ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Tuesday, 30 June 2020

ഭാഷാ പരീക്ഷണശാല (Language Lab)


സാങ്കേതിക വിദ്യയുടെ ഉപയോഗം ഭാഷാ അധ്യാപനത്തിൽ ചെലുത്തിയസ്വാധീനത്തിനു ഉത്തമ ഉദാഹരണമാണ് ഭാഷാ പരീക്ഷണശാല. തികച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഭാഷ പരീക്ഷണശാല നിലവിൽ വന്നപ്പോൾ പ്രചരിച്ചത്. ഭാഷാ പരീക്ഷണശാല കുട്ടികളുടെ വ്യക്തി വ്യത്യാസങ്ങൾ പരിഗണിച്ചുകൊണ്ട് ഭാഷാപഠനംപ്രത്യേകിച്ച് ഉച്ചാരണംവചനശിക്ഷണം എന്നിവയില്‍ വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. പരീക്ഷണശാലയിലെ പ്രധാന ഭാഗമാണ് കൺട്രോൾറൂം. കുട്ടി അദ്ധ്യാപന്റെ മാതൃക കേൾക്കുകയും വായിക്കുകയും എഴുതുകയും ചെയ്യുന്നു. നേരിട്ട് ബന്ധപ്പെട്ട് സംശയങ്ങൾ തീർക്കാൻ കഴിയും. പഠന താൽപര്യവും വർദ്ധിക്കുന്നു. മാതൃഭാഷ പഠനത്തില്‍   ഭാഷപരീക്ഷണശാലയുടെ ഉപയോഗം അത്ര സാർവത്രികമല്ല. അനുയോജ്യമായ പഠനവസ്തുക്കളുടെ അഭാവവും സംവിധാനങ്ങളുടെ ചെലവുമാണ് പ്രധാനപ്പെട്ട പ്രശ്നങ്ങളായി പരിഗണിക്കുന്നത്. കാര്യക്ഷമമായി ഭാഷാധ്യാപനംസാങ്കേതികവിദ്യയിലൂടെ ബലവത്താക്കുക എന്ന ലക്ഷ്യത്തിൽ രൂപീകരിച്ചതാണ് ഭാഷാപരീക്ഷണശാല. ഭാഷാപരീക്ഷണശാലകൾ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. ഡിജിറ്റൽ ഭാഷ ലാബുകൾമൾട്ടിമീഡിയ ഭാഷ ലാബുകൾ ,ഭാഷാ മാധ്യമ കേന്ദ്രങ്ങൾമൾട്ടിമീഡിയ പഠനകേന്ദ്രങ്ങൾ എന്നിവ അതിൽ ചിലതാണ്. ടെക്സ്റ്റുകൾഇമേജുകൾ ,ഓഡിയോ ഫയലുകൾ എന്നിവയുടെ ഒരു സമീപനമാണ് ഇവിടെ കാണാൻ കഴിയുന്നത്. സ്വന്തം ശബ്ദം റെക്കോർഡ് ചെയ്യാനും ആവർത്തനത്തിലൂടെ കേൾക്കുവാനും സംഘവുമായി ഇടപഴകുവാനും അധ്യാപകനുമായി സംശയ നിവാരണം നടത്തുവാനും പഠനഫലങ്ങൾ ശേഖരിച്ചു വെയ്ക്കുവാനും കഴിയും

No comments:

Post a Comment