ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Tuesday, 30 June 2020

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2005


                   എൻസിഇആർടി (NCERT) പുറത്തിറക്കിയ വിദ്യാഭ്യാസ മാനദണ്ഡങ്ങളടങ്ങിയ രേഖയാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ട് അഥവാ എൻസിഎഫ്. 1988,2000,2005 എന്നീ വർഷങ്ങളിലാണ് ഇത് പ്രസിദ്ധീകരിച്ചത്.വിദ്യാർഥികളുടെ അറിവും കഴിവും വികസിപ്പിക്കാൻ വേണ്ടി അധ്യാപകർ ചെയ്യേണ്ട കാര്യങ്ങളാണ് പാഠ്യപദ്ധതിയിൽ പരാമർശിക്കുന്നത് .  ഇന്ത്യയിലെ വിദ്യാഭ്യാസ സബ്രദായത്തിൽ പഠന പദ്ധതിപാഠപുസ്തകംഅധ്യാപന രീതികൾ തുടങ്ങിയവ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച വ്യക്തമായ മാർഗനിർദ്ദേശം ഇതിലൂടെ നൽകുന്നു. ഭാരമില്ലാത്ത പഠനം എന്ന നയത്തെയാണ് 2005 ലെ എൻസിഎഫിലെ നിർദ്ദേശങ്ങൾ ഊന്നൽ നൽകുന്നത്.അതെസമയം 1986-1992 ലെ ദേശീയ വിദ്യാഭ്യാസ നയം ഗ്രൂപ്പ് ചർച്ചകളുടെ പ്രാധാന്യത്തെ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുകേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന്‌ 2004 ജൂലൈ 19 നാണ്‌ എൻ.സി.ഇ.ആർ.ടി നിലവിലുണ്ടായിരുന്ന ദേശീയ പാഠ്യപദ്ധതി രൂപരേഖ പരിഷ്‌കരിക്കാൻ തീരുമാന മെടുത്തത്‌. പ്രൊഫ.യശ്‌പാൽ ചെയർമാനും പ്രൊഫ.എം.എ.ഖാദർ മെമ്പർ സെക്രട്ടറിയുമായ പ്രസ്‌തുത സ്റ്റിയറിങ്ങ്‌ കമ്മിറ്റിയും വിദഗ്‌ധർ അംഗങ്ങളായ ഫോക്കസ്‌ ഗ്രൂപ്പുകളും ചേർന്നാണ്‌ 2005ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശ്രമകരമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. സിബിഎസ്ഇ സ്കൂളുകളിലേക്കും സംസ്ഥാന സർക്കാറുകളുടെ കീഴിലുള്ള സ്കൂളുകളിലേക്കും പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും തയ്യാറാക്കുന്നത് ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ചാണ്

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ (NCF - 2005) അഞ്ച്‌ അടിസ്ഥാന തത്വങ്ങളെയാണ്‌ പാഠ്യപദ്ധതി രൂപീകരണത്തിൽ അടിസ്ഥാനമാക്കിയത്‌

 

·       അറിവിനെ സ്‌കൂളിനു ചുറ്റുമുള്ള ജീവിതവുമായി ബന്ധിപ്പിക്കണം

·       പഠനത്തെ മനപ്പാഠരീതിയിൽ നിന്നും മോചിപ്പിക്കണം

·       പാഠ്യപദ്ധതിയെ പാഠപുസ്‌തകകേന്ദ്രീകൃതമല്ലാത്തതും കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന്‌ ഊന്നൽ നൽകുന്നതു മാക്കണം

·       പരീക്ഷകളെ കൂടുതൽ വഴക്കമുള്ളതും ക്ലാസ്‌റൂം അനുഭവങ്ങ ളുമായി ബന്ധപ്പട്ടതുമാക്കി മാറ്റണം

·       ജനാധിപത്യസംവിധാനത്തിന്‌ അനുസൃതമായ ദൃഢമായ വ്യക്തിത്വം കുട്ടികളിൽ വളർത്തണം

·       അറിവിനെ കുട്ടികളുടെ ജീവിതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ വിമർശനാത്മകബോധനത്തെ ദേശീയ പാഠ്യ പദ്ധതിയുടെ ജീവശ്വാസമാക്കാനുള്ള തീരുമാനത്തിൽ പാഠ്യപദ്ധതി നിർമാതാക്കൾ എത്തിയത്‌. വർഗംവർണംലിംഗം എന്നിങ്ങനെ കുട്ടികളുടെ ലോകത്തെ വ്യത്യസ്‌തമാക്കുന്ന നിരവധി ഘടകങ്ങൾ ചരിത്രത്തിൽ ആദ്യമായി പല പാഠങ്ങളുടെയും ഉള്ളടക്കത്തെ നിർണയിച്ചു.

·       അവസരതുല്യതനീതിസ്വാതന്ത്ര്യംമറ്റുള്ളവരുടെ നൻമ പരി ഗണിക്കൽമതനിരപേക്ഷതമനുഷ്യമഹത്വത്തെയും അവകാശങ്ങളെയും മാനിക്കൽ തുടങ്ങിയവയോട്‌ പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കണം

·       മൂല്യാധിഷ്‌ഠിതമായ തീരുമാനങ്ങൾ വ്യക്തിഗതമായും കൂട്ടായും എടുക്കുന്നതിനുള്ള കഴിവ്‌ വികസിക്കാനുതകുന്ന സ്വതന്ത്രചിന്തയും പ്രവർത്തനസന്ദർങ്ങളും ഒരുക്കണം

·       പഠിക്കാൻ പഠിക്കാനുംപഠിച്ചത്‌ തെറ്റെങ്കിൽ മാറ്റിപ്പഠിക്കാനുമുള്ള കഴിവുകൾ കുട്ടികളിൽ വളർത്തണം

·       തൊഴിലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തിലൂടെ തൊഴിലെടുക്കാനും സാമ്പത്തികപ്രക്രിയകളിൽഏർപ്പെടാനും സാമൂഹ്യമാറ്റങ്ങളിൽ പങ്കെടുക്കാനും കുട്ടികളെ പ്രാപ്‌തരാക്കണം

·       കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കാനും സൗന്ദര്യാസ്വാദനശേഷി വളർത്താനും ശ്രമിക്കണം

·       ഇത്തരം ലക്ഷ്യങ്ങൾ നേടണമെങ്കിൽ ഉൽപന്നം മാത്രം ലക്ഷ്യ മാക്കുന്ന പഴയ വിദ്യാഭ്യാസരീതി ഉപേക്ഷിക്കണമെന്നും അതിന്റെ സ്ഥാനത്ത്‌ ജ്ഞാനനിർമിതിയിൽ ഊന്നിയ പുതിയ സമീപനം സ്വീകരിക്കണമെന്നും രേഖ അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കുന്നു.

·       തുടർച്ചയായതും സമഗ്രവുമായ മൂല്യനിർണയത്തെ ഒരു സമീപന മായി മുന്നോട്ടുവെക്കാനും ഗ്രേഡിങ്ങ്‌ നടപ്പിലാക്കാനും ഈ രേഖ നിർദേശിക്കുകയുണ്ടായി

·       ഭാഷ - മൂന്ന് ഭാഷ സമവാക്യം.( Three Language Formula)

ആദ്യ ഭാഷ മാതൃഭാഷ അല്ലെങ്കിൽ പ്രാദേശിക ഭാഷ ആയിരിക്കണം.

