ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Sunday, 14 March 2021

ഉച്ചാരണ ശിക്ഷണം (Speaking)

 

ഭാഷയുടെ സ്വാഭാവിക രൂപം വരമൊഴി ആയതുകൊണ്ടുതന്നെ ഭാഷാഭ്യാസത്തിൽ ഭാഷണ  ശിക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്.ഭാഷണത്തിന്റെ  പ്രാഥമിക ലക്ഷ്യം സ്വീകരണവും പ്രകടനവുമാണ്. സ്കൂളിൽ എത്തുന്നതിനു മുമ്പ് തന്നെ കുട്ടികൾക്ക് ഭാഷാസ്വാധീനം ഉണ്ടാകുന്നുണ്ട്.  മറ്റുള്ളവരുടെ  സംഭാഷണം അനുകരിക്കുക ,ശ്രദ്ധിക്കുക, ശബ്ദാവലി നിർമ്മാണം ,പദങ്ങൾ ചേർത്ത് വാക്യങ്ങൾ ഉണ്ടാകുന്നതിനുള്ള കഴിവ് ,ഉച്ചാരണം എന്നിവയായിരിക്കും ഭാഷാവികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .ശബ്ദപരിചയം വർദ്ധിപ്പിക്കുന്നതിനും സംഭാഷണ ശേഷി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ചെറിയ ക്ലാസുകളിൽ നൽകേണ്ടത്.

 വചന ശിക്ഷണം വ്യത്യസ്ത തലങ്ങളിൽ

പ്രൈമറി തലം

കുട്ടികൾക്ക് സംസാരിക്കുവാൻ ധാരാളം അവസരങ്ങൾ കൊടുക്കണം .പുതിയ ഒരു സ്കൂളിൽ എത്തുമ്പോൾ ഉണ്ടാകുന്ന ഭയാശങ്കകൾ അകറ്റുവാനും സ്വാഭാവികമായ രീതിയിൽ സംസാരിക്കാനും നിത്യ പരിചയമുള്ള വസ്തുക്കളെപ്പറ്റി ,താല്പര്യമുള്ള വസ്തുക്കളെപ്പറ്റി ചോദിച്ചുകൊണ്ട് സംഭാഷണം ആരംഭിക്കുവാനും കഴിയണം .വീട്ടിൽ നിന്നു സ്വായത്തമാക്കിയ ഉള്ള ഭാഷാ പ്രയോഗത്തിൽ  എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് നൽകുവാനും ശരിയായ ഉച്ചാരണം പരിശീലിപ്പിക്കാനും പ്രാഥമിക തലത്തിൽ അധ്യാപകൻ ശ്രദ്ധിക്കേണ്ടതാണ് .വചന ശിക്ഷണത്തിന് ആവശ്യമായ മറ്റൊരു പ്രധാന കാര്യം ശ്വാസോച്ഛ്വാസം നിയന്ത്രിക്കാനുള്ള കഴിവാണ് .ശ്വാസം ശരിയായി നിയന്ത്രിക്കുവാനും ആവശ്യാനുസരണം പുറത്തുവിടുന്നതിനും  അവരെ ശീലിപ്പിക്കണം.  സംസാരിക്കാനുള്ള അവസരങ്ങൾ നൽകുന്നതോടൊപ്പം തന്നെ ധാരാളം കേൾക്കുന്നതിനുള്ള അവസരവും കുട്ടികൾക്ക് നൽകണം. മാതൃകാപരമായ ഭാഷയും സംസാ രവും ആയിരിക്കണം അധ്യാപകന്റേത് . കഥകൾ പറയുക ,സംഭാഷണങ്ങളിൽ ഏർപ്പെടുക ,സംഭാഷണങ്ങൾ ഉൾപ്പെടുന്ന കളികളിൽ ഏർപ്പെടുക, ചിത്രങ്ങൾ ഉപയോഗിച്ച്സംസാരിക്കുന്നതിന് ആവശ്യപ്പെടുക .നാടകങ്ങൾ അവതരിപ്പിക്കുക, കുട്ടികളോട് അനുഭാവത്തോടെ സംസാരിക്കുക ,താല്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ചോദിച്ച് മറുപടി പറയുക, വ്യക്തിപരമായ അനുഭവങ്ങൾ പറയുക ,നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കളികളിൽ   ഏർപ്പെടുക. ചിത്രങ്ങളെ ആധാരമാക്കിയുള്ള സംഭാഷണം, നാടകീയ സംഭാഷണങ്ങൾ, ലഘു ഗാനങ്ങൾ ,കവിതകൾ, ആംഗ്യപ്പാട്ടുകൾ, കഥാകഥനം , മൃഗങ്ങളെ കുറിച്ചുള്ള കഥകൾ.

