ഫ്രഞ്ച്പദമായ Research എന്ന പദം ആണ് ഗവേഷണം എന്ന് തർജ്ജമ ചെയ്ത് നാം ഉപയോഗിക്കുന്നത്
.ഫ്രഞ്ച് ശബ്ദങ്ങളായ re, cerchier എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ് Research എന്ന
പദം . ‘Re’ തീവ്രമായ ശക്തി , ‘search’ - അന്വേഷിക്കുക
എന്നർത്ഥം വരുന്ന പദവും ചേർന്നാണ് Research എന്ന പദം രൂപപ്പെട്ടത് .സൂക്ഷ്മമായ അന്വേഷണം,
ശാസ്ത്രീയമായ അന്വേഷണം എന്ന അർത്ഥത്തിൽ ഈ പ്രയോഗം ഉപയോഗിക്കാൻ
ആരംഭിക്കുന്നത് 1630 കളിലാണ്. ‘ഗോവിനെ
തിരയൽ’ എന്ന പ്രാഥമികാർത്ഥമുള്ള ഗവേഷണം എന്ന
പദത്തിനും പൊതുവെ നാം ഇന്ന് Research എന്ന് തന്നെയാണ് അടയാളപ്പെടുത്തുന്നത്. ശാസ്ത്രീയമായ അറിവന്വേഷണം
എന്ന പ്രക്രിയ ആയി ഗവേഷണം എന്ന പദത്തിനെ നാം ഇന്നും ഉപയോഗിക്കുന്നു .”അപഹരിച്ച് ഗുഹയിലാക്കിയ ഗോക്കളെ ഇന്ദ്രനോ
ബൃഹസ്പതിയോ അന്വേഷിച്ച് കണ്ടെത്തുന്ന” കഥ ഋഗ്വേദത്തിൽ
ഉണ്ട് .ഈ കഥയുമായി ബന്ധപ്പെട്ടാണ് ഗവേഷണം എന്ന പദത്തിന്റെ നിഷ്പത്തി. ഗവേഷണം എന്ന പദത്തിന് നിലവിലുള്ള നിർവ്വചനങ്ങളിൽ നിന്നും സംഗ്രഹിക്കാവുന്ന
സവിശേഷതകൾ താഴെ പറയുന്നു
Ø വിജ്ഞാനോൽപ്പാദനം,പ്രശ്നപരിഹാരം,വിജ്ഞാനവിപുലനം ഇവ ഗവേഷണത്തിന്റെ താലപര്യമേഖലയിൽപ്പെടുന്നു.
Ø കൃത്യമായ ആസൂത്രണത്തോടെ നിർവ്വഹിക്കപ്പെടുന്ന അന്വേഷണമാണിത്.
Ø വസ്തുനിഷ്ഠത,യുക്തിഭദ്രത
എന്നിവയാണിതിന്റെ പ്രമാണങ്ങൾ. അതിലേക്കായി പരീക്ഷണങ്ങൾ,നിരീക്ഷണങ്ങൾ എന്നിവയാൽ വിലയിരുത്തലുകൾ നടത്തുന്നു
Ø പ്രശ്നം മുതൽ പരിഹാരം വരെയുള്ള ഘട്ടങ്ങൾ സുതാര്യമായിരിക്കണം.
ഗവേഷണം ഒരു അക്കാദമിക പ്രവൃത്തി ആയതിനാൽ സാങ്കേതികാർത്ഥത്തിൽ
ആയിരിക്കണം ആ പദം ഉപയോഗിക്കേണ്ടത് .പഠനം നിരീക്ഷണം, താരതമ്യം, പരീക്ഷണം എന്നിവയുടെ സഹായത്തോടു കൂടി
നടത്തുന്ന സത്യാന്വേഷണമാണ് ഗവേഷണം. വസ്തുനിഷ്ഠവും ക്രമാനുഗതവും ആയി പ്രശ്‌നപരിഹാരത്തിന് വേണ്ടി നടത്തുന്ന
അന്വേഷണമാണിത്.