രണ്ടാം ഭാഷ - ഹിന്ദി

മൂന്നാം ഭാഷ - ഇംഗ്ലീഷ് അല്ലെങ്കിൽ ഒരു ആധുനിക ഇന്ത്യൻ ഭാഷ



അവലംബം https://wiki.kssp.inകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007


                   2005 ലെ ദേശീയ കരിക്കുലം ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള ശ്രമം നടന്നത്‌ 2007 ലാണ്‌. എൻ.സി.ഇ.ആർ.ടിയുടെ ധന സഹായവും പിന്തുണയും ഉപയോഗിച്ച്‌ വിവിധ ഡയറ്റുകളുടെ നേതൃത്വത്തിലാണ്‌്‌ പാഠ്യപദ്ധതി അവലോകനം നടന്നത്‌. ഈ അവലോകനറിപ്പോർട്ടുകൾ ക്രോഡീകരിച്ച്‌ അവതരിപ്പിച്ച വർക്ക്‌ഷോപ്പുകളിൽ നിന്നാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007 യഥാർഥത്തിൽ രൂപംകൊണ്ടത്‌. 2005 ൽ രൂപീകരിക്കപ്പെട്ട ദേശീയ പാഠ്യപദ്ധതി രൂപരേഖയുടെ ( NCF - 2005) ചുവടുപിടിച്ച് 2007 -ൽ തയ്യാറാക്കിയ കേരള പാഠ്യപദ്ധതിയാണ് ( KCF - 2007) കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് - 2007 എന്നറിയപ്പെടുന്നത്. 1996 - 97 കാലഘടത്തിൽ തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ സ്വാഭാവികമായ ഒരു തുടർച്ചയായി ഇതിനെ കാണാം. അന്നുമുതൽ നടപ്പിലായ പല കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശയാവതരണരീതി ഉദ്ഗ്രഥിത സമീപനം ബഹുമുഖമായ ബുദ്ധിയുടെ വികാസം അറിവിന്റെ നിർമ്മാണം തുടങ്ങിയ സമീപനങ്ങൾ ഇതിന്റെ ഭാഗമായി വന്നതാണ്

              എൻ.സി.ഇ.ആർ.ടിയുടെ ദേശീയ കരിക്കുലത്തിൽ നിർദേശിക്കപ്പെട്ട വിദ്യാർഥികേന്ദ്രിതവും പ്രക്രിയാബന്ധിതവുമായ ചട്ടക്കൂടാണ്‌ കേരള പാഠ്യപദ്ധതിയും ആധാരമാക്കിയത്‌. പാഠ്യപദ്ധതിയെ സമൂഹബന്ധിതമാക്കാനും സമൂഹത്തിലെ അധഃസ്ഥിതരായ സ്‌ത്രീകൾആദിവാസികൾദളിതർ തുടങ്ങിയവരുടെ പ്രശ്‌നങ്ങളും വീക്ഷണങ്ങളും കൂടി ഉൾപ്പെടുന്ന പാഠ്യപദ്ധതി നിർമിക്കാനുമുള്ള നിർദേശങ്ങൾ ദേശീയ പാഠ്യപദ്ധതിയിൽ തന്നെ അടങ്ങിയിരുന്നു. പ്രാദേശിക വൈവിധ്യങ്ങൾ എങ്ങനെ ഉൾപ്പെടുത്തണമെന്നും ദേശീയകരിക്കുലം നിർദേശിച്ചിരുന്നു. ദേശീയ പാഠ്യപദ്ധതി രൂപരേഖയിലുള്ള വിമർശനാത്മക ബോധനശാസ്‌ത്രവും ജ്ഞാനനിർ മിതിവാദവും തന്നെയാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലും ഉപയോഗിച്ചതെന്നു കാണാം.

                   ദേശീയ കരിക്കുലം പ്രമേയാധിഷ്‌ഠിതമായ (thematic) സങ്കേതങ്ങളാണ്‌ പാഠ്യപദ്ധതി നിർമാണത്തിന്‌ നിർദേശിച്ചത്‌. വിദ്യാർഥിസാമൂഹ്യമായ വളർച്ചയുടെ ഭാഗമായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നിന്നാണ്‌ പ്രമേയങ്ങൾ രൂപപ്പെടുത്തേണ്ടതെന്ന സാമൂഹ്യ നിർമിതിവാദപരമായ നിലപാടാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്‌ ഉപയോഗിച്ചത്‌. ദേശീയകരിക്കുലം നിർദേശിച്ച വിമർശനാത്മക ബോധനശാസ്‌ത്രത്തെ കൂടുതൽ ക്രിയാത്മകമായി രൂപപ്പെടുത്താൻ ഇതു സഹായിച്ചു. ഓരോ പ്രമേയത്തിന്റെയും ഉള്ളടക്കത്തോടൊപ്പം അതിനെ സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രാദേശിക പാഠങ്ങൾ (Local text) ഉൾപ്പെടുത്താനും ഇത്‌ ഉപകരിച്ചു.

                       പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമായി സുപ്രധാനമായ പല നിർദേശങ്ങളുമുണ്ടായി. എട്ടാം സ്റ്റാൻഡേർഡിനെ പ്രൈമറിതല പാഠ്യ പദ്ധതിയിൽ നിന്നുള്ള പരിവർത്തനഘട്ടമായി ഉപയോഗപ്പെടുത്തണമെന്ന്‌ നിർദേശിക്കപ്പെട്ടു. വിദ്യാർഥികൾ പ്രദർശിപ്പിക്കുന്ന അഭിരുചികളുടെയും താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ അവർക്ക്‌ ചില വിഷയങ്ങളിൽ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക്‌ പോകാൻ അവസരം നൽകണമെന്നും നിർദേശിക്കപ്പെട്ടു. സെക്കണ്ടറിയും ഹയർസെക്കണ്ടറിയും ഒറ്റ ഘടനയുടെ ഭാഗമാക്കണമെന്നുള്ള നിർദേശവും ഉണ്ടായി.

                             പ്രോജക്ടുകൾഅസൈൻമെന്റുകൾ തുടങ്ങിയവയിലൂടെയുള്ള പഠനരീതി പഠനത്തെ നിരന്തരമായ പ്രക്രിയയാക്കി. അത്‌ വിദ്യാർഥികളുടെ മൊത്തം പ്രകടനത്തെ വൻതോതിലുയർത്തി.

കേരളാ പാഠ്യപദ്ധതി ചട്ടക്കൂട്  2007-സമീപനങ്ങൾ

            കേരളം അഭിമുഖീകരിക്കുന്ന സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക- രാഷ്ട്രീയ പ്രശ്‌നങ്ങളെ വിലയിരുത്തി, (കെ.സി.എഫ് - 2007). ഈ പ്രശ്‌നങ്ങളെ വിശകലനം ചെയ്ത് എട്ട് പ്രശ്‌നമേഖലകളിലായി ക്രോഡീകരിക്കുന്നു

1. വിശ്വമാനവൻ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ.

2. അധ്വാനശേഷി വികാസത്തിന്റെ അഭാവം.

3. സാംസ്‌കാരികത്തനിമയെ കുറിച്ചും അതിന്റെ സ്വതന്ത്ര വികാസത്തെ കുറിച്ചുമുള്ള 

    ധാരണക്കുറവ്.

4. കൃഷി ഒരു സംസ്‌കാരമായി കാണാത്ത അവസ്ഥ.

5. ശാസ്ത്രീയമായ ആരോഗ്യ- പൊതുജനാരോഗ്യ കാഴ്ചപ്പാടിന്റെ അഭാവം.

6. പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഇല്ലായ്മ.

7. ശാസ്ത്രീയമായ സ്ഥല- ജലമാനേജ്‌മെന്റിന്റെ അഭാവം.

8. പരിസ്ഥിതി സൗഹൃദപരമായ വ്യവസായവത്കരണത്തിന്റെയും നഗരവത്കരണത്തിന്റെയും അഭാവം.

