ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Tuesday, 7 September 2021

ഗ്രാഫിക് ഓർഗനൈസറുകൾ

 


                             പഠനവും പ്രശ്നപരിഹാരശേഷിയും ഓർമ്മിക്കുന്നതിനുള്ള കഴിവും  അഭിപ്രേരണയുടെ സ്വാധീനവും ഓരോ കുട്ടികളിലും വ്യത്യസ്തമാണ്.മികച്ച രീതിയിൽ ആശയങ്ങൾ ഉൾക്കൊള്ളുന്നതിനും  പഠന  വിഷയം അതിൻറെ  വിശാലമായ അർത്ഥത്തിൽ മനസ്സിലാക്കുന്നതിനുo വ്യത്യസ്ത ബോധനരീതികൾ നാം സ്വീകരിക്കാറുണ്ട് .അർഥപൂർണമായ സന്ദർഭങ്ങൾക്ക് പഠനത്തിൽ നിർണായകമായ പങ്കുണ്ട്. പഠനസന്ദർഭങ്ങളിൽ ആശയങ്ങളെയും അറിവുകളെയും സുഘടിതമായ വിധത്തിൽ പഠിതാക്കൾക്ക് ഫലപ്രദമായ രീതിയിൽവർഗീകരിച്ചു  ചിത്രീകരിക്കുന്നതിനു  ഉപയോഗിക്കുന്ന പഠന സങ്കേതങ്ങളാണ് ആണ് മാപ്പിംഗ്  രീതികൾ .

                   വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ, പൊതുവിൽ നാം ഉപയോഗിക്കുന്ന മാപ്പിങ് സങ്കേതങ്ങളാണ് ഗ്രാഫിക് ഓർഗനൈസറുകൾ . ഗ്രാഫിക് ഓർഗനൈസറുകളോടൊപ്പം തന്നെ, കൺസെപ്റ്റ് മാപ്പ് , മൈന്റ്   മാപ്പ് , സെമാന്റിക് മാപ് എന്നിവയും മറ്റു മാപ്പിങ് സങ്കേതങ്ങൾ ആയി അടയാളപ്പെടുത്തുന്നുണ്ട്.എന്നാൽ കൺസെപ്റ്റ് മാപ്പ്,മൈന്റ്  മാപ്പ്,സെമാന്റിക്മാപ്പ് എന്നിവയെല്ലാം ഗ്രാഫിക് ഓർഗനൈസറിൽ  ഉൾപ്പെടുന്ന വ്യത്യസ്ത വിഭാഗങ്ങളാണ് . 

ഗ്രാഫിക് ഓർഗനൈസേർസ് (Graphic Organizers)

 ആശയ ഗ്രഹണം സുഗമമാക്കുന്നതിനും വ്യത്യസ്ത ആശയങ്ങൾ തമ്മിലുള്ള പരസ്പരബന്ധം കണ്ടെത്തുന്നതിനും ആവശ്യമായ രേഖീയ ചിത്രണം ആണ് ഗ്രാഫിക് ഓർഗനൈസർ എന്നറിയപ്പെടുന്നത് .അത് മാപ്പിന്റെ  രൂപത്തിലോ ചിത്രത്തിൻറെ രൂപത്തിലോ വീഡിയോ രൂപത്തിലോ ഗ്രാഫിന്റെ രൂപത്തിലോ ഒക്കെ ആയിരിക്കാം .

കൺസെപ്റ്റ് മാപ്പ്

                പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ,     ഒന്നോ ഒന്നിലധികമോ ആശയങ്ങൾ തമ്മിലുള്ള ബന്ധം    വിശദീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഗ്രാഫിക് ഓർഗനൈസർ ആണ് കൺസെപ്റ്റ് മാപ്പ്. ഏകകങ്ങളും ഉപകകങ്ങളും തമ്മിലുള്ള ബന്ധം ചിത്രീകരിക്കൽ  ,വിവിധ വിഭാഗങ്ങളുടെ  വർഗ്ഗീകരണം ,    പട്ടികപ്പെടുത്തൽ  ക്രമപ്പെടുത്തൽ       എന്നിങ്ങനെയുള്ള തരംതിരിക്കലുകൾക്കും ഫലപ്രദമായ ക്രമത്തിൽ ആശയങ്ങളെ ചിട്ടപ്പെടുത്തുന്നതിനും കൺസെപ്റ്റ് മാപ്പ് സഹായിക്കുന്നു 

 

മൈൻഡ് മാപ്പ്. 

         അധ്യയനത്തിനും  അധ്യാപനത്തിലും ഉപയോഗിക്കാവുന്ന ഒരു ചിത്രീകരണ രീതിയാണ് മൈൻഡ് മാപ്പ്. അഥവാ ചിന്താചിത്രം. തലച്ചോറിൻറെ എല്ലാ കഴിവുകളും ഒരേസമയം ഉണർന്ന് പ്രവർത്തിക്കുവാൻ  സഹായിക്കുന്ന ഗ്രാഫിക് ഓർഗനൈസർ കൂടിയാണ് മൈൻഡ് മാപ്പ്. വാക്കുകൾ, ചിത്രങ്ങൾ ,സംഖ്യകൾ, യുക്തിബോധം, താളം ,നിറങ്ങൾ, എന്നിവ ഒരേ പ്രാധാന്യത്തോടെ പഠിതാവിന് ദർശിക്കാൻ കഴിയുന്നു എന്നതിനാൽ  മനുഷ്യ മസ്തിഷ്കത്തിലെ  വിവിധ കഴിവുകളുടെ ഏകോപനം   സാധ്യമാക്കുകയും പഠനം സമഗ്രം ആക്കുകയും ചെയ്യുന്നു മൈൻഡ് മാപ്പ് .വാക്കുകൾ മാത്രമല്ല ചിത്രങ്ങളും ശബ്ദങ്ങളും ചലനദൃശ്യങ്ങളുമെല്ലാം മൈൻഡ് മാപ്പിന്റെ ഭാഗമാകാം

