ഭാഷാപഠനത്തിൻറെ ആത്യന്തികലക്ഷ്യം ഭാഷാപ്രയോഗക്ഷമത ആണ്.വ്യക്തവും ശുദ്ധമായ ഭാഷ, സന്ദർഭോചിതമായി പ്രയോഗിക്കാനുള്ള ഉള്ള കഴിവാണ് ആണ് ഭാഷാപഠനത്തിൻ്റെ പ്രധാന ലക്ഷ്യം. ആശയസ്വീകരണവും ആശയ പ്രകടനവും ഭാഷാപഠനത്തിൻറെ മറ്റു പ്രധാന മേഖലകളാണ് .ഭാഷാ പ്രയോഗ ചാതുര്യം പ്രധാനമായും നാല് ഭാഷ നൈപുണികളെ അടിസ്ഥാനമാക്കി നിലകൊള്ളുന്നു. ശ്രവണം, ഭാഷണം, വായന ,ലേഖനം എന്നിവ ആണ് പ്രധാന ഭാഷ നൈപുണികൾ. ഭാഷാ പ്രകടനത്തിൻ്റെ ആത്യന്തികലക്ഷ്യം ആശയഗ്രഹണ ശേഷിയും ആശയ പ്രകടനശേഷിയുംആണ് . ഭാഷാ ബോധനം കാര്യക്ഷമമായി നടക്കുന്നതിന് അടിസ്ഥാനമായ പ്രധാന തത്വങ്ങൾ താഴെപ്പറയുന്നു.
ബോധനപ്രക്രിയ സുഗമമാക്കുന്നതിനുള്ള മാർഗങ്ങൾ
1 .ഭാഷാബോധനത്തിൽ ശബ്ദങ്ങൾക്ക് നൽകുന്ന പ്രാധാന്യം
ഭാഷയിലെ ശബ്ദ വ്യവസ്ഥയെക്കുറിച്ചും
ഉച്ചാരണവ്യവസ്ഥയെക്കുറിച്ചും പഠിതാവിനെ
ബോധവാനാക്കേ ണ്ടത് ആവശ്യമാണ്. ശബ്ദഘടന സ്വായത്തമാക്കാതെ ആശയവിനിമയ പ്രക്രിയയിൽ
ഭാഷാസ്ഫുടതയോ വ്യക്തതയോ ഉണ്ടാകുകയില്ല .ഭാഷാശാസ്ത്രത്തെക്കുറിച്ചുള്ള പരിജ്ഞാനം
വ്യക്തമായ ഉച്ചാരണത്തിലേക്ക് പഠിതാവിനെ
നയിക്കുന്നു.
2 .അടിസ്ഥാന വാചകമാതൃകകളുടെ അവതരണം
അടിസ്ഥാന വാചകമാതൃകകൾ ആണ് ഭാഷാ അധ്യാപനത്തിലെ നാഴികകല്ല് എന്ന് പറയാം. വാചകഘടന
വാചകമാതൃക എന്നിവയെ സംബന്ധിച്ച യഥാർത്ഥ
ജ്ഞാനം പഠിതാവിനെ ഭാഷാപഠനത്തിൽ താല്പര്യമുള്ളവർ ആകുന്നു.
3.ഭാഷാക്രമങ്ങൾ ശീലിക്കുക
ഉത്തമമാതൃകകൾ പരിശീലിക്കുന്നതും
ഭാഷാസ്വഭാവങ്ങളെ കുറിച്ചുള്ള അവബോധവും ഭാഷയെ കൂടുതൽ അറിയുവാനും
ശീലിക്കുവാനും സഹായിക്കുന്നു
.പഠനമാതൃകകളായി അവലംബിക്കാൻ കഴിയുന്ന ഭാഷാ മാതൃകയുടെ സ്വീകരണം ഭാഷാ സമ്പന്നതക്കു മൂതൽകൂട്ടാണ് .
