സമൂഹവും സ്കൂളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. സമൂഹത്തിലെ ഒരു ചെറിയ പ്രതിരൂപമാണ് സ്കൂൾ .അതുകൊണ്ടുതന്നെ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് സ്കൂളിന് നിലനിൽപ്പില്ല. മാതൃഭാഷാബോധനം കാര്യക്ഷമമാക്കുന്നതിനും കുട്ടികളില്‍ താൽപര്യമുണർത്തുന്നതിനും സാമൂക വിഭവങ്ങളുടെ ഉപയോഗം വളരെ ആവശ്യമാണ്. പഠനത്തിൽ സഹായിക്കുന്ന ഒരു പരീക്ഷണ ശാലയാണ് സമൂഹം. അതുകൊണ്ടുതന്നെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാംസ്കാരികമായ വിവിധ ശ്രോതസ്സുകളിൽ സമൂഹത്തിലുണ്ട് .അവയെല്ലാം ഭാഷാപഠനത്തിന് കാര്യക്ഷമമായി നാം ഉപയോഗിക്കേണ്ടതാണ്സാ മൂഹിക വിഭവങ്ങൾ.
· ഒന്ന് പഠനയാത്രകൾ സ്മാരകങ്ങൾ , മ്യൂസിയങ്ങൾ, ലൈബ്രറികൾ എന്നിവയുടെ സന്ദർശനം നടത്തുക
· സാഹിത്യകാരന്മാർ, സാംസ്കാരിക നായകർ എന്നിവരുമായി അഭിമുഖങ്ങൾ
· പ്രത്യേക മേഖലയിൽ വിഷയങ്ങളിൽ പഠനവും ഗവേഷണവും നടത്തിയിട്ടുള്ളവരുമായിട്ടുള്ള ചര്‍ച്ചകൾ
· സമകാലീന സംഭവങ്ങൾ സാഹിത്യചർച്ചകൾ
· ദൃശ്യമാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും
· സാമൂഹിക പരിപാടികൾ, വാർത്തകൾ
· പ്രദർശനങ്ങൾ
· പി. റ്റി.എ
· സഹവാസ ക്യാമ്പുകള്‍
· DIET, SCERT
No comments:
Post a Comment