               മനസ്സ് കുരങ്ങനെ പോലെയാണ് എന്ന് പറയാറുണ്ട്. കൃത്യമായ, രേഖീയമായ ഒരു ദിശയിലല്ല മനസ്സിൻറെ സഞ്ചാരം. അതുകൊണ്ടുതന്നെ ആശയങ്ങൾ പലപ്പോഴും ശ്രേണീബദ്ധമായി മനസ്സിൽ ഉടലെടുക്കാറില്ല.അതിനാൽ തന്നെ മൈൻഡ് മാപ്പ്ന് നിയതമായ ഒരു ഘടന ഉണ്ടാകാറില്ല . എത്തരത്തിലാണ് മനുഷ്യ മനസ്സ് പ്രവർത്തിക്കുന്നത് എന്നതിൻറെ ഒരു ബാഹ്യ രൂപരേഖയാണ് മൈൻഡ് മാപ്പ്.. അതുകൊണ്ടുതന്നെ മൈൻഡ് മാപ്പിന് ഏതു രൂപവും നൽകാം. 

 

ഭാഷാ ക്ലാസുകളിൽ സഹായകരമായ ഗ്രാഫിക് ഓർഗനൈസേഴ്സ്  ഏതെല്ലാം ആണെന്ന് നോക്കാം 

സെമാന്റിക് മാപ്പ്

                 ഒരു പാഠ്യവസ്തുവിലെ  വ്യത്യസ്തഭാഗങ്ങൾ എങ്ങനെ വികസിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന   വാച്യാർത്ഥ രൂപരേഖ.ആണ് സെമറ്റിക് മാപ്പ് .അർത്ഥം,സമാന അർത്ഥം വരുന്ന പദങ്ങൾ, നാനാർത്ഥം ,പദ ശൃംഖലകൾ നാമങ്ങളിലും നിന്നും ഉത്പാദിപ്പിക്കുന്ന പദങ്ങൾ തുടങ്ങി വാക്കുകളുടെ ശൃംഖല സൂചിപ്പിക്കുന്ന രൂപരേഖയാണിത്വാക്കുകൾ ,അർഥം  അടിസ്ഥാനമാക്കി തരം തിരിക്കുന്നു.വളരെ ലളിതമായ ഘടനയോടു കൂടിയ രേഖീയ ചിത്രണം ആണ് സെമാന്റിക് മാപ്പ്..കുട്ടികളുടെ പദാവലി വികസിക്കുന്നതിനു സഹായിക്കുന്ന ക്രിയാത്മകമായ പഠനതന്ത്രം കൂടിയാണ് 

ഫ്രയർ മോഡൽ.

              വാക്കുകളുടെ അർത്ഥം നിർണ്ണയിക്കാനോ വ്യക്തമാക്കാനോ സഹായിക്കുന്നു ഫ്രയർ മോഡൽ,കുട്ടികളുടെ പദാവലി വികസനത്തിന് ക്ലാസ് മുറികളിൽ ഉപയോഗിക്കാവുന്ന പഠന തന്ത്രം കൂടിയാണ്

പദങ്ങളുടെ  നിർവചനങ്ങൾ, സവിശേഷതകൾ, ഉദാഹരണങ്ങൾ, ഉദാഹരണങ്ങൾ അല്ലാത്തവ എന്നിവയിലൂടെ  വാക്കുകൾ പരിശോധിക്കാൻ സഹായിക്കുന്ന  നിശ്ചിതമായ ഘടന ഫ്രയർ മോഡലിനു  ഉണ്ട് .

                 നാല് ചതുര മാതൃക ഉൾപ്പെടുന്ന നിയതമായ ഘടന ഫ്രയർ മോഡലിന് ഉണ്ട്. നിയതമായ ഘടനയിൽ ആദ്യത്തെ കോളത്തിൽ നിർവ്വചനവും രണ്ടാമത്തെ കോളത്തിൽ പദത്തിൻറെ സവിശേഷതകളും മൂന്നാമത്തെ കോളത്തിൽ അനുകൂലമായ ഉദാഹരണങ്ങളും നാലാമത്തെ കോളത്തിൽ ഉദാഹരണങ്ങൾ അല്ലാത്തവയും ആണ് രേഖപ്പെടുത്തേണ്ടത്. ഇത്തരത്തിൽ ഒരു പദം പഠിക്കുമ്പോൾ ആ പദത്തെ സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ കുട്ടി മനസ്സിലാക്കുന്നു.

ഗ്രാഫിക് ഓർഗനൈസറുകളുടെ പ്രധാന പ്രയോജനങ്ങൾ

             അറിവ് ശ്രേണിപരമായി ക്രമീകരിച്ചിരിക്കുന്നു എന്നാണ് ഡേവിഡ് ഒസ്‌ബെല്ലിന്റെ മീനിങ് ഫുൾ വെർബൽ  ലേണിംഗ് തിയറി, പറയുന്നത്.അറിവുകളുടെ സംഘാടനവും ക്രമീകരണവും അത് സ്വീകരിക്കാൻ തയ്യാറെടുക്കുന്ന കുട്ടികളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. .അതുകൊണ്ടുതന്നെ ഗ്രാഫിക് ഓർഗനൈസർകൾ നൽകുന്ന സംഘാടന മാതൃകകൾ പഠനത്തെ വലിയൊരു തോതിൽ സ്വാധീനിക്കുന്നുണ്ട്.

