ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Tuesday, 30 June 2020

മലയാളം ക്ലബ് പ്രവർത്തനങ്ങൾ അഥവാ സാഹിത്യ ക്ലബ്ബ്


              സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിന്‍റെ ലക്ഷ്യം. വിദ്യാർഥികളെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനു ക്ലബ്ബ് പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു കൂട്ടായി വളരാൻസഹകരണമനോഭാവം വളർത്താൻ ഒക്കെ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്. വിവിധ സാഹിത്യരചനാ മത്സരങ്ങൾവായനാമത്സരംകവിയരങ്ങ്കഥപുസ്തകംചർച്ചകൾ അക്ഷരശ്ലോകംആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾഎന്നിവയെല്ലാം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്താവുന്നതാണ്. പ്രവർത്തനങ്ങൾ നടത്താനുള്ള നടപടികൾപ്രധാനമായി കുട്ടികളുമായി ഒന്നിച്ചിരുന്ന് അധ്യാപകനും വിദ്യാർത്ഥികളുമായി സംവദിച്ചു ആസൂത്രണനടത്തുകഅധ്യാപികയും വിദ്യാർത്ഥിയും ഒരുപോലെതന്നെ ക്ലബ്ബിൻറെ നടത്തിപ്പിനായി സഹകരിക്കേണ്ടത് ആവശ്യമാണ്‌. അതുപോലെ തന്നെ പഠന സമയം നഷ്ടപ്പെടുത്താതെ പ്രവർത്തനങ്ങൾ നടത്തേണ്ടത്ആണ്. സാഹിത്യകാരന്മാരുടെ ജന്മദിന-വാർഷികങ്ങള്‍ ,പ്രത്യേക പ്രവർത്തനങ്ങൾ മാതൃഭാഷാദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾസാഹിത്യകാരന്മാരുടെയും സാംസ്കാരികനായകരുടെയും  പ്രവർത്തനങ്ങളെസംബന്ധിച്ച ചര്‍ച്ചകള്‍ എന്നിങ്ങനെ ഉള്ള  പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകേണ്ടത് കുട്ടികളാണ്

കയ്യെഴുത്തുമാസിക: ടീച്ചറുടെ നിർദ്ദേശാനുസരണം പാഠപുസ്തകത്തെ പലരീതിയിൽ പകർത്തി വെക്കുന്നപ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് കയ്യെഴുത്തുമാസിക.നിരവധി വ്യവഹാരരൂപങ്ങളിലൂടെയാണ് ഭാഷ നിലനിൽക്കുന്നത്. എന്നാൽ കുട്ടികൾ എന്തൊക്കെ ചെയ്തു കഴിഞ്ഞാലും പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പഠനത്തിൻറെ ഫലം വളരെ പരിമിതമായിരിക്കും. എന്നാൽ തനിക്ക് വേണ്ടി തന്നെ ഭാഷ ഉൽപാദിപ്പിക്കുമ്പോൾ,സര്‍ഗാത്മക രചനകള്‍ നടത്തുബോള്‍  അതിന് പരിമിതികൾ ഉണ്ടാവില്ല. കയ്യെഴുത്ത്മാസികകളും ചുവര്‍പത്രങ്ങളും അവർക്ക് തോന്നുന്നതൊക്കെ എഴുതാനും വരയ്ക്കാനും അവസരം നല്‍കുന്നു. കയ്യെഴുത്തുമാസിക ചുമർപത്രിക കുട്ടികൾക്ക് അനിയന്ത്രിതമായ ഭാഷ ഉൽപ്പാദിപ്പിക്കാനുള്ള അവസരങ്ങളാണ്. അവരുടെ രചനകൾ മറ്റുകുട്ടികൾ മറിച്ചുനോക്കുന്നത് വീണ്ടും വീണ്ടും എഴുതാനുള്ള പ്രചോദനം ആയിരിക്കും.

No comments:

Post a Comment