ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Tuesday, 30 June 2020

പഠിതാവിന്‍റെ വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പാഠ്യപദ്ധതി

(DIFFRENCIATED CURRICULUM)

          വ്യക്തിവ്യത്യാസത്തിൽ അധിഷ്ഠിതമാണ് പഠനപ്രക്രിയ. ഓരോ പിതാവിന്‍റെയും പഠനആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. മാനസികവും ബൗദ്ധികവും വ്യതിരിക്തവും ആയിരിക്കും വ്യക്തിപരമായവ (മാനസികം, ശാരീരികം) പഠനസാഹചര്യഘടകങ്ങൾ (സ്കൂൾ,അധ്യാപകര്‍പഠനഅന്തരീക്ഷം) കുടുംബപരമായഘടകങ്ങള്‍ (മാതാപിതാക്കളുടെ വിദ്യാഭ്യാസനിലവാരംമാതാപിതാക്കളുടെ ഇടപെടലുകൾ) എന്നിങ്ങനെ വേർതിരിക്കാവുന്നതാണ്

 സാധാരണ സിദ്ധിയുള്ള പഠിതാക്കൾ(Gifted) 

സാധാരണയായി അക്കാദമികമായി കൂടുതൽ ഉയർന്ന പഠനനിലവാരവും വേഗത്തിൽ പഠിക്കുന്നവരും നേട്ടങ്ങൾ ഉള്ളവരുമായിരിക്കും. “അസാധാരണ സിദ്ധിയുള്ള” എന്ന പേരിലറിയപ്പെടുന്ന പ്രതിഭാശാലികളായ കുട്ടികളായിരിക്കും ഇവർ. വ്യക്തമായി രൂപപ്പെട്ട പഠനശൈലികളും തന്ത്രങ്ങളും സമീപനങ്ങളും ഇവർക്ക് ഉണ്ട്. വളരെ ഗുണാത്മകമായ മനോഭാവവും ഉണ്ടാകും. ഉയർന്ന പഠന പാഠ്യേതര പ്രവർത്തനങ്ങളും താല്പര്യങ്ങളും ഇവരിൽ മുൻപന്തിയിൽ ആയിരിക്കും. വ്യക്തിഗത മാനസിക സിദ്ധികളുടെകളുടെ കാര്യത്തിലും ഇവർ മുൻപന്തിയിൽ തന്നെയാണ്. പ്രത്യേകവിഭാഗത്തിൽ പെടുന്ന ന്യൂനപക്ഷമായ ഇത്തരം പഠിതാക്കളാണ് അസാധാരണ സിദ്ധിയുള്ളവര്‍ അഥവാ gifted എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. സാധാരണ ക്ലാസ് മുറികളും പഠനക്രമവും ബോധന സങ്കേതങ്ങളും ഇത്തരക്കാർക്ക് മടുപ്പുളവാക്കും. തൽഫലമായി ഇവർ പ്രശ്നക്കാരായി മാറുകയും ചെയ്യുന്നു. അതുകൊണ്ട് സാധാരണ പഠിതാക്കളെ കണക്കിലെടുക്കുമ്പോൾമാതൃഭാഷാബോധനത്തില്‍ അവർക്ക് പ്രത്യേക പരിഗണന നൽകേണ്ടിവരും.

 ആവശ്യമായ കാര്യങ്ങൾ താഴെ പറയുന്നു

·       .പ്രത്യേക സ്കൂളുകൾ: മുൻപന്തിയിൽ നിൽക്കുന്ന അസാധാരണ സിദ്ധിയുള്ള പഠിതാക്കൾക്ക് പ്രത്യേക സ്കൂളുകൾ ക്രമീകരിക്കുന്ന രീതി നിലവിലുണ്ട്.

·       പ്രത്യേക ക്ലാസ്:.അസാധാരണസിദ്ധികള്‍ പോഷിപ്പിക്കാന്‍ അസാധാരണ സിദ്ധിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ് എന്ന ആശയം ആണ് ഇത്. വ്യക്തിവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ ക്രമീകരണം അസാധാരണമായ സിദ്ധികളുള്ള പഠിതാക്കൾക്ക് ഗുണകരമാണെങ്കിലും ഇവ സാധാരണ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ നിന്നും മാറ്റിനിർത്തും എന്നുള്ള ഒരു അഭിപ്രായം കൂടിയുണ്ട്

·       ഡബിൾ പ്രമോഷൻ: പഠന മികവിലും രീതികളിലും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന അസാധാരണ പഠിതാക്കൾക്ക് ഇടക്കുള്ള ക്ലാസ്സുകള്‍ ഒഴിവാക്കി പ്രമോഷൻ നൽകുന്ന  രീതിയാണിത്.