 

Ø  സങ്കീർണ്ണമായ വിവരങ്ങൾ ക്രമീകരിക്കുന്നതിനും   ലഘൂകരിക്കുന്നതിനും അർഥപൂർണമായി ഉൾക്കൊള്ളുന്നതിനും ഗ്രാഫിക് ഓർഗനൈസർകൾ സഹായിക്കുന്നു

Ø  ആശയങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം എളുപ്പത്തിൽ  മനസ്സിലാക്കി അറിവുകൾ ചിട്ടപ്പെടുത്തുന്നതിൽ രേഖീയ ചിത്രണങ്ങൾ സഹായിക്കുന്നു ,

Ø  ദൃശ്യാനുഭവങ്ങൾക്കു പഠനത്തിൽ ഉള്ള സാധ്യതകൾ ഗ്രാഫിക് ഓർഗനൈസർകൾ പ്രയോജനപ്പെടുത്തുന്നുണ്ട് 

Ø  പാഠ്യവസ്തുവുമായി ബന്ധപ്പെട്ട കുറിപ്പുകൾ തയ്യാറാക്കി ഓർമ്മയിൽ സൂക്ഷിക്കുന്നതിനും ആശയങ്ങൾ ദൃശ്യവൽക്കരിക്കുന്നതിനും മാപ്പിംഗ് രീതികൾ ഗുണകരമാണ്.

Ø  വിദ്യാർത്ഥികളുടെ ധാരണകൾ, വമർശനാത്മക ചിന്ത, വൈജ്ഞാനിക പ്രവർത്തനം എന്നിവ വികസിപ്പിക്കുന്നതിനും ഗ്രാഫിക് ഓർഗനൈസർലൂടെ കഴിയുന്നു..   

Friday, 9 July 2021

മൾട്ടീമീഡിയയുടെ ഉപയോഗവും മാതൃഭാഷാ ബോധനവും

 


 

                             അക്ഷരം,ചിത്രം,ചലച്ചിത്രം,ശബ്ദം,അനിമേഷനുകൾ തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുന്ന മാധ്യമത്തെ ആണ് മൾട്ടിമീഡിയ എന്നു പറയുന്നത് .വിവിധ വിഷയങ്ങൾക്കും ക്ലാസ്സുകളും അനുയോജ്യമായ പാഠപുസ്തകങ്ങൾ,സ്ലൈഡുകൾ,വീഡിയോകൾ, ഫിലിമുകൾ തുടങ്ങിയവയെല്ലാം ഇന്ന് ലഭ്യമാണ്.റേഡിയോ, ടിവി തുടങ്ങിയ മാധ്യമങ്ങൾ ക്ലാസ്റൂം പഠനത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇൻറർനെറ്റ്,വീഡിയോ കോൺഫറൻസിംഗ്, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ തുടങ്ങിയ ആധുനികക്ലാസ്റൂം പഠനത്തിൻറെ മാധ്യമങ്ങൾ ആയി മാറി കഴിഞ്ഞിരിക്കുന്നു . വിദ്യാർഥികൾക്ക് പഠനഉറവിടങ്ങൾ എത്തിക്കുന്നതിനുള്ള വിവര സ്രോതസ്സായി മൾട്ടിമീഡിയആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നു. പഠനപ്രക്രിയ മെച്ചപ്പെടുത്തുന്നതിന് മൾട്ടിമീഡിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നു.അദ്ധ്യാപകർക്ക് മൾട്ടിമീഡിയ അപ്ലിക്കേഷനുകൾ ഉപയോഗിച്ച് പാഠം കൂടുതൽ രസകരമാക്കാം. വിവരങ്ങളുമായി വേഗത്തിലും കൃത്യമായും സംവദിക്കാനും ഇത് സഹായിക്കുന്നു. അധ്യാപകൻ പഠന പ്രക്രിയയിൽ മൾട്ടിമീഡിയ ഘടകങ്ങളെ സമന്വയിപ്പിക്കുമ്പോൾ വിദ്യാർഥികൾ കൂടുതൽ സജീവമായി പഠനത്തിൽ പങ്കെടുക്കുന്നു പാഠം കൂടുതൽ രസകരം ആകുമ്പോൾ അവർ കൂടുതൽ ശ്രദ്ധ ചെലുത്തും

 

                    മറ്റു വിഷയങ്ങളിൽ എന്നതുപോലെ ഭാഷാ ബോധത്തിലും മൾട്ടിമീഡിയയുടെ ഉപയോഗം ഫലപ്രദമാക്കാം. ടെലിവിഷൻ,റേഡിയോ,വീഡിയോടേപ്പുകൾ,കമ്പ്യൂട്ടർ,ടേപ്പ്റെക്കോർഡുകൾ എന്നിവയെല്ലാം ബോധനസാമഗ്രികൾ ആയി ഉപയോഗിക്കാം. കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ഭാഷാപഠനത്തിൽ ചെയ്യാവുന്ന പ്രവർത്തനമാണ് ജീവസഞ്ചരണം അഥവാ അനിമേഷൻ. കഥയിലെയോ കവിതയിലെ ആവിഷ്കാരങ്ങൾ ജീവസഞ്ചരണ രീതിയിൽ ക്ലാസ്സിൽ അവതരിപ്പിക്കുന്നത് കുട്ടികളിൽ താല്പര്യം ഉളവാക്കാൻ സാധിക്കും.അക്ഷരങ്ങളുടെ പരിചിതമായ രൂപങ്ങൾക്ക് ചലന സ്വാതന്ത്ര്യം കിട്ടുമ്പോൾ കുട്ടികൾക്ക് പഠനം ആഹ്ലാദമായിത്തീരുന്നു. ചെറിയ കുട്ടികൾക്ക് ഭാഷ പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന തരത്തിലുള്ള വിവരങ്ങൾ ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്.വ്യാകരണം പഠിക്കാൻ ഉതകുന്ന വീഡിയോകൾ, ഓഡിയോകൾ തുടങ്ങിയവയെല്ലാം മൾട്ടിമീഡിയയുടെ സഹായത്തോടെ പ്രയോജനപ്പെടുത്താവുന്നതാണ്.ചെറിയ ക്ലാസ് മുതൽ മുതിർന്ന ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് അവരുടെ പഠന നിലവാരം അനുസരിച്ച് ഭാഷാബോധo സാധ്യമാക്കാനുള്ള ഉപകരണങ്ങൾ മൾട്ടിമീഡിയയുടെ സഹായത്തോടെ തിരഞ്ഞെടുക്കാവുന്നതാണ്.ഓരോ പാഠവും പഠിപ്പിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ഓഡിയോകൾ,ചിത്രങ്ങൾ,വീഡിയോകൾ തുടങ്ങി വിവരങ്ങൾ കൂടുതൽ വ്യക്തമായി കുട്ടികളിലേക്ക് എത്തിക്കാൻ കഴിയുന്ന എന്തും,കഥകളുടെയും കവിതകളുടെയും ഓഡിയോ, ദൃശ്യാവിഷ്കാരം കവികളെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ, സിനിമ, ഡോക്യുമെന്ററികൾ തുടങ്ങിയവയൊക്കെ പഠനത്തിന് അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുക്കാം.

