരങ്ങള്‍ ഇതു വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി. യഥാര്‍ത്ഥ പഠനം വിദ്യാലയത്തിന്റെ അടച്ചിട്ട മുറികള്‍ക്കകത്തല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ മാറ്റം സാധ്യമായത്. പൗലോഫ്രയറുടെ വിദ്യാഭ്യാസം വിമോചനത്തിന് എന്ന ആശയം കടമെടുത്ത് പ്രശ്നോന്നിത വിദ്യാഭ്യാസം പരീക്ഷിക്കാനും നാം ശ്രമിക്കുകയുണ്ടായി. സാമൂഹിക പ്രശ്നങ്ങള്‍ ക്ലാസ് റൂമുകളില്‍ ചര്‍ച്ചാവിഷയമാകുന്നതിനും പരിസ്ഥിതി, യുദ്ധം, സാമൂഹിക വിവേചനങ്ങള്‍ ആദിയായ പ്രശ്നങ്ങളിൽ കുട്ടികളിൽ പ്രതികരണ ബോധം വളര്‍ത്തുന്നതിനും ഇതുമൂലം സാധിച്ചു. എന്നാല്‍ ഭരണവര്‍ഗ താല്‍പര്യങ്ങൾ പാഠപുസ്തകങ്ങളിലൂടെ ഒളിച്ചുകടത്താനുള്ള ശ്രമങ്ങൾ ഏറെ വിവാദങ്ങൾ ക്ഷണിച്ചുവരുത്തുകയുണ്ടായി. കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രാപ്തിയുള്ളവരാക്കുക എന്ന വ്യാജ മേല്‍വിലാസമാണ് പാഠപുസ്തക ഉള്ളടക്കത്തെ സമ്മിതി നിര്‍മാണത്തിനുള്ള ഉപകരണമാക്കാന്‍ ശ്രമം നടക്കുന്നത്. വിചിത്രമാണ് ഈ വൈരുധ്യം.
                 ബോധന രീതിശാസ്ത്രത്തില്‍ സമീപ ദശകങ്ങൾ വിപ്ലവകരമായ പരിവര്‍ത്തനങ്ങൾ കൊണ്ടുവന്നു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. അധ്യാപക കേന്ദ്രിത സമ്പ്രദായത്തില്‍ നിന്ന് പഠനം ഒരളവോളം വിദ്യാര്‍ത്ഥി കേന്ദ്രിതമായി മാറി. ആദ്യം പൊതുവിദ്യാലയങ്ങളിലും ഈയിടെയായി സി.ബി.എസ്.ഇ വിദ്യാലയങ്ങളിലും ഉണ്ടായ ഈ മാറ്റം കുട്ടിക്ക് സ്വയം പഠനത്തിനുള്ള അവസരം പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസ മനഃശാസ്ത്രത്തിലെ നൂതന ചിന്താധാരകളുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങളാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. ഈ മാറ്റങ്ങളെ താഴെ പറയുംപ്രകാരം സംഗ്രഹിക്കാം.