അപ്പർ പ്രൈമറി തലം

പ്രൈമറി ഘട്ടത്തിൽ ആരംഭിച്ച വചന ശിക്ഷണം അപ്പർപ്രൈമറി ഘട്ടത്തിൽ തുടരേണ്ടതാണ്. അപ്പർപ്രൈമറി ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും കുറേകൂടി സങ്കീർണമായ ഭാഷണവ്യവഹാരങ്ങൾ നൽകാവുന്നതാണ്. ലഘു പ്രഭാഷണങ്ങൾ, ആഖ്യാനം, വിവരണം ,ചർച്ചകൾ, കഥാകഥനം എന്നിവ അപ്പർപ്രൈമറിയിൽ  നൽകാവുന്ന പ്രവർത്തനങ്ങളാണ് .

സെക്കൻഡറി തലം

വചന ശിക്ഷണം പ്രൈമറി- അപ്പർ പ്രൈമറി ഘട്ടങ്ങളിൽ അവസാനിക്കുന്നില്ല .സെക്കൻഡറി തലത്തിലും ഇതിന് ധാരാളം അവസരങ്ങളുണ്ട്. പത്താം ക്ലാസ്സിൽ എത്തുന്ന കുട്ടികളുടെ സാമാന്യ നിലവാരം പരിശോധിക്കുമ്പോഴാണ് ഭാഷാപരമായ അറിവ് വളരെ താഴ്ന്ന നിലയിലാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ  പ്രൈമറി-അപ്പർ പ്രൈമറി ഘട്ടങ്ങളിൽ തുടർന്നുവന്ന പ്രവർത്തനങ്ങൾ  സെക്കൻഡറി തലത്തിൽ തുടരാവുന്നതാണ്. സംവാദം, നാടക ആവിഷ്കരണം എന്നിവ ഈ ഘട്ടത്തിൽ സ്വീകരിക്കാവുന്നതാണ്. ഉത്തമ കവിതാഭാഗങ്ങൾ ,ശ്ലോകങ്ങൾ എന്നിവ ഹൃദിസ്ഥമാക്കി അക്ഷരശ്ലോകസദസ്സ് അവതരിപ്പിക്കാം .നാടകങ്ങളിൽ നിന്നും ഇഷ്ടമുള്ള സംഭാഷണങ്ങൾ മനപ്പാഠമാക്കിയ അവതരിപ്പിക്കാൻ പറയാം.

 ഉച്ചാരണ ശിക്ഷണം

ആശയ പ്രകടനത്തിനുള്ള ഉച്ചാരണ ശിക്ഷണത്തെപ്പറ്റി ചിന്തിക്കുമ്പോൾ ,മലയാളം അക്ഷരോച്ചാരക  ഭാഷ ആയതിനാൽ എഴുതുന്നത് പോലെ തന്നെ വായിക്കുന്നു എന്ന് ഒരു രീതി ഉള്ളതുകൊണ്ട് ഒരു പരിധിവരെ ഉച്ചാരണത്തിൽ പ്രത്യേക പിഴവുകൾ വരാൻ സാധ്യത കുറവാണ്.