മലയാളഗവേഷണം :ചരിത്രവും പരിണാമഘട്ടങ്ങളും
86വർഷത്തെ ചരിത്രമാണ്
മലയാളഗവേഷണമേഖലയ്ക്ക് ഉള്ളത്. 1200 ഓളം ഗവേഷണപ്രബന്ധങ്ങൾ ഇതിനകം മലയാളം,
ഭാഷാശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിൽ മലയാളത്തെ ആസ്പദമാക്കി രചിക്കപ്പെട്ടിട്ടുണ്ട്
.വിവിധ പഠനവകുപ്പുകളിൽ മലയാളത്തെ ആസ്പദമാക്കി ഉണ്ടായ ഗവേഷണങ്ങളുടെ സംഖ്യ വലുതാണ്. ഗൗരവാവഹമായ ഒരു വിജ്ഞാനമേഖല ആയി
മലയാളഗവേഷണം രൂപപ്പെട്ടു
കഴിഞ്ഞിരിക്കുന്നു.
1933 ഇൽ ആണ് മലയാളത്തിലെ ആദ്യ ഗവേഷണപ്രബന്ധം രൂപപ്പെട്ടത്.
മലയാളത്തിലെ ആദ്യ ഔപചാരിക ഗവേഷണപ്രബന്ധം ആയ ‘ഇന്തോ -ആര്യൻ വായ്പാ പദങ്ങൾ’ (Indo-Aryan Loan-Words In Malayalam. By K. Godavarma, M.A.,Ph.D. (London). ഭാഷാപ്രബന്ധമായിത്തന്നെയാണ് വിലയിരുത്തപ്പെടുന്നത്. മലയാളത്തിലെ
രണ്ടാമത്തെ ഗവേഷണവും ആദ്യസാഹിത്യഗവേഷണവും ആയ എഴുത്തച്ഛനും കാലവും (‘Thunchath Ezhuthachan and his Age” ,University of Cambridge England )
,1936 ഇൽ ചേലനാട്ട് അച്യുതമേനോൻ പൂർത്തിയാക്കിയ ഗവേഷണപഠനം ആണ് .”എഴുത്തച്ഛനും കാലവും” എന്ന പ്രബന്ധം സമകാലിക ഘട്ടത്തിൽ ഡോ. എം. ലീലാവതി തർജ്ജിമ ചെയ്തു പുറത്തെത്തിക്കും വരെ
മലയാളത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ നിന്ന ഒന്നാണ്.
മലയാളത്തിലെ മൂന്നാമത്തെ ഗവേഷണം ഏതാണ് എന്നത്
സംബന്ധിച്ച് ചില വിവാദങ്ങൾ നിലനിൽക്കുന്നു.ഡോക്ടർ എ.സി.ശേഖർ-ന്റെ “എവല്യൂഷൻ ഓഫ് മലയാളം “ എന്ന പ്രബന്ധമാണ് മൂന്നാമതായി
സമർപ്പിക്കപ്പെട്ട മലയാളപ്രബന്ധം എന്ന് പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അതിൽ പല തരത്തിലുള്ള വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.
1933 മുതൽ 2018 വരെയുള്ള മലയാള ഗവേഷണചരിത്രം
അവലോകനം ചെയ്തതാൽ ഏതാണ്ട് 1200-ഓളം ഗവേഷണപ്രബന്ധങ്ങളാണ് ഈ കാലയളവിൽ
സമർപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് കാണാം. 1933 മുതൽ 2018 വരെയുള്ള മലയാള ഗവേഷണങ്ങളെ പൊതുവേ
പരിശോധിച്ചാൽ അവ രണ്ടു ഘട്ടങ്ങളായി തിരിക്കാം.
v 1990 മുൻപുള്ള
ഗവേഷണങ്ങളും
v 1990 നു
ശേഷമുള്ള ഗവേഷണങ്ങളും
എന്ന തരത്തിൽ രണ്ടു ഘട്ടങ്ങളായി
തിരിക്കാം . അതിനുള്ള പ്രധാന കാരണം മലയാളത്തിൽ ആധുനികാനന്തര
ഗവേഷണപ്രവണതകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്ന സവിശേഷകാലഘട്ടമാണ് 1990കൾ.
1990 മുൻപുള്ള ഗവേഷണത്തിന്റെ
പ്രത്യേകതകൾ
1990 മുമ്പുള്ള
പഠനങ്ങളെ ക്രോഡീകരിച്ച് ഭാഷാനിഷ്‌ഠധാര, ബഹുവിജ്ഞാനധാര
എന്നിങ്ങനെ രണ്ടായി തിരിക്കാം. ഭാഷാനിഷ്‌ഠധാര എൺപതുകൾ വരെ സജീവമായിരുന്നു.
