പ്രധാനമായും മൂന്നുതരത്തിലുള്ള ഗ്രന്ഥശാലകൾ ആണ് നമ്മുടെ സ്കൂളുമായി ബന്ധപ്പെട്ട പ്രവർത്തിക്കേണ്ടത്.
1 പൊതു ലൈബ്രറി
2 ക്ലാസ് ലൈബ്രറി
3 വിഷയഗ്രന്ഥശാല എന്നിങ്ങനെ
വിശാലമായ സാഹിത്യപഠനത്തിന് സഹായിക്കണം. വായനാശീലം,സാഹിത്യാസ്വാദനശേഷി,സര്‍ഗ്ഗാത്മകത, അഭിപ്രായപ്രകടനം ചിന്താശേഷി വികാസം,ഇവയെല്ലാം വികസിപ്പിക്കക എന്നതാണ് ലക്‌ഷ്യം.വ്യത്യസ്ത മേഖലകളെ സംബന്ധിക്കുന്ന പുസ്തകങ്ങൾ, യാത്രാവിവരണങ്ങൾ, ധാർമ്മികതയും മൂല്യബോധവും വിവരിക്കുന്നകഥകൾ, നോവലുകൾ, കവിതകൾ, നിരൂപണങ്ങൾ പ്രചോദനാത്മകമായ പുസ്തകങ്ങൾ, വിജ്ഞാനവും വിനോദവും സന്തോഷവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ഗ്രന്ഥശാല.
ഉദ്ദേശങ്ങൾ
· കുട്ടികളിൽ വായനാശീലം വളർത്തുന്നതിന്
· സാഹിത്യസര്‍ഗ്ഗാത്മക ശേഷി വികാസം
· യുക്തിപരമായ ചിന്ത വികസിക്കുന്നത്
· സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിനു,
· ഭാഷാനൈപുണികൾ വികസിപ്പിക്കുന്നതിന്
· അറിവ് നേടുന്നതിന്
· പദസമ്പത്തു വികസിപ്പിക്കുന്നതിന്
· സാഹിത്യാസ്വാദനശേഷി വികാസം
വായനശാലയുടെ വായനശാല സംഘാടനം :ചില തത്വങ്ങൾ
· തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളുടെ ഗുണമേൻമ
· കുട്ടികളുടെ വികസനം ലക്ഷ്യമാക്കിയുള്ള പുസ്തകങ്ങൾ
· പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്ന രീതി
· വിദ്യാഭ്യാസ സാങ്കേതികവിദ്യ
· ഉപയോഗിക്കുന്ന പഠനോപകരണങ്ങൾ
· വിതരണം നടത്തുന്ന രീതി
· പഠിതാവിന്‍റെ പ്രായം, അഭിരുചി എന്നിവയെ ലക്ഷ്യമാക്കി പുസ്തകങ്ങൾ,
· വ്യത്യസ്ത വ്യവഹാരരൂപങ്ങൾ പരിചയപ്പെടുത്താൻ ഉതകുന്ന പുസ്തകങ്ങൾ
· ശാന്തവും പ്രസന്നവുമായ അന്തരീക്ഷം എന്നിവ ഗ്രന്ഥശാലക്ക് ആവശ്യമാണ്.
· ആനുകാലികങ്ങൾ ദിനപത്രങ്ങൾ ജേര്‍ണലുകള്‍ എന്നിവ ആവശ്യമനുസരിച്ച് വിന്യസിക്കണം
No comments:
Post a Comment