 

അവലംബം https://wiki.kssp.inകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭാഷാധ്യാപനം:സാമാന്യ തത്ത്വങ്ങള്‍


 മറ്റു വിഷയങ്ങളിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് ഭാഷാധ്യാപനത്തിൽ സ്വീകരിക്കേണ്ടത്. സമർത്ഥമായ രീതിയിൽ ഭാഷ പ്രയോഗിക്കാനുള്ള കഴിവ് സമ്പാദിക്കുകയാണ് ആത്യന്തികലക്ഷ്യം. നമ്മുടെ അന്തർഗതം മറ്റുള്ളവരെ പറഞ്ഞു ധരിപ്പിച്ചാൽ മാത്രം പോര ,ഭാഷയുടെ ശക്തി കൊണ്ട് അവരെ സ്വാധീനിക്കാനും കൂടി കഴിയണം. അങ്ങനെയുള്ളവരാണ് ജനാധിപത്യസംവിധാനത്തിൽ സമൂഹത്തെ നയിക്കാൻ ശേഷിയുള്ളവർ ആയി മാറുന്നത് .അതുകൊണ്ട് ഭാഷാബോധന ലക്ഷ്യത്തിലെത്തിച്ചേരാൻ ചതുര്‍വിധ നൈപുണികള്‍ വികസിക്കേണ്ടതുണ്ട്. ശ്രവണം ,ഭാഷണം ,വായന, ലേഖനം എന്നിവയാണ് അവവെറുതെയുള്ള കേള്‍വി അല്ല ശ്രവണം,അര്‍ത്ഥഗ്രഹണത്തോടെ കാര്യങ്ങൾ മനസ്സിലാക്കുകയാണ്. വായനയിലേക്കും എഴുത്തിലേക്കും നയിക്കണം.

 

 ഭാഷ ഒരു കലയാണ്

ഭാഷ ഒരു കലയാണ്, ശാസ്ത്രമല്ല .ഹൃദയത്തെ ആഹ്ലാദിപ്പിക്കുകയും സംസ്കരിക്കലും ആണ് കലയുടെ ധർമ്മം. ശാസ്ത്രത്തിൻറെ ലക്ഷ്യം ബുദ്ധി വികസനമാണ്. കല ഹൃദയത്തോടും ശാസ്ത്രം തലച്ചോറിനോടും ആണ്സംവദിക്കുന്നത്. ശാസ്ത്രത്തില്‍ ചില നിയമങ്ങളും സംഹിതകളും ഉണ്ട് . കലകൾക്ക് എല്ലാം ആധാരമായി ചില നിയമങ്ങളുണ്ട്. ഭാഷാപ്രയോഗങ്ങള്‍ക്കും ഉണ്ട് ശാസ്ത്രം. ഈ നിയമങ്ങൾ ഉരുവിട്ടു പഠിച്ചതു  കൊണ്ട് മാത്രം ഭാഷാപ്രയോഗ സാമർത്ഥ്യം ഉണ്ടാവില്ല.ഇത് നിരന്തരമായ ആവർത്തനത്തിലൂടെയും അഭ്യാസനത്തിലൂടെയുമാണ്സാധിക്കുക. നല്ല ശീലങ്ങള്‍ മനുഷ്യന് ഗുണകരമാണ് .അതുപോലെതന്നെ ഭാഷയും ഒരു ശീലമായി വളർത്തി എടുക്കാന്‍ സാധിക്കണം.

 

വസ്തു ബോധം: കുട്ടികൾക്ക് ആദ്യമായി ഉണ്ടാകുന്നത് വസ്തു ബോധമാണ് .നേരിട്ട് കണ്ട കാര്യങ്ങൾ മനസ്സിൽ വേഗത്തിൽ പതിയുന്നു. കേൾക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മറക്കുന്നു .പദപരിചയം ഉണ്ടാകുന്നതിനു മുമ്പ് പദത്താൽ സൂചിതമാകുന്ന വസ്തുവിനെ കുറിച്ചുള്ള ബോധം കുട്ടികൾക്ക് ഉണ്ടാകണം. നാമപദങ്ങളാണ് കുട്ടികളെ ആദ്യമായി പരിചയപ്പെടുത്തേണ്ടത്ക്രമേണ ക്രിയ, കർമ്മം, വിശേഷണം എന്നിവയാകാം.

 

അനുകരണം: ഭാഷാബോധനത്തിൽ അനുകരണം വളരെ പ്രാധാന്യമർഹിക്കുന്നുമുതിർന്നവർ പറയുന്നത് കേട്ട് അത് അനുകരിച്ച് ആവർത്തിക്കുക കുട്ടികളുടെ ശീലമാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങൾ അവർ അനുകരിക്കാറുണ്ട് .അനുകരണസ്വഭാവമുള്ളവരാണ് കുട്ടികൾ എന്നതുകൊണ്ട് മുതിർന്നവർ സംസാരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഭാഷാപ്രയോഗങ്ങൾ തെറ്റോ ശരിയോ എന്ന വിവേചനമില്ലാതെ ആണ്കുട്ടികൾ അനുകരിക്കുന്നത്. മുതിർന്നവരുടെ സംഭാഷണ വേളയിൽ ശരിയായ പദപ്രയോഗങ്ങളെ കടന്നുവരാവുള്ളൂ. കുട്ടികളുടെ മുമ്പാകെ അശ്ലീല ചുവയുള്ള പദങ്ങളും ആശയങ്ങളും സംസാരിക്കാൻ ഇടവരരുത്.

 

ആവര്‍ത്തനം:കുട്ടികൾക്ക് ശരിയായ മാതൃക നൽകുകയും അത് ആവർത്തിക്കുകയും വേണം. ആവർത്തനത്തിലൂടെ ഭാഷ ഉറപ്പിക്കാൻ കഴിയണം.

 

പാഠ്യപദ്ധതി രൂപീകരണചരിത്രം


         മതംജാതിസാമൂഹ്യപദവി തുടങ്ങിയവയാൽ നിർണയിക്കപ്പെട്ട വിദ്യാഭ്യാസമാണ്‌ നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നത്‌. മിഷനറിമാരും വൈദേശിക ഭരണാധികാരികളും കൊണ്ടുവന്ന ആധുനിക വിദ്യാഭ്യാസം ഈ അടിത്തറക്ക്‌ മാറ്റം വരുത്തി. ഭാഷപ്രകൃതിശാസ്‌ത്രംഗണിതം തുടങ്ങിയവ മുഖ്യവിഷയങ്ങളായി. പാഠപുസ്‌തകത്തിൽ അധിഷ്‌ഠിതവും അധ്യാപകനെ കേന്ദ്രീകരിച്ചുള്ളതും പരീക്ഷയ്‌ക്ക്‌ പ്രാധാന്യമുള്ളതുമായ ആധുനിക സ്‌കൂൾ വിദ്യാഭ്യാസരീതി പശ്ചാത്യരുടെ സംഭാവനയായിരുന്നു.

              സമാന്തരമായിപൂർവകാലത്തു തന്നെ എല്ലാവരെയും സ്‌കൂളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളും കേരളത്തിൽ ശക്തമായിരുന്നു. സ്‌കൂളുകൾ നാട്ടിലെങ്ങും സ്ഥാപിക്കാൻ ഭരണാധികാരികളും സാമുദായിക സംഘടനകളും വ്യക്തികളും ശ്രമിച്ചതും ഗ്രാന്റ്‌ ഇൻ എയിഡ്‌ സമ്പ്രദായം നേരത്തെ നിലവിൽ വന്നതും ഇതിനു സഹായകമായി. ജാതിവിവേചനത്തിന്റെയും ആഢ്യത്തത്തിന്റെയും മതിലുകൾ തകർത്ത്‌ ജാതിമതലിംഗഭേദമന്യേ എല്ലാവർക്കും സ്‌കൂളിന്റെ വാതിലുകൾ തുറന്നുകിട്ടാൻ നിരവധി സമരങ്ങൾ ഇവിടെ നടന്നു. നവോത്ഥാന ചിന്തകളിലൂടെയും ദേശീയ പ്രസ്ഥാനത്തിലൂടെയും രൂപപ്പെട്ട പുതിയ കേരളം ജനകീയ സർക്കാരുകളുടെയും അതത്‌ പ്രദേശത്തെ ജന ങ്ങളുടെയും കൂട്ടായ്‌മയിൽ വിദ്യാഭ്യാസത്തെ സാർവത്രികമാക്കുന്നതിൽ വിജയം നേടി.

              വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും രീതിശാസ്‌ത്രവും നവീകരിക്കാനായിരുന്നു സ്റ്റേറ്റ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എജ്യുക്കേഷനും എൻ.സി.ഇ.ആർ.ടിയും സ്ഥാപിതമായത്‌. 1958, 1964, 1971, 1984 വർഷങ്ങളിൽ പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ബാഹ്യമായ ചില മിനുക്കലുകൾ മാത്രമായി ചുരുങ്ങി.

            1994-95ൽ ആരംഭിച്ച MLL (മിനിമം ലെവൽ ഓഫ്‌ ലേർണിങ്ങ്‌) പദ്ധതി വലിയ തോതിലുള്ള പ്രതീക്ഷകൾ തുടക്കത്തിൽ നൽകിയിരുന്നു. എന്നാൽ യാന്ത്രികമായ പഠനംരേഖീയരീതിയിലുള്ള ശേഷീ വികസനംവലിപ്പം കൂടിയ പാഠപുസ്‌തകങ്ങൾശ്രമകരമായ പരീക്ഷ എന്നിവ അതിന്റെ പോരായ്‌മകളായിരുന്നു.

                   ഗുണകരമായ ഒരു മാറ്റത്തിനുള്ള ആഗ്രഹം വിദ്യാഭ്യാസപ്രവർത്തകർക്കിടയിൽ ശക്തിപ്പെട്ടുവന്ന ഈയൊരു പശ്ചാത്തലത്തിലാണ്‌ ഡി.പി.ഇ.പിയിലെ ഗുണമേന്മ ഉയർത്തുന്നതിനുള്ള ധനവിഹിതം ഉപയോഗിച്ചുകൊണ്ട്‌ കേരളത്തിന്‌ ഇണങ്ങുന്ന ഒരു പാഠ്യപദ്ധതി യുണ്ടാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌.

1976-ൽ ഒരു ഭരണഘടനാ ഭേദഗതി വഴിയാണ്‌ സംസ്ഥാന ലിസ്റ്റിൽ പെട്ട വിദ്യാഭ്യാസം സംയുക്ത ലിസ്റ്റിൽ (Concurrent list) ഉൾപ്പെടുത്തുന്നത്‌

 1986-ൽ ഇന്ത്യൻ പാർലിമെന്റ്‌ പാസാക്കിയതും 1992-ൽ ഭേദഗതി വരുത്തിയതുമായ ദേശീയ വിദ്യാഭ്യാസ നയമാണ്‌ രാജ്യത്ത്‌ ഇപ്പോൾ നിലനിൽക്കുന്നത്‌.

എലിമെന്ററി (1-8 വരെ ക്ലാസുകൾ) വിദ്യാഭ്യാസത്തെ ശിശുകേന്ദ്രിതവും പ്രവർത്തനാധിഷ്‌ഠിതവുമാക്കണo `ജയ-പരാജയങ്ങൾപ്രൈമറി ഘട്ടത്തിൽ പാടില്ലെന്നും മൂല്യനിർണയം നിരന്തരമായി നടക്കണമെന്നും ആ രേഖ പറഞ്ഞുവച്ചിരുന്നു..

1993-ൽ പുറത്തുവന്ന `ഭാരരഹിത പഠനം' (Learning without Burden) എന്ന പ്രൊഫ.യശ്‌പാലിന്റെ റിപ്പോർട്ടാകട്ടെഅധ്യാപകർക്ക്‌ കൂടുതൽ പ്രചോദനവും ആത്മവിശ്വാസവും നൽകി.

1997-ൽ കേരളം ഏറ്റെടുത്ത പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ. കുട്ടികൾ ഒഴിഞ്ഞ പാത്രങ്ങളല്ലെന്നുംഒട്ടേറെ അനുഭവങ്ങളുമായാണ്‌ അവർ സ്‌കൂളിലെത്തുന്നതെന്നുംപുതിയ അനുഭവങ്ങൾ കുട്ടികൾക്ക്‌ ലഭ്യമാക്കി അറിവ്‌ സൃഷ്‌ടിക്കാൻ കുട്ടിയെ സഹായിക്കുകയാണ്‌ അധ്യാപകർ ചെയ്യേണ്ടതെന്നും അന്ന്‌ തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ പാഠപുസ്‌തകംഅധ്യാപകസഹായിഅധ്യാപകപരിശീലനംഅധ്യാപകർക്കുള്ള തൽസ്ഥല സഹായംക്ലാസ്‌മുറിയിലെ സൗകര്യങ്ങൾവിദ്യാഭ്യാസ മാനേജ്‌മെന്റ്‌മൂല്യ നിർണയം എന്നിവയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടു. ഇതിനനുസൃതമായി സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയും ചെയ്‌തു.

 

1997-98ലെ പാഠ്യപദ്ധതിമാറ്റം

          1 മുതൽ 4 വരെയുള്ള ക്ലാസ്സിൽ 1997-98ൽ വരുത്തിയ ഈ പാഠ്യ പദ്ധതിമാറ്റം അതുവരെയുള്ള പരിഷ്‌കരണരീതികളിൽ നിന്നും പലതു കൊണ്ടും ഭിന്നമായിരുന്നു.നിലവിലുള്ള പാഠ്യപദ്ധതിയുടെ പോരായ്‌മ കണ്ടെത്തൽലക്ഷ്യവും സമീപനവും പുതുക്കി നിശ്ചയിക്കൽ, TB (ടെക്‌സ്റ്റ്‌ബുക്ക്‌), HB (ഹാന്റ്‌ബുക്ക്‌) എന്നിവയുടെ നിർമാണംട്രൈഔട്ട്‌കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംഅധ്യാപക പരിശീലനംആസൂത്രിതമായ നിർവഹണം എന്നിങ്ങനെയുള്ള ശാസ്‌ത്രീയഘട്ടങ്ങളിലൂടെ അതു കടന്നുപോയി.വിശദമായ അധ്യാപകസഹായി നൽകിയും അധ്യാപകരെ സമഗ്രമായി പരിശീലിപ്പിച്ചും തൽസ്ഥല പിന്തുണ ലഭ്യമാക്കിയും പാഠ്യപദ്ധതി നിർവഹണം ഫലപ്രദമാക്കാൻ അന്ന്‌ നടപടികളെടുത്തു.

·       ജ്ഞാനനിർമിതി രീതിയിലേക്കുള്ള പരിവർത്തനമാണ്‌ വിഭാവനം ചെയ്യപ്പെട്ടത്‌. ബഹുമുഖബുദ്ധി സിദ്ധാന്തംഉദ്‌ഗ്രഥിതസമീപനം എന്നിങ്ങനെയുള്ള നവീനമായ സമീപനങ്ങൾ ഇതോടെ പാഠ്യ പദ്ധതി സമീപനത്തിന്റെ ഭാഗമായി.

·       ടീച്ചിങ്ങ്‌ മാനുവൽ പരിഷ്‌കരണംപരീക്ഷയെ തുടർച്ചയായതും സമഗ്രവുമാക്കി മാറ്റൽ തുടങ്ങിയവയും മുന്നോട്ടുവച്ചു.

·       പാഠ്യപദ്ധതി പ്രവർത്തനം ശക്തിപ്പെടുത്താനായി സ്‌കൂൾ ഗ്രാന്റും ടീച്ചർ ഗ്രാന്റും ലഭ്യമാക്കി.