തുടർന്ന് ചുരുങ്ങി ബഹുവൈജ്ഞാനിക ധാരയിലേക്കുള്ള മാറ്റം ഗവേഷണങ്ങളിൽ ഈ ഘട്ടത്തിൽ
ദൃശ്യമാണ്.സമഗ്രപഠനം, സമഗ്രസംഭാവനകൾ
എന്നീ മട്ടിലുള്ള ശേഖരണ വർഗ്ഗീകരണങ്ങൾ ഗവേഷണത്തിലെ മറ്റൊരുവിഭാഗമാണ്.
1990കൾക്ക് മുമ്പുള്ള
ഘട്ടത്തിൽ സാഹിത്യവിഷയങ്ങളാണ് കൂടുതൽ ഗവേഷണവിഷയങ്ങളായി
സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇവയിലെ പഠനസമീപനം, സങ്കല്പങ്ങൾ
,സിദ്ധാന്തങ്ങൾ, രീതിശാസ്ത്രം എന്നിവ
ഭാഷാനിഷ്ഠമാണ് . എൺപതുകളോടെ ഇത്തരം സമീപനങ്ങളുടെ എണ്ണം കുറയുകയും
സാമൂഹ്യശാസ്ത്രങ്ങളിലെ സങ്കൽപ്പങ്ങളും സിദ്ധാന്തങ്ങളും ശാസ്ത്രസിദ്ധാന്തങ്ങളും
ഉപയോഗിച്ചുകൊണ്ടുള്ള പഠനസമീപനങ്ങൾ സജീവം ആവുകയും ചെയ്യുന്നു.
1990 നുശേഷമുള്ള
ഗവേഷണത്തിന്റെ പ്രത്യേകതകൾ
ആധുനികാനന്തര
ഗവേഷണപ്രവണതകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്ന സവിശേഷകാലഘട്ടമാണ് 1990കൾ. സ്ത്രീവാദം , ദളിത്
വാദം, പരിസ്ഥിതിവാദം തുടങ്ങിയ ഉത്തരാധുനികസമീപനങ്ങൾ ഈ
കാലഘട്ടത്തിലാണ് ഗവേഷണത്തിന് വിഷയമായി ഭവിക്കുന്നത് . 1990 കളിലാണ് കേരള-
കോഴിക്കോട് സർവ്വകലാശാലയിലെ ഗവേഷണങ്ങളിൽ ഈ പ്രവണത കണ്ടുതുടങ്ങുന്നത് . ഫോക്‌ലോർ
പോലുള്ള വിഷയമേഖലകളും സാമ്പ്രദായിക സാഹിത്യഗണങ്ങളിൽ തന്നെ സ്ത്രീവാദം, വ്യവഹാരപഗ്രഥനം, ഘടനാത്മകഅപഗ്രഥനം തുടങ്ങിയ
സൈദ്ധാന്തിക സങ്കൽപ്പനങ്ങളും രീതിശാസ്ത്രങ്ങളും ഈ
ഘട്ടത്തിലാണ് ഗവേഷണത്തിൽ കടന്നുവരുന്നത് . പഠനസങ്കല്പനങ്ങൾ, സിദ്ധാന്തങ്ങൾ രീതിശാസ്ത്രങ്ങൾ എന്നിവയിൽ കാര്യമായ വ്യതിയാനങ്ങൾ
പ്രകടമാകുന്നതും പുതിയ പ്രവണതകൾ കടന്നുവരുന്നതും 1990 കൾക്ക്
ശേഷം മാത്രമാണ് . 1990 - മുതലുള്ള പരിണാമഘട്ടത്തിൽ
പഠനസങ്കല്പനങ്ങൾ ,സിദ്ധാന്തങ്ങൾ, രീതിശാസ്ത്രങ്ങൾ എന്നിവയിൽ കാര്യമായ വ്യതിയാനങ്ങൾ പ്രകടമാകുകയും
ഭാഷാതിർത്തികളെ അതിലംഘിച്ചുള്ള വിഷയസ്വീകരണവും
സമീപനരീതികളും ഗവേഷണത്തിൽ കടന്നുവരുന്നതും
കാണാവുന്നതാണ് .
ആദ്യഘട്ടത്തിലേത്
ഭാഷാവൈജ്ഞാനികതയാണെങ്കിൽ രണ്ടാംഘട്ടത്തിൽ ഇത് സാമൂഹിക -മാനവിക വിജ്ഞാനമേഖലകളാണ്.
