പഠനവും പ്രശ്നപരിഹാരശേഷിയും
ഓർമ്മിക്കുന്നതിനുള്ള കഴിവും അഭിപ്രേരണയുടെ
സ്വാധീനവും ഓരോ കുട്ടികളിലും വ്യത്യസ്തമാണ്.മികച്ച രീതിയിൽ ആശയങ്ങൾ
ഉൾക്കൊള്ളുന്നതിനും പഠന വിഷയം അതിൻറെ വിശാലമായ അർത്ഥത്തിൽ
മനസ്സിലാക്കുന്നതിനുo വ്യത്യസ്ത ബോധനരീതികൾ നാം
സ്വീകരിക്കാറുണ്ട് .അർഥപൂർണമായ സന്ദർഭങ്ങൾക്ക് പഠനത്തിൽ നിർണായകമായ പങ്കുണ്ട്. പഠനസന്ദർഭങ്ങളിൽ ആശയങ്ങളെയും അറിവുകളെയും സുഘടിതമായ വിധത്തിൽ,
പഠിതാക്കൾക്ക് ഫലപ്രദമായ
രീതിയിൽ, വർഗീകരിച്ചു ചിത്രീകരിക്കുന്നതിനു
ഉപയോഗിക്കുന്ന പഠന സങ്കേതങ്ങളാണ് ആണ് മാപ്പിംഗ് രീതികൾ .
വിദ്യാഭ്യാസവുമായി
ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ, പൊതുവിൽ നാം ഉപയോഗിക്കുന്ന
മാപ്പിങ് സങ്കേതങ്ങളാണ് ഗ്രാഫിക് ഓർഗനൈസറുകൾ . ഗ്രാഫിക് ഓർഗനൈസറുകളോടൊപ്പം തന്നെ, കൺസെപ്റ്റ് മാപ്പ് , മൈന്റ് മാപ്പ് , സെമാന്റിക് മാപ് എന്നിവയും മറ്റു മാപ്പിങ്
സങ്കേതങ്ങൾ ആയി അടയാളപ്പെടുത്തുന്നുണ്ട്.എന്നാൽ കൺസെപ്റ്റ് മാപ്പ്,മൈന്റ് മാപ്പ്,സെമാന്റിക്മാപ്പ്
എന്നിവയെല്ലാം ഗ്രാഫിക് ഓർഗനൈസറിൽ ഉൾപ്പെടുന്ന
വ്യത്യസ്ത വിഭാഗങ്ങളാണ് .
ഗ്രാഫിക് ഓർഗനൈസേർസ് (Graphic Organizers)
ആശയ ഗ്രഹണം
സുഗമമാക്കുന്നതിനും വ്യത്യസ്ത ആശയങ്ങൾ തമ്മിലുള്ള പരസ്പരബന്ധം കണ്ടെത്തുന്നതിനും
ആവശ്യമായ രേഖീയ ചിത്രണം ആണ് ഗ്രാഫിക് ഓർഗനൈസർ എന്നറിയപ്പെടുന്നത് .അത് മാപ്പിന്റെ രൂപത്തിലോ ചിത്രത്തിൻറെ
രൂപത്തിലോ വീഡിയോ രൂപത്തിലോ ഗ്രാഫിന്റെ രൂപത്തിലോ ഒക്കെ ആയിരിക്കാം .
കൺസെപ്റ്റ്
മാപ്പ്
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ,
ഒന്നോ ഒന്നിലധികമോ ആശയങ്ങൾ തമ്മിലുള്ള ബന്ധം
വിശദീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഗ്രാഫിക് ഓർഗനൈസർ ആണ്
കൺസെപ്റ്റ് മാപ്പ്. ഏകകങ്ങളും ഉപകകങ്ങളും തമ്മിലുള്ള
ബന്ധം ചിത്രീകരിക്കൽ ,വിവിധ വിഭാഗങ്ങളുടെ
വർഗ്ഗീകരണം , പട്ടികപ്പെടുത്തൽ
ക്രമപ്പെടുത്തൽ എന്നിങ്ങനെയുള്ള
തരംതിരിക്കലുകൾക്കും ഫലപ്രദമായ ക്രമത്തിൽ ആശയങ്ങളെ ചിട്ടപ്പെടുത്തുന്നതിനും
കൺസെപ്റ്റ് മാപ്പ് സഹായിക്കുന്നു
മൈൻഡ് മാപ്പ്.