·       കോർ എസ്‌.ആർ.ജിഎസ്‌.ആർ.ജിഡി.ആർ.ജി എന്നിങ്ങനെ അധ്യാപകപരിശീലനത്തിനുള്ള പുതിയ ഒരു ശൃംഖല തന്നെ വികസിപ്പിച്ചു.

 

                      സൈദ്ധാന്തികമായി നോക്കിയാൽവ്യവഹാരവാദത്തിൽ നിന്നും ജ്ഞാതൃവാദത്തിലേക്കുള്ള ഈ മാറ്റം ആഴത്തിലുള്ള ഒരു പരിവർത്തനമാണ്‌ സാധ്യമാക്കിയത്‌. എന്നാൽ പിയാഷിയൻ ജ്ഞാതൃവാദത്തിന്റെ അമിതസ്വാധീനം നിമിത്തം കുട്ടിയുടെ പഠനത്തെ ഉദാത്തവൽക്കരിക്കാനും അധ്യാപകരുടെ ഇടപെടലിനെ ലഘൂകരിക്കാനുമുള്ള ശ്രമം അറിഞ്ഞോ അറിയാതെയോ പാഠ്യപദ്ധതി മാറ്റത്തിന്‌ നേതൃത്വം കൊടുത്തവരുടെ ഭാഗത്തുനിന്നും ഉണ്ടായി.അതേസമയംപാഠ്യപദ്ധതി പരിഷ്‌കരണത്തെ വിലപ്പെട്ട ഒരു അവസരമായിക്കണ്ട്‌ പഠിക്കാനും പ്രയോഗിക്കാനും തയ്യാറായി മുന്നോട്ടുവന്ന ഒരുസംഘം അധ്യാപകരുടെ ക്ലാസ്‌മുറികളിൽ ഇത്‌ വമ്പിച്ച മുന്നേറ്റമുണ്ടാക്കി. സർഗാത്മകമായ അധ്യാപനത്തിന്റെ അനവധി മാതൃകകൾ അത്തരം ക്ലാസ്‌മുറികളിൽ ഉയർന്നുവന്നു.

 

·       വർധിച്ച അളവിലുള്ള രചനാപ്രവർത്തനങ്ങൾ നടന്നു.

·       പതിപ്പുകൾആൽബങ്ങൾമാതൃകകൾഗ്രാഫുകൾകൈയെഴുത്തു മാസികകൾപ്രോജക്‌ട്‌ റിപ്പോർട്ടുകൾ എന്നിങ്ങനെ ഒട്ടേറെ ഉൽപന്നങ്ങൾ ഉണ്ടായി.

·       വായനമൂലദിനാചരണങ്ങൾസഹവാസക്യാമ്പുകൾപ്രകൃതി പഠനയാത്രകൾ എന്നിവ സജീവമായി.

·       നിരീക്ഷണംപരീക്ഷണംപ്രോജക്‌ട്‌അഭിമുഖം എന്നിങ്ങനെ വിവിധ പഠനതന്ത്രങ്ങൾ ഉപയോഗിക്കപ്പെട്ടു.

·       ഇതേത്തുടർന്ന്‌ പല സ്‌കൂളുകളിലും ഒട്ടേറെ മികവുകൾ എടുത്തു കാട്ടാനുണ്ടായി. രക്ഷാകർത്തൃയോഗങ്ങളുടെയും അതിൽ പങ്കെടുക്കുന്നവരുടെയും എണ്ണം കൂടി. പല പഞ്ചായത്തുകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടുവന്നു.

 

അവലംബം https://wiki.kssp.inകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭാഷാപഠനത്തിന് ഉപയോഗിക്കാവുന്ന സാമൂഹ്യവിഭവങ്ങൾ (കമ്മ്യൂണിറ്റി റിസോഴ്സ്)


 സമൂഹവും സ്കൂളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. സമൂഹത്തിലെ ഒരു ചെറിയ പ്രതിരൂപമാണ് സ്കൂൾ .അതുകൊണ്ടുതന്നെ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് സ്കൂളിന് നിലനിൽപ്പില്ല. മാതൃഭാഷാബോധനം കാര്യക്ഷമമാക്കുന്നതിനും കുട്ടികളില്‍ താൽപര്യമുണർത്തുന്നതിനും സാമൂക വിഭവങ്ങളുടെ  ഉപയോഗം വളരെ ആവശ്യമാണ്. പഠനത്തിൽ സഹായിക്കുന്ന ഒരു പരീക്ഷണ ശാലയാണ് സമൂഹം. അതുകൊണ്ടുതന്നെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാംസ്കാരികമായ വിവിധ ശ്രോതസ്സുകളിൽ സമൂഹത്തിലുണ്ട് .അവയെല്ലാം ഭാഷാപഠനത്തിന് കാര്യക്ഷമമായി നാം ഉപയോഗിക്കേണ്ടതാണ്സാ മൂഹിക വിഭവങ്ങൾ.

·       ഒന്ന് പഠനയാത്രകൾ സ്മാരകങ്ങൾ മ്യൂസിയങ്ങൾലൈബ്രറികൾ എന്നിവയുടെ സന്ദർശനം നടത്തുക

·       സാഹിത്യകാരന്മാർസാംസ്കാരിക നായകർ എന്നിവരുമായി അഭിമുഖങ്ങൾ

·   പ്രത്യേക മേഖലയിൽ വിഷയങ്ങളിൽ പഠനവും ഗവേഷണവും നടത്തിയിട്ടുള്ളവരുമായിട്ടുള്ള ചര്‍ച്ചകൾ

·       സമകാലീന സംഭവങ്ങൾ സാഹിത്യചർച്ചകൾ

·       ദൃശ്യമാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും

·       സാമൂഹിക പരിപാടികൾവാർത്തകൾ

·       പ്രദർശനങ്ങൾ

·       പി. റ്റി.എ

·       സഹവാസ ക്യാമ്പുകള്‍

·       DIET, SCERT

മലയാളം ക്ലബ് പ്രവർത്തനങ്ങൾ അഥവാ സാഹിത്യ ക്ലബ്ബ്


              സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിന്‍റെ ലക്ഷ്യം. വിദ്യാർഥികളെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനു ക്ലബ്ബ് പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു കൂട്ടായി വളരാൻസഹകരണമനോഭാവം വളർത്താൻ ഒക്കെ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്. വിവിധ സാഹിത്യരചനാ മത്സരങ്ങൾവായനാമത്സരംകവിയരങ്ങ്കഥപുസ്തകംചർച്ചകൾ അക്ഷരശ്ലോകംആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾഎന്നിവയെല്ലാം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്താവുന്നതാണ്. പ്രവർത്തനങ്ങൾ നടത്താനുള്ള നടപടികൾപ്രധാനമായി കുട്ടികളുമായി ഒന്നിച്ചിരുന്ന് അധ്യാപകനും വിദ്യാർത്ഥികളുമായി സംവദിച്ചു ആസൂത്രണനടത്തുകഅധ്യാപികയും വിദ്യാർത്ഥിയും ഒരുപോലെതന്നെ ക്ലബ്ബിൻറെ നടത്തിപ്പിനായി സഹകരിക്കേണ്ടത് ആവശ്യമാണ്‌. അതുപോലെ തന്നെ പഠന സമയം നഷ്ടപ്പെടുത്താതെ പ്രവർത്തനങ്ങൾ നടത്തേണ്ടത്ആണ്. സാഹിത്യകാരന്മാരുടെ ജന്മദിന-വാർഷികങ്ങള്‍ ,പ്രത്യേക പ്രവർത്തനങ്ങൾ മാതൃഭാഷാദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾസാഹിത്യകാരന്മാരുടെയും സാംസ്കാരികനായകരുടെയും  പ്രവർത്തനങ്ങളെസംബന്ധിച്ച ചര്‍ച്ചകള്‍ എന്നിങ്ങനെ ഉള്ള  പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകേണ്ടത് കുട്ടികളാണ്

