ഏതൊരു
തൊഴിലിനും പ്രത്യേക പഠനം ,പരിശീലനം ,കഴിവ് , തൊഴിൽ സംബന്ധമായ പ്രത്യേക അറിവ് വിപുലമായ പ്രായോഗിക പരിശീലനം എന്നിവ ആവശ്യമാണ്.തൊഴിൽ ഒരു സാമൂഹിക സേവനം
കൂടിയാണ് . ഓരോ തൊഴിലിന്റേയും താൽപ്പര്യങ്ങൾ
സുരക്ഷിതമായി സംരക്ഷിക്കുന്നതിനായി പ്രത്യേക തൊഴിൽ ധാർമ്മികസംഹിതകൾ നിർവ്വചിക്കപ്പെട്ടിട്ടുണ്ട്
അധ്യാപനം
· അടിസ്ഥാനപരമായി
ഒരു ബൗദ്ധിക പ്രവർത്തനം ആണ് .
· ശാസ്ത്രീയ
സൈദ്ധാന്തിക അടിത്തറയും ഉണ്ട് .
· ആശയവിനിമയം
ആണ് അടിസ്ഥാന വിനിമയ സങ്കേതം .
· തൊഴിൽ
എന്നതിൽ ഉപരി ഒരു സാമൂഹിക സേവനംആണ്.
അധ്യാപക ശാക്തീകരണം
കുട്ടികൾക്ക്
പഠനനേട്ടങ്ങൾ സ്വായത്തമാക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ട
ശേഷികളും നൈപുണികളും ധാരണകളും ഉള്ള ഒരു നിരന്തര പഠിതാവും ഗവേഷകനുമായിരിക്കണം അധ്യാപകൻ. ഗുണമേന്മ ലക്ഷ്യം വെച്ചുകൊണ്ട് ,കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കുന്ന പാഠ്യപദ്ധതിയുടെ വിനിമയം
കാര്യക്ഷമമായി നടത്തുന്നതിന് നിരന്തരമായ അധ്യാപക ശാക്തീകരണം ആവശ്യമാണ്.
ബോധനശാസ്ത്രപരമായ തത്വങ്ങൾക്കും സങ്കേതങ്ങൾക്കും
ഊന്നൽ നൽകുന്നതോടൊപ്പം അധ്യാപകന്റെ
സർഗ്ഗാത്മകത ,തനിമ എന്നിവ പരിഗണിച്ച് കൊണ്ടായിരിക്കണം അധ്യാപക ശാക്തീകരണം നടപ്പിലാക്കേണ്ടത് .അധ്യാപകനെ പ്രൊഫഷണലു കൾ
ആക്കി മാറ്റുന്നതിന് ആവശ്യമായ പരിശീലനം
ആണ് കാലഘട്ടം ആവശ്യപ്പെടുന്നത് .വിഷയങ്ങളുടെ ഉള്ളടക്കം, അറിവ് ,ബോധനശാസ്ത്രപരിജ്ഞാനം, പ്രതിബദ്ധത
കുട്ടികളെ മനസ്സിലാക്കുന്നതിനും
സഹായിക്കുന്നതിനുള്ള മനോഭാവം ,എന്നിവ
വളർത്തുന്നത്തിനുള്ള സേവനകാല അനുഭവങ്ങൾ
ഒരുക്കുന്നതിലൂടെ ആണ് അധ്യാപക ശാക്തീകരണം നടത്തേണ്ടത്.
1. സേവനകാല പരിശീലനങ്ങൾ
അധ്യാപകരുടെ ബോധന
പരമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ,അനുയോജ്യമായ പരിശീലന
പരിപാടികളാണ് ആസൂത്രണം ചെയ്യേണ്ടത് .
