അക്ഷരം,ചിത്രം,ചലച്ചിത്രം,ശബ്ദം,അനിമേഷനുകൾ തുടങ്ങിയവയെല്ലാം
കൈകാര്യം ചെയ്യുന്ന മാധ്യമത്തെ ആണ് മൾട്ടിമീഡിയ എന്നു പറയുന്നത് .വിവിധ വിഷയങ്ങൾക്കും
ക്ലാസ്സുകളും അനുയോജ്യമായ പാഠപുസ്തകങ്ങൾ,സ്ലൈഡുകൾ,വീഡിയോകൾ, ഫിലിമുകൾ തുടങ്ങിയവയെല്ലാം
ഇന്ന് ലഭ്യമാണ്.റേഡിയോ, ടിവി തുടങ്ങിയ മാധ്യമങ്ങൾ ക്ലാസ്റൂം പഠനത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
ഇൻറർനെറ്റ്,വീഡിയോ കോൺഫറൻസിംഗ്, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ തുടങ്ങിയ ആധുനികക്ലാസ്റൂം
പഠനത്തിൻറെ മാധ്യമങ്ങൾ ആയി മാറി കഴിഞ്ഞിരിക്കുന്നു . വിദ്യാർഥികൾക്ക് പഠനഉറവിടങ്ങൾ
എത്തിക്കുന്നതിനുള്ള വിവര സ്രോതസ്സായി മൾട്ടിമീഡിയആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നു. പഠനപ്രക്രിയ
മെച്ചപ്പെടുത്തുന്നതിന് മൾട്ടിമീഡിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നു.അദ്ധ്യാപകർക്ക്
മൾട്ടിമീഡിയ അപ്ലിക്കേഷനുകൾ ഉപയോഗിച്ച് പാഠം കൂടുതൽ രസകരമാക്കാം. വിവരങ്ങളുമായി വേഗത്തിലും
കൃത്യമായും സംവദിക്കാനും ഇത് സഹായിക്കുന്നു. അധ്യാപകൻ പഠന പ്രക്രിയയിൽ മൾട്ടിമീഡിയ
ഘടകങ്ങളെ സമന്വയിപ്പിക്കുമ്പോൾ വിദ്യാർഥികൾ കൂടുതൽ സജീവമായി പഠനത്തിൽ പങ്കെടുക്കുന്നു
പാഠം കൂടുതൽ രസകരം ആകുമ്പോൾ അവർ കൂടുതൽ ശ്രദ്ധ ചെലുത്തും
മറ്റു വിഷയങ്ങളിൽ എന്നതുപോലെ
ഭാഷാ ബോധനത്തിലും മൾട്ടിമീഡിയയുടെ ഉപയോഗം ഫലപ്രദമാക്കാം. ടെലിവിഷൻ,റേഡിയോ,വീഡിയോടേപ്പുകൾ,കമ്പ്യൂട്ടർ,ടേപ്പ്റെക്കോർഡുകൾ
എന്നിവയെല്ലാം ബോധനസാമഗ്രികൾ ആയി ഉപയോഗിക്കാം. കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ഭാഷാപഠനത്തിൽ
ചെയ്യാവുന്ന പ്രവർത്തനമാണ് ജീവസഞ്ചരണം അഥവാ അനിമേഷൻ. കഥയിലെയോ കവിതയിലെ ആവിഷ്കാരങ്ങൾ
ജീവസഞ്ചരണ രീതിയിൽ ക്ലാസ്സിൽ അവതരിപ്പിക്കുന്നത് കുട്ടികളിൽ താല്പര്യം ഉളവാക്കാൻ സാധിക്കും.അക്ഷരങ്ങളുടെ
പരിചിതമായ രൂപങ്ങൾക്ക് ചലന സ്വാതന്ത്ര്യം കിട്ടുമ്പോൾ കുട്ടികൾക്ക് പഠനം ആഹ്ലാദമായിത്തീരുന്നു.
