ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q

ഗ്രാഫിക് ഓർഗനൈസറുകൾ

About blogger

My photo
ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev

Sunday, 14 March 2021

ഉച്ചാരണ ശിക്ഷണം (Speaking)

 

ഭാഷയുടെ സ്വാഭാവിക രൂപം വരമൊഴി ആയതുകൊണ്ടുതന്നെ ഭാഷാഭ്യാസത്തിൽ ഭാഷണ  ശിക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്.ഭാഷണത്തിന്റെ  പ്രാഥമിക ലക്ഷ്യം സ്വീകരണവും പ്രകടനവുമാണ്. സ്കൂളിൽ എത്തുന്നതിനു മുമ്പ് തന്നെ കുട്ടികൾക്ക് ഭാഷാസ്വാധീനം ഉണ്ടാകുന്നുണ്ട്.  മറ്റുള്ളവരുടെ  സംഭാഷണം അനുകരിക്കുക ,ശ്രദ്ധിക്കുക, ശബ്ദാവലി നിർമ്മാണം ,പദങ്ങൾ ചേർത്ത് വാക്യങ്ങൾ ഉണ്ടാകുന്നതിനുള്ള കഴിവ് ,ഉച്ചാരണം എന്നിവയായിരിക്കും ഭാഷാവികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .ശബ്ദപരിചയം വർദ്ധിപ്പിക്കുന്നതിനും സംഭാഷണ ശേഷി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ചെറിയ ക്ലാസുകളിൽ നൽകേണ്ടത്.

 വചന ശിക്ഷണം വ്യത്യസ്ത തലങ്ങളിൽ

പ്രൈമറി തലം

കുട്ടികൾക്ക് സംസാരിക്കുവാൻ ധാരാളം അവസരങ്ങൾ കൊടുക്കണം .പുതിയ ഒരു സ്കൂളിൽ എത്തുമ്പോൾ ഉണ്ടാകുന്ന ഭയാശങ്കകൾ അകറ്റുവാനും സ്വാഭാവികമായ രീതിയിൽ സംസാരിക്കാനും നിത്യ പരിചയമുള്ള വസ്തുക്കളെപ്പറ്റി ,താല്പര്യമുള്ള വസ്തുക്കളെപ്പറ്റി ചോദിച്ചുകൊണ്ട് സംഭാഷണം ആരംഭിക്കുവാനും കഴിയണം .വീട്ടിൽ നിന്നു സ്വായത്തമാക്കിയ ഉള്ള ഭാഷാ പ്രയോഗത്തിൽ  എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് നൽകുവാനും ശരിയായ ഉച്ചാരണം പരിശീലിപ്പിക്കാനും പ്രാഥമിക തലത്തിൽ അധ്യാപകൻ ശ്രദ്ധിക്കേണ്ടതാണ് .വചന ശിക്ഷണത്തിന് ആവശ്യമായ മറ്റൊരു പ്രധാന കാര്യം ശ്വാസോച്ഛ്വാസം നിയന്ത്രിക്കാനുള്ള കഴിവാണ് .ശ്വാസം ശരിയായി നിയന്ത്രിക്കുവാനും ആവശ്യാനുസരണം പുറത്തുവിടുന്നതിനും  അവരെ ശീലിപ്പിക്കണം.  സംസാരിക്കാനുള്ള അവസരങ്ങൾ നൽകുന്നതോടൊപ്പം തന്നെ ധാരാളം കേൾക്കുന്നതിനുള്ള അവസരവും കുട്ടികൾക്ക് നൽകണം. മാതൃകാപരമായ ഭാഷയും സംസാ രവും ആയിരിക്കണം അധ്യാപകന്റേത് . കഥകൾ പറയുക ,സംഭാഷണങ്ങളിൽ ഏർപ്പെടുക ,സംഭാഷണങ്ങൾ ഉൾപ്പെടുന്ന കളികളിൽ ഏർപ്പെടുക, ചിത്രങ്ങൾ ഉപയോഗിച്ച്സംസാരിക്കുന്നതിന് ആവശ്യപ്പെടുക .നാടകങ്ങൾ അവതരിപ്പിക്കുക, കുട്ടികളോട് അനുഭാവത്തോടെ സംസാരിക്കുക ,താല്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ചോദിച്ച് മറുപടി പറയുക, വ്യക്തിപരമായ അനുഭവങ്ങൾ പറയുക ,നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കളികളിൽ   ഏർപ്പെടുക. ചിത്രങ്ങളെ ആധാരമാക്കിയുള്ള സംഭാഷണം, നാടകീയ സംഭാഷണങ്ങൾ, ലഘു ഗാനങ്ങൾ ,കവിതകൾ, ആംഗ്യപ്പാട്ടുകൾ, കഥാകഥനം , മൃഗങ്ങളെ കുറിച്ചുള്ള കഥകൾ.

അപ്പർ പ്രൈമറി തലം

പ്രൈമറി ഘട്ടത്തിൽ ആരംഭിച്ച വചന ശിക്ഷണം അപ്പർപ്രൈമറി ഘട്ടത്തിൽ തുടരേണ്ടതാണ്. അപ്പർപ്രൈമറി ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും കുറേകൂടി സങ്കീർണമായ ഭാഷണവ്യവഹാരങ്ങൾ നൽകാവുന്നതാണ്. ലഘു പ്രഭാഷണങ്ങൾ, ആഖ്യാനം, വിവരണം ,ചർച്ചകൾ, കഥാകഥനം എന്നിവ അപ്പർപ്രൈമറിയിൽ  നൽകാവുന്ന പ്രവർത്തനങ്ങളാണ് .