അധ്യയനത്തിനും അധ്യാപനത്തിലും
ഉപയോഗിക്കാവുന്ന ഒരു ചിത്രീകരണ രീതിയാണ് മൈൻഡ് മാപ്പ്. അഥവാ ചിന്താചിത്രം.
തലച്ചോറിൻറെ എല്ലാ കഴിവുകളും ഒരേസമയം ഉണർന്ന് പ്രവർത്തിക്കുവാൻ സഹായിക്കുന്ന ഗ്രാഫിക് ഓർഗനൈസർ കൂടിയാണ് മൈൻഡ് മാപ്പ്. വാക്കുകൾ, ചിത്രങ്ങൾ ,സംഖ്യകൾ, യുക്തിബോധം,
താളം ,നിറങ്ങൾ, എന്നിവ
ഒരേ പ്രാധാന്യത്തോടെ പഠിതാവിന് ദർശിക്കാൻ കഴിയുന്നു എന്നതിനാൽ മനുഷ്യ മസ്തിഷ്കത്തിലെ വിവിധ കഴിവുകളുടെ
ഏകോപനം സാധ്യമാക്കുകയും പഠനം സമഗ്രം ആക്കുകയും
ചെയ്യുന്നു മൈൻഡ് മാപ്പ് .വാക്കുകൾ മാത്രമല്ല ചിത്രങ്ങളും ശബ്ദങ്ങളും
ചലനദൃശ്യങ്ങളുമെല്ലാം മൈൻഡ് മാപ്പിന്റെ ഭാഗമാകാം
മനസ്സ് കുരങ്ങനെ
പോലെയാണ് എന്ന് പറയാറുണ്ട്. കൃത്യമായ, രേഖീയമായ ഒരു
ദിശയിലല്ല മനസ്സിൻറെ സഞ്ചാരം. അതുകൊണ്ടുതന്നെ ആശയങ്ങൾ പലപ്പോഴും ശ്രേണീബദ്ധമായി
മനസ്സിൽ ഉടലെടുക്കാറില്ല.അതിനാൽ തന്നെ മൈൻഡ് മാപ്പ്ന്
നിയതമായ ഒരു ഘടന ഉണ്ടാകാറില്ല . എത്തരത്തിലാണ് മനുഷ്യ മനസ്സ്
പ്രവർത്തിക്കുന്നത് എന്നതിൻറെ ഒരു ബാഹ്യ രൂപരേഖയാണ് മൈൻഡ് മാപ്പ്.. അതുകൊണ്ടുതന്നെ
മൈൻഡ് മാപ്പിന് ഏതു രൂപവും നൽകാം.
ഭാഷാ ക്ലാസുകളിൽ
സഹായകരമായ ഗ്രാഫിക് ഓർഗനൈസേഴ്സ് ഏതെല്ലാം ആണെന്ന്
നോക്കാം
സെമാന്റിക്
മാപ്പ്
ഒരു
പാഠ്യവസ്തുവിലെ വ്യത്യസ്തഭാഗങ്ങൾ എങ്ങനെ
വികസിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന വാച്യാർത്ഥ രൂപരേഖ.ആണ് സെമറ്റിക് മാപ്പ് .അർത്ഥം,സമാന അർത്ഥം വരുന്ന പദങ്ങൾ, നാനാർത്ഥം ,പദ ശൃംഖലകൾ നാമങ്ങളിലും നിന്നും ഉത്പാദിപ്പിക്കുന്ന പദങ്ങൾ തുടങ്ങി
വാക്കുകളുടെ ശൃംഖല സൂചിപ്പിക്കുന്ന രൂപരേഖയാണിത്. വാക്കുകൾ
,അർഥം അടിസ്ഥാനമാക്കി തരം
തിരിക്കുന്നു.വളരെ ലളിതമായ ഘടനയോടു കൂടിയ രേഖീയ ചിത്രണം ആണ് സെമാന്റിക് മാപ്പ്..കുട്ടികളുടെ പദാവലി വികസിക്കുന്നതിനു സഹായിക്കുന്ന ക്രിയാത്മകമായ പഠനതന്ത്രം
കൂടിയാണ്
ഫ്രയർ മോഡൽ.