1.  കുട്ടിക്ക് ഒന്നും അറിയില്ലെന്നും സര്‍വജ്ഞനായഅധ്യാപകന്‍ കുട്ടിയെ പൊള്ളയായ തലമണ്ടയിലേക്ക് വിവരങ്ങള്‍ കോരി ഒഴിച്ചു കൊടുക്കുകയാണെന്നുമുള്ള ബിഹേവിയറിസ്റ്റ്കാഴ്ചപ്പാടില്‍ നിന്ന് കുട്ടിയുടെ ഉള്ളില്‍ അറിവിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും അവയെ ജ്വലിപ്പിക്കാൻ സഹായിക്കുക മാത്രമാണ് അധ്യാപകന്റെ ധര്‍മമെന്നും സിദ്ധാന്തിക്കുന്ന കണ്‍സ്ട്രക്റ്റിവിസ്റ്റ്ചിന്താഗതിയിലേക്കുള്ള മാറ്റം ലോകവ്യാപകമായി തന്നെ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും ഉടച്ചു വാര്‍ത്തു. കുട്ടിയുടെ ഉള്ളില്‍ നിന്നു വരുന്ന പ്രചോദനമാണ് പഠനത്തിനു സഹായിക്കുന്നത്. അല്ലാതെ നേരത്തെ സങ്കല്‍പിക്കപ്പെട്ടിരുന്നതുപോലെ, പുറത്തു നിന്നുള്ള പ്രലോഭനമോ ഭീഷണിയോ അല്ല എന്ന തിരിച്ചറിവ് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. തല്ലിയും ചൊല്ലിയുമുള്ള പഠിപ്പില്‍ നിന്ന് ചെയ്തും പരസ്പരം സഹകരിച്ചുമുള്ള പഠനം നിലവില്‍ വന്നു. കുട്ടികള്‍ സ്വയം അന്വേഷിച്ചറിഞ്ഞും കണ്ടെത്തിയും സ്വയം പരീക്ഷണങ്ങള്‍ നടത്തിയും പ്രവര്‍ത്തിച്ചും പഠിക്കുന്ന സമ്പ്രദായം നടപ്പായി. പഠനം വ്യക്തിനിഷ്ഠമായ അനുഷ്ഠാനം എന്നതില്‍ നിന്ന് സാമൂഹികമായ പ്രക്രിയയായി വളര്‍ന്നു. സംഘപഠനം എന്ന ആശയം പ്രബലപ്പെട്ടു.

2.  കുട്ടിയും അധ്യാപകനും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വന്നു. അധ്യാപകന്‍ വിവരങ്ങൾ നല്‍കുന്നയാളും കുട്ടി അവ സ്വീകരിക്കുന്ന ആളും എന്നതില്‍ നിന്നു മാറി ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ആശയ വിനിമയം നടത്തി കുട്ടിയെ താനുള്ള അറിവിന്റെ പടിയില്‍ നിന്ന് അടുത്ത പടിയിലേക്ക് കയറാൻ സഹായിക്കുന്ന സഹായിയും മിത്രവുമായി അധ്യാപകന്‍ മാറി. കുട്ടിയും അധ്യാപകനും തമ്മിലുള്ളഅകലംകുറഞ്ഞു.

3.ക്ലാസ് മുറികള്‍ മരണ വീട്ടിലെ ശാന്തതയില്‍ നിന്ന് കല്യാണ വീട്ടിലെ ബഹളമയമായ അന്തരീക്ഷത്തിലേക്ക് വഴിമാറി. ചെറിയ ക്ലാസുകളില്‍ പ്രത്യേകിച്ചും ഈ മാറ്റം ഇപ്പോള്‍ പ്രകടമാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും ആഘോഷമായി പഠന പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്ന കാഴ്ചയാണ് ക്ലാസ് റൂമുകളിൽ ഇപ്പോഴത്തെ കാഴ്ച. ഏതു നിമിഷവും ഏതു ദിക്കില്‍ നിന്നും പുറത്തോ തുടയിലോ പാറി വീണേക്കാവുന്ന ചൂരലിന്റെ ഭയപ്പെടുത്തുന്ന സാന്നിധ്യം പുതിയ ക്ലാസ് മുറികളിലില്ല. ശിക്ഷാ ഭയമല്ല അറിയുന്നതിന്റെ ആന്തരിക ആഹ്ലാദമാണ് പഠനത്തെ സഹായിക്കുന്നത് എന്ന നടേ സൂചിപ്പിച്ച കാഴ്ചപ്പാടിനാണ് ഈ മാറ്റത്തിനു നന്ദി പറയേണ്ടത്.