കയ്യെഴുത്തുമാസിക: ടീച്ചറുടെ നിർദ്ദേശാനുസരണം പാഠപുസ്തകത്തെ പലരീതിയിൽ പകർത്തി വെക്കുന്നപ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് കയ്യെഴുത്തുമാസിക.നിരവധി വ്യവഹാരരൂപങ്ങളിലൂടെയാണ് ഭാഷ നിലനിൽക്കുന്നത്. എന്നാൽ കുട്ടികൾ എന്തൊക്കെ ചെയ്തു കഴിഞ്ഞാലും പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പഠനത്തിൻറെ ഫലം വളരെ പരിമിതമായിരിക്കും. എന്നാൽ തനിക്ക് വേണ്ടി തന്നെ ഭാഷ ഉൽപാദിപ്പിക്കുമ്പോൾ,സര്‍ഗാത്മക രചനകള്‍ നടത്തുബോള്‍  അതിന് പരിമിതികൾ ഉണ്ടാവില്ല. കയ്യെഴുത്ത്മാസികകളും ചുവര്‍പത്രങ്ങളും അവർക്ക് തോന്നുന്നതൊക്കെ എഴുതാനും വരയ്ക്കാനും അവസരം നല്‍കുന്നു. കയ്യെഴുത്തുമാസിക ചുമർപത്രിക കുട്ടികൾക്ക് അനിയന്ത്രിതമായ ഭാഷ ഉൽപ്പാദിപ്പിക്കാനുള്ള അവസരങ്ങളാണ്. അവരുടെ രചനകൾ മറ്റുകുട്ടികൾ മറിച്ചുനോക്കുന്നത് വീണ്ടും വീണ്ടും എഴുതാനുള്ള പ്രചോദനം ആയിരിക്കും.

ഗ്രന്ഥശാലകൾ


 പ്രധാനമായും മൂന്നുതരത്തിലുള്ള ഗ്രന്ഥശാലകൾ ആണ് നമ്മുടെ സ്കൂളുമായി ബന്ധപ്പെട്ട പ്രവർത്തിക്കേണ്ടത്.

1 പൊതു ലൈബ്രറി

2 ക്ലാസ് ലൈബ്രറി

3 വിഷയഗ്രന്ഥശാല എന്നിങ്ങനെ

  വിശാലമായ സാഹിത്യപഠനത്തിന് സഹായിക്കണം. വായനാശീലം,സാഹിത്യാസ്വാദനശേഷി,സര്‍ഗ്ഗാത്മകതഅഭിപ്രായപ്രകടനം ചിന്താശേഷി വികാസം,ഇവയെല്ലാം വികസിപ്പിക്കക എന്നതാണ് ലക്‌ഷ്യം.വ്യത്യസ്ത മേഖലകളെ സംബന്ധിക്കുന്ന പുസ്തകങ്ങൾയാത്രാവിവരണങ്ങൾധാർമ്മികതയും മൂല്യബോധവും വിവരിക്കുന്നകഥകൾനോവലുകൾകവിതകൾനിരൂപണങ്ങൾ പ്രചോദനാത്മകമായ പുസ്തകങ്ങൾവിജ്ഞാനവും വിനോദവും സന്തോഷവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ഗ്രന്ഥശാല.

 ഉദ്ദേശങ്ങൾ

·       കുട്ടികളിൽ വായനാശീലം വളർത്തുന്നതിന്

·       സാഹിത്യസര്‍ഗ്ഗാത്മക ശേഷി വികാസം

·       യുക്തിപരമായ ചിന്ത വികസിക്കുന്നത്

·       സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിനു,

·       ഭാഷാനൈപുണികൾ വികസിപ്പിക്കുന്നതിന്

·       അറിവ് നേടുന്നതിന്

·       പദസമ്പത്തു വികസിപ്പിക്കുന്നതിന്

·       സാഹിത്യാസ്വാദനശേഷി വികാസം

 വായനശാലയുടെ വായനശാല സംഘാടനം :ചില തത്വങ്ങൾ

 

·       തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളുടെ ഗുണമേൻമ

·       കുട്ടികളുടെ വികസനം ലക്ഷ്യമാക്കിയുള്ള പുസ്തകങ്ങൾ

·       പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്ന രീതി

·       വിദ്യാഭ്യാസ സാങ്കേതികവിദ്യ

·       ഉപയോഗിക്കുന്ന പഠനോപകരണങ്ങൾ

·       വിതരണം നടത്തുന്ന രീതി

·      പഠിതാവിന്‍റെ പ്രായംഅഭിരുചി എന്നിവയെ ലക്ഷ്യമാക്കി പുസ്തകങ്ങൾ,

·      വ്യത്യസ്ത വ്യവഹാരരൂപങ്ങൾ പരിചയപ്പെടുത്താൻ ഉതകുന്ന പുസ്തകങ്ങൾ

·      ശാന്തവും പ്രസന്നവുമായ അന്തരീക്ഷം എന്നിവ ഗ്രന്ഥശാലക്ക് ആവശ്യമാണ്.

· ആനുകാലികങ്ങൾ ദിനപത്രങ്ങൾ ജേര്‍ണലുകള്‍ എന്നിവ ആവശ്യമനുസരിച്ച് വിന്യസിക്കണം

 

ഭാഷാ പരീക്ഷണശാല (Language Lab)


സാങ്കേതിക വിദ്യയുടെ ഉപയോഗം ഭാഷാ അധ്യാപനത്തിൽ ചെലുത്തിയസ്വാധീനത്തിനു ഉത്തമ ഉദാഹരണമാണ് ഭാഷാ പരീക്ഷണശാല. തികച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഭാഷ പരീക്ഷണശാല നിലവിൽ വന്നപ്പോൾ പ്രചരിച്ചത്. ഭാഷാ പരീക്ഷണശാല കുട്ടികളുടെ വ്യക്തി വ്യത്യാസങ്ങൾ പരിഗണിച്ചുകൊണ്ട് ഭാഷാപഠനംപ്രത്യേകിച്ച് ഉച്ചാരണംവചനശിക്ഷണം എന്നിവയില്‍ വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. പരീക്ഷണശാലയിലെ പ്രധാന ഭാഗമാണ് കൺട്രോൾറൂം. കുട്ടി അദ്ധ്യാപന്റെ മാതൃക കേൾക്കുകയും വായിക്കുകയും എഴുതുകയും ചെയ്യുന്നു. നേരിട്ട് ബന്ധപ്പെട്ട് സംശയങ്ങൾ തീർക്കാൻ കഴിയും. പഠന താൽപര്യവും വർദ്ധിക്കുന്നു. മാതൃഭാഷ പഠനത്തില്‍   ഭാഷപരീക്ഷണശാലയുടെ ഉപയോഗം അത്ര സാർവത്രികമല്ല. അനുയോജ്യമായ പഠനവസ്തുക്കളുടെ അഭാവവും സംവിധാനങ്ങളുടെ ചെലവുമാണ് പ്രധാനപ്പെട്ട പ്രശ്നങ്ങളായി പരിഗണിക്കുന്നത്. കാര്യക്ഷമമായി ഭാഷാധ്യാപനംസാങ്കേതികവിദ്യയിലൂടെ ബലവത്താക്കുക എന്ന ലക്ഷ്യത്തിൽ രൂപീകരിച്ചതാണ് ഭാഷാപരീക്ഷണശാല. ഭാഷാപരീക്ഷണശാലകൾ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. ഡിജിറ്റൽ ഭാഷ ലാബുകൾമൾട്ടിമീഡിയ ഭാഷ ലാബുകൾ ,ഭാഷാ മാധ്യമ കേന്ദ്രങ്ങൾമൾട്ടിമീഡിയ പഠനകേന്ദ്രങ്ങൾ എന്നിവ അതിൽ ചിലതാണ്. ടെക്സ്റ്റുകൾഇമേജുകൾ ,ഓഡിയോ ഫയലുകൾ എന്നിവയുടെ ഒരു സമീപനമാണ് ഇവിടെ കാണാൻ കഴിയുന്നത്. സ്വന്തം ശബ്ദം റെക്കോർഡ് ചെയ്യാനും ആവർത്തനത്തിലൂടെ കേൾക്കുവാനും സംഘവുമായി ഇടപഴകുവാനും അധ്യാപകനുമായി സംശയ നിവാരണം നടത്തുവാനും പഠനഫലങ്ങൾ ശേഖരിച്ചു വെയ്ക്കുവാനും കഴിയും