·       കുട്ടികൾ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ഉച്ചാരണ വൈകല്യങ്ങൾ കണ്ടെത്തി അവയുടെ  കാരണം കണ്ടെത്തി ശരിയായ പരിശീലനം നൽകേണ്ടതാണ്.
·       ശരിയായ ഭാഷാ മാതൃകകൾ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ നൽകുക.
·       ആവർത്തിച്ച് ഉച്ചരിക്കാൻ പറ്റിയ പദങ്ങൾ   കണ്ടെത്തി നൽകുക .
·       അക്ഷര തെറ്റുകൾ വരുത്താൻ ഇടയുള്ള അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും അധ്യാപകൻ ചാർട്ടിൽ തയ്യാറാക്കി കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുക .
·       സ്വതന്ത്രമായി വായിക്കുന്നവാൻ  ശീലിപ്പിക്കുന്നത് മുൻപ് സംഘയത്നത്തിലൂടെ ആത്മവിശ്വാസം വളർത്തണം .
·       ബലൂൺ ഊതി വീർപ്പിക്കുക .തൂവൽ അപ്പൂപ്പൻതാടി എന്നിവ ഊതി പറത്തുക തുടങ്ങിയ അഭ്യാസങ്ങൾ ശ്വാസഗതി നിയന്ത്രിക്കുന്നതിന് ഉള്ള കഴിവ് വളർത്തും.
·       പക്ഷികളുടെയും മറ്റും  സ്വരങ്ങൾ അനുകരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം
·       ഉച്ചരിക്കാൻ പ്രയാസമുള്ള അക്ഷരങ്ങൾ കൂട്ടി ചേർത്ത് പദശൃംഖലകൾ നിർമ്മിച്ച്‌  അവരെക്കൊണ്ട് ഉച്ചരിപ്പിക്കാം
·       പദ്യം ഈണത്തിൽ ചൊല്ലുന്നതും പാട്ടുപാടുന്നതും  പഠനപ്രവർത്തനങ്ങൾ
·       അധ്യാപകരുടെ മാതൃകാപരമായ ഉച്ചാരണം .
·       ഉച്ചരിക്കാൻ വിഷമമുള്ള അതിഖരം , മൃദു, ഘോഷം അക്ഷരങ്ങളുടെ നിരന്തരമായ ആവർത്തനം.
·       ലഘുവായ പദങ്ങളിൽ തുടങ്ങി കടുപ്പമുള്ള പദങ്ങളിലേക്ക് എന്ന രീതിയിലുള്ള അനു ക്രമീകരണം .

·       ചാർട്ട് റേഡിയോ തുടങ്ങിയവയുടെ  അവസരോചിതമായ ഉപയോഗം   കഠിന പദങ്ങൾ ബോർഡിൽ എഴുതി വായിക്കുക നൽകാവുന്നതാണ്

 

 ഉച്ചാരണ വൈകല്യങ്ങൾക്കുള്ള കാരണങ്ങൾ

 തെറ്റായി ഉച്ചരിക്കുന്ന കൊണ്ടും പദപ്രയോഗങ്ങൾ തിരഞ്ഞെടുക്കുന്നത് കൊണ്ടും മാനസിക ശാരീരിക പ്രശ്നങ്ങൾ കൊണ്ടും ഉച്ചാരണ വൈകല്യം സംഭവിക്കാം. അതിൽ പ്രധാനപ്പെട്ടവ

 സംയോജനം -നിർധാരണം

ഭാഷാശാസ്ത്ര നിയമങ്ങളും വ്യാകരണ  ചേർച്ചയും അനുസരിച്ചാണ്ഭാഷണത്തിനുള്ള ശബ്ദങ്ങളെ തിരഞ്ഞെടുക്കുന്നത്. ഈ പ്രക്രിയയ്ക്ക് പറയുന്ന പേരാണ് നിർധാരണം .ഈ തിരഞ്ഞെടുപ്പിൽ അപാകത സംഭവിച്ചാൽ സംഭാഷണത്തിൽ അവ്യക്തത വരുന്നു.  തിരഞ്ഞെടുത്ത ശബ്ദങ്ങൾ സന്ദർഭത്തിനനുസരിച്ച് കൂട്ടിയോജിപ്പിക്കലാണ്  സംയോജനം .കൂട്ടിച്ചേർക്കലിൽ തെറ്റ് സംഭവിച്ചാലും ഭാഷണത്തിൽ തെറ്റ് വരുന്നു .  മാനസിക പ്രശ്നങ്ങൾ, ചുറ്റുപാടുകളുടെ സൃഷ്ടിയോ ,വ്യക്തി സവിശേഷതകളോ  ശാരീരിക പ്രശ്നങ്ങളോ ആകാം കാരണം .

 മാനസിക പ്രശ്നങ്ങൾ

മാനസിക രോഗങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഭാഷണ വൈകല്യങ്ങൾ ചികിത്സിച്ചു ഭേദമാക്കേണ്ടത് ആണ്.ചുറ്റുപാടുകളോട് ഉള്ള ഭയം ,ലജ്ജ തുടങ്ങിയ വികാരങ്ങൾ വാക്കുകൾ തടഞ്ഞു വെക്കുന്നു. ഇത് കുട്ടികൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു . ശാരീരിക പ്രശ്നങ്ങൾ