സെക്കൻഡറി തലം

വചന ശിക്ഷണം പ്രൈമറി- അപ്പർ പ്രൈമറി ഘട്ടങ്ങളിൽ അവസാനിക്കുന്നില്ല .സെക്കൻഡറി തലത്തിലും ഇതിന് ധാരാളം അവസരങ്ങളുണ്ട്. പത്താം ക്ലാസ്സിൽ എത്തുന്ന കുട്ടികളുടെ സാമാന്യ നിലവാരം പരിശോധിക്കുമ്പോഴാണ് ഭാഷാപരമായ അറിവ് വളരെ താഴ്ന്ന നിലയിലാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ  പ്രൈമറി-അപ്പർ പ്രൈമറി ഘട്ടങ്ങളിൽ തുടർന്നുവന്ന പ്രവർത്തനങ്ങൾ  സെക്കൻഡറി തലത്തിൽ തുടരാവുന്നതാണ്. സംവാദം, നാടക ആവിഷ്കരണം എന്നിവ ഈ ഘട്ടത്തിൽ സ്വീകരിക്കാവുന്നതാണ്. ഉത്തമ കവിതാഭാഗങ്ങൾ ,ശ്ലോകങ്ങൾ എന്നിവ ഹൃദിസ്ഥമാക്കി അക്ഷരശ്ലോകസദസ്സ് അവതരിപ്പിക്കാം .നാടകങ്ങളിൽ നിന്നും ഇഷ്ടമുള്ള സംഭാഷണങ്ങൾ മനപ്പാഠമാക്കിയ അവതരിപ്പിക്കാൻ പറയാം.

 ഉച്ചാരണ ശിക്ഷണം

ആശയ പ്രകടനത്തിനുള്ള ഉച്ചാരണ ശിക്ഷണത്തെപ്പറ്റി ചിന്തിക്കുമ്പോൾ ,മലയാളം അക്ഷരോച്ചാരക  ഭാഷ ആയതിനാൽ എഴുതുന്നത് പോലെ തന്നെ വായിക്കുന്നു എന്ന് ഒരു രീതി ഉള്ളതുകൊണ്ട് ഒരു പരിധിവരെ ഉച്ചാരണത്തിൽ പ്രത്യേക പിഴവുകൾ വരാൻ സാധ്യത കുറവാണ്.

·       കുട്ടികൾ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ഉച്ചാരണ വൈകല്യങ്ങൾ കണ്ടെത്തി അവയുടെ  കാരണം കണ്ടെത്തി ശരിയായ പരിശീലനം നൽകേണ്ടതാണ്.
·       ശരിയായ ഭാഷാ മാതൃകകൾ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ നൽകുക.
·       ആവർത്തിച്ച് ഉച്ചരിക്കാൻ പറ്റിയ പദങ്ങൾ   കണ്ടെത്തി നൽകുക .
·       അക്ഷര തെറ്റുകൾ വരുത്താൻ ഇടയുള്ള അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും അധ്യാപകൻ ചാർട്ടിൽ തയ്യാറാക്കി കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുക .
·       സ്വതന്ത്രമായി വായിക്കുന്നവാൻ  ശീലിപ്പിക്കുന്നത് മുൻപ് സംഘയത്നത്തിലൂടെ ആത്മവിശ്വാസം വളർത്തണം .
·       ബലൂൺ ഊതി വീർപ്പിക്കുക .തൂവൽ അപ്പൂപ്പൻതാടി എന്നിവ ഊതി പറത്തുക തുടങ്ങിയ അഭ്യാസങ്ങൾ ശ്വാസഗതി നിയന്ത്രിക്കുന്നതിന് ഉള്ള കഴിവ് വളർത്തും.
·       പക്ഷികളുടെയും മറ്റും  സ്വരങ്ങൾ അനുകരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം
·       ഉച്ചരിക്കാൻ പ്രയാസമുള്ള അക്ഷരങ്ങൾ കൂട്ടി ചേർത്ത് പദശൃംഖലകൾ നിർമ്മിച്ച്‌  അവരെക്കൊണ്ട് ഉച്ചരിപ്പിക്കാം
·       പദ്യം ഈണത്തിൽ ചൊല്ലുന്നതും പാട്ടുപാടുന്നതും  പഠനപ്രവർത്തനങ്ങൾ
·       അധ്യാപകരുടെ മാതൃകാപരമായ ഉച്ചാരണം .
·       ഉച്ചരിക്കാൻ വിഷമമുള്ള അതിഖരം , മൃദു, ഘോഷം അക്ഷരങ്ങളുടെ നിരന്തരമായ ആവർത്തനം.
·       ലഘുവായ പദങ്ങളിൽ തുടങ്ങി കടുപ്പമുള്ള പദങ്ങളിലേക്ക് എന്ന രീതിയിലുള്ള അനു ക്രമീകരണം .

·       ചാർട്ട് റേഡിയോ തുടങ്ങിയവയുടെ  അവസരോചിതമായ ഉപയോഗം   കഠിന പദങ്ങൾ ബോർഡിൽ എഴുതി വായിക്കുക നൽകാവുന്നതാണ്

 

 ഉച്ചാരണ വൈകല്യങ്ങൾക്കുള്ള കാരണങ്ങൾ

 തെറ്റായി ഉച്ചരിക്കുന്ന കൊണ്ടും പദപ്രയോഗങ്ങൾ തിരഞ്ഞെടുക്കുന്നത് കൊണ്ടും മാനസിക ശാരീരിക പ്രശ്നങ്ങൾ കൊണ്ടും ഉച്ചാരണ വൈകല്യം സംഭവിക്കാം. അതിൽ പ്രധാനപ്പെട്ടവ