4.ബഹുമുഖ ബുദ്ധിയെക്കുറിച്ചുള്ള അറിവ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ക്കു വഴി തുറന്നു. ഓരോ കുട്ടിയിലും പ്രമുഖമായി നില്‍ക്കുന്ന ഒന്നോ രണ്ടോ അതിലധികമോ ബുദ്ധിഘടകങ്ങളുണ്ടാവും. എല്ലാവരിലും എല്ലാ ഘടകങ്ങളും ഒരേ അളവില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലര്‍ പാട്ടു പാടുന്നതിലും പാട്ടോ കവിതയോ എഴുതുന്നതിലും പുതിയ ഈണങ്ങൾ കണ്ടെത്തുന്നതിലുമെല്ലാം മിടുക്കരായിരിക്കും. ചിലര്‍ക്ക് ഇഷ്ടം കണക്കും യുക്തിപരമായ കാര്യങ്ങള്‍ ചെയ്യുന്നതിലുമായിരിക്കും. മറ്റൊരു കൂട്ടം കുട്ടികള്‍ക്ക് കായികമായ അധ്വാനത്തിലും കായിക വിനോദങ്ങളിലുമൊക്കെയായിരിക്കും വാസന കൂടുതൽ. ചിലര്‍ക്ക് പ്രസംഗകല, എഴുത്ത് എന്നിങ്ങനെ ഭാഷ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലാവും പ്രതിഭ. ഇങ്ങനെ ഒമ്പത് ബുദ്ധിമേഖലകള്‍ ഉണ്ടെന്ന് ഹൊവാര്‍ഡ് ഗാര്‍ഡ്നർ എന്ന മനഃശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചു. കണക്കറിയാത്തവരെല്ലാം മണ്ടന്മാരാണ്എന്ന കാഴ്ചപ്പാട് ശരിയല്ല എന്ന് ഇതോടെ സ്ഥാപിക്കപ്പെട്ടു. ക്ലാസ് റൂമില്‍ അധ്യാപകന്റെ ചുമതല തന്റെ മുമ്പിലിരിക്കുന്ന കുട്ടികൾ ഏതേത് ബുദ്ധി മേഖലയില്‍ ഉള്‍പ്പെടുന്നവരാണെന്ന് കണ്ടെത്തി ആ മേഖലകളിൾ വളരാന്‍ ആവശ്യമായ സാഹചര്യം അവര്‍ക്കൊരുക്കിക്കൊടുക്കുകയാണ് എന്ന് വന്നു.
ഒരു പാഠഭാഗം പഠിപ്പിക്കുമ്പോൾ വിവിധ ബുദ്ധിമേഖലകളിലുള്ളവരെ തൃപ്തിപ്പെടുത്തുന്നവിധം ക്ലാസ് ചിട്ടപ്പെടുത്താന്‍ പുതിയ തലമുറയിലെ അധ്യാപകർ ശ്രമിക്കുന്നു. ക്ലാസ്റൂം പ്രവര്‍ത്തനം എല്ലാ കുട്ടികള്‍ക്കും മനസ്സറിഞ്ഞ് പങ്കെടുക്കാൻ പറ്റുന്നവിധം വൈവിധ്യമുള്ളതായിരിക്കണം എന്ന നിഷ്ക്കര്‍ഷയുള്ളവരാണ് പുതിയ അധ്യാപക സമൂഹം. മുമ്പ് ഈ സാധ്യത വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.

