സിദ്ധിശോധകങ്ങള്‍ സാധാരണയായി ക്ലാസ് മുറികൾ ഉപയോഗിച്ചുവരുന്നു. പഠിതാവിന് ഒരു വിഷയത്തിൽ ഉള്ള കഴിവിനെ അളക്കാനുപയോഗിക്കുന്ന ഇത്തരത്തിലുള്ള ശോധകങ്ങള്‍ സിദ്ധിശോധകം എന്ന് പറയുന്നു. വിവിധ ഘട്ടങ്ങളിലൂടെയാണ് നടത്തുന്നത്.
നിർമാണഘട്ടങ്ങൾ:
1.ഉള്ളടക്കം,ഉദ്ദേശ്യങ്ങള്‍ എന്നിവയുടെ തിരഞ്ഞെടുപ്പ്
ഉദ്ദേശ്യങ്ങള്‍ തെരഞ്ഞെടുക്കുന്നത് സിദ്ധിശോധകനിർമാണത്തിൽ പ്രധാന ഘട്ടമാണ്. ഉദ്ദേശങ്ങളെ കുറിച്ച് വ്യക്തമായ ബോധം ഉണ്ടായിരിക്കണം. ഉദ്ദേശ്യങ്ങള്‍ അടിസ്ഥാനമാക്കി ആണ്ചോദ്യപേപ്പർ രൂപപ്പെടുത്തേണ്ടത്. മറ്റൊന്നാണ് ഉൾപ്പെടുത്തേണ്ട ഉള്ളടക്കം.പാഠത്തിന്റെ/വസ്തുവിന്റെ പ്രാധാന്യമനുസരിച്ച് ആണ്ചോദ്യങ്ങള്‍ ഉൾപ്പെടുത്തേണ്ടത്.
2. ഉള്ളടക്കത്തിന്‍റെ ആപേക്ഷിക മൂല്യം: ഉള്ളടക്കത്തിന്‍റെ വിവിധ ഭാഗങ്ങൾക്ക് അനുയോജ്യമായ പ്രാതിനിധ്യം ഉണ്ടായിരിക്കണം. ഒരു ഭാഗവും ഒഴിവാക്കിക്കൊണ്ട് ആയിരിക്കരുത് ചോദ്യപേപ്പറിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തേണ്ടത്.
3.ചോദ്യമാതൃകകളുടെ ആപേക്ഷിക മൂല്യം: നിർദ്ദേശങ്ങൾക്കനുസൃതമായി ചോദ്യമാതൃകകൾ തിരഞ്ഞെടുക്കണം ലഘുഉപന്യാസം ഉപന്യാസം,വസ്തുനിഷ്ഠ ചോദ്യങ്ങൾ ഉണ്ടായിരിക്കണം. വിവിധ വ്യവഹാര മാറ്റങ്ങള്‍ അറിയാൻ തരത്തിലുള്ള ചോദ്യങ്ങൾ ആയിരിക്കണം നമ്മൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
4.കാഠിന്യനില ആപേക്ഷിക മൂല്യം: സാധാരണയായി മൂന്നു നിലവാരത്തിലുള്ള കുട്ടികൾ, അതായത് ശരാശരിക്ക് മുകളിലുള്ളവർ, ശരാശരി, താഴെയുള്ളവർ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കുട്ടികൾക്ക് വേണ്ടി സാധാരണയായി ചോദ്യങ്ങൾ ശരാശരി, എളുപ്പം, കാഠിന്യം എന്നീ മൂന്നു നിലവാരത്തിലുള്ള ചോദ്യങ്ങളും ചോദ്യപേപ്പറില്‍ ഉൾപ്പെടുത്തേണ്ടതാണ്.5
5.ചോദ്യപേപ്പറിലെ വിവിധ വിഭാഗങ്ങളെ കുറിച്ചുള്ള വിവരം: ഓരോ ചോദ്യപേപ്പറുകളില്‍ എന്തെല്ലാമുണ്ട് , എത്രമാത്രം വസ്തുനിഷ്ഠ ചോദ്യങ്ങളുണ്ട് ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ആസൂത്രണഘട്ടത്തിൽ തന്നെ തീരുമാനം എടുക്കേണ്ടതാണ്.
7.ബ്ലൂപ്രിന്റ്: ഉദ്ദ്യേശ്യം,ഉള്ളടക്കം, ചോദ്യമാതൃകകള്‍,ഇവയുടെ ആപേക്ഷിക മൂല്യംരേഖപ്പെടുത്തുന്നഒരു ത്രിമാന ചാര്‍ട്ട്ആണ്. ചോദ്യപേപ്പർ നിർമ്മിക്കുന്നതിനു അടിസ്ഥാനമായ വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്.
ഏറ്റവും പ്രധാനപ്പെട്ട ഘട്ടം കൂടിയാണ് ചോദ്യപേപ്പർ നിര്‍മ്മാണം.
ചോദ്യപേപ്പർ അടിസ്ഥാനമാക്കി പരീക്ഷ നടത്തി കഴിഞ്ഞാൽ പിന്നീട് ചെയ്യേണ്ടത്
· ശോധകത്തിന്റെ സൂക്ഷ്മ പരിശോധന
· ഉത്തര സൂചികനിര്‍മ്മാണം
· ചോദ്യ അപഗ്രഥനം എന്നിവ ആണ്
· ചോദ്യപേപ്പർ, നിർദേശങ്ങൾ ,ചോദ്യവിഭാഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് വിലയിരുത്തേണ്ടതാണ്.
No comments:
Post a Comment