·       ത്വരിതവൽക്കരണം: ഒരു അധ്യയന വർഷം മുഴുവൻ ശരാശരി പഠിതാക്കളുടെ പഠിതാക്കളുടെ കൂടെ പഠനം ചെലവഴിക്കുക അസാധാരണ പഠിതാക്കളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കും. പഠന വേഗത കൂടിയവരായതിനാൽ മുഴുവനും ഇവർ വേഗം പഠിച്ചു തീർക്കും. അപ്പോൾ ക്ലാസ്സ്കയറ്റം ത്വരിതപ്പെടുത്തുന്നത് അവരുടെ കഴിവുകൾക്കുള്ള  പോഷണമാകും .അധ്യയനവർഷത്തിലെ പകുതി വച്ച്  ക്ലാസ് കയറ്റം നൽകുന്ന രീതിയാണിത്.

·        സമ്പുഷ്ടീകരണം: ഇത് അസാധാരണ പഠിതാക്കളുടെ പോഷണത്തിനുള്ള മറ്റൊരു ക്രമീകരണമാണ്. ഇത്തരം പഠിതാക്കൾക്ക് വേണ്ടി കൂടുതൽ പഠന വസ്തുക്കൾ കൂട്ടിച്ചേർക്കുന്നതാണ്. ഇത് അസാധാരണ പഠനപാടവം പ്രകടിപ്പിക്കുന്ന പഠിതാക്കൾക്കളുടെ പഠനത്തിനു ആഴവും പരപ്പും ഇങ്ങനെ വർദ്ധിപ്പിക്കുന്നു. ഇവർക്കുവേണ്ടിയുള്ള പ്രത്യേക പാഠ്യപദ്ധതിയുടെ ഫലമാണ് ഇതുകൊണ്ട് ഉണ്ടാവുക..

 

പിന്നോക്കപഠിതാക്കൾ

 പഠനം ഇത്തരക്കാർക്ക് മന്ദഗതിയിലാണ്. വ്യക്തി സവിശേഷതകളും പഠനസാഹചര്യവും പാഠ്യവസ്തുവും ഒക്കെ പഠനത്തെ മന്ദീഭവിപ്പിക്കുന്ന ഘടകങ്ങളാണ്. ഇത്തരം പഠിതാക്കൾ സാധാരണ ക്ലാസ് മുറികളിൽ സാധാരണ കുട്ടികൾക്ക് ഒപ്പമിരുന്ന് പഠിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. പിന്നോക്കപഠിതാക്കൾക്ക് നൽകാവുന്ന ക്രമീകരണങ്ങൾ

·       മുഖ്യധാരാ ബോധനം: പ്രത്യേകപഠിതാക്കൾ എന്ന് കരുതി അസാധാരണ സിദ്ധിയുള്ളവരെയും പിന്നോക്കപിതാക്കളെയും മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താതെ സാധാരണവിദ്യാർത്ഥികൾക്കൊപ്പം ശിക്ഷ നൽകുന്ന രീതിയാണ് മുഖ്യധാരബോധനം. മുൻനിരക്കാരായവരും ശരാശരി പഠിതാക്കളും പരസ്പരം സഹായിക്കുന്നത് അവസരം ഇതിൽ നിന്നും ലഭിക്കുന്നു. പിന്നോക്കപിതാക്കള്‍ ശരാശരി നിലവാരത്തിൽ എത്തുന്നതിനു സഹായിക്കുന്നു

·       ചെറു സംഘബോധനം: ക്ലാസ് മുറികളിൽ മൊത്തം പഠിതാക്കളെ ചെറുസംഘങ്ങളായി തിരിച്ചുള്ള ബോധനം. പിന്നോക്കപഠിതാക്കളെ മുന്നിലെത്തിക്കാൻ സഹായിക്കും. സംഘത്തിൻറെ ക്രമീകരണത്തിൽ ശ്രദ്ധിക്കണമെന്നാണ്.വ്യത്യസ്തനിലവാരത്തിൽ പെട്ടവരായിക്കണംസംഘാംഗങ്ങള്‍. സാധാരണ എങ്കിൽ മാത്രമേ പിന്നോക്കക്കാരെ മുന്‍നിരയില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂ.

·       പഠനകേന്ദ്രങ്ങൾ: പ്രത്യേക പഠനപ്രശ്നങ്ങൾ ഉള്ളവർക്ക്,പിന്നോക്ക പഠിതാക്കള്‍ക്ക് അക്കാദമിക പോഷണത്തിനായിസ്കൂളില്‍ തന്നെപഠനകേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. വ്യക്തിഗത ബോധനംപ്രത്യേകബോധനരീതികള്‍പഠനപ്രവർത്തനങ്ങൾ എന്നിവയിലൂടെ നൽകാവുന്നതാണ്.

 

No comments:

Post a Comment