 സംയോജനം -നിർധാരണം

ഭാഷാശാസ്ത്ര നിയമങ്ങളും വ്യാകരണ  ചേർച്ചയും അനുസരിച്ചാണ്ഭാഷണത്തിനുള്ള ശബ്ദങ്ങളെ തിരഞ്ഞെടുക്കുന്നത്. ഈ പ്രക്രിയയ്ക്ക് പറയുന്ന പേരാണ് നിർധാരണം .ഈ തിരഞ്ഞെടുപ്പിൽ അപാകത സംഭവിച്ചാൽ സംഭാഷണത്തിൽ അവ്യക്തത വരുന്നു.  തിരഞ്ഞെടുത്ത ശബ്ദങ്ങൾ സന്ദർഭത്തിനനുസരിച്ച് കൂട്ടിയോജിപ്പിക്കലാണ്  സംയോജനം .കൂട്ടിച്ചേർക്കലിൽ തെറ്റ് സംഭവിച്ചാലും ഭാഷണത്തിൽ തെറ്റ് വരുന്നു .  മാനസിക പ്രശ്നങ്ങൾ, ചുറ്റുപാടുകളുടെ സൃഷ്ടിയോ ,വ്യക്തി സവിശേഷതകളോ  ശാരീരിക പ്രശ്നങ്ങളോ ആകാം കാരണം .

 മാനസിക പ്രശ്നങ്ങൾ

മാനസിക രോഗങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഭാഷണ വൈകല്യങ്ങൾ ചികിത്സിച്ചു ഭേദമാക്കേണ്ടത് ആണ്.ചുറ്റുപാടുകളോട് ഉള്ള ഭയം ,ലജ്ജ തുടങ്ങിയ വികാരങ്ങൾ വാക്കുകൾ തടഞ്ഞു വെക്കുന്നു. ഇത് കുട്ടികൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു . ശാരീരിക പ്രശ്നങ്ങൾ

ശാരീരികപ്രശ്നങ്ങളിൽ ബധിരത ആണ് ഒന്നാമത്തെ പ്രധാന ശാരീരിക പ്രശ്നം. പല അളവിൽ ബധിരത  പ്രകടമാകാറുണ്ട്. സമ്പൂർണമായും ബധിരനായ വ്യക്തിയാണെങ്കിൽ അത് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും .  എന്നാൽ ചുരുങ്ങിയ തോതിലുള്ള കേൾവിക്കുറവ്  പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല.അവ  പഠനത്തിന് തടസ്സം നിൽക്കുന്നു. ഉച്ചാരണ അവയവങ്ങളുടെ  പ്രശ്നങ്ങളും കാരണമാകുന്നു. ഏറെക്കുറെ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും കൂടുതൽ ശ്രദ്ധയോടെ ഉച്ചരിച്ച് ശീലിക്കുകയാണ് ചെയ്യാവുന്ന കാര്യം. ഞരമ്പുകളുടെ തകരാർ, മാനസിക പ്രശ്നങ്ങൾ എന്നിവയാണ് വിക്കിനുള്ള  കാരണങ്ങൾ.

കൊഞ്ഞ:- യഥേഷ്ട്o വഴങ്ങാൻ പറ്റാത്ത നാവിന്റെ അവസ്ഥ.ഇതാ ചികിൽസിച്ച് ഭേദമാക്കാം .

 വിക്ക്‌ :-മനശാസ്ത്ര പരമായ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന വിക്ക്‌ ഒഴിവാക്കുന്നതിലാണ്  അധ്യാപകർക്ക് പങ്ക് വഹിക്കാനുള്ളത്. ഭയം ,സംഭ്രമം , അപരിചിതമായ  പരിസ്ഥിതി ,അപകർഷതാ ബോധം ഇതൊക്കെ വിക്കിന് കാരണമാകുന്നു.

  ദുശ്ശീലങ്ങൾ

സ്കൂളിൽ ചേരുന്നതിന് മുൻപ് തന്നെ കുട്ടികളിൽ ഉറച്ചുപോയ ശീലങ്ങളും ഉച്ചാരണ വൈകല്യത്തിന് കാരണമാകുന്നു .വേഗത്തിൽ സംസാരിക്കുക .കാര്യങ്ങൾ  സമയമെടുത്ത് പറയുക , വളരെ മന്ദഗതിയിൽ  സംസാരിക്കുക ,ആവർത്തിച്ച് ചില കാര്യങ്ങൾ സംസാരിക്കുക ,മുക്കിയും മൂളിയും ഉള്ള സംസാരം ,നീട്ടലും കുറുക്കലും  ഉള്ള സംസാരം ,ഈണത്തോടെ കൂടിയുള്ള സംസാരം , എന്നിവയെല്ലാം ശുദ്ധമായ ഉച്ചാരണ തടസ്സപ്പെടുത്തുന്ന ശീലങ്ങളാണ്. മാതൃകാപരമായ ഉച്ചാരണത്തിന്റെ  അഭാവം ആണ് പ്രധാന കാരണം .കുട്ടികളുമായി ബന്ധപ്പെട്ട എല്ലാവരുടെയും ഉച്ചാരണം മാതൃകാപരമായിരിക്കണം

അവധാനത- അജ്ഞത

ക്ലാസിലെ  ശ്രദ്ധക്കുറവു കൊണ്ടും ഉച്ചാരണത്തിൽ തെറ്റു  വരാം. അധ്യാപകർ പറയുന്നത് അശ്രദ്ധ കൊണ്ട് കേൾക്കാതെ ഇരിക്കുമ്പോൾ ആ വാക്കുകൾ എങ്ങനെ ഉച്ചരിക്കണം എന്നതിനെക്കുറിച്ച് കുട്ടി അജ്ഞരാകുന്നു . വ്യക്തിപരമായ ശ്രദ്ധ കൊടുത്തു ,താല്പര്യമുള്ള ബോധനരീതികൾ ക്ലാസ്സുകളിൽ  ഉപയോഗിച്ചും ഇങ്ങനെയുള്ള തെറ്റുകൾ പരിഹരിക്കാം