രണ്ടാംഘട്ടത്തിൽ ഒന്നിലധികം വിജ്ഞാനമേഖലകൾ സ്വീകരിച്ചു കൊണ്ട് സാഹിത്യത്തെ പഠിക്കാനുള്ള സമീപനങ്ങൾ
വികസിക്കുന്നുണ്ട് .സാമൂഹികാദി
സങ്കല്പങ്ങളുടേതായ ഈ ധാരയെ ബഹുവൈജ്ഞാനികധാര എന്നു
വിളിക്കാവുന്നതാണ്. മലയാള ഗവേഷണം ബഹുവിഷയത്വത്തിലേക്ക് തൊണ്ണൂറുകൾക്ക് മുമ്പേ
തന്നെ വരികയും ഗവേഷണങ്ങൾ വിഷയാന്തരമാകുകയും /അന്തർ വൈജ്ഞാനികമാവുകയും ചെയ്യുന്ന
പരിണാമം സംഭവിക്കുന്നു .സംസ്കാരം പോലുള്ള വിഷയം മേഖലകളുടെ പുനർനിർവചനം ,ഫോക്‌ലോർ
മേഖലയുടെ പുതുക്കൽ, സ്ത്രീ -ദളിത് പരിസ്ഥിതി തുടങ്ങിയ
വിഷയങ്ങൾ സങ്കല്പനങ്ങൾ സൃഷ്ടിക്കുന്ന പുതിയ വിഷയമേഖലകളുടെ ആവിർഭാവം , ഭാഷാസാഹിത്യ വിഷയങ്ങൾ ഇതര മാനവികവിഷയങ്ങളിലേക്ക് വ്യാപിക്കുന്ന പ്രവണത, സാഹിത്യേതര
വിഷയങ്ങളും സാഹിത്യപഠനവകുപ്പിൽ പരിഗണിക്കപ്പെടുന്ന നില എന്നിവയും ഈ ഘട്ടത്തിൽ സംഭവിക്കുന്നു.
ആധുനികാനന്തരസമീപനങ്ങൾ-പ്രമേയപഠനങ്ങൾ
, സിദ്ധാന്തപഠനങ്ങൾ , സാഹിത്യസമീപനങ്ങൾ എന്നിങ്ങനെ
ഗവേഷണങ്ങളുടെ സമീപനങ്ങളെ ഇവിടെ വകതിരിച്ച് തന്നെ കാണാം. പഠനസിദ്ധാന്തം ,പഠനം, സാഹിത്യപഠനം എന്നീ മേഖലയിൽ നിന്നും
തൊണ്ണൂറുകളിൽ ഗവേഷണങ്ങളിൽ വന്ന പരിണാമം
വളരെ ചുരുക്കമായിരുന്നു . എങ്കിലും തൊണ്ണൂറുകൾക്ക് ശേഷം അതായത് 2010 മുതൽ 2017
വരെയുള്ള ഗവേഷണപ്രബന്ധങ്ങൾ പരിശോധിക്കുമ്പോൾ പഠനസിദ്ധാന്തം, സാഹിത്യപഠനം
എന്നീ മേഖലകളിൽ വിപുലമായ മാറ്റങ്ങൾ ദൃശ്യമാണ് .
1990 കളിലെ
ആദ്യഘട്ടഗവേഷണങ്ങൾ ചരിത്രം,വാമൊഴി, സംസ്കാരം,
ഫോക്‌ലോർ ,സാഹിത്യം ,ഭാഷ മാധ്യമo എന്നിവയിൽ ആയിരുന്നു .ഇതുകൂടാതെ അന്തർവൈജ്ഞാനികത എങ്ങനെയാണ്
മലയാളഗവേഷണത്തിൽ പ്രവർത്തിക്കുന്നത് ഈ പഠനങ്ങൾ വിശദീകരിക്കുന്നുണ്ട്.
