മറ്റു വിഷയങ്ങളിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് ഭാഷാധ്യാപനത്തിൽ സ്വീകരിക്കേണ്ടത്.സമർത്ഥമായ രീതിയിൽ ഭാഷ പ്രയോഗിക്കാനുള്ള കഴിവ് സമ്പാദിക്കുകയാണ് ആത്യന്തികലക്ഷ്യം നമ്മുടെ അന്തർഗതം മറ്റുള്ളവരെ പറഞ്ഞു ധരിപ്പിച്ചാൽ മാത്രം പോര ഭാഷയുടെ ശക്തി കൊണ്ട് അവരെ സ്വാധീനിക്കാനും കൂടി കഴിയണം.അങ്ങനെയുള്ളവരാണ് ജനാധിപത്യസംവിധാനത്തിൽ സമൂഹത്തെ നയിക്കാൻ ശേഷിയുള്ളവർ ആയി മാറുന്നത് .അതുകൊണ്ട് ഭാഷാ ബോധനത്തിന്റെ ലക്ഷ്യത്തിലെത്തിച്ചേരാൻചതുര്‍വിധ നൈപുണികള്‍ വികസിക്കേണ്ടതുണ്ട്. ശ്രവണം, ഭാഷണം, വായന, ലേഖനം എന്നിവയാണ് അവ. വെറുതെയുള്ളകേള്വി അല്ല ശ്രവണം.അര്‍ത്ഥഗ്രഹണത്തോടെ കാര്യങ്ങൾ മനസ്സിലാക്കുകയാണ് ശ്രവണം.അര്‍ത്ഥബോധത്തോടെ ധാരാളം ശ്രവിക്കുമ്പോഴാണ് നന്നായി സംസാരിക്കാന്‍ പറ്റുക. വായനയിലേക്കും എഴുത്തിലേക്കും അത് നമ്മെ നയിക്കണം.
ഭാഷ ഒരു കലയാണ്, ശാസ്ത്രമല്ല .ഹൃദയത്തെ ആഹ്ലാദിപ്പിക്കുകയും സംസ്കരിക്കലും ആണ് കലയുടെ ധർമ്മം. ശാസ്ത്രത്തിൻറെ ലക്ഷ്യം ബുദ്ധി വികസനമാണ്. കല ഹൃദയത്തോടും ശാസ്ത്രം തലച്ചോറ്നോടും അടുത്തുനിൽക്കുന്നു .കല ആർജ്ജിച്ചെടുക്കുന്നത് നിരന്തരമായ പരിശീലനം കൊണ്ട് ആണ്. കലകൾക്ക് എല്ലാം ആധാരമായി ചില നിയമങ്ങളുണ്ട് .ഭാഷാപ്രയോഗങ്ങള്‍ക്കും ഉണ്ട് ശാസ്ത്രം. ഈ നിയമങ്ങൾ ഉരുവിട്ടു പഠിച്ച കൊണ്ട് മാത്രം ഭാഷാപ്രയോഗസാമർത്ഥ്യം ഉണ്ടാവില്ല.ഇത് നിരന്തരമായ ആവർത്തനത്തിലൂടെയും അഭ്യാസത്തിലൂടെയുമാണ് ഭാ ഷാപ്രയോഗത്തിൽ നൈപുണ്യം നേടാനാകുക. ഇത്തരത്തിലുള്ള അഭ്യാസങ്ങൾ അടിസ്ഥാനപരമായി പ്രാധാന്യമർഹിക്കുന്ന നല്ല ശീലം മനുഷ്യന് ഗുണകരമാണ്. അതുപോലെതന്നെ ഭാഷയും ഒരു ശീലമായി വളർത്തി എടുക്കാന്‍ സാധിക്കണം.