പരിശീലന പരിപാടികൾക്കു മോണിറ്ററിംഗ്
സംവിധാനം ഫലപ്രദമായി നടപ്പിലാക്കുകയും
ആവശ്യമായ പിന്തുണ സംവിധാനങ്ങൾ ഉറപ്പാക്കുകയും വേണം .ഉള്ളടക്ക സംബന്ധിയായ
അറിവ്, ബോധനരീതികളുടെ പ്രയോഗം, നൈപുണി
വികാസം ,പഠനസാമഗ്രികളുടെ വികസനം, പ്രയോഗം
എന്നിവയ്ക്ക് വേണ്ടിയുള്ള സേവനകാല പരിശീലന പരിപാടികൾക്ക് സെമിനാർ, വർക്ക് ഷോപ്പുകൾ, സന്ദർശനങ്ങൾ,വീഡിയോ
കോൺഫറൻസ് ,മാറ്റു ഓൺലൈൻ സംവിധാനങ്ങൾ എന്നിവ സ്വീകരിക്കാവുന്നതാണ് .അതുപോലെ അധ്യാപകന്റെ മനോഭാവത്തിലും കാഴ്ചപ്പാടിലും കാലാനുസൃതമായ
പരിവർത്തനം സാധ്യമാകുന്ന വിധം നൈപുണീപരവും
വ്യക്തിത്വവികസനത്തിന്
ഉതകുന്നതുമായ ഘടകങ്ങൾ പരിശീലനത്തിൽ
ഉൾപ്പെടുത്താം .അധ്യാപരെ മെന്റർ അഥവാ സഹരക്ഷകർത്താവ് എന്ന റോളിലേക്ക് ഉയർത്തുന്നതിന് പരിശീലനങ്ങൾ സഹായിക്കുന്നുഒരു സ്കൂളിലെ എല്ലാ
അധ്യാപകരേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിശീലനങ്ങൾ വർഷത്തിൽ ഒരു തവണയെങ്കിലും
ഒരുക്കുന്നത് വിദ്യാലയ പ്രവർത്തനങ്ങളുടെ
ആസൂത്രണത്തിലും നിർവഹണത്തിലും ഫലപ്രദമാക്കുന്നു . അധ്യാപക പരിശീലന
പരിപാടികളെ പൊതുവെ പ്രീ-സർവീസ്,ഇൻ-സർവീസ് അധ്യാപക പരിശീലനപരിപാടി
എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്നു
2.
ഹ്രസ്വകാല കോഴ്സുകൾ (Short Term Courses)
അധ്യാപകരുടെ നൈപുണി
വികസിപ്പിക്കുന്നതിനും ബോധനശാസ്ത്രപരമായ നൂതന അറിവുകൾ വർദ്ധിപ്പിക്കുന്നതിനും
ഹ്രസ്വകാലകോഴ്സുകൾ ആവിഷ്കരിച്ചു
നടപ്പിലാക്കണം . എസ്. സി ആർ. ടി
,ഡയറ്റ് ,സീമാറ്റ് തുടങ്ങിയ
സ്ഥാപനങ്ങൾക്ക് ഇത്തരം കോഴ്സുകൾ നടപ്പിലാക്കാവുന്നതാണ് .
3.
അക്കാദമിക് സ്കൂളുകൾ
വിദ്യാഭ്യാസ
രംഗത്തെ മാറ്റങ്ങളെയും പുത്തൻ പ്രവണതകളെയും പ്രശ്നങ്ങളെയും അധ്യാപകൻ
പരിചയപ്പെടുത്തി കൊടുക്കുന്നതിനും പരിശീലനം നൽകുന്നതിനുള്ള സ്ഥിരം സംവിധാനം എന്ന
നിലയിൽ അധ്യാപകർക്കായി അക്കാദമിക്
സ്കൂളുകൾ ഉണ്ടാകുന്നത് ഉചിതമാണ്.
4. ഗവേഷണം
ബോധനരീതികൾ, സ്കൂൾ മാനേജ്മെൻറ് ,വിലയിരുത്തൽ , വിവിധ വിഷയങ്ങൾ തുടങ്ങിയവയിൽ ഗവേഷണം, പഠനം എന്നിവ
നടത്തുന്നതിനും ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും അധ്യാപകർക്ക് അവസരമൊരുക്കണം. ഇത്അധ്യാപകശാക്തീകരണത്തെ
സഹായിക്കുന്നു .