4.അനുകരണം ശീലമാക്കൽ
മുതിർന്നവർ ,അധ്യാപകർ എന്നിവർ
നൽകുന്ന മികച്ച മാതൃകകൾ അനുകരിക്കാൻ കുട്ടികൾക്ക് കഴിയണം അധ്യാപകരെ അനുകരിക്കാൻ
ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് അനുയോജ്യമായ മാതൃകകൾ നൽകേണ്ടത് അനിവാര്യമാണ്.
5.നിയന്ത്രിത പദാവലിയും പദസമ്പത്തും
വർദ്ധിപ്പിക്കുക
പദസമ്പത്ത് വർദ്ധിപ്പിക്കുകയും
ഭാഷയുടെ അടിസ്ഥാനഘടനയിൽ ആധികാരികത നേടിയെടുക്കുകയും ഭാഷപരിശീലിക്കുകയും അതുവഴി പദാവലി
വികസനത്തിന്റെ പ്രായോഗിക പാഠങ്ങളിലേക്ക്
കടക്കുകയും വേണം.
6 .ക്രമീകൃത മാതൃകകൾ
ഭാഷാപഠനത്തെ വ്യത്യസ്തഘട്ടങ്ങളിലായി ക്രമീകൃതമായിട്ടാണ് അഭ്യസിക്കേണ്ടത് .വായനയും ലേഖനവും അഭ്യസിപ്പിക്കുന്ന അതിനുമുമ്പ്
അതിനുള്ള ഭാഷണത്തിനുള്ള അവസരങ്ങൾ നൽകണം. പാഠ്യവസ്തു തിരഞ്ഞെടുക്കുമ്പോൾ
കുട്ടികളുടെ ഭാഷാവികസനവും നിലവാരവും ശ്രദ്ധിക്കേണ്ടതാണ്.ഭാഷാപഠനത്തിൽ, ഒരേ വാക്കിന് തന്നെയുള്ളസാന്ദർഭികഅർത്ഥങ്ങൾ,
സാഹചര്യ സൃഷ്ടിയായ പദപ്രയോഗങ്ങൾ ,ഭാഷാ സ്വീകരണത്തിൽ മാർഗ്ഗങ്ങൾ എന്നിവയിൽ ശ്രദ്ധ
കേന്ദ്രീകരിക്കുക .ഭാഷാ പഠനത്തിൽ അവലംബിക്കേണ്ട
ശാസ്ത്രീയമായ മാർഗം തന്നെയാണ് അനുക്രമീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
.
7.ഭാഷാനൈപുണികൾക്കു നൽകുന്ന പ്രാധാന്യം
ശ്രദ്ധ ,ഭാഷണം,വായന ,ലേഖനം, എന്നീ ചതുർവിധനൈപുണികൾ- എന്നിവയിൽ
പരിശീലനം നൽകണം .
8.വാചിക പ്രകടനത്തിന് നൽകുന്ന മുൻതൂക്കം
ഭാഷണപ്രക്രിയയിൽ നൽകുന്ന പരിശീലനം പഠിതാവിന്റെ ആശയവിനിമയ നൈപുണികൾ വികസിപ്പിക്കുന്നു.പുതിയ പദമാതൃകകൾ , ശൈലികൾ സ്വായത്തമാക്കാനുള്ള പരിശീലനം, ഭാഷാപ്രയോഗത്തിന്റെ വ്യത്യസ്ത
തലങ്ങളിലേക്ക് വിരൽചൂണ്ടുന്നു .
9.ബഹുമുഖ സമീപനങ്ങളുടെ അനിവാര്യത
ഒരേ പാഠഭാഗത്തിന്റെ വിശദീകരണത്തിനായി
വ്യത്യസ്ത ബോധനരീതികൾ അവലംബിക്കാം. വൈരുദ്ധ്യാത്മക സമീപനങ്ങളുടെ പ്രാധാന്യം
തിരിച്ചറിഞ്ഞു കൊണ്ടായിരിക്കണം ബോധനം
നടത്തേണ്ടത്. കുട്ടികളിൽ താല്പര്യം വളർത്തിയെടുക്കുന്നതിനായി
വ്യത്യസ്തതരത്തിലുള്ള പഠനസന്ദർഭങ്ങൾ സൃഷ്ടിക്കുവാനും അഭിപ്രേരണ വളർത്തുവാനും
അധ്യാപകർ ശ്രദ്ധിക്കണം.