ഉച്ചാരണത്തിൽ സാദൃശ്യമുള്ള ശബ്ദങ്ങൾ

ഉച്ചാരണത്തിൽ സാദൃശ്യമുള്ള ശബ്ദങ്ങൾ സാമ്യമുള്ള അക്ഷരങ്ങൾ ഇടയാക്കാറുണ്ട്.ഘ -ഗ -ഖ ന്ധ ന്ദ എന്നിവ ഉദാഹരണം

 

Saturday, 13 March 2021

വായന- ശീലരൂപവൽക്കരണം













 

ഭാഷാനൈപുണികൾ--വായന

 

 വായന

ഭാഷാബോധനത്തിൽ വായനയുടെ പ്രസക്തി ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട് .വായന ഒരു കല തന്നെയാണ് ആണ് കേവലം വാക്കുകളും അർത്ഥങ്ങളും പ്രയോഗവും വ്യാകരണകാര്യങ്ങളും ആശയങ്ങളും സ്വായത്തമാക്കുക എന്നതുമാത്രമല്ല വായനയുടെ ലക്ഷ്യം. മറിച്ച് പഠനമാണ് വായനയിലൂടെ നടക്കേണ്ടത് .വായന പാഠപുസ്തകത്തിൽ ഒതുങ്ങിയാൽ മാത്രം പോരാ, വായിക്കാൻ കിട്ടുന്ന ഒരു അവസരവും നാം പാഴാക്കരുത്. മാത്രമല്ല പഠനസഹായികൾക്കപ്പുറം സ്വീകരിക്കുന്ന എല്ലാ സ്രോതസ്സുകളും വായന സാധ്യമാക്കുന്നതാണ് . ലക്ഷ്യോന്മുഖമായ  പ്രവർത്തിയാണ് വായന .

വായനയിൽ പ്രധാനമായും നാല് ഘട്ടങ്ങളുണ്ട് ഉണ്ട്

1.       പദങ്ങളുടെ ലിഖിതരൂപം മനസ്സിലാക്കുക.

2.      മനസ്സിലാക്കിയ ലിഖിത രൂപങ്ങളെ ശബ്ദം ആക്കി മാറ്റുക .

3.      ഓരോ ശബ്ദവും സൂചിപ്പിക്കുന്ന ആശയങ്ങൾ പ്രത്യേകമായി മനസ്സിൽ

കൊണ്ടുവരിക .

4.      പ്രത്യേകമായി മനസ്സിൽ കടന്ന് ആശയങ്ങളെ ഏതെങ്കിലും അടിസ്ഥാനത്തിൽ ഏകീകരിക്കുക

 ഇതിൻറെ അടിസ്ഥാനത്തിൽ ആണ് വായന സംഭവിക്കുന്നത്

ഇവയാണ് വായനയിൽ അന്തർഭവിച്ചിരിക്കുന്ന മാനസികവ്യാപാരങ്ങൾ വായനയിൽ മാനസികവും ശാരീരികവുമായ ഘടകങ്ങൾ.

 വായനയിൽ അടങ്ങിയിരിക്കുന്ന ശാരീരികപ്രവർത്തനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

കണ്ണുകളാണ്  വായനയെ സഹായിക്കുന്ന സഹായിക്കുന്ന പ്രധാന അവയവം .

·       കണ്ണുകൾ വായനയുടെ സമയത്ത് ഒരു വാക്കിൽ നിന്ന് അടുത്ത വാക്കിലേക്ക് അതിവേഗം നീങ്ങുന്നു .ഒരു സെക്കൻഡിന്റെ പത്തിലൊന്നു സമയം മാത്രമേ ഒരു വാക്ക് തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്നുള്ളൂ . കണ്ണുകൾ ഒരു തവണ തരണം ചെയ്യുന്ന ദൈർഘ്യത്തിന് നയന വിസ്തൃതി എന്ന് പറയുന്നു.

·       ഒരു വാക്കിൽ നിന്ന് അടുത്ത വാക്കിലേക്ക് നീങ്ങുന്നതിനിടയിൽ കണ്ണുകൾ ആ വാക്കുകൾ തിരിച്ചറിയാൻ അൽപനേരം ശ്രമിക്കും .ഈ നിർത്തലിനു നയന സ്ഥിരണം അഥവാ നയന കേന്ദ്രീകരണം എന്ന് പറയുന്നു .

·       വായനയിൽ  യാദൃശ്ചികമായി ചില വാക്കുകൾ വിട്ടുപോകാം അല്ലെങ്കിൽ വായിച്ചത് മനസ്സിലാവാതെ വരാം .അപ്പോൾ മുമ്പ് കടന്നുപോയ ഭാഗത്ത് കൂടി കണ്ണുകൾ ഒരു തവണ കൂടി കടന്നുപോകുന്നു. ഇതിനെ പ്രതീപ ശമനം അഥവാ അധോഗമനം എന്ന് പറയുന്നു.

നയന വിസ്തൃതി വർധിപ്പിച്ചും നയന കേന്ദ്രീകരണവും അധോഗമനവും കുറച്ചുമാണ് വായനയിൽ വേഗത കൂട്ടാൻ ശ്രമിക്കേണ്ടതാണ്.