ചെറിയ കുട്ടികൾക്ക് ഭാഷ പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന തരത്തിലുള്ള വിവരങ്ങൾ
ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്.വ്യാകരണം പഠിക്കാൻ ഉതകുന്ന വീഡിയോകൾ, ഓഡിയോകൾ തുടങ്ങിയവയെല്ലാം
മൾട്ടിമീഡിയയുടെ സഹായത്തോടെ പ്രയോജനപ്പെടുത്താവുന്നതാണ്.ചെറിയ ക്ലാസ് മുതൽ മുതിർന്ന
ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് അവരുടെ പഠന നിലവാരം അനുസരിച്ച് ഭാഷാബോധനo സാധ്യമാക്കാനുള്ള ഉപകരണങ്ങൾ മൾട്ടിമീഡിയയുടെ സഹായത്തോടെ തിരഞ്ഞെടുക്കാവുന്നതാണ്.ഓരോ
പാഠവും പഠിപ്പിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ഓഡിയോകൾ,ചിത്രങ്ങൾ,വീഡിയോകൾ തുടങ്ങി വിവരങ്ങൾ
കൂടുതൽ വ്യക്തമായി കുട്ടികളിലേക്ക് എത്തിക്കാൻ കഴിയുന്ന എന്തും,കഥകളുടെയും കവിതകളുടെയും
ഓഡിയോ, ദൃശ്യാവിഷ്കാരം കവികളെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ,
സിനിമ, ഡോക്യുമെന്ററികൾ തുടങ്ങിയവയൊക്കെ പഠനത്തിന് അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുക്കാം.
പഠനഉദ്ദേശങ്ങൾ മുൻകൂട്ടി തീരുമാനിക്കുക,
ഏതെല്ലാം പ്രധാനപ്പെട്ട ആശയങ്ങൾ ആണ് നൽകേണ്ടത് എന്ന് തീരുമാനിക്കുക ,ഇവയുമായി ബന്ധപ്പെട്ട
സ്ലൈഡുകൾ , വീഡിയോകൾ, ഓഡിയോകൾ തിരഞ്ഞെടുക്കുക
.പഠനലക്ഷ്യം ,വൈവിധ്യം, ഔചിത്യം, ഉള്ളടക്കം ,ഭൗതികഗുണങ്ങൾ ,സമയം തുടങ്ങിയവയെല്ലാം പരിഗണിച്ചുകൊണ്ട്
ആയിരിക്കണം ബോധന സഹായികൾ തിരഞ്ഞെടുക്കേണ്ടത്.
പഠനത്തെ സുഗമമാക്കുന്നതിനും വിദ്യാർത്ഥികളുടെ
ഗ്രാഹ്യം വർധിപ്പിക്കുന്നതിനും മൾട്ടിമീഡിയ
ആപ്ലിക്കേഷനുകൾ സഹായിക്കുന്നു. ആശയവിനിമയവും ഫീഡ്ബാക്കും മൾട്ടിമീഡിയയുടെ മറ്റൊരു പ്രയോജനമാണ്.
മൾട്ടിമീഡിയയുടെ മറ്റൊരു സ്വഭാവസവിശേഷത നാവിഗേഷൻ ആണ് .വിദ്യാർഥികൾക്ക് വിവരങ്ങളെ കുറിച്ച്
നിയന്ത്രണം നൽകുകയും പുതിയ വിഭാഗങ്ങളിലേക്ക് പോകാനോ മുമ്പത്തെ സ്ക്രീനിൽ നിന്നുള്ള
വിവരങ്ങൾ വീണ്ടും സന്ദർശിക്കാനോ ഇത് അനുവദിക്കുന്നു .ഭാഷാബോധനത്തിൽ
മൾട്ടിമീഡിയയുടെ സഹായത്തോടെ വിദ്യാർഥികൾക്ക് വിവരങ്ങൾ കൈമാറുമ്പോൾ പഠനത്തിൻറെ ഫലപ്രാപ്തി
മെച്ചപ്പെടുത്താൻ കഴിയും.