ശാരീരികപ്രശ്നങ്ങളിൽ ബധിരത ആണ് ഒന്നാമത്തെ പ്രധാന ശാരീരിക പ്രശ്നം. പല അളവിൽ ബധിരത  പ്രകടമാകാറുണ്ട്. സമ്പൂർണമായും ബധിരനായ വ്യക്തിയാണെങ്കിൽ അത് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും .  എന്നാൽ ചുരുങ്ങിയ തോതിലുള്ള കേൾവിക്കുറവ്  പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല.അവ  പഠനത്തിന് തടസ്സം നിൽക്കുന്നു. ഉച്ചാരണ അവയവങ്ങളുടെ  പ്രശ്നങ്ങളും കാരണമാകുന്നു. ഏറെക്കുറെ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും കൂടുതൽ ശ്രദ്ധയോടെ ഉച്ചരിച്ച് ശീലിക്കുകയാണ് ചെയ്യാവുന്ന കാര്യം. ഞരമ്പുകളുടെ തകരാർ, മാനസിക പ്രശ്നങ്ങൾ എന്നിവയാണ് വിക്കിനുള്ള  കാരണങ്ങൾ.

കൊഞ്ഞ:- യഥേഷ്ട്o വഴങ്ങാൻ പറ്റാത്ത നാവിന്റെ അവസ്ഥ.ഇതാ ചികിൽസിച്ച് ഭേദമാക്കാം .

 വിക്ക്‌ :-മനശാസ്ത്ര പരമായ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന വിക്ക്‌ ഒഴിവാക്കുന്നതിലാണ്  അധ്യാപകർക്ക് പങ്ക് വഹിക്കാനുള്ളത്. ഭയം ,സംഭ്രമം , അപരിചിതമായ  പരിസ്ഥിതി ,അപകർഷതാ ബോധം ഇതൊക്കെ വിക്കിന് കാരണമാകുന്നു.

  ദുശ്ശീലങ്ങൾ

സ്കൂളിൽ ചേരുന്നതിന് മുൻപ് തന്നെ കുട്ടികളിൽ ഉറച്ചുപോയ ശീലങ്ങളും ഉച്ചാരണ വൈകല്യത്തിന് കാരണമാകുന്നു .വേഗത്തിൽ സംസാരിക്കുക .കാര്യങ്ങൾ  സമയമെടുത്ത് പറയുക , വളരെ മന്ദഗതിയിൽ  സംസാരിക്കുക ,ആവർത്തിച്ച് ചില കാര്യങ്ങൾ സംസാരിക്കുക ,മുക്കിയും മൂളിയും ഉള്ള സംസാരം ,നീട്ടലും കുറുക്കലും  ഉള്ള സംസാരം ,ഈണത്തോടെ കൂടിയുള്ള സംസാരം , എന്നിവയെല്ലാം ശുദ്ധമായ ഉച്ചാരണ തടസ്സപ്പെടുത്തുന്ന ശീലങ്ങളാണ്. മാതൃകാപരമായ ഉച്ചാരണത്തിന്റെ  അഭാവം ആണ് പ്രധാന കാരണം .കുട്ടികളുമായി ബന്ധപ്പെട്ട എല്ലാവരുടെയും ഉച്ചാരണം മാതൃകാപരമായിരിക്കണം

അവധാനത- അജ്ഞത

ക്ലാസിലെ  ശ്രദ്ധക്കുറവു കൊണ്ടും ഉച്ചാരണത്തിൽ തെറ്റു  വരാം. അധ്യാപകർ പറയുന്നത് അശ്രദ്ധ കൊണ്ട് കേൾക്കാതെ ഇരിക്കുമ്പോൾ ആ വാക്കുകൾ എങ്ങനെ ഉച്ചരിക്കണം എന്നതിനെക്കുറിച്ച് കുട്ടി അജ്ഞരാകുന്നു . വ്യക്തിപരമായ ശ്രദ്ധ കൊടുത്തു ,താല്പര്യമുള്ള ബോധനരീതികൾ ക്ലാസ്സുകളിൽ  ഉപയോഗിച്ചും ഇങ്ങനെയുള്ള തെറ്റുകൾ പരിഹരിക്കാം

ഉച്ചാരണത്തിൽ സാദൃശ്യമുള്ള ശബ്ദങ്ങൾ

ഉച്ചാരണത്തിൽ സാദൃശ്യമുള്ള ശബ്ദങ്ങൾ സാമ്യമുള്ള അക്ഷരങ്ങൾ ഇടയാക്കാറുണ്ട്.ഘ -ഗ -ഖ ന്ധ ന്ദ എന്നിവ ഉദാഹരണം

 

No comments:

Post a Comment