 

 വായനയുടെ പ്രധാന ലക്ഷ്യങ്ങൾ

·       ആശയഗ്രഹണം

·       പഠനത്തിൽ താൽപര്യം വളർത്തുക

·       വിജ്ഞാന സമ്പാദനം

·       ചിന്തയുടെ വികാസം

·       സാംസ്കാരിക പുരോഗതി

·       സാഹിത്യ ആസ്വാദനം

·       ഭാഷാ അഭിവൃദ്ധി

·       ഉത്തമ കൃതികളുടെ തെരഞ്ഞെടുപ്പ്

·       ആഹ്ലാദം ,ആസ്വാദന അനുഭവം

·       പദസമ്പത്ത് വർദ്ധിപ്പിക്കണം

·       പാഠപുസ്തകo മനസ്സിലാക്കുക

·       ഭാഷ സംസ്കാരം ആർജ്ജിക്കുന്നത് ഭാഷ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് എന്നറിയുന്നതിന്

·       ഉച്ചാരണം അറിയുന്നതിന് ആശയവിനിമയത്തിന്

വായന അഭ്യസിപ്പിക്കുന്ന അതിനുള്ള മാർഗങ്ങൾ

 

വായന അഭ്യസിപ്പിക്കുന്ന രീതിയെ പൊതുവേ രണ്ടായി തിരിക്കാം

 

1.      യുക്ത്യനുസൃത  രീതി അഥവാഉദ്ഗ്രഥന രീതി

2.    മനഃശാസ്ത്ര രീതി അഥവാ അപഗ്രഥന രീതി

യുക്തിപൂർവ്വമായ രീതി

 ഓരോ ഭാഗവും പ്രത്യേകം പ്രത്യേകം പഠിച്ച്‌  അവസാനം എല്ലാം കൂടി യോജിപ്പിച്ച് പൊതുവായതിലേക്ക് കടക്കുന്നു.  സംയോജന രീതി , ഉദ്ഗ്രഥന രീതി എന്നും പറയാറുണ്ട് . അക്ഷരം ,പദം ,വാക്യം ,ആശയം എന്നീ ക്രമത്തിൽ വായന അഭ്യസിപ്പിക്കുന്ന രീതിയാണ് .

 അക്ഷരാവതരണ രീതി

ആധുനിക മനശാസ്ത്ര സിദ്ധാന്തങ്ങളുടെ യോജിക്കാത്ത രീതിയാണിത് അക്ഷരങ്ങൾ അവതരിപ്പിച്ച്‌ പിന്നീട് പദങ്ങളും വാക്യങ്ങളും അവതരിപ്പിക്കുന്നു. സ്വരങ്ങൾ, വ്യഞ്ജനങ്ങൾ ,കൂട്ടക്ഷരങ്ങൾ എന്നീ ക്രമത്തിൽ അക്ഷരങ്ങൾ പഠിപ്പിച്ച അതിനുശേഷം വായിക്കാൻ പരിശീലിപ്പിക്കുന്നു. പഴയകാലത്തെ എഴുത്തുകളരികൾ കുടിപ്പള്ളിക്കൂടങ്ങൾ എന്നിവിടങ്ങളിൽ നിലനിന്നിരുന്ന രീതിയാണിത്.

    നേട്ടങ്ങൾ

·       മലയാളം അക്ഷരോച്ചാരക  ഭാഷ ആയതിനാൽ കൂടുതൽ ഫലപ്രദമാണ് . ഉച്ചാരണം , ലേഖനം എന്നിവയിൽ തെറ്റുകൾ വരുന്നില്ല

·       ഭാഷാഭ്യാസനത്തിനോ  ലേഖനത്തിലോ  പറയത്തക്ക തെറ്റുകൾ വരുന്നില്ല

·       അക്ഷരം  ഭാഷയിലെ ഓർമ്മയിൽ ഒതുങ്ങുന്ന ഏറ്റവും ചെറിയ ഏകകം ആയതിനാൽ എല്ലാ കുട്ടികൾക്കും  അധ്യാപകർക്കും താരതമ്യേന പ്രയാസം കുറഞ്ഞ ബോധന രീതിയാണിത്

·       വ്യാകരണം, സന്ധി കാര്യങ്ങൾ എന്നിവ പഠിക്കാൻ ഈ രീതി എളുപ്പമാണ്

ദോഷങ്ങൾ

·       മനശ്ശാസ്ത്രപരമായി യാതൊരു അടിത്തറയും ഇല്ലാത്ത കൃത്രിമമായ ബോധന രീതിയാണിത് .

·       ഭാഷയുടെ അടിസ്ഥാനം ശബ്ദമാണ് ,അക്ഷരമല്ല.

·       അക്ഷരങ്ങളിൽ തുടങ്ങുന്ന പഠനം നമ്മൾ ലളിതമായതിൽ നിന്ന് സങ്കീർണമായതിലേക്ക് എന്ന ആശയത്തെ പിന്തുണയ്ക്കുന്നില്ല.

·       യാന്ത്രികമായ അക്ഷരങ്ങളുടെ പഠനം കുട്ടികളുടെ ചിന്താശേഷി വികസനത്തിന് പ്രാധാന്യം കൊടുക്കുന്നില്ല.

·       ആവർത്തിച്ച് അക്ഷരങ്ങൾ എഴുതി പഠിക്കുന്നത് കുട്ടികളിൽ പഠനത്തോടുള്ള വിരസതയും വെറുപ്പും ഉണ്ടാക്കുന്നു

·       കുട്ടികൾക്ക് ഉച്ചാരണ വൈകല്യങ്ങൾ ഉണ്ടാകാനുള്ള ഇടയുണ്ട്.