5.ഓരോ കുട്ടിയും വ്യത്യസ്തമായിരിക്കുന്നതുപോലെ ഓരോ കുട്ടിയുടെയും പഠന രീതിയും വ്യത്യസ്തമായിരിക്കും എന്ന തിരിച്ചറിവും വിദ്യാഭ്യാസത്തില്‍ ഗുണകരമായ പരിവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കി. പഞ്ചേന്ദ്രിയങ്ങള്‍ വഴിയാണ് മനുഷ്യന്‍ അറിവു നേടുന്നത് എന്നു പ്രസിദ്ധം. എന്നാല്‍ ഓരോ മനുഷ്യനും അറിവു സമ്പാദിക്കുന്നതിന് ഏത് സംവേദനേന്ദ്രിയത്തെയാണ് ആശ്രയിക്കുന്നത് എന്നത് ആ മനുഷ്യന്റെ പഠന രീതിയെ നിര്‍ണയിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. കേട്ടു പഠിക്കുന്നതായിരിക്കും ചിലര്‍ക്ക് കൂടുതല്‍ പ്രിയം. മറ്റു ചിലര്‍ കണ്ടുപഠിക്കുന്നതില്‍ ഉത്സുകരാവുന്നു. കണ്ടു പഠിക്കുന്നതില്‍ താല്‍പര്യമുള്ള കുട്ടിക്ക് അതിനുള്ള അവസരം ക്ലാസില്‍ ലഭിക്കണം. സദാ പറഞ്ഞുകൊണ്ടിരിക്കുന്ന അധ്യാപകന് കേട്ടു പഠിക്കുന്നതില്‍ താല്‍പര്യമുള്ള കുട്ടികളുടെ ആവശ്യത്തെ മാത്രമേ നിറവേറ്റിക്കൊടുക്കാനാവുകയുള്ളൂ. ചില കുട്ടികള്‍ക്ക് സദാ ഒരിടത്ത് ഇരുന്നു പഠിക്കാനാവുകയില്ല. ചലന പ്രിയരായിരിക്കും അവര്‍. സംഘ പ്രവര്‍ത്തനങ്ങളിലൂടെ അത്തരം കുട്ടികളുടെ പഠനാവശ്യത്തെ പരിഗണിക്കാന്‍ അധ്യാപകര്‍ക്കു സാധിക്കും.

6.ചെവി കേള്‍ക്കാത്തവർ, മന്ദബുദ്ധികൾ, സംസാര വൈകല്യമുള്ളവർ, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവർ എന്നിവരെ പൊട്ടന്മാര്‍ എന്ന് മുദ്രകുത്തി വെളിയിലേക്കു തള്ളുകയായിരുന്നു പരമ്പരാഗത വിദ്യാലയങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. സമീപ കാലത്ത് ഇതില്‍ വലിയ മാറ്റം സംഭവിച്ചു. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ എന്നാണ് ഇത്തരം കുട്ടികളെ വിശേഷിപ്പിക്കാൻ ഇപ്പോൾ ഉപയോഗിക്കുന്ന പദം. ഓരോ കുട്ടിക്കും അവന്റെ/അവളുടെ ആവശ്യത്തിനും ഉള്‍ക്കൊള്ളാനുള്ള കഴിവിനുമനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനങ്ങള്‍ മിക്കവാറും സ്കൂളുകളിൽ നടപ്പാക്കിക്കഴിഞ്ഞു. പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരെ സഹായത്തിനായി നിയമിക്കുകയും ചെയ്തുവരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സമീപ ദശകങ്ങൾ ദര്‍ശിച്ച ഗുണകരമായ മാറ്റമാണിതെന്നതില്‍തര്‍ക്കമുണ്ടാവില്ല.

7.അവസാനമായി, പരീക്ഷ (മൂല്യനിര്‍ണയം)യില്‍ വന്ന മാറ്റങ്ങളെക്കുറിച്ചു കൂടി സൂചിപ്പിക്കേണ്ടതുണ്ട്. വര്‍ഷാവസാനം ഒരെഴുത്തു പരീക്ഷയിലൂടെ കുട്ടികളുടെ എല്ലാ കഴിവുകളും അളന്നു തിട്ടപ്പെടുത്തി മാര്‍ക്കിട്ടുകളയാം എന്ന് പണ്ടേ തന്നെ ആര്‍ക്കും അഭിപ്രായമുണ്ടായിരുന്നില്ല. പക്ഷെ പ്രായോഗികമായി അതാണു നടന്നുവന്നിരുന്നത് എന്നു മാത്രം. കുട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സമഗ്രമായി വിലയിരുത്തി, ഒരു മേഖലയിലല്ലെങ്കില്‍ മറ്റൊരു മേഖലയിലെ കഴിവു