സിദ്ധാന്തപഠനത്തിൽ ആധുനികസൈദ്ധാന്തികരുടെ സങ്കുചിതസമീപനങ്ങളും സാഹിത്യസമീപനത്തിൽ
സാഹിത്യത്തെ പ്രത്യേക വിജ്ഞാനശാഖ ആയി കണ്ടുകൊണ്ട് സാഹിത്യരചനാതന്ത്രങ്ങളും
രൂപഘടനകളും മാത്രം പ്രാധാന്യം നേടുന്ന പഠനസമ്പ്രദായവും കേന്ദ്രത്തിനുചുറ്റും
വിജ്ഞാനത്തെ സ്വരൂപിക്കുന്ന കേന്ദ്രീകൃതപദ്ധതിയും ഗവേഷണപ്രബന്ധങ്ങൾ
പരിശോധിക്കുമ്പോൾ കാണാo .
വിദ്യാഭ്യാസ ഗവേഷണം മലയാളത്തിൽ (Educational Research)
മലയാളസാഹിത്യ
ഗവേഷണപഠനങ്ങൾ പൊതുവെ കലാവിഭാഗത്തിലും (ARTS ) മലയാള
വിദ്യാഭ്യാസ ഗവേഷണപഠനങ്ങൾ മാനവികവിഷയങ്ങളുടെ
(HUMANITIES) ഗണത്തിലും ആണ് പൊതുവെ ഉൾപ്പെടുത്തുന്നത്. വിഷയങ്ങളുടെ തിരഞ്ഞെടുപ്പിലും രീതിശാസ്ത്രത്തിലും പഠന
സമ്പ്രദായങ്ങളിലും ദത്തശേഖരണങ്ങളിലും
എല്ലാം സാഹിത്യ ഗവേഷണവും വിദ്യാഭ്യാസ ഗവേഷണവും ഏറെ വ്യത്യസ്തതകൾ പുലർത്തുന്നുണ്ട്.
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ കീഴിൽ
നടത്തപ്പെട്ട വിദ്യാഭ്യാസഗവേഷണങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്. കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസഗവേഷണ
സ്ഥാപനമാണ് സംസ്ഥാനവിദ്യാഭ്യാസഗവേഷണ പരിശീലനസമിതി (എസ്.സി.ഇ.ആർ.ടി/SCERT). ഈ സ്ഥാപനത്തിനു കീഴിൽ ധാരാളം ഗവേഷണ പഠനങ്ങൾ പ്രൊജെക്ടുകൾ ആയി
നടത്തപ്പെടുന്നുണ്ട്. എണ്ണത്തിൽ അവ താരതമ്യേന കുറവാണ് എന്ന് കാണാം.
വിഷയ മേഖലകളും പ്രവണതകളും
v നിലവിൽ മലയാള വിദ്യാഭ്യാസ മേഖലയിൽ നടത്തിയ ഗവേഷണങ്ങൾ
പരിശോധിച്ചാൽ തത്വശാസ്ത്രം ,വിദ്യാഭ്യാസ മനഃശാസ്ത്രം ,നരവംശ
ശാസ്ത്രം മുതലായ ശാസ്ത്ര മേഖലകളിൽ യൂറോപ്യൻ നാടുകളിൽ വികസിച്ചു വന്ന
ആശയങ്ങളുടെ പ്രായോഗികതയും ഫലപ്രാപ്തിയും ആണ് പ്രധാന പഠന മേഖലകൾ. ഉദാഹരണകൾ താഴെ
കൊടുക്കുന്നു
o
Effectiveness Of Jurisprudential Inquiry Model
In Teaching Malayalam At Secondary Level , Jalajakumari, V T,(2006)
o Developing and testing enactive and iconic
models of animating the teaching of Malayalam metre in schools, Ammini, M J,(2007)
o Effectiveness of
learning styles and meta cognition upon the learning
of Malayalam language at Secondary level, Sreevrinda Nair, N,(2013).