 

 

              പഠനഉദ്ദേശങ്ങൾ മുൻകൂട്ടി തീരുമാനിക്കുക, ഏതെല്ലാം പ്രധാനപ്പെട്ട ആശയങ്ങൾ ആണ് നൽകേണ്ടത് എന്ന് തീരുമാനിക്കുക ,ഇവയുമായി ബന്ധപ്പെട്ട സ്ലൈഡുകൾ , വീഡിയോകൾ, ഓഡിയോകൾ  തിരഞ്ഞെടുക്കുക .പഠനലക്ഷ്യം ,വൈവിധ്യം, ഔചിത്യം, ഉള്ളടക്കം ,ഭൗതികഗുണങ്ങൾ ,സമയം തുടങ്ങിയവയെല്ലാം പരിഗണിച്ചുകൊണ്ട് ആയിരിക്കണം ബോധന സഹായികൾ തിരഞ്ഞെടുക്കേണ്ടത്.

 

             പഠനത്തെ സുഗമമാക്കുന്നതിനും വിദ്യാർത്ഥികളുടെ ഗ്രാഹ്യം വർധിപ്പിക്കുന്നതിനും  മൾട്ടിമീഡിയ ആപ്ലിക്കേഷനുകൾ സഹായിക്കുന്നു. ആശയവിനിമയവും ഫീഡ്ബാക്കും മൾട്ടിമീഡിയയുടെ മറ്റൊരു പ്രയോജനമാണ്. മൾട്ടിമീഡിയയുടെ മറ്റൊരു സ്വഭാവസവിശേഷത നാവിഗേഷൻ ആണ് .വിദ്യാർഥികൾക്ക് വിവരങ്ങളെ കുറിച്ച് നിയന്ത്രണം നൽകുകയും പുതിയ വിഭാഗങ്ങളിലേക്ക് പോകാനോ മുമ്പത്തെ സ്ക്രീനിൽ നിന്നുള്ള വിവരങ്ങൾ വീണ്ടും സന്ദർശിക്കാനോ ഇത് അനുവദിക്കുന്നു .ഭാഷാബോധത്തിൽ മൾട്ടിമീഡിയയുടെ സഹായത്തോടെ വിദ്യാർഥികൾക്ക് വിവരങ്ങൾ കൈമാറുമ്പോൾ പഠനത്തിൻറെ ഫലപ്രാപ്തി മെച്ചപ്പെടുത്താൻ കഴിയും.

Friday, 11 June 2021

അഭിപ്രേരണ അഥവാ പ്രചോദനം (Motivation)

 

പ്രചോദനം 

 

              ഒരു പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിനും മുമ്പോട്ടുനയിക്കപ്പെടുന്നതിനും പ്രേരണാശക്തിയായി നില്‍ക്കുന്ന ചിന്താഘടകമാണ്  (അന്ത:ചോദനയാണ്) പ്രചോദനം.

പിയാഷെയുടെ കാഴ്ചപ്പാടില്‍ അനുരൂപീകരണത്തിനു പ്രേരകമാകുന്ന വൈജ്ഞാനിക അസന്തുലിതാവസ്ഥ തന്നെയാണ് പ്രചോദനം.അനുരൂപീകരണത്തിലൂടെ ലഭിയ്ക്കുന്ന സംതൃപ്തി തന്നെ വീണ്ടും പ്രചോദനമായി മാറുന്നു.പ്രചോദനം ആന്തരികമോ ബാഹ്യമോ ആയിരിയ്ക്കാം.വ്യവഹാരവാദികള്‍ ബാഹ്യപ്രചോദനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നു.

എന്നാല്‍ ജ്ഞാനനിര്‍മ്മിതിവാദികള്‍ ആന്തരിക പ്രചോദനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.പഠനത്തില്‍ ആന്തരികപ്രചോദനം കുറവുള്ളവരെ ലഘുവായ ബാഹ്യപ്രചോദനങ്ങളിലൂടെ പ്രവര്‍ത്തനങ്ങളിലേയ്ക്ക് നയിയ്ക്കുവാനും പിന്നീട് പ്രവര്‍ത്തനത്തിനനുസൃതമായ ആന്തരികപ്രചോദനങ്ങളിലേയ്ക്ക് എത്തപ്പെടുവാനും കഴിയും.