സിദ്ധിശോധകം: (Achievement Test)


          സിദ്ധിശോധകങ്ങള്‍ സാധാരണയായി ക്ലാസ് മുറികൾ ഉപയോഗിച്ചുവരുന്നു. പഠിതാവിന് ഒരു വിഷയത്തിൽ ഉള്ള കഴിവിനെ അളക്കാനുപയോഗിക്കുന്ന ഇത്തരത്തിലുള്ള ശോധകങ്ങള്‍ സിദ്ധിശോധകം എന്ന് പറയുന്നു. വിവിധ ഘട്ടങ്ങളിലൂടെയാണ് നടത്തുന്നത്.

 നിർമാണഘട്ടങ്ങൾ:

1.ഉള്ളടക്കം,ഉദ്ദേശ്യങ്ങള്‍ എന്നിവയുടെ തിരഞ്ഞെടുപ്പ്

                     ഉദ്ദേശ്യങ്ങള്‍ തെരഞ്ഞെടുക്കുന്നത് സിദ്ധിശോധകനിർമാണത്തിൽ പ്രധാന ഘട്ടമാണ്. ഉദ്ദേശങ്ങളെ കുറിച്ച് വ്യക്തമായ ബോധം ഉണ്ടായിരിക്കണം. ഉദ്ദേശ്യങ്ങള്‍ അടിസ്ഥാനമാക്കി ആണ്ചോദ്യപേപ്പർ രൂപപ്പെടുത്തേണ്ടത്. മറ്റൊന്നാണ് ഉൾപ്പെടുത്തേണ്ട ഉള്ളടക്കം.പാഠത്തിന്റെ/വസ്തുവിന്റെ പ്രാധാന്യമനുസരിച്ച് ആണ്ചോദ്യങ്ങള്‍ ഉൾപ്പെടുത്തേണ്ടത്.

2.  ഉള്ളടക്കത്തിന്‍റെ ആപേക്ഷിക മൂല്യം: ഉള്ളടക്കത്തിന്‍റെ വിവിധ ഭാഗങ്ങൾക്ക് അനുയോജ്യമായ പ്രാതിനിധ്യം ഉണ്ടായിരിക്കണം. ഒരു ഭാഗവും ഒഴിവാക്കിക്കൊണ്ട് ആയിരിക്കരുത് ചോദ്യപേപ്പറിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തേണ്ടത്.

3.ചോദ്യമാതൃകകളുടെ ആപേക്ഷിക മൂല്യം: നിർദ്ദേശങ്ങൾക്കനുസൃതമായി ചോദ്യമാതൃകകൾ തിരഞ്ഞെടുക്കണം ലഘുഉപന്യാസം ഉപന്യാസം,വസ്തുനിഷ്ഠ ചോദ്യങ്ങൾ ഉണ്ടായിരിക്കണം. വിവിധ വ്യവഹാര മാറ്റങ്ങള്‍ അറിയാൻ തരത്തിലുള്ള ചോദ്യങ്ങൾ ആയിരിക്കണം നമ്മൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

4.കാഠിന്യനില ആപേക്ഷിക മൂല്യം: സാധാരണയായി മൂന്നു നിലവാരത്തിലുള്ള കുട്ടികൾഅതായത് ശരാശരിക്ക് മുകളിലുള്ളവർശരാശരിതാഴെയുള്ളവർ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കുട്ടികൾക്ക് വേണ്ടി സാധാരണയായി ചോദ്യങ്ങൾ ശരാശരിഎളുപ്പംകാഠിന്യം എന്നീ മൂന്നു നിലവാരത്തിലുള്ള ചോദ്യങ്ങളും ചോദ്യപേപ്പറില്‍ ഉൾപ്പെടുത്തേണ്ടതാണ്.5

5.ചോദ്യപേപ്പറിലെ വിവിധ വിഭാഗങ്ങളെ കുറിച്ചുള്ള വിവരം: ഓരോ ചോദ്യപേപ്പറുകളില്‍ എന്തെല്ലാമുണ്ട് , എത്രമാത്രം വസ്തുനിഷ്ഠ ചോദ്യങ്ങളുണ്ട് ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ആസൂത്രണഘട്ടത്തിൽ തന്നെ തീരുമാനം എടുക്കേണ്ടതാണ്.

7.ബ്ലൂപ്രിന്റ്: ഉദ്ദ്യേശ്യം,ഉള്ളടക്കംചോദ്യമാതൃകകള്‍,ഇവയുടെ ആപേക്ഷിക മൂല്യംരേഖപ്പെടുത്തുന്നഒരു ത്രിമാന ചാര്‍ട്ട്ആണ്. ചോദ്യപേപ്പർ നിർമ്മിക്കുന്നതിനു അടിസ്ഥാനമായ വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്.

 ഏറ്റവും പ്രധാനപ്പെട്ട ഘട്ടം കൂടിയാണ് ചോദ്യപേപ്പർ നിര്‍മ്മാണം.

           ചോദ്യപേപ്പർ അടിസ്ഥാനമാക്കി പരീക്ഷ നടത്തി കഴിഞ്ഞാൽ പിന്നീട് ചെയ്യേണ്ടത്

·       ശോധകത്തിന്റെ സൂക്ഷ്മ പരിശോധന

·       ഉത്തര സൂചികനിര്‍മ്മാണം

·       ചോദ്യ അപഗ്രഥനം  എന്നിവ ആണ്

·       ചോദ്യപേപ്പർനിർദേശങ്ങൾ ,ചോദ്യവിഭാഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് വിലയിരുത്തേണ്ടതാണ്.

 

പഠിതാവിന്‍റെ വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പാഠ്യപദ്ധതി

(DIFFRENCIATED CURRICULUM)

          വ്യക്തിവ്യത്യാസത്തിൽ അധിഷ്ഠിതമാണ് പഠനപ്രക്രിയ. ഓരോ പിതാവിന്‍റെയും പഠനആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. മാനസികവും ബൗദ്ധികവും വ്യതിരിക്തവും ആയിരിക്കും വ്യക്തിപരമായവ (മാനസികം, ശാരീരികം) പഠനസാഹചര്യഘടകങ്ങൾ (സ്കൂൾ,അധ്യാപകര്‍പഠനഅന്തരീക്ഷം) കുടുംബപരമായഘടകങ്ങള്‍ (മാതാപിതാക്കളുടെ വിദ്യാഭ്യാസനിലവാരംമാതാപിതാക്കളുടെ ഇടപെടലുകൾ) എന്നിങ്ങനെ വേർതിരിക്കാവുന്നതാണ്

 സാധാരണ സിദ്ധിയുള്ള പഠിതാക്കൾ(Gifted) 