വസ്തു ബോധം: കുട്ടികൾക്ക് ആദ്യമായി ഉണ്ടാകുന്നത് വസ്തു ബോധമാണ് .നേരിട്ട് കണ്ട കാര്യങ്ങൾ മനസ്സിൽ വേഗത്തിൽ പതിയുന്നു. കേൾക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മറക്കുന്നു .പദപരിചയം ഉണ്ടാകുന്നതിനു മുമ്പ് പദത്താൽ സൂചിതമാകുന്ന വസ്തുവിനെ കുറിച്ചുള്ള ബോധം കുട്ടികൾക്ക് ഉണ്ടാകണം. നാമപദങ്ങളാണ് കുട്ടികളെ ആദ്യമായി പരിചയപ്പെടുത്തേണ്ടത്. ക്രമേണ ക്രിയ, കർമ്മം, വിശേഷണം എന്നിവയാകാം.
അനുകരണം: ഭാഷാബോധനത്തിൽ അനുകരണം വളരെ പ്രാധാന്യമർഹിക്കുന്നു. മുതിർന്നവർ പറയുന്നത് കേട്ട് അത് അനുകരിച്ച് ആവർത്തിക്കുക കുട്ടികളുടെ ശീലമാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങൾ അവർ അനുകരിക്കാറുണ്ട് .അനുകരണസ്വഭാവമുള്ളവരാണ് കുട്ടികൾ എന്നതുകൊണ്ട് മുതിർന്നവർ സംസാരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഭാഷാപ്രയോഗങ്ങൾ തെറ്റോ ശരിയോ എന്ന വിവേചനമില്ലാതെ ആണ്കുട്ടികൾ അനുകരിക്കുന്നത്. മുതിർന്നവരുടെ സംഭാഷണ വേളയിൽ ശരിയായ പദപ്രയോഗങ്ങളെ കടന്നുവരാവുള്ളൂ. കുട്ടികളുടെ മുമ്പാകെ അശ്ലീല ചുവയുള്ള പദങ്ങളും ആശയങ്ങളും സംസാരിക്കാൻ ഇടവരരുത്.
ആവര്‍ത്തനം:കുട്ടികൾക്ക് ശരിയായ മാതൃക നൽകുകയും അത് ആവർത്തിക്കുകയും വേണം. ആവർത്തനത്തിലൂടെ ഭാഷ ഉറപ്പിക്കാൻ കഴിയണം.
അനുക്രമീകരണം. ( Gradation )
ഭാഷാബോധനത്തിന്റെ ശാസ്ത്രീയമായ ക്രമമാണ് അനുക്രമീകരണം. ഭാഷ പഠിപ്പിക്കുന്നതിന് ശാസ്ത്രീയമായ ഒരു ക്രമം വേണമെന്നതിനു ആധാരമായ കാര്യമാണ് അനുക്രമീകരണം . ഭാഷാഭ്യസനത്തിലെ ചതുര്നൈപുണ്യം ( ശ്രദ്ധ , ഭാഷണം , വായന , എഴുത്ത് ) ആർജ്ജിക്കലാണ് അനുക്രമീകരനത്ത്തിന്റെ തത്വം . ആധുനിക വിദ്യാഭ്യാസ മനഃശാസ്ത്രസിദ്ധാന്തങ്ങള്‍ അനുസരിച്ചാണ് അനുക്രമീകരണതത്വങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ മാനസികനിലവാരത്തിനനുസരിച്ചുള്ള അറിവേ നാം കുട്ടികൾക്ക് നൽകാവൂ . കുട്ടികളുടെ പ്രായം , മാനസിക നിലവാരം , താൽപര്യം ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നാം പുതിയ കാര്യങ്ങൾ പഠിപ്പിക്കേണ്ടത് . ഭാഷ ഒരു കലയാണ് . അത് അഭ്യസനത്തിലൂടെ മാത്രമാണ് വശമാക്കേണ്ടത് . അങ്ങനെ ഒരു കലയായ ഭാഷയുടെ അഭ്യസനത്തിൽ അനുക്രമീകരണത്തിന് വളരെരെയധികം പ്രാധാന്യമുണ്ട് . ഭാഷാധ്യാപകർ പാലിക്കേണ്ട അനുക്രമീകരണതത്വങ്ങൾ ഏഴാണ്. വിദ്യാഭ്യാസത്തിൻറെ മനശാസ്ത്രതലങ്ങൾ ഇതിന് അടിസ്ഥാനമായി പ്രവർത്തിക്കുന്നു. പഠിതാവിനെ അറിയുക, പഠിതാവിന്റെ മാനസികനിലവാരത്തെ തിരിച്ചറിയുക, പഠനതാൽപര്യങ്ങൾ വളർത്താനുള്ള പരിശീലനങ്ങൾ നൽകുക, ശാസ്ത്രീയമായ ബോധനക്രമങ്ങൾ പരിശീലിപ്പിക്കുക ഇവ എല്ലാം അനുക്രമീകരണത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്.