·       നിരീക്ഷണ ശക്തിയും ഭാവനയും ചിന്താശേഷിയും വികസിപ്പിക്കുവാൻ അക്ഷരാവതരണ രീതി സഹായിക്കുന്നില്ല

അപഗ്രഥന രീതി

 ഭാഷയുടെ മുഖ്യഘടകമായ ആശയത്തിനാണ് അപഗ്രഥന രീതി പ്രാധാന്യം നൽകുന്നത് .ആധുനിക വിദ്യാഭ്യാസ മന:ശാസ്ത്ര തത്വങ്ങളെ അനുകൂലിക്കുന്ന രീതിയാണിത്. ആശയം ,വാക്യം ,പദം ,അക്ഷരം എന്നീ ക്രമത്തിലാണ് ഇവിടെ പഠനം നടക്കുന്നത്.

 പദാവതരണ രീതി / ദൃശ്യഭാഷ ഭാഷണ രീതി

അധ്യാപകൻ ശബ്ദങ്ങളുടെ ലിഖിത രൂപങ്ങൾ പ്രദർശിപ്പിച്ച ആ ശബ്ദങ്ങൾ ഉച്ചരിക്കുന്നു .വാക്കുകൾ ബോർഡിൽ എഴുതുകയോ വാക്കുകൾ എഴുതിയ കാർഡുകളോ അവ സൂചിപ്പിക്കുന്ന ചിത്രങ്ങലോ  കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകുന്നു. ഓരോ പദവും സൂചിപ്പിക്കുന്ന വസ്തുക്കളോ ചിത്രങ്ങളോ കുട്ടികൾക്ക് നൽകുന്നു . ആദ്യം നാമപദങ്ങൾ തുടർന്ന് ക്രിയാപദങ്ങൾ തുടർന്ന് വിശേഷണങ്ങൾ എന്നീ ക്രമത്തിലാണ് പഠിപ്പിക്കുന്നത് നിത്യജീവിതവുമായി ബന്ധപ്പെടുത്തി വസ്തു ബോധത്തിലൂടെ വ്യക്തമാക്കുന്നത് കൊണ്ട് ഈ രീതിയിൽ കുട്ടികൾക്ക് താൽപര്യമുണ്ടാകും .

ഗുണങ്ങൾ

·       പ്രകൃത്യനുസരണ രീതിയാണ് അർഥം മനസ്സിലാക്കി പദങ്ങൾ ഉൾക്കൊള്ളുന്നതിന് സാധിക്കുന്നു

·       നിത്യജീവിതവുമായുള്ള ബന്ധം

·       ചിത്രങ്ങളും മറ്റ് മാതൃകകളും കുട്ടികളുടെ പഠനത്തിൽ താൽപര്യവും ജിജ്ഞാസയും ഉണർത്തുന്നു

 ദോഷങ്ങൾ

·       എല്ലാ പദങ്ങളുടെയും ചിത്രമോ മാതൃകകളും നൽകി പഠിപ്പിക്കുക സാധ്യമല്ല

·       എല്ലാ പദങ്ങൾക്കും സമാനമായ അല്ലെങ്കിൽ അവയുടെ ആശയത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുക സാധ്യമല്ല

·       പദങ്ങൾ പഠിക്കുന്നു എന്നതുകൊണ്ടുതന്നെ വായനയിൽ പരസ്പര ബന്ധം പുലർത്തണമെന്ന് നിർബന്ധമില്ല

·       പദത്തിന് ഊന്നൽ നൽകുമ്പോൾ അക്ഷരങ്ങളിൽ ഉള്ള ശ്രദ്ധ കുറയുന്നു

വാക്യ അവതരണരീതി

 പൂർണമായ ആശയം ഉൾക്കൊള്ളുന്ന ഒരു വാക്യത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു .വാക്യങ്ങളിൽ നിന്ന് പാത്രങ്ങളിലേക്ക്, പദങ്ങളിൽ നിന്ന് അതിലെ അക്ഷരങ്ങളിലേക്ക് കടക്കുകയാണ് ചെയ്യുന്നത് ചിത്രങ്ങളുടെയും മറ്റും സഹായത്തോടെ ഈ വാക്യങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകാവുന്നതാണ്. മാത്രമല്ല നൽകുന്ന വാക്യങ്ങൾ നിത്യജീവിതവുമായി ബന്ധമുള്ളതും ആയിരിക്കണം

മെച്ചങ്ങൾ

·       അർഥപൂർണമായ വാചകങ്ങളാണ് ചിന്തയുടെ ഏകകം എന്നതിനാൽ എന്നാൽ വാക്യ അവതരണരീതി ചിന്താ പ്രധാനമാണെന്ന് പറയാം.

·       പൂർണമായ ആശയങ്ങൾ കുട്ടികൾ ഉൾക്കൊള്ളുന്നതിന് സഹായിക്കുന്നു.

·       വ്യക്തമായി സംസാരിക്കുന്നതിനും പ്രഭാഷണങ്ങൾ നടത്തുന്നതിനും വാക്യ അവതരണരീതി സഹായിക്കുന്നു

·       ഭാഷണശേഷി വികാസം

ദോഷങ്ങൾ

·       പൂർണ്ണമായ ഒരു ആശയം ഉൾപ്പെടുന്ന വലിയ വാക്യങ്ങൾ കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നു .