കൂടി കണക്കിലെടുത്ത് ഗ്രേഡ് നിശ്ചയിക്കുന്ന സമഗ്രവും നിരന്തരവുമായ മൂല്യ നിര്‍ണയരീതിയാണ് സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള സ്കൂളുകളില്‍ ഇപ്പോൾ പിന്തുടര്‍ന്നു വരുന്നത്. കുറ്റമറ്റതാണെന്നു പറഞ്ഞുകൂടെങ്കിലും പഴയ സമ്പ്രദായത്തെ അപേക്ഷിച്ച് ചില മേന്മകള്‍ ഈ രീതിക്കുണ്ടെന്ന് ഇതിനകം അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
വിദ്യാലയങ്ങള്‍:മാറുന്നമുഖച്ഛായ

ലോകം കീഴ്മേല്‍ മറിഞ്ഞാലും സര്‍ക്കാർ സ്കൂളുകള്‍ക്ക് മാറ്റമൊന്നും സംഭവിക്കുകയില്ല എന്നായിരുന്നു പൊതുവെയുള്ള ധാരണ. നൂറ്റൊന്നു കൊല്ലം നിദ്രയിലാണ്ട ഒരു വാധ്യാര്‍ ഉറക്കമുണര്‍ന്നാൽ താൻ ഏതു നാട്ടുകാരനാണെന്ന് അയാള്‍ക്ക് മനസ്സിലാവണമെങ്കിൽ അയാളെ താൻ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്ത പള്ളിക്കൂടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയാല്‍ മതിയാവും എന്നൊരു തമാശ പറഞ്ഞുവരാറുണ്ടായിരുന്നു. സ്കൂളുകള്‍ മാത്രമാണ് അവ നിര്‍മിക്കപ്പെട്ട അവസ്ഥയിൻ നിന്ന് യാതൊരുവിധ മാറ്റവും കൂടാതെ നിലനില്‍ക്കുക എന്നും പ്രദേശത്തെ വീടുകളും കടകളുമെല്ലാം നിരന്തരം പുനര്‍നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നാണ് ഈ തമാശ പ്രകാശിപ്പിക്കുന്ന ആശയം. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ പഴയ സര്‍ക്കാർ വിദ്യാലയങ്ങളെല്ലാം അവയുടെ സ്ഥിരമായ ദൈന്യഭാവം ഉപേക്ഷിച്ചു അന്തസാര്‍ന്ന സൗധങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നതായി കാണാം.
പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സമീപ ദശകങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തുക മുടക്കിയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒരു കാലത്തും ഗുണം പിടിക്കുകയില്ലഎന്ന സാമാന്യ ധാരണയെ തിരുത്തിയെഴുതിയത്. ഇന്ന് ഏറ്റവും സൗകര്യമുള്ള വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകളാണെന്ന് പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. കുടിവെള്ള സൗകര്യം, ടോയ്ലറ്റ് സൗകര്യം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ക്കു പുറമെ സൗജന്യ ഉച്ചഭക്ഷണവും സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ലഭ്യമാണ്.

അധ്യയന നിലവാരത്തിലും ഈ സ്കൂളുകള്‍ മുന്നിട്ടു നില്‍ക്കുന്നു എന്നത് വാസ്തവമാണ്. സ്മാര്‍ട്ട് ക്ലാസ് റൂമുകൾ ഈ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യത്തെയെന്നപോലെ പഠന മികവിനെയും മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. പഠന പ്രക്രിയയില്‍ പുതുവഴികള്‍ വെട്ടുന്നതിൽ നേതൃത്വപരമായ പങ്കാണ് പൊതുവിദ്യാലയങ്ങള്‍ ഇന്നു വഹിക്കുന്നത്. ഇതും സമീപ ദശകങ്ങളില്‍ മാത്രം ദൃശ്യമായ മാറ്റമാണ്.