വാക്കുകളുടെ അർത്ഥം
നിർണ്ണയിക്കാനോ വ്യക്തമാക്കാനോ സഹായിക്കുന്നു ഫ്രയർ മോഡൽ,കുട്ടികളുടെ
പദാവലി വികസനത്തിന് ക്ലാസ് മുറികളിൽ ഉപയോഗിക്കാവുന്ന പഠന തന്ത്രം കൂടിയാണ്
പദങ്ങളുടെ നിർവചനങ്ങൾ, സവിശേഷതകൾ, ഉദാഹരണങ്ങൾ,
ഉദാഹരണങ്ങൾ അല്ലാത്തവ എന്നിവയിലൂടെ വാക്കുകൾ
പരിശോധിക്കാൻ സഹായിക്കുന്ന നിശ്ചിതമായ ഘടന ഫ്രയർ
മോഡലിനു ഉണ്ട് .
നാല് ചതുര മാതൃക
ഉൾപ്പെടുന്ന നിയതമായ ഘടന ഫ്രയർ മോഡലിന് ഉണ്ട്. നിയതമായ
ഘടനയിൽ ആദ്യത്തെ കോളത്തിൽ നിർവ്വചനവും രണ്ടാമത്തെ കോളത്തിൽ പദത്തിൻറെ സവിശേഷതകളും
മൂന്നാമത്തെ കോളത്തിൽ അനുകൂലമായ ഉദാഹരണങ്ങളും നാലാമത്തെ കോളത്തിൽ ഉദാഹരണങ്ങൾ
അല്ലാത്തവയും ആണ് രേഖപ്പെടുത്തേണ്ടത്. ഇത്തരത്തിൽ ഒരു പദം പഠിക്കുമ്പോൾ ആ പദത്തെ
സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ കുട്ടി മനസ്സിലാക്കുന്നു.
ഗ്രാഫിക്
ഓർഗനൈസറുകളുടെ പ്രധാന പ്രയോജനങ്ങൾ
അറിവ് ശ്രേണിപരമായി
ക്രമീകരിച്ചിരിക്കുന്നു എന്നാണ് ഡേവിഡ് ഒസ്‌ബെല്ലിന്റെ മീനിങ് ഫുൾ വെർബൽ
ലേണിംഗ് തിയറി, പറയുന്നത്.അറിവുകളുടെ
സംഘാടനവും ക്രമീകരണവും അത് സ്വീകരിക്കാൻ തയ്യാറെടുക്കുന്ന കുട്ടികളിൽ വലിയ
സ്വാധീനം ചെലുത്തുന്നുണ്ട്. .അതുകൊണ്ടുതന്നെ ഗ്രാഫിക് ഓർഗനൈസർകൾ നൽകുന്ന സംഘാടന
മാതൃകകൾ പഠനത്തെ വലിയൊരു തോതിൽ സ്വാധീനിക്കുന്നുണ്ട്.
Ø സങ്കീർണ്ണമായ
വിവരങ്ങൾ ക്രമീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനും
അർഥപൂർണമായി ഉൾക്കൊള്ളുന്നതിനും ഗ്രാഫിക് ഓർഗനൈസർകൾ സഹായിക്കുന്നു,
Ø ആശയങ്ങൾ
തമ്മിലുള്ള പരസ്പര ബന്ധം എളുപ്പത്തിൽ മനസ്സിലാക്കി
അറിവുകൾ ചിട്ടപ്പെടുത്തുന്നതിൽ രേഖീയ ചിത്രണങ്ങൾ സഹായിക്കുന്നു ,
Ø ദൃശ്യാനുഭവങ്ങൾക്കു
പഠനത്തിൽ ഉള്ള സാധ്യതകൾ ഗ്രാഫിക് ഓർഗനൈസർകൾ പ്രയോജനപ്പെടുത്തുന്നുണ്ട്
Ø പാഠ്യവസ്തുവുമായി
ബന്ധപ്പെട്ട കുറിപ്പുകൾ തയ്യാറാക്കി ഓർമ്മയിൽ സൂക്ഷിക്കുന്നതിനും ആശയങ്ങൾ
ദൃശ്യവൽക്കരിക്കുന്നതിനും മാപ്പിംഗ് രീതികൾ ഗുണകരമാണ്.
Ø വിദ്യാർത്ഥികളുടെ
ധാരണകൾ, വമർശനാത്മക ചിന്ത, വൈജ്ഞാനിക
പ്രവർത്തനം എന്നിവ വികസിപ്പിക്കുന്നതിനും ഗ്രാഫിക് ഓർഗനൈസർലൂടെ കഴിയുന്നു..