            പഠനത്തില്‍ ജീവശാസ്ത്രപരമായ ആവശ്യങ്ങള്‍ പലപ്പോഴും പ്രാഥമികമായ പ്രചോദനങ്ങളായി മാറുകയും, സാമൂഹ്യപരവും മനശാസ്ത്രപരവുമായ ആവശ്യങ്ങള്‍ തുടര്‍ച്ചയായ ആന്തരിക പ്രചോദനങ്ങളായിമാറുകയും ചെയ്യും.മാനവികതാവാദിയായ ഏബ്രഹാം മാസ്ളോവ് , മനുഷ്യന്റെ ആവശ്യങ്ങളെ മനശാസ്ത്രപരമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ സ്ഥാനശ്രേണി :-

·                  ആത്മസാക്ഷാത്കരപരമായ ആവശ്യങ്ങള്‍

·                  സൌന്ദര്യാസ്വാദനപരമായ ആവശ്യങ്ങള്‍

·                  വൈജ്ഞാനികപരമായ ആവശ്യങ്ങള്‍

·                  ഗണ്യതാപരമായ ആവശ്യങ്ങള്‍

·                  സ്നേഹബന്ധപരമായ ആവശ്യങ്ങള്‍

·                  സുരക്ഷാപരമായ ആവശ്യങ്ങള്‍

·                  ജൈവശാസ്ത്രപരമായ ആവശ്യങ്ങള്‍

 

ആവശ്യങ്ങളില്‍നിന്ന് പ്രചോദനം ജനിയ്ക്കുന്നു.പ്രചോദനത്തില്‍നിന്ന് പിരിമുറുക്കം അനുഭവപ്പെടുന്നു.പിരിമുറുക്കം ഒഴിവാക്കുവാനുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു.

പ്രവര്‍ത്തനപൂര്‍ത്തീകരണത്തിലൂടെ സംതൃപ്തി കൈവരിക്കുന്നു.സംതൃപ്തി നിലനിര്‍ത്തുവാനും കൂടുതല്‍ മികവു നിലനിര്‍ത്തുവാനുമുള്ള സാഹചര്യങ്ങള്‍ പുതിയ ആവശ്യങ്ങളിലേയ്ക്കും അഭിപ്രേരണകളിലേയ്ക്കും നയിയ്ക്കും. പ്രചോദനത്തിന്റെ ഈ ചാക്രീക ചലനത്തെയാണ് അഭിപ്രേരണാചക്രം എന്നുപറയുന്നത്

 

അഭിപ്രേരണയെ രൂപീകരിയ്ക്കുന്ന/ നിര്‍ണ്ണയിയ്ക്കുന്ന ഘടകങ്ങള്‍

1.അഭിരുചി ( Aptitude / inner Taste)

2. ഉത്പ്രേരണകള്‍  (Incentives)

3. മത്സരവും സഹകരണവും (Competition & Co operation)

4. പുരോഗതിയെക്കുറിച്ചുള്ള അറിവ്  (Knowledge about Progression)

5. വിജയബോധം/പരാജയഭീതി (Sense of Victory/Fear of failure)

6. അഹംബുദ്ധി (Ego Involvement)

7. അഭിലാഷനില (strength of will)

 

അഭിപ്രേരണ കുട്ടികളില്‍ സൃഷ്ടിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍:

 

ലക്ഷ്യം നിര്‍ണ്ണയിയ്ക്കല്‍

·        പഠനത്തെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധിപ്പിക്കുക

·        പഠനസന്ദര്‍ഭത്തെ പ്രശ്നങ്ങളായി അവതരിപ്പിക്കുക

·        മാനസികവും ബുദ്ധിപരവുമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുക

·        പഠനപ്രശ്നവുമായി ബന്ധപ്പെട്ട് സ്വന്തം അഭിരുചിയ്ക്കും താത്പര്യത്തിനുമനുസരിച്ച് മേഖലകളും ശേഷികളും അവരവരുടെ നിലവാരത്തിനനുസരിച്ച് സ്വയം തിരഞ്ഞെടുക്കുവാന്‍ വേണ്ട കൈത്താങ്ങലുകള്‍ നല്‍കുക

 

ഹൃദ്യമായ അന്തരീക്ഷം സൃഷ്ടിക്കുക

·        ശിശുകേന്ദ്രീകൃത പഠനരീതിയുടെ പ്രയോഗം

·        ആകര്‍ഷകമായ ഭൌതീക ചുറ്റുപാട്

·        രസകരമായ പഠനാനുഭവങ്ങളുടെ ലഭ്യത

പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുക

·        ജനാധിപത്യരീതിയിലുള്ള ഇടപെടലുകള്‍

·        തുല്യാവസരങ്ങളുടെ ലഭ്യത

·        പഠനം പങ്കിടുവാനുള്ള അവസരം

അഹംബദ്ധത വര്‍ദ്ധിപ്പിക്കുക

·        ആത്മവിശ്വാസം നല്‍കുക/വര്‍ദ്ധിപ്പിക്കുക

·        സ്വയം വിലയിരുത്താനുള്ള അവസരം

·        കൂടുതല്‍ ആത്മാവിഷ്കാരത്തിനുള്ള അവസരം നല്‍കുക

·        പ്രശംസയും അഭിനന്ദനവും

നേട്ടങ്ങളെക്കുറിച്ചുള്ള അറിവു നല്‍കുന്നു

·        പഠനപുരോഗതി അറിയിക്കുന്നു

·        തത്സമയവിലയിരുത്തല്‍

·        നേട്ടങ്ങളെക്കുറിച്ചു സ്വയം ബോധ്യപ്പെടുന്നു

·        ഉല്‍പ്പന്നങ്ങളും വിലയിരുത്തലും സൂക്ഷിച്ചുവെയ്ക്കുന്നു

 

വൈവിധ്യതയുള്ള പഠനപ്രവര്‍ത്തനങ്ങള്‍

·        നൂതനവും ആകര്‍ഷകവുമായ പ്രവര്‍ത്തനം

·        മനശാസ്ത്രപരവും ബോധനശാസ്ത്രപരവുമായ തത്വങ്ങളില്‍ അധിഷ്ഠിതവുമായ പ്രവര്‍ത്തനം

·        ദൃശ്യ- ശ്രവ്യ ഉപകരണങ്ങളുടെ ഉപയോഗം

 

Sunday, 14 March 2021

ഉച്ചാരണ ശിക്ഷണം (Speaking)

 