പ്രധാന അനുക്രമീകരണമാർഗങ്ങൾ താഴെ പറയുന്നവയാണ്.
v കാഴ്ചയ്ക്ക് മുൻപ് കേൾവി
ഭാഷാഭ്യസനം ആരംഭിക്കേണ്ടത് വാമൊഴിയിൽ നിന്നാണ്. അതിനായി കേൾക്കാനുള്ള അവസരങ്ങൾ ധാരാളം നൽകേണ്ടതുണ്ട്. ഇത്തരം ശ്രവണ അനുഭവങ്ങളെ കാലക്രമേണ വരമൊഴിയില്‍ കൊണ്ടുചെന്നെത്തിക്കുക. ശ്രവണ ഇന്ദ്രിയം വഴി ഭാഷാഭ്യസനം നൽകിയ ശേഷം അതിനെ ഉറപ്പിക്കാനായി ദർശന ഇന്ദ്രിയം വഴി വരമൊഴിയിലേക്ക് കടക്കാം. വാമൊഴിയായി ലഭിക്കുന്ന അനുഭവങ്ങൾ വരമൊഴിയിലൂടെ ഉറപ്പിക്കുന്നിടത്തു ഭാഷാബോധന തത്വമാണ് പ്രവർത്തിക്കുന്നത്. കേൾക്കാനുള്ള അവസരങ്ങൾ ധാരാളം നൽകുക എന്നതാണ് അധ്യാപകർ ചെയ്യേണ്ടത്.
v പ്രകടനത്തിനു മുൻപ് സ്വീകരണം
ഭാഷാബോധനത്തില്‍ ശ്രദ്ധിക്കേണ്ട വസ്തുതയാണ് കുട്ടിയുടെ മനസ്സിൽ ആശയങ്ങൾകൊണ്ട് നിറയ്ക്കുക എന്നത്. ആശയനിബിഡമായ മനസ്സിൽ നിന്ന് മാത്രമേ പ്രകടനപരതക്കുള്ള സാധ്യത ജനിക്കുകയുള്ളൂ. മനസ്സിൽ സ്പഷ്ടമായി പതിഞ്ഞ ആശയങ്ങള്‍മാത്രമേ കുട്ടികൾക്ക് വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയൂ. പ്രകടിപ്പിക്കാൻ ആവശ്യപ്പെടുന്ന പ്രവർത്തിയുടെ ശുദ്ധമായ മാതൃകകൾ കാണാനും അനുഭവിക്കാനും പഠിതാവിനു കഴിഞ്ഞിരിക്കണം
v വ്യക്തിയത്നത്തിനു മുൻപ് സംഘയത്നം
തികച്ചും മനഃശാസ്ത്രപരമായ സമീപനം ആണിത്. വ്യക്തിഗത പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് മുമ്പ് സംഘപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വ്യക്തിയെ പ്രോത്സാഹിപ്പിക്കൽ ആണ് ഇത്. ആത്മവിശ്വാസം വർധിപ്പിച്ച്, സ്വന്തം താൽപര്യത്തോടെ ,ഓരോ പ്രവർത്തനങ്ങളിലും സജീവപങ്കാളിത്തം ഉറപ്പാക്കാൻ സംഘപ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. കുട്ടികളുടെ സങ്കോചവും മടിയും നീങ്ങി ധൈര്യപൂർവം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഇത്തരം രീതികൾ സഹായകരമാകുന്നു.
v അമൂർത്തത്തിനു മുൻപ് മൂർത്തം.