സാധാരണയായി അക്കാദമികമായി കൂടുതൽ ഉയർന്ന പഠനനിലവാരവും വേഗത്തിൽ പഠിക്കുന്നവരും നേട്ടങ്ങൾ ഉള്ളവരുമായിരിക്കും. “അസാധാരണ സിദ്ധിയുള്ള” എന്ന പേരിലറിയപ്പെടുന്ന പ്രതിഭാശാലികളായ കുട്ടികളായിരിക്കും ഇവർ. വ്യക്തമായി രൂപപ്പെട്ട പഠനശൈലികളും തന്ത്രങ്ങളും സമീപനങ്ങളും ഇവർക്ക് ഉണ്ട്. വളരെ ഗുണാത്മകമായ മനോഭാവവും ഉണ്ടാകും. ഉയർന്ന പഠന പാഠ്യേതര പ്രവർത്തനങ്ങളും താല്പര്യങ്ങളും ഇവരിൽ മുൻപന്തിയിൽ ആയിരിക്കും. വ്യക്തിഗത മാനസിക സിദ്ധികളുടെകളുടെ കാര്യത്തിലും ഇവർ മുൻപന്തിയിൽ തന്നെയാണ്. പ്രത്യേകവിഭാഗത്തിൽ പെടുന്ന ന്യൂനപക്ഷമായ ഇത്തരം പഠിതാക്കളാണ് അസാധാരണ സിദ്ധിയുള്ളവര്‍ അഥവാ gifted എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. സാധാരണ ക്ലാസ് മുറികളും പഠനക്രമവും ബോധന സങ്കേതങ്ങളും ഇത്തരക്കാർക്ക് മടുപ്പുളവാക്കും. തൽഫലമായി ഇവർ പ്രശ്നക്കാരായി മാറുകയും ചെയ്യുന്നു. അതുകൊണ്ട് സാധാരണ പഠിതാക്കളെ കണക്കിലെടുക്കുമ്പോൾമാതൃഭാഷാബോധനത്തില്‍ അവർക്ക് പ്രത്യേക പരിഗണന നൽകേണ്ടിവരും.

 ആവശ്യമായ കാര്യങ്ങൾ താഴെ പറയുന്നു

·       .പ്രത്യേക സ്കൂളുകൾ: മുൻപന്തിയിൽ നിൽക്കുന്ന അസാധാരണ സിദ്ധിയുള്ള പഠിതാക്കൾക്ക് പ്രത്യേക സ്കൂളുകൾ ക്രമീകരിക്കുന്ന രീതി നിലവിലുണ്ട്.

·       പ്രത്യേക ക്ലാസ്:.അസാധാരണസിദ്ധികള്‍ പോഷിപ്പിക്കാന്‍ അസാധാരണ സിദ്ധിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ് എന്ന ആശയം ആണ് ഇത്. വ്യക്തിവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ ക്രമീകരണം അസാധാരണമായ സിദ്ധികളുള്ള പഠിതാക്കൾക്ക് ഗുണകരമാണെങ്കിലും ഇവ സാധാരണ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ നിന്നും മാറ്റിനിർത്തും എന്നുള്ള ഒരു അഭിപ്രായം കൂടിയുണ്ട്

·       ഡബിൾ പ്രമോഷൻ: പഠന മികവിലും രീതികളിലും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന അസാധാരണ പഠിതാക്കൾക്ക് ഇടക്കുള്ള ക്ലാസ്സുകള്‍ ഒഴിവാക്കി പ്രമോഷൻ നൽകുന്ന  രീതിയാണിത്.

·       ത്വരിതവൽക്കരണം: ഒരു അധ്യയന വർഷം മുഴുവൻ ശരാശരി പഠിതാക്കളുടെ പഠിതാക്കളുടെ കൂടെ പഠനം ചെലവഴിക്കുക അസാധാരണ പഠിതാക്കളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കും. പഠന വേഗത കൂടിയവരായതിനാൽ മുഴുവനും ഇവർ വേഗം പഠിച്ചു തീർക്കും. അപ്പോൾ ക്ലാസ്സ്കയറ്റം ത്വരിതപ്പെടുത്തുന്നത് അവരുടെ കഴിവുകൾക്കുള്ള  പോഷണമാകും .അധ്യയനവർഷത്തിലെ പകുതി വച്ച്  ക്ലാസ് കയറ്റം നൽകുന്ന രീതിയാണിത്.

·        സമ്പുഷ്ടീകരണം: ഇത് അസാധാരണ പഠിതാക്കളുടെ പോഷണത്തിനുള്ള മറ്റൊരു ക്രമീകരണമാണ്. ഇത്തരം പഠിതാക്കൾക്ക് വേണ്ടി കൂടുതൽ പഠന വസ്തുക്കൾ കൂട്ടിച്ചേർക്കുന്നതാണ്. ഇത് അസാധാരണ പഠനപാടവം പ്രകടിപ്പിക്കുന്ന പഠിതാക്കൾക്കളുടെ പഠനത്തിനു ആഴവും പരപ്പും ഇങ്ങനെ വർദ്ധിപ്പിക്കുന്നു. ഇവർക്കുവേണ്ടിയുള്ള പ്രത്യേക പാഠ്യപദ്ധതിയുടെ ഫലമാണ് ഇതുകൊണ്ട് ഉണ്ടാവുക..

 

പിന്നോക്കപഠിതാക്കൾ

 പഠനം ഇത്തരക്കാർക്ക് മന്ദഗതിയിലാണ്. വ്യക്തി സവിശേഷതകളും പഠനസാഹചര്യവും പാഠ്യവസ്തുവും ഒക്കെ പഠനത്തെ മന്ദീഭവിപ്പിക്കുന്ന ഘടകങ്ങളാണ്. ഇത്തരം പഠിതാക്കൾ സാധാരണ ക്ലാസ് മുറികളിൽ സാധാരണ കുട്ടികൾക്ക് ഒപ്പമിരുന്ന് പഠിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. പിന്നോക്കപഠിതാക്കൾക്ക് നൽകാവുന്ന ക്രമീകരണങ്ങൾ

·       മുഖ്യധാരാ ബോധനം: പ്രത്യേകപഠിതാക്കൾ എന്ന് കരുതി അസാധാരണ സിദ്ധിയുള്ളവരെയും പിന്നോക്കപിതാക്കളെയും മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താതെ സാധാരണവിദ്യാർത്ഥികൾക്കൊപ്പം ശിക്ഷ നൽകുന്ന രീതിയാണ് മുഖ്യധാരബോധനം. മുൻനിരക്കാരായവരും ശരാശരി പഠിതാക്കളും പരസ്പരം സഹായിക്കുന്നത് അവസരം ഇതിൽ നിന്നും ലഭിക്കുന്നു. പിന്നോക്കപിതാക്കള്‍ ശരാശരി നിലവാരത്തിൽ എത്തുന്നതിനു സഹായിക്കുന്നു

·       ചെറു സംഘബോധനം: ക്ലാസ് മുറികളിൽ മൊത്തം പഠിതാക്കളെ ചെറുസംഘങ്ങളായി തിരിച്ചുള്ള ബോധനം. പിന്നോക്കപഠിതാക്കളെ മുന്നിലെത്തിക്കാൻ സഹായിക്കും. സംഘത്തിൻറെ ക്രമീകരണത്തിൽ ശ്രദ്ധിക്കണമെന്നാണ്.വ്യത്യസ്തനിലവാരത്തിൽ പെട്ടവരായിക്കണംസംഘാംഗങ്ങള്‍. സാധാരണ എങ്കിൽ മാത്രമേ പിന്നോക്കക്കാരെ മുന്‍നിരയില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂ.

·       പഠനകേന്ദ്രങ്ങൾ: പ്രത്യേക പഠനപ്രശ്നങ്ങൾ ഉള്ളവർക്ക്,പിന്നോക്ക പഠിതാക്കള്‍ക്ക് അക്കാദമിക പോഷണത്തിനായിസ്കൂളില്‍ തന്നെപഠനകേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. വ്യക്തിഗത ബോധനംപ്രത്യേകബോധനരീതികള്‍പഠനപ്രവർത്തനങ്ങൾ എന്നിവയിലൂടെ നൽകാവുന്നതാണ്.