10. പരിശീലനത്തിനുള്ള അവസരം
പരിശീലനം ഭാഷാർജ്ജനത്തിൻറെ ഒരു പ്രധാന ഘടകമാണ് .നിരന്തരമായ പരിശീലനം ഭാഷയെ
ഉറപ്പിക്കുവാൻ, പ്രകടനപരത
നിലനിർത്തുവാൻ സഹായിക്കുന്നു
ഭാഷാബോധനത്തെ സഹായിക്കുന്ന മന:ശാസ്ത്രപരമായ
തത്ത്വങ്ങൾ
1.അഭിപ്രേരണ
പഠിതാവിൽ അഭിപ്രേരണ ഉളവാക്കാൻ കഴിയാത്ത ബോധനം അർത്ഥശൂന്യമാണ്. പാഠ്യ
പ്രവർത്തനങ്ങളിലും പാഠ്യഅനുബന്ധ പ്രവർത്തനങ്ങളിലും പഠിതാവ് അഭിപ്രേരണ യോട് കൂടി
പ്രവർത്തിച്ചില്ലെങ്കിൽ ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല. ബോധനതന്ത്രങ്ങളും
ബോധനസഹായികളും പഠനഅനുഭവങ്ങളും അഭിപ്രേരണ വളർത്താൻ ഏറെ സഹായകരമാണ്.
2.ദ്രുതപ്രബലനം
തൊണ്ടെയ്ക്ക് ,സ്കിന്നർ മുതലായ
മന:ശാസ്ത്രജ്ഞൻമാരുടെ സിദ്ധാന്തങ്ങളുടെ പ്രയോഗമാണ് ഇവിടെ പരാർശിക്കുന്നത്. പഠിതാവിൽനിന്ന്
ലഭിക്കുന്ന പ്രതികരണങ്ങൾ വേഗത്തിൽ തന്നെ പ്രബലനത്തിന് വിധേയമാക്കേണ്ടതുണ്ട്.
പഠിതാവിൽ പഠനതാല്പര്യം ജനിപ്പിക്കാനും
ആത്മസംതൃപ്തി ലഭിക്കുവാനും പ്രബലനം സഹായിക്കുന്നു.
3.തുടർച്ചയായ പുനരവലോകനം
പാഠ്യവസ്തുവിനെ ആഴത്തിൽ മനസ്സിലാക്കുവാനും ഗ്രഹണ സാധ്യത ഉയർത്തുവാനും
പുനരവലോകനം സഹായിക്കുന്നു .തുടർച്ചയായി നൽകുന്ന
ഇത്തരം അഭ്യാസങ്ങൾ,പരിശീലനം,എന്നിവ പഠനത്തിന്റെ പൂർണതയാണ് ലക്ഷ്യമിടുന്നത് .
4.ശരിയായ പ്രതികരണങ്ങളെ പ്രോത്സാഹിപ്പിക്കുകയും
പരിശീലിപ്പിക്കും ചെയ്യുക
ഭാഷ പഠിപ്പിക്കുക എന്നത് ആയിരിക്കണം അധ്യാപകൻ ശ്രദ്ധിക്കേണ്ടത് ഭാഷയെ
കുറിച്ചുള്ള പഠനത്തിന് ആയിരിക്കരുത് പ്രാധാന്യം നൽകേണ്ടത് .ബൗദ്ധിക വികസനത്തിനുള്ള
പ്രവർത്തനം എന്ന നിലയിൽ ഭാഷാപഠനത്തെ കാണാതെ ഭാഷാനൈപുണീ പരിശീലനത്തിനുള്ള വേദിയായി
ഭാഷാപഠനക്ലാസുകൾ മാറ്റിയെടുക്കണം .
5.ഫലപ്രദമായ തിരുത്തലുകൾ
No comments:
Post a Comment