അമൂർത്തം ആയ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള പഠനം ഗ്രഹണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാൽ വസ്തുതകളുടെ വ്യക്തമായ അവതരണവും പ്രത്യക്ഷ അനുഭവങ്ങളുടെ ആവിഷ്കാരവും പഠനം ലളിതമാക്കുന്നു. ആശയങ്ങളും വസ്തുതകളും ഗ്രഹിച്ചു കഴിഞ്ഞ കുട്ടിക്ക് അമൂര്‍ത്തമായ ആശയങ്ങളുടെ ലോകത്തേക്ക് കടന്നുചെല്ലാൻ കഴിയും
v വായനയ്ക്കു മുൻപ് വചന ശിക്ഷണം
വചന ശിക്ഷണത്തിന്റെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. അക്ഷരത്തെറ്റു കൂടാതെ എഴുതുന്നതിന് വായനയിൽ വേണ്ടത്ര പ്രാവീണ്യം നേടിയിരിക്കണം. വായനയിൽ വരുത്തുന്ന തെറ്റുകൾ ലേഖനത്തിലും കടന്നു കൂടുക സ്വാഭാവികമാണ്. അക്ഷരോച്ചാരണം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ കുട്ടിയെ പ്രാപ്തന്‍ ആക്കേണ്ടത് അധ്യാപകന്‍ ആണ്. ഉച്ചാരണ പ്രക്രിയയിൽ അക്ഷരങ്ങൾക്ക് ഉള്ള സ്ഥാനം തിരിച്ചറിയാൻ പഠിതാവിനെ സഹായിക്കുകയും സ്ഫുടതയോടെ ഉച്ചരിക്കാൻ പ്രാപ്തനാക്കുകയും ചെയ്യേണ്ടത് വചന ശിക്ഷണത്തിന്റെ ആദ്യ പാഠമാണ്.
v അകന്നസ്മൃതിക്കു മുന്‍പു നിരന്തര സ്മൃതി
പറഞ്ഞു കൊടുക്കുന്ന കാര്യം ഉടനെ ഏറ്റുപറയുക എളുപ്പമാണ്, കുറെ കഴിഞ്ഞാൽ അത് മറന്നു പോകും.പുതിയ കാര്യങ്ങളും വാക്കുകളും പലതവണ പറയുക. അത് നിരന്തരം അങ്ങനെ മനസ്സിൽ പറഞ്ഞു കഴിഞ്ഞാൽ കുറേ കഴിഞ്ഞ് ചോദിച്ചാലും കുട്ടികള്‍ അത് ഓര്‍ത്ത് തിരിച്ചു പറയും. കുട്ടികൾക്ക് ധാരാളം മാതൃകകൾ നൽകുകയും അവ അപ്പോൾ അനുകരിക്കുന്നതിനും ആവര്‍ത്തിക്കുന്നതിനും അഭ്യസിപ്പിക്കുന്നതിനും ഉള്ള അവസരങ്ങൾ അധ്യാപകൻ ഉണ്ടാക്കണം.
v സ്വാതന്ത്ര്യയത്നത്തിനു മുമ്പ് ശിക്ഷണം
വിദ്യാർഥികളിൽനിന്ന് എന്ത് ആവശ്യപ്പെടുന്നുവോ അതിനുമുൻപ് അത് അവരെ നന്നായി അഭ്യസിപ്പിക്കണം. സ്വതന്ത്രമായി എന്തെങ്കിലും ചെയ്യുന്നതിനു
നിര്‍ദ്ദേശിക്കുന്നതിനു മുൻപേ, ചെയ്യേണ്ടത് എന്താണ് എന്നതിന്റെ വ്യക്തമായ രൂപംകുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കണം. . ഉത്തമമാതൃകകൾ നൽകി ശിക്ഷണം നൽകണം. അതിനുശേഷം അധ്യാപകന്റെ മേൽനോട്ടത്തിലും സഹായത്താലും കുട്ടികള്‍ കാര്യങ്ങൾചെയ്യണം. അതുവഴി കുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും ഉണ്ടാകുന്നു. ഭാഷാപരമായ എല്ലാ അഭ്യാസങ്ങള്‍ക്കും സ്വാതന്ത്ര്യയത്നത്തിനു മുൻപ് ശിക്ഷണം ആവശ്യമാണ്.
No comments:
Post a Comment