പാഠ്യപദ്ധതിയുടെ ഫലപ്രദമായ വിനിമയം
ഉറപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ ഓരോ അധ്യാപകനും ലഭിക്കുന്നതിന് സഹായിക്കുന്ന
വിഭവമാണ് അധ്യാപക സഹായി.
·
ഓരോ യൂണിറ്റിലെയും ബോധന ഉദ്ദേശങ്ങൾ
·
പ്രതീക്ഷിക്കുന്ന പഠന നേട്ടങ്ങൾ
·
ഉള്ളടക്കപരമായ അധികവിവരങ്ങൾ
·
നിർദ്ദേശങ്ങൾ , പ്രവർത്തനങ്ങൾ
·
വിനിമയത്തിന് അനുയോജ്യമായ ബോധന രീതികളും
തന്ത്രങ്ങളും
·
യൂണിത്തിന്റെ നിഗീർണ്ണ പാഠ്യപദ്ധതി
·
കുട്ടികൾക്ക് വായന സാമഗ്രികൾ ആയി നൽകാവുന്ന
പാഠഭാഗങ്ങൾ
·
മൂല്യനിർണയ തന്ത്രങ്ങൾ
· പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള അനുരൂപീകരണ പ്രവർത്തനങ്ങൾ
നിരീക്ഷണ പരീക്ഷണ മാതൃകകൾ
·
അധിക
വിഭവ വിവരസ്രോതസ്സുകളുടെ ഉറവിടങ്ങൾ
·
വിനിമയത്തിനു ഉപയോഗിക്കാവുന്ന ICT
·
പ്രയോജനപ്പെടുത്താവുന്ന പഠനസാമഗ്രികൾ ,വികസിപ്പിക്കേണ്ട
രീതി
·
ഓരോ പാഠവുമായി ബന്ധപ്പെട്ട് ആന്തരിക
പാഠങ്ങൾ (Inner Text)
· കുട്ടികളിൽ നിന്നും പ്രതീക്ഷിക്കാവുന്ന
ചോദ്യങ്ങൾ, സംശയങ്ങൾ, അഭിപ്രായങ്ങൾ
നിരീക്ഷണങ്ങൾ തുടങ്ങിയവ എന്നിവ അടങ്ങിയ പുസ്തകം ആണ് അധ്യാപകസഹായി .
അധ്യാപനരീതി ,ഭാഷ
എന്നിവയുടെ സവിശേഷത കൊണ്ടും ഉപയോഗം കൊണ്ടും അധ്യാപകരുമായി ഹൃദയബന്ധം സ്ഥാപിക്കാൻ
കഴിയണമെന്ന് വിഭാവനം ചെയ്യുന്ന ഈ പുസ്തകത്തെ അധ്യാപകനുള്ള പുസ്തകം എന്ന് വിളിക്കാം
. ഒരു അധ്യാപക സഹായി ടീച്ചറുടെ വഴികാട്ടിയാണ് .പാഠപുസ്തകത്തിന് അനുബന്ധമാണ്.
പാഠങ്ങളുടെ വ്യാഖ്യാന രൂപമാണ് .ഇത് പലവിധത്തിൽ
അധ്യാപകരെ സഹായിക്കുന്നുണ്ട് .ലക്ഷ്യം മനസ്സിലാക്കാൻ കുട്ടികൾക്ക്
തൃപ്തികരമായ മറുപടി നൽകാൻ ,പ്രവർത്തനങ്ങൾ ശരിയായി
സംഘടിപ്പിക്കാൻ, ഉചിതമായ രീതിയിൽ പ്രവർത്തനങ്ങൾ
സംഘടിപ്പിക്കുവാൻ , ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ,
പാഠപുസ്തകം ശരിയായി
ഉപയോഗപ്പെടുത്താൻ, അധിക വിവരങ്ങൾ ശേഖരിക്കാൻ ,സ്വന്തം അധ്യാപനരീതികൾ മെച്ചപ്പെടുത്താൻ ,ശരിയായ
രീതിയിൽ മൂല്യനിർണയം നടത്തുവാൻ എന്നിങ്ങനെ..