ഭാഷയുടെ സ്വാഭാവിക രൂപം വരമൊഴി ആയതുകൊണ്ടുതന്നെ ഭാഷാഭ്യാസത്തിൽ ഭാഷണ  ശിക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്.ഭാഷണത്തിന്റെ  പ്രാഥമിക ലക്ഷ്യം സ്വീകരണവും പ്രകടനവുമാണ്. സ്കൂളിൽ എത്തുന്നതിനു മുമ്പ് തന്നെ കുട്ടികൾക്ക് ഭാഷാസ്വാധീനം ഉണ്ടാകുന്നുണ്ട്.  മറ്റുള്ളവരുടെ  സംഭാഷണം അനുകരിക്കുക ,ശ്രദ്ധിക്കുക, ശബ്ദാവലി നിർമ്മാണം ,പദങ്ങൾ ചേർത്ത് വാക്യങ്ങൾ ഉണ്ടാകുന്നതിനുള്ള കഴിവ് ,ഉച്ചാരണം എന്നിവയായിരിക്കും ഭാഷാവികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .ശബ്ദപരിചയം വർദ്ധിപ്പിക്കുന്നതിനും സംഭാഷണ ശേഷി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ചെറിയ ക്ലാസുകളിൽ നൽകേണ്ടത്.

 വചന ശിക്ഷണം വ്യത്യസ്ത തലങ്ങളിൽ

പ്രൈമറി തലം

കുട്ടികൾക്ക് സംസാരിക്കുവാൻ ധാരാളം അവസരങ്ങൾ കൊടുക്കണം .പുതിയ ഒരു സ്കൂളിൽ എത്തുമ്പോൾ ഉണ്ടാകുന്ന ഭയാശങ്കകൾ അകറ്റുവാനും സ്വാഭാവികമായ രീതിയിൽ സംസാരിക്കാനും നിത്യ പരിചയമുള്ള വസ്തുക്കളെപ്പറ്റി ,താല്പര്യമുള്ള വസ്തുക്കളെപ്പറ്റി ചോദിച്ചുകൊണ്ട് സംഭാഷണം ആരംഭിക്കുവാനും കഴിയണം .വീട്ടിൽ നിന്നു സ്വായത്തമാക്കിയ ഉള്ള ഭാഷാ പ്രയോഗത്തിൽ  എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് നൽകുവാനും ശരിയായ ഉച്ചാരണം പരിശീലിപ്പിക്കാനും പ്രാഥമിക തലത്തിൽ അധ്യാപകൻ ശ്രദ്ധിക്കേണ്ടതാണ് .വചന ശിക്ഷണത്തിന് ആവശ്യമായ മറ്റൊരു പ്രധാന കാര്യം ശ്വാസോച്ഛ്വാസം നിയന്ത്രിക്കാനുള്ള കഴിവാണ് .ശ്വാസം ശരിയായി നിയന്ത്രിക്കുവാനും ആവശ്യാനുസരണം പുറത്തുവിടുന്നതിനും  അവരെ ശീലിപ്പിക്കണം.  സംസാരിക്കാനുള്ള അവസരങ്ങൾ നൽകുന്നതോടൊപ്പം തന്നെ ധാരാളം കേൾക്കുന്നതിനുള്ള അവസരവും കുട്ടികൾക്ക് നൽകണം. മാതൃകാപരമായ ഭാഷയും സംസാ രവും ആയിരിക്കണം അധ്യാപകന്റേത് . കഥകൾ പറയുക ,സംഭാഷണങ്ങളിൽ ഏർപ്പെടുക ,സംഭാഷണങ്ങൾ ഉൾപ്പെടുന്ന കളികളിൽ ഏർപ്പെടുക, ചിത്രങ്ങൾ ഉപയോഗിച്ച്സംസാരിക്കുന്നതിന് ആവശ്യപ്പെടുക .നാടകങ്ങൾ അവതരിപ്പിക്കുക, കുട്ടികളോട് അനുഭാവത്തോടെ സംസാരിക്കുക ,താല്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ചോദിച്ച് മറുപടി പറയുക, വ്യക്തിപരമായ അനുഭവങ്ങൾ പറയുക ,നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കളികളിൽ   ഏർപ്പെടുക. ചിത്രങ്ങളെ ആധാരമാക്കിയുള്ള സംഭാഷണം, നാടകീയ സംഭാഷണങ്ങൾ, ലഘു ഗാനങ്ങൾ ,കവിതകൾ, ആംഗ്യപ്പാട്ടുകൾ, കഥാകഥനം , മൃഗങ്ങളെ കുറിച്ചുള്ള കഥകൾ.

അപ്പർ പ്രൈമറി തലം

പ്രൈമറി ഘട്ടത്തിൽ ആരംഭിച്ച വചന ശിക്ഷണം അപ്പർപ്രൈമറി ഘട്ടത്തിൽ തുടരേണ്ടതാണ്. അപ്പർപ്രൈമറി ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും കുറേകൂടി സങ്കീർണമായ ഭാഷണവ്യവഹാരങ്ങൾ നൽകാവുന്നതാണ്. ലഘു പ്രഭാഷണങ്ങൾ, ആഖ്യാനം, വിവരണം ,ചർച്ചകൾ, കഥാകഥനം എന്നിവ അപ്പർപ്രൈമറിയിൽ  നൽകാവുന്ന പ്രവർത്തനങ്ങളാണ് .

