ഭാഷാനൈപുണികൾ
അധ്യാപനം ഒരു സർഗ്ഗാത്മക പ്രക്രിയയാണ്
.ബൗദ്ധികമായ ഇടപെടൽ മാത്രമായി അധ്യാപനത്തെ കാണരുത് . ഭാഷ പഠിക്കുന്നതിന്റെ ഉദ്ദേശം
തന്നെ ആ ഭാഷയിൽ ആശയവിനിമയത്തിന്
പ്രാപ്തരാക്കുക എന്നതാണ്. അതുകൊണ്ടുതന്നെ ഭാഷ നൈപുണികൾ കൈവശമാക്കുവാൻ
കുട്ടികളെ പ്രാപ്തരാക്കാൻ പറ്റുന്ന തരത്തിലുള്ള
തായിരിക്കണം ഭാഷാപഠന ക്ലാസുകൾ .
ഭാഷയിലെ പ്രധാന നൈപുണികളെ നാലായി തിരിക്കാം- ശ്രദ്ധ ,സംഭാഷണം , വായന ,എഴുത്ത് എന്നിവയാണ് പ്രധാന നാല് നൈപുണികൾ .
ഈ നാല് നൈപുണികളെ വീണ്ടും രണ്ടായി തിരിക്കാം
1.സ്വീകരണ നൈപുണികൾ - ശ്രദ്ധ, വായന
2 ഉൽപാദന നൈപുണികൾ- സംഭാഷണം , എഴുത്ത്
ശ്രദ്ധ (listening)
ഭാഷാനൈപുണികളിൽ ആദ്യത്തേതും പ്രധാനപ്പെട്ടതും ആണ് ശ്രദ്ധ. ശ്രദ്ധയും ശ്രവണവും ഒരേ അർത്ഥത്തിലാണ് നാം പ്രയോഗിക്കുന്നത്. എന്നിരുന്നാലും അവയ്ക്ക് തമ്മിൽ വ്യത്യാസങ്ങളുണ്ട് .ശ്രവണ നൈപുണികൾ വികസിപ്പിക്കുന്നതിൽ കുടുംബാന്തരീക്ഷത്തിനു പങ്കുണ്ട്. ശബ്ദം , ശ്രവണം ഇവ ഒരേ സാങ്കേതികാർത്ഥത്തിൽ നാം പ്രയോഗിക്കാറുണ്ട് . എന്നാൽ ഇവ രണ്ടും വ്യത്യസ്ത കഴിവുകൾ ആണ് .ശബ്ദതരംഗങ്ങളുടെ ശ്രവണ ഇന്ദിയങ്ങളിൽ കൂടിയുള്ള ഭൗതിക സ്വീകരണമാണ് ശ്രവണം. ശ്രവണ ഇന്ദ്രിയത്തിന് തകരാർ സംഭവിച്ചവർക്ക് സംഭവിച്ചവർക്ക് ഒഴികെ എല്ലാവർക്കും ശ്രവിക്കാൻ സാധിക്കും . ഭൗതികമായി ശ്രമിച്ചതിന് നേർക്കുള്ള മാനസിക പ്രതികരണമാണ് ശ്രദ്ധ. ശ്രവണശേഷിക്ക് പ്രശ്നങ്ങളുള്ളവർ കേൾക്കുന്നില്ല എങ്കിലും ശ്രദ്ധിക്കുന്നുണ്ട്. ശ്രദ്ധയെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിക്കാം.
അവഗാഢമായ ശ്രദ്ധ
ധാരണാശക്തിയോടുകൂടി ഉള്ള ശ്രദ്ധയാണിത്.പ്രത്യേക
സമയങ്ങളിലും സന്ദര്ഭങ്ങളിലും നടക്കുന്നു
രണ്ട് ബാഹ്യമായ ശ്രദ്ധ
നേരമ്പോക്കിന് വേണ്ടി യുള്ള അശ്രദ്ധമായ ശ്രദ്ധ .
ഗൗരവമായി ശ്രദ്ധിക്കുന്നില്ല എന്നതിനാൽ എന്നാൽ അല്പസമയത്തിനുശേഷം കേട്ട കാര്യങ്ങൾ
എല്ലാം മറന്നു പോകാൻ ഇടയുണ്ട് .
ശ്രദ്ധയെ
വീണ്ടും നാലായി തിരിച്ചിട്ടുണ്ട്
·
നാമമാത്രമായ ശ്രദ്ധ
അദ്ധ്യാപകൻ ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ
ചില കുട്ടികൾ എന്തെങ്കിലും കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയോ സംസാരിക്കുകയോ
ചെയ്യുന്നു .ഇത്തരത്തിൽ ഉള്ള
ശ്രദ്ധയാണ് നാമമാത്രമായ ശ്രദ്ധ
എന്ന് പറയുന്നത് .
·
ആസ്വാദന പ്രധാനമായ ശ്രദ്ധ
അധ്യാപകൻ
കഥ പറയുകയോ കവിത ചൊല്ലുകയോ ചെയ്യുമ്പോൾ ക്ലാസ് മുഴുവൻ അധ്യാപകൻ ശ്രദ്ധിക്കും
ആസ്വാദന പരമായ ശ്രദ്ധ ആണിത്.
·
ബോധപൂർവമായ ശ്രദ്ധ
അധ്യാപക നിർദേശങ്ങൾ നൽകുമ്പോൾ ,കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ബോധപൂർവ്വമായി നടക്കുന്ന പ്രക്രിയ
· അപഗ്രഥന
പരമായ ശ്രദ്ധ
· കേട്ട
കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് കടന്ന് വിശകലനത്തിലേക്ക് പോകുന്ന ശ്രദ്ധയാണ്
അപഗ്രഥനപരമായ ശ്രദ്ധ
ഭാഷാപഠന ക്ലാസുകളിൽ ബോധപൂർവ്വമായ ശ്രദ്ധയും
ആസ്വാദനപരമായ ശ്രദ്ധയും അപഗ്രഥനപരമായ ശ്രദ്ധയും വികസിപ്പിച്ചെടുക്കേണ്ടതാണ് .
ശ്രദ്ധാ നൈപുണി വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ
· റെക്കോർഡ്
ചെയ്ത് ടേപ്പുകളുടെ ഉപയോഗം
· അധ്യാപകർ
ക്ലാസ് മുറികളിൽ നിർമ്മിക്കുന്ന പ്രത്യേക പ്രവർത്തനങ്ങൾ
· അധ്യാപകന്റെ
വായനയും സംസാരവും മാതൃകാപരം ആയിരിക്കണം അധ്യാപകൻ ഒരിക്കലും വാചാലൻ ആകരുത്
· അധ്യാപകന്റെ സംസാരത്തിന് വേഗത ,ഊന്നൽ, ആരോഹണ- അവരോഹണക്രമം എന്നിവ ഉണ്ടായിരിക്കണം
· ആംഗ്യഭാഷ
ഉപയോഗിക്കണം
· പ്രകൃതി
ശബ്ദങ്ങൾ ശ്രദ്ധിക്കുക
· നിർമ്മിതശബ്ദങ്ങളിൽ
ശ്രദ്ധിക്കുക
· മനുഷ്യശബ്ദങ്ങളെ
തിരിച്ചറിയുക
· പ്രകൃതിയെ
ആസ്വദിക്കുക
· ശബ്ദത്തെ
അത് പുറപ്പെടുവിക്കുന്ന വസ്തുവുമായി ബന്ധിപ്പിച്ച് അവബോധം നേടുക
No comments:
Post a Comment