·       പ്രാഥമിക ഘട്ടങ്ങളിൽ കുട്ടികൾക്ക് വാക്യം മുഴുവനായി വായിക്കുവാനും ഓർത്തുവയ്ക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

·       വാക്യങ്ങൾക്ക്  /  ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്നു എന്നതിനാൽ അക്ഷരങ്ങളിലേക്ക് ഉള്ള ശ്രദ്ധ പൊതുവേ കുറയാൻ ഇടയുണ്ട്

കഥാവതരണ രീതി /ഖണ്ഡികാവതരണരീതി

 ചെറിയ വാക്യങ്ങൾ അടങ്ങുന്ന കഥകൾ അല്ലെങ്കിൽ ഖണ്ഡികകൾ കുട്ടികൾക്ക് നൽകി അവയിൽനിന്നും ചെറിയ വാക്യങ്ങൾലേക്ക്     തുടർന്ന് അക്ഷരങ്ങളിലേക്ക് കടന്നുചെല്ലുന്ന രീതിയാണ്. കഥയ്ക്ക് പകരം ഒരു സംഭവത്തിന്റെ പൂർണമായ വിവരണങ്ങളോ  മറ്റോ ആകാം. നർമ്മ ബോധത്തോടുകൂടി രസകരമായ കൊച്ചു കഥകളും കുട്ടികൾക്ക് നൽകാവുന്നതാണ്

മേന്മകൾ

·       കുട്ടികൾക്ക് കഥകൾ കേൾക്കാൻ ഇഷ്ടമാണ് എന്നതുകൊണ്ടുതന്നെ കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ താല്പര്യം ഉണ്ടാകുന്നു

·       ഭാവനാശേഷിയും സാഹിത്യാഭിരുചിയും വളർത്താൻ സഹായിക്കുന്നു

·       വായനയിൽ താൽപര്യം വളർത്തുന്നു

·       കഥയുടെ ആശയത്തിൽ  ആണ് കുട്ടികൾ കൂടുതൽ ശ്രദ്ധിക്കുന്നത്.

അതുകൊണ്ടുതന്നെ വാക്യഘടന, പദങ്ങൾ, അക്ഷരങ്ങൾ എന്നിവയിലുള്ള ശ്രദ്ധ കുറയുന്നു

·       എല്ലാ പദങ്ങളും കഥയിലൂടെ പഠിപ്പിക്കാനുള്ള സാഹചര്യമില്ല

·       കഥയിൽ മാത്രമായിരിക്കും കുട്ടികൾക്ക് താൽപര്യം ഭാഷാപരമായ കാര്യങ്ങളിൽ ശ്രദ്ധ കുറയുന്നു

മിശ്ര രീതി

മേൽ  പറഞ്ഞ ഓരോ രീതിക്കും അതിൻറെതായ ഗുണദോഷങ്ങൾ ഉണ്ട്. അതുകൊണ്ട് ആവശ്യാനുസരണം ഈ രീതികൾ കൂട്ടിയോജിപ്പിച്ച്  ഉപയോഗിക്കാം .മനശാസ്ത്രപരമായ രീതികൾ ഉപയോഗിക്കുന്നതോടൊപ്പം തന്നെ ആവശ്യാനുസരണം പഴയ രീതികൾ കൂടി സംയോജിപ്പിച്ച് ക്ലാസ്മുറികളിൽ വായന അഭ്യസനത്തിനു  സ്വീകരിക്കാവുന്നതാണ്.

 വിവിധ വായനാരീതികൾ

 തീവ്രവായന

  കൃത്യതക്ക് വേണ്ടിയുള്ള പാഠപുസ്തക വായനയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് വിശാലമായ അർത്ഥത്തിൽ ഇതിൽ സംബന്ധിക്കുന്ന അർത്ഥങ്ങൾ ലഭിക്കുന്നതിനുള്ള ആഴത്തിലുള്ള വായനാ സമീപനമാണ് .പാഠ്യപദ്ധതിയുടെ ഘടന അടിസ്ഥാനപ്പെടുത്തിയാണ് തീവ്ര വായന നിലനിൽക്കുന്നത് .കേന്ദ്ര ആശയം കണ്ടെത്തുന്നതിനും  മുഴുവൻ അർത്ഥ ഗ്രഹണം നടത്തുന്നതിനു ഓരോ ഓരോ വാചകങ്ങളുടെ യും അർത്ഥം പ്രത്യേകമായി മനസ്സിലാക്കുന്നതിനും ആശയത്തിന്റെ  ക്രമം മനസ്സിലാക്കുന്നതിനും  വിവരങ്ങൾ വിശകലനം ചെയ്യുന്നത്തിനും  ഉതകുന്ന തരത്തിലുള്ള വായനയാണ് തീവ്രവായന .വായിക്കുന്നതു നന്നായി മനസ്സിലാക്കുകയും വികസനം നടത്തുകയും ചെയ്യുന്നു എന്നത് തീവ്രവായനയുടെ പ്രത്യേകതയാണ്. നിയതമായ വ്യവസ്ഥകൾക്ക് അനുസൃതമായും  ഇത്തരം വായനരീതി. വ്യത്യസ്തതരം ചിത്രങ്ങളും വരകളും പാഠഭാഗത്ത് ഉണ്ടായിരിക്കും ബുദ്ധിമുട്ടുള്ള വാക്കുകൾ ശൈലികൾ ആശയങ്ങൾ എന്നിവ അധ്യാപകർ വിശദീകരിച്ച് നൽകേണ്ടതാണ് .

അതിവ്യാപന വായന/ വിശാലമായ വായന

 തീവ്രവായനയിൽ നിന്നും വ്യത്യസ്തമാണ് .ഓരോ വാക്കും മനസ്സിലാക്കാതെ, വായിക്കുന്നത് എന്തോ അതിൻറെ മൊത്തത്തിലുള്ള ആശയം മനസ്സിലാക്കുന്നത്.

