ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Tuesday, 30 June 2020

ഭാഷാധ്യാപനം:സാമാന്യ തത്ത്വങ്ങള്‍


 മറ്റു വിഷയങ്ങളിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് ഭാഷാധ്യാപനത്തിൽ സ്വീകരിക്കേണ്ടത്. സമർത്ഥമായ രീതിയിൽ ഭാഷ പ്രയോഗിക്കാനുള്ള കഴിവ് സമ്പാദിക്കുകയാണ് ആത്യന്തികലക്ഷ്യം. നമ്മുടെ അന്തർഗതം മറ്റുള്ളവരെ പറഞ്ഞു ധരിപ്പിച്ചാൽ മാത്രം പോര ,ഭാഷയുടെ ശക്തി കൊണ്ട് അവരെ സ്വാധീനിക്കാനും കൂടി കഴിയണം. അങ്ങനെയുള്ളവരാണ് ജനാധിപത്യസംവിധാനത്തിൽ സമൂഹത്തെ നയിക്കാൻ ശേഷിയുള്ളവർ ആയി മാറുന്നത് .അതുകൊണ്ട് ഭാഷാബോധന ലക്ഷ്യത്തിലെത്തിച്ചേരാൻ ചതുര്‍വിധ നൈപുണികള്‍ വികസിക്കേണ്ടതുണ്ട്. ശ്രവണം ,ഭാഷണം ,വായന, ലേഖനം എന്നിവയാണ് അവവെറുതെയുള്ള കേള്‍വി അല്ല ശ്രവണം,അര്‍ത്ഥഗ്രഹണത്തോടെ കാര്യങ്ങൾ മനസ്സിലാക്കുകയാണ്. വായനയിലേക്കും എഴുത്തിലേക്കും നയിക്കണം.

 

 ഭാഷ ഒരു കലയാണ്

ഭാഷ ഒരു കലയാണ്, ശാസ്ത്രമല്ല .ഹൃദയത്തെ ആഹ്ലാദിപ്പിക്കുകയും സംസ്കരിക്കലും ആണ് കലയുടെ ധർമ്മം. ശാസ്ത്രത്തിൻറെ ലക്ഷ്യം ബുദ്ധി വികസനമാണ്. കല ഹൃദയത്തോടും ശാസ്ത്രം തലച്ചോറിനോടും ആണ്സംവദിക്കുന്നത്. ശാസ്ത്രത്തില്‍ ചില നിയമങ്ങളും സംഹിതകളും ഉണ്ട് . കലകൾക്ക് എല്ലാം ആധാരമായി ചില നിയമങ്ങളുണ്ട്. ഭാഷാപ്രയോഗങ്ങള്‍ക്കും ഉണ്ട് ശാസ്ത്രം. ഈ നിയമങ്ങൾ ഉരുവിട്ടു പഠിച്ചതു  കൊണ്ട് മാത്രം ഭാഷാപ്രയോഗ സാമർത്ഥ്യം ഉണ്ടാവില്ല.ഇത് നിരന്തരമായ ആവർത്തനത്തിലൂടെയും അഭ്യാസനത്തിലൂടെയുമാണ്സാധിക്കുക. നല്ല ശീലങ്ങള്‍ മനുഷ്യന് ഗുണകരമാണ് .അതുപോലെതന്നെ ഭാഷയും ഒരു ശീലമായി വളർത്തി എടുക്കാന്‍ സാധിക്കണം.

 

വസ്തു ബോധം: കുട്ടികൾക്ക് ആദ്യമായി ഉണ്ടാകുന്നത് വസ്തു ബോധമാണ് .നേരിട്ട് കണ്ട കാര്യങ്ങൾ മനസ്സിൽ വേഗത്തിൽ പതിയുന്നു. കേൾക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മറക്കുന്നു .പദപരിചയം ഉണ്ടാകുന്നതിനു മുമ്പ് പദത്താൽ സൂചിതമാകുന്ന വസ്തുവിനെ കുറിച്ചുള്ള ബോധം കുട്ടികൾക്ക് ഉണ്ടാകണം. നാമപദങ്ങളാണ് കുട്ടികളെ ആദ്യമായി പരിചയപ്പെടുത്തേണ്ടത്ക്രമേണ ക്രിയ, കർമ്മം, വിശേഷണം എന്നിവയാകാം.

 

അനുകരണം: ഭാഷാബോധനത്തിൽ അനുകരണം വളരെ പ്രാധാന്യമർഹിക്കുന്നുമുതിർന്നവർ പറയുന്നത് കേട്ട് അത് അനുകരിച്ച് ആവർത്തിക്കുക കുട്ടികളുടെ ശീലമാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങൾ അവർ അനുകരിക്കാറുണ്ട് .അനുകരണസ്വഭാവമുള്ളവരാണ് കുട്ടികൾ എന്നതുകൊണ്ട് മുതിർന്നവർ സംസാരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഭാഷാപ്രയോഗങ്ങൾ തെറ്റോ ശരിയോ എന്ന വിവേചനമില്ലാതെ ആണ്കുട്ടികൾ അനുകരിക്കുന്നത്. മുതിർന്നവരുടെ സംഭാഷണ വേളയിൽ ശരിയായ പദപ്രയോഗങ്ങളെ കടന്നുവരാവുള്ളൂ. കുട്ടികളുടെ മുമ്പാകെ അശ്ലീല ചുവയുള്ള പദങ്ങളും ആശയങ്ങളും സംസാരിക്കാൻ ഇടവരരുത്.

 

ആവര്‍ത്തനം:കുട്ടികൾക്ക് ശരിയായ മാതൃക നൽകുകയും അത് ആവർത്തിക്കുകയും വേണം. ആവർത്തനത്തിലൂടെ ഭാഷ ഉറപ്പിക്കാൻ കഴിയണം.

 

No comments:

Post a Comment