o Influence of
learning style, cognitive self
management and attitude towards academic
work on achievement in Malayalam of higher secondary school students
of Kerala. Lathadeviamma J,(2017)
v ബോധനശാസ്ത്ര സിദ്ധാന്തങ്ങളുടെ പ്രയോഗവും അവയുടെ മലയാള പഠനത്തിലുള്ള
സാധ്യതകളും മാത്രമല്ല വിദ്യാഭ്യാസ പാരമ്പര്യത്തെ കുറിച്ചുള്ള ചരിത്രാധിഷ്ഠിത
അന്വേഷണങ്ങളും വിവരണാത്മകമായി പഠിക്കുന്ന ഗവേഷണ പഠനങ്ങളും ഉണ്ടായിട്ടുണ്ട്.ചില
ഉദാഹരണങ്ങൾ
o
GROWTH OF VERNACULAR (Malayalam) IN TRAVANCORE 1873
TO 1894. : The politics of Higher education in Kerala: A study of the
policies of reform (1957-1987), Stany Thomas,(1996)
o BAILEYS SERVICE TO Malayalam LANGUAGE AND
LITERATURE. :A comparative study of the contributions of Benjamin Bailey and
William Carey to Indian education ,Wilson Mathew,(2002)
o A critical study of the programmes of early childhood
education centres in Kerala,Kurian, C C,( 2003)
v കൂടാതെ ഭാഷാബോധനം അടുക്കും ചിട്ടയോടും കൂടി രസകരമായി ബഹുമാധ്യമസ്വാധീനത്താൽ
നടപ്പിലാക്കുന്നതിനാവശ്യമായ പഠന പാക്കേജുകൾ മറ്റൊരു വിഭാഗം പഠനങ്ങളാണ് .കൃത്യമായ
സൈദ്ധാന്തിക അടിത്തറയോടെ നിർമ്മിക്കുന്ന ഇത്തരം പാക്കേജുകളുടെ പ്രയോഗവും
ഫലപ്രാപ്തിയും പരീക്ഷിച്ചു അറിയുന്ന ഇത്തരം പഠനങ്ങൾ വിദ്യാഭ്യാസ മേഖലക്ക്
മുതൽക്കൂട്ടാണ്. ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു
o Development of a
package for enhancing Pedagogical Content Knowledge of Secondary School
Teachers in Malayalam ,Bindu Joseph,(2016).
വ്യത്യസ്ത ഗവേഷണ കക്ഷ്യകൾ /വ്യത്യസ്ത
സമീപനങ്ങൾ
വിദ്യാഭ്യാസ
ഗവേഷണത്തിന് വ്യത്യസ്ത സമീപനങ്ങളുണ്ട്. വിദ്യാഭ്യാസ ഗവേഷണത്തിന്റെ അടിസ്ഥാനം
ശാസ്ത്രീയ രീതിയാണ്.
1) മൗലിക ഗവേഷണം (Basic
Approach)
അടിസ്ഥാനപരമായ
സമീപനമാണ് മൗലിക ഗവേഷണം.ഇതിനെ
അക്കാദമിക് റിസർച്ച് സമീപനം എന്നും വിളിക്കുന്നു. അടിസ്ഥാന, അല്ലെങ്കിൽ
അക്കാദമിക് ഗവേഷണം, സത്യത്തിനായുള്ള തിരയൽ അല്ലെങ്കിൽ
വിദ്യാഭ്യാസ സിദ്ധാന്തത്തിന്റെ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
"സിദ്ധാന്തങ്ങൾ പരീക്ഷിക്കാനും പരിഷ്കരിക്കാനും വികസിപ്പിക്കാനും കഴിയുന്ന
പഠനങ്ങൾ “ആണ് ഇവ .
2) പ്രായോഗിക
ഗവേഷണം (Applied Research )
നിലവിലുള്ള
വിദ്യാഭ്യാസ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഈ മേഖലയിലെ ഗവേഷകർ ശ്രമിക്കുന്നു. ഈ
ഗവേഷണത്തിന്റെ ലക്ഷ്യം "നിർദ്ദിഷ്ട ക്രമീകരണങ്ങളിൽ,
അനുമാനങ്ങൾ പരീക്ഷിച്ച് വിദ്യാഭ്യാസ സിദ്ധാന്തത്തിന്റെയും തത്വങ്ങളുടെയും
പ്രയോഗക്ഷമത നിർണ്ണയിക്കുക" എന്നതാണ്.
3) ഗുണപരമായ
ഗവേഷണം/ ഗുണാത്മക ഗവേഷണം
(Qualitative research)
ഗുണസംബന്ധി ആയ
പ്രശ്നങ്ങൾ ഉൾകൊള്ളുന്ന ഏതെങ്കിലും പ്രതിഭാസത്തെക്കുറിച്ചുള്ള ഗവേഷണം .മനുഷ്യൻറെ
പ്രവർത്തനങ്ങൾ ,ചോദനകൾ പ്രതികരണങ്ങൾ എന്നിവയെ സംബന്ധിച്ച
അപ്രഗ്രഥനപഠനങ്ങൾ.