വായനനൈപുണി വികസിപ്പിക്കുമ്പോൾ അതിനോടൊപ്പം വികസിക്കേണ്ട ഉപവായനാ നൈപുണികൾ

1.      വേഗവായന നൈപുണി (skimming skill) -കേന്ദ്രആശയം പെട്ടെന്ന് വായിച്ചു മനസ്സിലാക്കുവാൻ

2.      സൂക്ഷ്മപരിശോധന നൈപുണി (scanning)- വലിയൊരു ആശയത്തിൽ നിന്ന് പ്രത്യേകമായ ഒരു ആശയം പെട്ടെന്ന് വായിച്ചു മനസ്സിലാക്കു ന്നു

3.      ശീഘ്രവായന  (Rapid Reading Skill) പ്രധാന ആശയങ്ങൾ വിശാലമായ അർത്ഥത്തിൽ വായിച്ച് ഉൾക്കൊള്ളുന്ന ത്തിനുള്ള നൈപുണി

4.    പഠനവായന നൈപുണി (study reading skills)-അഗാധമായ തലത്തിൽ ആശയഗ്രഹണം നടത്തുന്നതിനുള്ള വായനാ നൈപുണി ആണ്

 ശ്രാവ്യവായന

വായനാപരിശീലനത്തിന് ആദ്യഘട്ടത്തിൽ ശ്രാവ്യവായനയാണ് പരിശീലിപ്പിക്കേണ്ടത്.  സ്വയം ഉച്ചത്തിൽ വായിക്കുകയും   മറ്റുള്ളവരെ ഗ്രഹിപ്പിക്കുകയും ചെയ്യുന്നതാണ് ശ്രാവ്യ വായന.ഉറക്കെ  വായിച്ചു പോവുകയാണ് ഈ രീതിയിലുള്ള വായയിൽ നടക്കുന്നത്. ശരിയായ പരിശീലനം ലഭിക്കുകയും മാംസപേശികളുടെ വികാസത്തിന് സഹായകമാവുകയും ചെയ്യുന്നു.  വായനയിൽ ഇത് സ്പുടത ഉണ്ടാകുന്നു

 

മൗനവായന

പ്രായോഗിക ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രയോജനം മൗനമായ വായനക്കാണ് .കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വായിക്കുവാനും ആശയങ്ങൾ വ്യക്തമായി ഗ്രഹിക്കുവാൻ മൗനമായി വായിക്കുമ്പോൾ  കഴിയുന്നു ശാരീരിക ക്ഷീണം അനുഭവപ്പെടാതെ കൂടുതൽ വായിക്കാൻ കഴിയുന്നു എന്നത് മൗനമായി വായിക്കുന്നതിന്റെ വലിയ നേട്ടമാണ്. ശരിയായ പരിശീലനം നേടിയ ശേഷം മാത്രമേ മൗനമായി വായിക്കാവൂ . വിജ്ഞാനത്തിനും വിനോദത്തിനും അനുയോജ്യം മൗനമായി വായിക്കാൻ കഴിയുന്നത്

          ക്രിയാത്മകമായ  വായന എങ്ങനെ പ്രാവർത്തികമാക്കാം?

·       വിഷയം പദസമ്പത്ത് പാഠ്യ വസ്തു എന്നിവയെക്കുറിച്ചുള്ള മുന്നറിവ്

·       ഉള്ളടക്ക സൂചകങ്ങളും ബന്ധപ്പെട്ട അഭ്യാസങ്ങളും

·       വായനയിലൂടെ ആശയമുള്ള ആശയഗ്രഹണം എളുപ്പമാക്കുന്നു

·       വായിക്കുന്ന സമയം തന്നെ ഉത്തരങ്ങൾ മുൻകൂട്ടി കാണുക

·       വാചകം എങ്ങനെ രൂപപ്പെടുന്നു എന്ന പരികല്പനയുടെ പരിശോധന

ക്രിയാത്മകമായ തന്ത്രങ്ങൾ

·       വാച്യാർഥ  രൂപരേഖ / സെമിറ്റിക് മാപ്പിംഗ് -ഒരു വായനാ വസ്തുവിലെ വ്യത്യസ്ത ഭാഗങ്ങൾ എങ്ങനെ വിശ്വസിക്കപ്പെട്ടിരുന്നു എന്നതിൻറെ സൂചകം ആണിത്

·       ഘടനാദ്യുതി - ഒരു പാഠ്യവസ്തുവിൻറെ നീളം ഖണ്ഡിക , ഭാഷ ,ആശയങ്ങളുടെ വികസനം ഒക്കെ ചാർട്ട് രൂപത്തിൽ തയ്യാറാക്കുന്നതിനാണ് ഘടനാദ്യുതി എന്ന് പറയുന്നത്

·       വികസനാത്മക ലഘൂകരണം- ഒരു പഠനവസ്തുവിലെ പ്രധാന ആശയങ്ങൾ സംഗ്രഹിച്ച് ലഘൂകരിച്ച്  സൂചകങ്ങൾ ആക്കുന്ന പ്രക്രിയ

പാഠ്യവസ്തു അനുഭവബന്ധം -വായനയിലൂടെ കൂടെ അറിഞ്ഞതും പാഠ്യ വസ്തുവിൻറെ ഉള്ളടക്കവുമായി താരതമ്യം ചെയ്യുന്ന മാനസിക പ്രക്രിയ .ഉള്ളടക്കം വായിക്കുന്നതിനു മുമ്പ് തന്നെ അതിനെ അടിസ്ഥാനമാക്കി ആശയത്തെ കുറിച്ച് ചർച്ച ചെയ്യുന്നു .എന്താണ് വായിക്കാൻ പോകുന്നത് എന്നതിനെ സംബന്ധിച്ച് ഒരു പ്രവചനമാണ് അനുഭവബന്ധത്തിൽ ഉൾപ്പെടുന്നത് .