                           വര്‍ഷാവര്‍ഷം സ്കൂളുകളുടെ കേടുപാടുകൾ തീര്‍ക്കുന്നതിനും സൗന്ദര്യവല്‍ക്കരണത്തിനും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. സ്കൂളുകള്‍ ശിശു സൗഹൃദപരം ആയിരിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഒന്നാം ക്ലാസ് ഒന്നാന്തരംഎന്ന മുദ്രാവാക്യം പൊതു വിദ്യാലയങ്ങളെ നവാഗത ഹൃദയങ്ങളെ ആകര്‍ഷിക്കുംവിധം അണിയിച്ചൊരുക്കുന്നതിനുള്ള ആഹ്വാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ഈ ലക്ഷ്യം ഒരു പരിധിവരെ നിറവേറ്റുകയുണ്ടായി. ഇന്ന് പണ്ടേപ്പോലെ സ്കൂളുകള്‍ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി അകറ്റുന്നില്ല.
രക്ഷാകര്‍ത്താക്കളുടെപങ്കാളിത്തം

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വ്യക്തിത്വ വികസനത്തിലും മനോഭാവ നിര്‍മിതിയിലും രക്ഷാകര്‍ത്താക്കള്‍ക്കുള്ള പങ്ക് സുവിദിതമാണ്. എന്നിരുന്നാലും ഔപചാരിക വിദ്യാഭ്യാസത്തില്‍ തങ്ങളുടെ പങ്ക് തുലോം പരിമിതമാണെന്ന ധാരണയാണ് സമീപകാലം വരെ സാധാരണക്കാരായ രക്ഷിതാക്കള്‍ക്കു പൊതുവെ ഉണ്ടായിരുന്നത്. അധ്യാപകരക്ഷാ കര്‍തൃ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്ന രക്ഷിതാക്കളുടെ എണ്ണം അടുത്ത കാലം വരെ വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് പ്രതിമാസ ക്ലാസ് പി.ടി.എ കളില്‍ വരെ സ്ഥിരമായി പങ്കെടുക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകിച്ചും അമ്മമാര്‍ ഉത്സാഹം കാണിക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കള്‍ കാണിക്കുന്ന താല്‍പര്യത്തിന്റെ നിദര്‍ശനമാണിത്.
പുതിയ കരിക്കുലവും സിലബസും പഠന പ്രവര്‍ത്തനങ്ങളും കുട്ടികളുടെ പഠന പ്രക്രിയയില്‍ രക്ഷിതാക്കളുടെ പങ്ക് ഊന്നിപ്പറയുന്നുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് ജീവിതാനുഭവങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ പാഠപുസ്തകങ്ങള്‍ പ്രേരിപ്പിക്കുന്നതു കൊണ്ടു മാത്രമല്ല ഇത്. കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ കൃത്യമായി ഇടപെടേണ്ടതുണ്ട് എന്ന തിരിച്ചറിവും ഇതിനു പ്രേരകമാണ്. ഇപ്പോഴത്തെ രക്ഷിതാക്കള്‍ അഭ്യസ്ത വിദ്യരാണ്. തങ്ങളുടെ കുട്ടികളെ ജീവിതത്തിന്റെ മത്സരയോട്ടത്തില്‍ മുന്നിലെത്തിക്കേണ്ടതുണ്ട് എന്ന് ഓരോ രക്ഷിതാവും മനസ്സിലാക്കുന്നു. കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും വിദ്യാലയങ്ങളില്‍ നിന്ന് അവര്‍ക്കര്‍ഹമായത് ലഭിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തല്‍ തങ്ങളുടെ ബാധ്യതയാണെന്ന് രക്ഷിതാക്കള്‍ക്കറിയാം. അതിനാല്‍ അവരുടെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഇടപെടലുകള്‍ ഇന്നുണ്ടാവുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുള്ള ജാഗ്രത അധികമായി ആവശ്യപ്പെടുന്നുണ്ട് എന്നുകൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ദൃശ്യമാധ്യമങ്ങളും മൊബൈല്‍, നെറ്റ് തുടങ്ങിയ പുത്തന്‍ ആശയ വിനിമയോപാധികളും ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തിക്തഫലങ്ങള്‍ ദിനേനെ നാം അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്നു. കുറ്റകൃത്യങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിച്ചുകൊണ്ടുപോവുന്ന ഗൂഢ സംഘങ്ങള്‍ സജീവമാണ്. രക്ഷിതാക്കളുടെ നിരന്തരം ജാഗ്രത ആവശ്യമാക്കുന്ന സാമൂഹിക സാഹചര്യമാണിത്.