4) പരിമാണാത്മക ഗവേഷണം (Quantitative
research)
ഇത്ര
അളവ് അല്ലെങ്കിൽ ഇത്ര മാനം എന്ന് വ്യക്തമായി പറയാവുന്ന പ്രശ്നങ്ങളെയോ വസ്തുതകളെയോ അന്വേഷിക്കുന്നതാണ്
പരിമാണാത്മക ഗവേഷണം.
Variables തമ്മിലുള്ള
ബന്ധം കണ്ടെത്താൻ സ്ഥിതിവിവരക്കണക്കുകൾ പലപ്പോഴും പ്രയോഗിക്കുന്നു.
5). പ്രവർത്തന/ക്രിയാ
ഗവേഷണം (Action Research)
തങ്ങളുടെ അപ്പപ്പോഴത്തെ തൊഴിൽ
പ്രവർത്തനങ്ങൾക്കിടയിൽ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുവാൻ വേണ്ടി തൊഴിലിൽ
വ്യാപരിച്ചിരിക്കുന്ന വ്യക്തികൾ അവലംബിക്കുന്ന പ്രക്രിയയാണ് ക്രിയാ ഗവേഷണം.
6) പരീക്ഷണാത്മക പഠനങ്ങൾ (Experimental Research)
സിദ്ധാന്തനിഷ്ഠമായ ആശയങ്ങളെ പ്രയോഗതലത്തിലേക്ക്
കൊണ്ടുവരുന്നതിന് വേണ്ടി നടത്തുന്ന
ഗവേഷണങ്ങളാണ് ഇവ.
7) ചരിത്രാത്മക ഗവേഷണം (Historical Research)
നിലവിൽ ഉള്ളതോ മുൻപ് ഉണ്ടായിരുന്നതു ആയ വസ്തുതകളെയോ
പ്രതിഭാസങ്ങളെയോ സൂക്ഷ്മമായി നിരീക്ഷിച്ചു വിവരണാത്മകമോ അപഗ്രഥനാത്മകമോ ആയ
പഠനങ്ങളിൽ ഏർപ്പെടുക.
v രീതിശാസ്ത്രം (Methodology)
ഗവേഷണപ്രശ്‌നത്തെ
യഥാവിധി പരിഹരിക്കുന്നതിനുള്ള പദ്ധതി ആണ്
രീതിശാസ്ത്രo .വിഷയം തിരഞ്ഞെടുക്കുന്നത് മുതൽ പ്രബന്ധം സമർപ്പിക്കുന്നത്
വരെ വിവിധ ഘട്ടങ്ങളിൽ അനുവർത്തിക്കേണ്ട രീതിതന്ത്രങ്ങളാണ് ഇവ. മലയാള ഭാഷാ -സാഹിത്യ ഗവേഷണപഠനങ്ങളിൽ സ്വീകരിക്കുന്ന രീതിശാസ്ത്രമല്ല (Methodology ) വിദ്യാഭ്യാസ ഗവേഷണങ്ങളിൽ (Educational
Research) സ്വീകരിക്കുന്നത്. ശാസ്ത്രഗവേഷണങ്ങളിൽ സ്വീകരിക്കുന്ന പഠനരീതിശാസ്ത്രം ആണ്
പൊതുവെ വിദ്യാഭ്യാസഗവേഷണങ്ങളും
പിന്തുടരുന്നത്. ഗവേഷണ പഠനഘട്ടങ്ങൾ താഴെ കൊടുക്കുന്നു.
o വിഷയത്തിന്റെ തിരഞ്ഞെടുപ്പും നിർവചിക്കലും
o പരികല്പന രൂപീകരിക്കൽ
o ദത്ത ശേഖരണവും അപഗ്രഥനവും
o ഉപസംഹാരം
o പരികല്പനയുടെ സ്വീകരണ൦ / നിരാകരണ൦
എന്നിവയിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരൽ
തയ്യാറാക്കിയത് :ഡോ.സരിത രാജീവ് ,അസിസ്റ്റന്റ്
പ്രൊഫസ്സർ,
എൻ എസ് ,എസ് ട്രെയിനിങ് കോളേജ് ,ചങ്ങനാശേരി.
· & Research in Education (9th
Edition),New Delhi, Prentice-hall of India Pvt. Ltd .
·
https://shodhganga.inflibnet.ac.in/
·
http://www.mgutheses.in/
No comments:
Post a Comment