കുട്ടികൾക്കായുള്ള പുസ്തകം
പോലെ തന്നെ അധ്യാപകർക്ക് പാഠാസൂത്രണം ഫലപ്രദമായി നടത്താൻ വഴികാട്ടിയായി മാറുന്നു അധ്യാപക സഹായികൾ
.ക്ലാസ്സ് മുറികളിലെ പ്രവർത്തനത്തിന്
വേണ്ടി അധ്യാപകർ നടത്തുന്ന ദൈനംദിന ആസൂത്രണത്തെ
സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപക സഹായി തയ്യാറാക്കിയിരിക്കുന്നത്
.പ്രതീക്ഷിത പഠനനേട്ടങ്ങൾ കൈവരിക്കുന്നതിനു വേണ്ടി,
പാഠഭാഗങ്ങൾക്ക് അനുസൃതമായി പഠനപ്രക്രിയ രൂപപ്പെടുത്തുന്നതിന്, ആവശ്യമായ ചില നിർദ്ദേശങ്ങളും മാതൃകകളും ആണ് അതിൽ ഉള്ളത്. അധ്യാപക സഹായിയിൽ
സൂചിപ്പിച്ച പഠനപ്രവർത്തനങ്ങളിൽ ,സ്വന്തം ക്ലാസ്സ് മുറിയുടെ
സാഹചര്യത്തിൽ അനുയോജ്യമായ ആവശ്യമായ പ്രക്രിയകൾ കൂട്ടിച്ചേർത്ത് പരിഷ്കരിച്ച ബോധന
രീതികളാണ് അധ്യാപകർ ഉപയോഗിക്കേണ്ടത്.
ക്ലാസിലെ വിഭിന്ന നിലവാരത്തിലുള്ള കുട്ടികൾക്ക്
അനുഗുണമായി പഠനപ്രക്രിയ വികസിപ്പിച്ചെടുക്കാൻ
ശ്രമിക്കണം. യൂണിറ്റിൽ ഉൾപ്പെടുത്തിയ പാഠഭാഗങ്ങളുടെ ആശയപരവും ഭാഷാപരവുമായ
സവിശേഷതകളെക്കുറിച്ചുള്ള വിശദീകരണമാണ് യൂണിറ്റിന് പാഠഭാഗത്തിലെ ആമുഖമായി
നൽകിയിരിക്കുന്നത്. പ്രവേശക പ്രവർത്തനത്തെ
സംബന്ധിച്ച കുറിപ്പ് പരിശോധിച്ച് യുക്തമായ രീതിയിൽ പഠനപ്രവർത്തനങ്ങൾ അധ്യാപകന് ആസൂത്രണം
ചെയ്യാവുന്നതാണ് . പാഠഭാഗം എങ്ങനെ അവതരിപ്പിക്കണമെന്ന് അധ്യാപകസഹായിലെ സൂചനകൾ പ്രയോജനപ്പെടുത്താ൦ .പാഠപുസ്തകത്തിലെ
പഠനപ്രവർത്തനങ്ങളുടെ ഉദ്ദേശം, പ്രക്രിയകളെ സംബന്ധിച്ച
വിശദാംശങ്ങൾ തുടങ്ങിയവ അധ്യാപകസഹായിൽ
ഉണ്ട് .ഇത് അടിസ്ഥാനമാക്കിയാണ് പാഠാസൂത്രണം നടത്തേണ്ടത് .ഓരോ പാഠത്തിന്റെയും
ചെറിയ പതിപ്പ് അധ്യാപക സഹായിയിൽ നൽകിയിരിക്കുന്നു. പാഠപുസ്തകത്തിലെ പുതിയ
പ്രവർത്തനങ്ങളുടെ വിശദാംശവും അധ്യാപക സഹായി വിശദമാക്കുന്നു. വിദ്യാർഥികൾക്ക് അധിക
വായനയ്ക്കുള്ള വായന സാമഗ്രികളുടെ വിവരങ്ങളും
അധ്യാപകർക്കുള്ള റഫറൻസ് ഗ്രന്ഥങ്ങളുടെ വിവരങ്ങളും അധ്യാപക സഹായിയിൽ നൽകിയിട്ടുണ്ട് . പാഠ്യപദ്ധതിയിലെ ആശയങ്ങൾ പരമാവധി സാക്ഷാത്കരിക്കുന്നതിന് ഉള്ള ശ്രമമാണ് അധ്യാപകസഹായി.