കുട്ടികളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യനിഷ്ഠമല്ലാത്ത അമിത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന നല്ലൊരു ശതമാനം രക്ഷിതാക്കളുണ്ട്. അവര്‍ തങ്ങള്‍ക്ക് നേടാന്‍ സാധിക്കാതെ പോയത് തങ്ങളുടെ മക്കളിലൂടെ നേടണമെന്ന് ആഗ്രഹിക്കുകയും അതിനുള്ള തത്രപ്പാടില്‍ കുട്ടികളുടെ മനോവികാസത്തെ തടസ്സപ്പെടുത്തുന്ന അമിതാവേശ പ്രവൃത്തികളില്‍ അഭയം തേടുകയും ചെയ്യുന്നു. കുട്ടികളുടെ പ്രകൃതത്തെസ്സംബന്ധിച്ചോ കഴിവുകളെസ്സംബന്ധിച്ചോ ശരിയായ ധാരണയില്ലാത്തവരാണ് കുട്ടികളെ ഡോക്ടറോ എഞ്ചിനീയറോ ആക്കിയേ അടങ്ങൂ എന്ന വാശിയില്‍ കുട്ടികളെ നശിപ്പിക്കുന്നത്. കുട്ടിയുടെ അഭിരുചി കണക്കിലെടുക്കാതെയുള്ള വിദ്യാഭ്യാസ പീഡനംവിപരീത ഫലമേ ഉളവാക്കൂ എന്ന് രക്ഷിതാക്കള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. പതുക്കെയാണെങ്കിലും ആളുകള്‍ ഇതു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരമാണ്.
നാളേക്കുള്ള കരുതലും നിക്ഷേപവും മൂലധനവുമായി വിദ്യാഭ്യാസത്തെ അധിക രക്ഷിതാക്കളും മനസ്സിലാക്കുന്നുണ്ടെങ്കിലും തൊഴില്‍ ലക്ഷ്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിക്കൊണ്ടാണ് പലരും തങ്ങളുടെ ധാരണകളെ കരുപ്പിടിപ്പിക്കുന്നത് എന്നത് വലിയൊരു പരിമിതിയായി ശേഷിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വിമോചന മൂല്യം വേണ്ടത്ര മനസ്സിലാക്കപ്പെടുന്നില്ല എന്നതാണ് നേര്. അറിവ് എന്ന തിരിച്ചറിവില്‍ നിന്നാവണം വിദ്യാഭ്യാസത്തിന്റെ മൂല്യം രക്ഷിതാക്കള്‍ ഉള്‍ക്കൊള്ളാന്‍. അറിവു നേടുന്നതിലൂടെ തന്റെ കുട്ടി അധികാരത്തില്‍ പങ്കാളിയാകുകയാണ് എന്ന പ്രാധാന്യം രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥിയെ അന്ധകാരങ്ങളില്‍ നിന്നും അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനുതകുന്നതാകണം വിദ്യ. പഠിക്കാന്‍ മാത്രമല്ല ചിന്തിക്കാന്‍ കൂടിയാണ് വിദ്യാലയത്തില്‍ പോവുന്നതെന്ന് വിദ്യാര്‍ത്ഥിക്കു മനസ്സിലാക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ക്കു സാധിക്കണം. തന്റെ കാലത്തെ അറിയാന്‍, തന്റെ ചുറ്റുപാടിനെ മനസ്സിലാക്കാന്‍, ഈ മണ്ണിനെയും അതിലെ മനുഷ്യരെയും നന്മയിലേക്കു നയിക്കാന്‍ തങ്ങളുടെ മക്കള്‍ വിദ്യാഭ്യാസത്തിലൂടെ പാകപ്പെടണം എന്ന ചിന്തയിലേക്കു കൂടി രക്ഷിതാക്കള്‍ വരുംനാളുകളില്‍ ഉയരും എന്നു നമുക്ക് പ്രത്യാശിക്കാം..