സെക്കൻഡറി തലം

വചന ശിക്ഷണം പ്രൈമറി- അപ്പർ പ്രൈമറി ഘട്ടങ്ങളിൽ അവസാനിക്കുന്നില്ല .സെക്കൻഡറി തലത്തിലും ഇതിന് ധാരാളം അവസരങ്ങളുണ്ട്. പത്താം ക്ലാസ്സിൽ എത്തുന്ന കുട്ടികളുടെ സാമാന്യ നിലവാരം പരിശോധിക്കുമ്പോഴാണ് ഭാഷാപരമായ അറിവ് വളരെ താഴ്ന്ന നിലയിലാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ  പ്രൈമറി-അപ്പർ പ്രൈമറി ഘട്ടങ്ങളിൽ തുടർന്നുവന്ന പ്രവർത്തനങ്ങൾ  സെക്കൻഡറി തലത്തിൽ തുടരാവുന്നതാണ്. സംവാദം, നാടക ആവിഷ്കരണം എന്നിവ ഈ ഘട്ടത്തിൽ സ്വീകരിക്കാവുന്നതാണ്. ഉത്തമ കവിതാഭാഗങ്ങൾ ,ശ്ലോകങ്ങൾ എന്നിവ ഹൃദിസ്ഥമാക്കി അക്ഷരശ്ലോകസദസ്സ് അവതരിപ്പിക്കാം .നാടകങ്ങളിൽ നിന്നും ഇഷ്ടമുള്ള സംഭാഷണങ്ങൾ മനപ്പാഠമാക്കിയ അവതരിപ്പിക്കാൻ പറയാം.

 ഉച്ചാരണ ശിക്ഷണം

ആശയ പ്രകടനത്തിനുള്ള ഉച്ചാരണ ശിക്ഷണത്തെപ്പറ്റി ചിന്തിക്കുമ്പോൾ ,മലയാളം അക്ഷരോച്ചാരക  ഭാഷ ആയതിനാൽ എഴുതുന്നത് പോലെ തന്നെ വായിക്കുന്നു എന്ന് ഒരു രീതി ഉള്ളതുകൊണ്ട് ഒരു പരിധിവരെ ഉച്ചാരണത്തിൽ പ്രത്യേക പിഴവുകൾ വരാൻ സാധ്യത കുറവാണ്.

·       കുട്ടികൾ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ഉച്ചാരണ വൈകല്യങ്ങൾ കണ്ടെത്തി അവയുടെ  കാരണം കണ്ടെത്തി ശരിയായ പരിശീലനം നൽകേണ്ടതാണ്.
·       ശരിയായ ഭാഷാ മാതൃകകൾ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ നൽകുക.
·       ആവർത്തിച്ച് ഉച്ചരിക്കാൻ പറ്റിയ പദങ്ങൾ   കണ്ടെത്തി നൽകുക .
·       അക്ഷര തെറ്റുകൾ വരുത്താൻ ഇടയുള്ള അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും അധ്യാപകൻ ചാർട്ടിൽ തയ്യാറാക്കി കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുക .
·       സ്വതന്ത്രമായി വായിക്കുന്നവാൻ  ശീലിപ്പിക്കുന്നത് മുൻപ് സംഘയത്നത്തിലൂടെ ആത്മവിശ്വാസം വളർത്തണം .
·       ബലൂൺ ഊതി വീർപ്പിക്കുക .തൂവൽ അപ്പൂപ്പൻതാടി എന്നിവ ഊതി പറത്തുക തുടങ്ങിയ അഭ്യാസങ്ങൾ ശ്വാസഗതി നിയന്ത്രിക്കുന്നതിന് ഉള്ള കഴിവ് വളർത്തും.
·       പക്ഷികളുടെയും മറ്റും  സ്വരങ്ങൾ അനുകരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം
·       ഉച്ചരിക്കാൻ പ്രയാസമുള്ള അക്ഷരങ്ങൾ കൂട്ടി ചേർത്ത് പദശൃംഖലകൾ നിർമ്മിച്ച്‌  അവരെക്കൊണ്ട് ഉച്ചരിപ്പിക്കാം
·       പദ്യം ഈണത്തിൽ ചൊല്ലുന്നതും പാട്ടുപാടുന്നതും  പഠനപ്രവർത്തനങ്ങൾ
·       അധ്യാപകരുടെ മാതൃകാപരമായ ഉച്ചാരണം .
·       ഉച്ചരിക്കാൻ വിഷമമുള്ള അതിഖരം , മൃദു, ഘോഷം അക്ഷരങ്ങളുടെ നിരന്തരമായ ആവർത്തനം.
·       ലഘുവായ പദങ്ങളിൽ തുടങ്ങി കടുപ്പമുള്ള പദങ്ങളിലേക്ക് എന്ന രീതിയിലുള്ള അനു ക്രമീകരണം .

·       ചാർട്ട് റേഡിയോ തുടങ്ങിയവയുടെ  അവസരോചിതമായ ഉപയോഗം   കഠിന പദങ്ങൾ ബോർഡിൽ എഴുതി വായിക്കുക നൽകാവുന്നതാണ്

 

 ഉച്ചാരണ വൈകല്യങ്ങൾക്കുള്ള കാരണങ്ങൾ

 തെറ്റായി ഉച്ചരിക്കുന്ന കൊണ്ടും പദപ്രയോഗങ്ങൾ തിരഞ്ഞെടുക്കുന്നത് കൊണ്ടും മാനസിക ശാരീരിക പ്രശ്നങ്ങൾ കൊണ്ടും ഉച്ചാരണ വൈകല്യം സംഭവിക്കാം. അതിൽ പ്രധാനപ്പെട്ടവ

 സംയോജനം -നിർധാരണം

ഭാഷാശാസ്ത്ര നിയമങ്ങളും വ്യാകരണ  ചേർച്ചയും അനുസരിച്ചാണ്ഭാഷണത്തിനുള്ള ശബ്ദങ്ങളെ തിരഞ്ഞെടുക്കുന്നത്. ഈ പ്രക്രിയയ്ക്ക് പറയുന്ന പേരാണ് നിർധാരണം .ഈ തിരഞ്ഞെടുപ്പിൽ അപാകത സംഭവിച്ചാൽ സംഭാഷണത്തിൽ അവ്യക്തത വരുന്നു.  തിരഞ്ഞെടുത്ത ശബ്ദങ്ങൾ സന്ദർഭത്തിനനുസരിച്ച് കൂട്ടിയോജിപ്പിക്കലാണ്  സംയോജനം .കൂട്ടിച്ചേർക്കലിൽ തെറ്റ് സംഭവിച്ചാലും ഭാഷണത്തിൽ തെറ്റ് വരുന്നു .  മാനസിക പ്രശ്നങ്ങൾ, ചുറ്റുപാടുകളുടെ സൃഷ്ടിയോ ,വ്യക്തി സവിശേഷതകളോ  ശാരീരിക പ്രശ്നങ്ങളോ ആകാം കാരണം .