5.പഠനയാത്രകൾ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്യാഭ്യാസ
പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് പഠനയാത്രകൾ നടത്തുന്നതിനു
അധ്യാപകർക്ക് അവസരമൊരുക്കുന്നത് ഉചിതമായിരിക്കും.
6. മാധ്യമങ്ങളുടെ
ഉപയോഗം
അധ്യാപകർക്ക് തങ്ങളുടെ
വിഷയവുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു
ആവശ്യമായ വിഭവങ്ങൾ സമാഹരിക്കുന്നതിനും
ഇ മാധ്യമങ്ങൾ,മാഗസിനുകൾ എന്നിവയുടെ സഹായം
ഉറപ്പാക്കേണ്ടതുണ്ട്.
7.ഐ സി ടി പരിശീലനം (ICT)
അധ്യാപകർക്ക് ഐസിടി
സങ്കേതങ്ങൾ സാമാന്യമായി ഉപയോഗിക്കാനുള്ള പരിശീലനം നിർബന്ധമായും നൽകണം.
ഇതോടൊപ്പംതന്നെ ഐ സി ടി സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് പാഠഭാഗങ്ങൾ വിനിമയം
ചെയ്യുന്നതിന് ആവശ്യമായ പ്രത്യേക പരിശീലനങ്ങളും കാലാകാലങ്ങളിൽ നൽകുന്നത്
ഉചിതമായിരിക്കും. ഇവയോടൊപ്പം തന്നെ
പരമ്പരാഗത മാർഗങ്ങൾ, ചാർട്ടുകൾ, ബോർഡുകൾ
തുടങ്ങിയ സാധ്യതകൾ പരമാവധി
ഉപയോഗപ്പെടുത്തണം. പഠന സോഫ്ട്‍വെയറുകൾ
ലഭ്യമാക്കുകയും അവ
ഉപയോഗിക്കുന്നതിന് പരിശീലനം നൽകുകയും വേണം.
"അധ്യാപകരുടെ
തൊഴിൽശാക്തീകരണവികസനം തുടർച്ചയായ പ്രക്രിയ", ആണ് . അധ്യാപകരുടെ
പ്രൊഫഷണൽ വികസനത്തിന്റെ ആവശ്യകത:
•
വിഷയങ്ങളുടെ വിശകലനം , നവീന കാഴ്ചപ്പാടുകൾ
വികസിപ്പിക്കൽ
•
അധ്യാപന ശാസ്ത്രത്തിലെ മാറ്റങ്ങൾ, പുതു
സിദ്ധാന്തങ്ങൾ എന്നിവ
അറിയുക
•
ദൃശ്യ- ശ്രവ്യ മാധ്യമങ്ങളുടെ ഉപയോഗസാധ്യതകൾ
അറിയുന്നതിന്
•
ഐസിടി യുടെ ഉപയോഗം
•
വിദ്യാഭ്യാസ നയങ്ങളും പദ്ധതികളും മനസ്സിലാക്കുക
•
സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വിദ്യാർഥികളുടെയും മാറി വരുന്ന ആവശ്യങ്ങൾ നിറവേറ്റൽ
·
Secondary Education Commission
(1952-53) under the chairmanship of Dr. A. Lakshman Swami Mudaliar.
·
The Education Commission (1964-66)
·
National Commission of Teachers-I
(1983-85)
·
The National Policy of Education (NPE
1986/92)
·
Acharya Ramamurthy Review Committee
(1990)
·
National Knowledge Commission (NKC) (2006-09)
എന്നീ
വിദ്യാഭ്യാസകമ്മീഷനുകൾ അധ്യാപക ശാക്തീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിട്ടുണ്ട്
No comments:
Post a Comment