 മാനസിക പ്രശ്നങ്ങൾ

മാനസിക രോഗങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഭാഷണ വൈകല്യങ്ങൾ ചികിത്സിച്ചു ഭേദമാക്കേണ്ടത് ആണ്.ചുറ്റുപാടുകളോട് ഉള്ള ഭയം ,ലജ്ജ തുടങ്ങിയ വികാരങ്ങൾ വാക്കുകൾ തടഞ്ഞു വെക്കുന്നു. ഇത് കുട്ടികൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു . ശാരീരിക പ്രശ്നങ്ങൾ

ശാരീരികപ്രശ്നങ്ങളിൽ ബധിരത ആണ് ഒന്നാമത്തെ പ്രധാന ശാരീരിക പ്രശ്നം. പല അളവിൽ ബധിരത  പ്രകടമാകാറുണ്ട്. സമ്പൂർണമായും ബധിരനായ വ്യക്തിയാണെങ്കിൽ അത് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും .  എന്നാൽ ചുരുങ്ങിയ തോതിലുള്ള കേൾവിക്കുറവ്  പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല.അവ  പഠനത്തിന് തടസ്സം നിൽക്കുന്നു. ഉച്ചാരണ അവയവങ്ങളുടെ  പ്രശ്നങ്ങളും കാരണമാകുന്നു. ഏറെക്കുറെ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും കൂടുതൽ ശ്രദ്ധയോടെ ഉച്ചരിച്ച് ശീലിക്കുകയാണ് ചെയ്യാവുന്ന കാര്യം. ഞരമ്പുകളുടെ തകരാർ, മാനസിക പ്രശ്നങ്ങൾ എന്നിവയാണ് വിക്കിനുള്ള  കാരണങ്ങൾ.

കൊഞ്ഞ:- യഥേഷ്ട്o വഴങ്ങാൻ പറ്റാത്ത നാവിന്റെ അവസ്ഥ.ഇതാ ചികിൽസിച്ച് ഭേദമാക്കാം .

 വിക്ക്‌ :-മനശാസ്ത്ര പരമായ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന വിക്ക്‌ ഒഴിവാക്കുന്നതിലാണ്  അധ്യാപകർക്ക് പങ്ക് വഹിക്കാനുള്ളത്. ഭയം ,സംഭ്രമം , അപരിചിതമായ  പരിസ്ഥിതി ,അപകർഷതാ ബോധം ഇതൊക്കെ വിക്കിന് കാരണമാകുന്നു.

  ദുശ്ശീലങ്ങൾ

സ്കൂളിൽ ചേരുന്നതിന് മുൻപ് തന്നെ കുട്ടികളിൽ ഉറച്ചുപോയ ശീലങ്ങളും ഉച്ചാരണ വൈകല്യത്തിന് കാരണമാകുന്നു .വേഗത്തിൽ സംസാരിക്കുക .കാര്യങ്ങൾ  സമയമെടുത്ത് പറയുക , വളരെ മന്ദഗതിയിൽ  സംസാരിക്കുക ,ആവർത്തിച്ച് ചില കാര്യങ്ങൾ സംസാരിക്കുക ,മുക്കിയും മൂളിയും ഉള്ള സംസാരം ,നീട്ടലും കുറുക്കലും  ഉള്ള സംസാരം ,ഈണത്തോടെ കൂടിയുള്ള സംസാരം , എന്നിവയെല്ലാം ശുദ്ധമായ ഉച്ചാരണ തടസ്സപ്പെടുത്തുന്ന ശീലങ്ങളാണ്. മാതൃകാപരമായ ഉച്ചാരണത്തിന്റെ  അഭാവം ആണ് പ്രധാന കാരണം .കുട്ടികളുമായി ബന്ധപ്പെട്ട എല്ലാവരുടെയും ഉച്ചാരണം മാതൃകാപരമായിരിക്കണം

അവധാനത- അജ്ഞത

ക്ലാസിലെ  ശ്രദ്ധക്കുറവു കൊണ്ടും ഉച്ചാരണത്തിൽ തെറ്റു  വരാം. അധ്യാപകർ പറയുന്നത് അശ്രദ്ധ കൊണ്ട് കേൾക്കാതെ ഇരിക്കുമ്പോൾ ആ വാക്കുകൾ എങ്ങനെ ഉച്ചരിക്കണം എന്നതിനെക്കുറിച്ച് കുട്ടി അജ്ഞരാകുന്നു . വ്യക്തിപരമായ ശ്രദ്ധ കൊടുത്തു ,താല്പര്യമുള്ള ബോധനരീതികൾ ക്ലാസ്സുകളിൽ  ഉപയോഗിച്ചും ഇങ്ങനെയുള്ള തെറ്റുകൾ പരിഹരിക്കാം

ഉച്ചാരണത്തിൽ സാദൃശ്യമുള്ള ശബ്ദങ്ങൾ

ഉച്ചാരണത്തിൽ സാദൃശ്യമുള്ള ശബ്ദങ്ങൾ സാമ്യമുള്ള അക്ഷരങ്ങൾ ഇടയാക്കാറുണ്ട്.ഘ -ഗ -ഖ ന്ധ ന്ദ എന്നിവ ഉദാഹരണം